Who is Meenu's killer - 34 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 34

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 34

ഇനി രക്ഷപെടാൻ ഒരു മാർഗവും ഇല്ല എന്ന് മനസിലാക്കിയ ദേവകി അവർക്കു മുന്നിൽ മുട്ട് കുത്തി

എന്നാൽ അപ്പോഴും തന്റെ അമ്മയെ സ്നേഹത്തോടെ ഒരു മൂലയിൽ ഇരുന്നു നോക്കുകയായിരുന്നു മീനു...അമ്മയാണ് തന്നെ കൊന്നത് എന്ന് വിശ്വസിക്കാൻ കഴിയാതെ നീറുകയറിയിരുന്നു മീനു അപ്പോഴും

അമ്മേ... അമ്മേ... മീനു പതിഞ്ഞ സ്വരത്തിൽ വിളിച്ചു കരഞ്ഞു

"ദേവകിയമ്മയാണ് മീനുവിനെ കൊന്നത് എന്ന് നീ എങ്ങനെ കണ്ടെത്തി... സ്വാമി എന്തിനാ ഇങ്ങോട്ട് വന്നത് അതും ഈ പാണ്ടിരാജനെയും കൂട്ടി... പറ ഞങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല..." രാഹുൽ ശരത്തിനോട് ചോദിച്ചു

"പറയാം... നിനക്ക് ഓർമ്മയുണ്ടോ സുധി അന്ന് നമ്മളെ ഒരു കാർ ഇടിച്ചത്തും നമ്മൾ ചെറിയ പരിക്കോടെ രക്ഷപെട്ടതും .. അന്നെ ദിവസം രാഹുലിനെ ഒരാൾ കൊല്ലാൻ വന്നതും.."

"ഉം.."

"ആ വാഹനം അതിന്റെ നമ്പർ കളർ അന്ന് ഞാൻ ശ്രെദ്ധിച്ചിരുന്നു... ആ കാർ ഞാൻ ഹരിഹരൻ സാറിന്റെ കമ്പനിയുടെ പിന്നിലായി കാണുകയും ചെയ്തു..."

"ഇതിൽ എന്തിരിക്കുന്നു... അങ്ങനെ ആ കാർ ഇവരുടെ കമ്പനിയിൽ നീ കണ്ടു എങ്കിൽ അത് ദേവകിയമ്മ തന്നെ ആകണം എന്നുണ്ടോ ഇദ്ദേഹവും ആയിക്കൂടെ.." രാഹുൽ ഒരു സംശയം ശരത്തിനോടായി ചോദിച്ചു

"പറയാം.. എല്ലാം പറയാം...ദേവകിയമ്മയാണ് മീനുവിന്റെ കൊലയാളി എന്ന് സംശയമല്ല എനിക്ക് ഉറപ്പ് തന്നെയായിരുന്നു കാരണം നമ്മൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്ത അന്നോ അതിനടുത്ത ദിവസമോ ദേവകിയമ്മ നമ്മളെ കാണാൻ വന്നിരുന്നു എങ്കിൽ ഇല്ല ഈ ദേവകി അന്ന് വന്നില്ല പകരം പാണ്ടിരാജനെ നമ്മൾ കണ്ടതിനു ശേഷമാണ് ദേവകിയമ്മ നമ്മളെ അന്വേഷിച്ചു വന്നത് പിന്നെ അന്ന് പാണ്ടിരാജൻ അവൾ എന്ന് പറഞ്ഞതിന് ശേഷം പെട്ടെന്നു അത് മാറ്റി ഹരിഹർജി എന്ന് പറഞ്ഞു.. അത് ഞാൻ ശ്രെദ്ധിച്ചിരുന്നു...ദേവകിയമ്മ പാണ്ടിരാജന് ക്വാട്ടേഷൻ നൽകിയപ്പോൾ പാണ്ടിരാജൻ പേര് ചോദിച്ചു പെട്ടെന്നു എന്ത് പേര് പറയണം എന്നറിയാതെ ഹരിഹരൻ എന്ന ഭർത്താവിന്റെ പേര് പറയാൻ വന്നെങ്കിലും പെട്ടെന്നു അതിൽ ഒരു അക്ഷരം മാറ്റി ഹരിഹർജി എന്നാക്കി... അത് മാത്രമല്ല ഇന്നലെ ഇവരുടെ കമ്പനിയിൽ പോയപ്പോ ആ കാർ കണ്ടപ്പോ എനിക്ക് അപ്പോഴും ഒരു സംശയം മാത്രം ആയിരുന്നു അനേരവും എനിക്ക് ഒരു ക്ലാരിറ്റി ഇല്ലായിരുന്നു...അപ്പോഴാണ് അങ്ങോട്ട്‌ ബാത്ത്റൂം ക്ലീൻ ചെയാൻ ഇവരുടെ സ്റ്റാഫ് ഒരു ചേച്ചി വന്നത് ... പെട്ടെന്നു ഞാൻ ആ കാറിനെ ക്കുറിച്ച് അവിടെ ക്ലീൻ ചെയ്യുന്ന ആ ചേച്ചിയോട് അന്വേഷിച്ചു അന്നേരം ആ ചേച്ചി പറഞ്ഞത് ഈ കാർ ദേവകി മാഡം ഓടിക്കുന്നതാണ് എന്നും മറ്റാരും ഈ കാർ തൊടുകയില്ല എന്നും ഈ കാർ മാഡത്തിന്റെ ആദ്യ കാർ ആയതിനാൽ വളരെ സെന്റിമെന്റ് കാർ ആണെന്നും മനസിലായി പക്ഷെ കുറച്ചു ദിവസമായി ഈ വണ്ടി ഇവിടെ വെച്ചിരിക്കുകയാണ് ഈ കാറിനു ഒരു കുഴപ്പവുമില്ല എന്നിട്ടും ഇതു എന്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നത് എന്ന് ഞങ്ങൾ ആർക്കും അറിയില്ല പക്ഷെ ഇതു ഇങ്ങോട്ട് ഓടിച്ചു വന്നത് മറ്റൊരാൾ ആണെന്നും അതുകൊണ്ടാവും ഇതു ഇവിടെ നിൽക്കുന്നത് എന്നും ആ ചേച്ചി പറഞ്ഞതിൽ നിന്നും എനിക്ക് മനസിലായി എന്നുവെച്ചാൽ ദേവകിയമ്മ ആർക്കും ആ കാർ നൽക്കാറില്ല പക്ഷെ നമ്മളെ ആക്‌സിഡന്റ് ആക്കി പരിക്ക് ഏൽപ്പിക്കാൻ ഒരു ഗുണ്ടയ്ക്കു അത് നൽക്കി അതിനു ശേഷം ആ കാർ ദേവകി എടുത്തില്ല അല്ലെങ്കിൽ ഓടിക്കാറില്ല ... അതിനു ശേഷം ഞാൻ ദേവകിയമ്മയുടെ ഫോട്ടോയും ആ ചേച്ചിയുടെ ഫോണിൽ കണ്ടപ്പോ എനിക്ക് എന്റെ സംശയം ഊർജിതമായി ഈ ദേവകിയമ്മ തന്നെയാണ് മീനുവിന്റെ കൊലക്കു പിന്നിൽ എന്ന്... അപ്പോഴും മനസ്സിൽ ഉണ്ടായിരുന്ന സംശയം തീർക്കാൻ തുടർന്നു നിന്നെ വീട്ടിലാക്കി ഞാൻ നേരെ പോയത് പാണ്ടിരാജന്റെ അടുക്കൽ ആയിരുന്നു...ആദ്യം പല തവണ ചോദിച്ചപ്പോഴും പാണ്ടിരാജൻ വിസമ്മതിച്ചു...

" നി എന്തിനാ അങ്ങോട്ട്‌ ഒറ്റയ്ക്ക് പോയത് അയാൾ നിന്നെ എന്തെങ്കിലും ചെയ്തിരുന്നു എങ്കിൽ... "സുധി ഇടക്ക് കയറി പരിഭ്രമത്തോടെ ചോദിച്ചു


ശെരിയാ നി പറഞ്ഞത് എന്നെ കണ്ടതും അയാൾ എന്നെ കൊല്ലാൻ ശ്രെമിച്ചു അയാളുടെ ഗുണ്ടകളും പക്ഷെ എന്റെ കൈയിൽ അയാളുടെ തോക്ക് ഉണ്ടായിരുന്നു അതും എടുത്താണ് ഞാൻ പോയത്... പിന്നെ വെറുതെ കുറച്ചു വയറും ശരീരത്തിൽ ചുറ്റി ഡിവിഡി റിമോട്ടും അവർക്കു അത് കാണിച്ചപ്പോ അവർ അത് ബോംബ് ആണ് എന്ന് കരുതി ഇവർ പിൻവാങ്ങി...എന്നാൽ എത്ര തവണ ചോദിച്ചിട്ടും പാണ്ടിരാജൻ സത്യം പറഞ്ഞില്ല ഒടുവിൽ അയാളുടെ ഭാര്യയുടെ നെറ്റിയിൽ അയാളുടെ തന്നെ റിവോൾവർ വെച്ചപ്പോ പേടിയോടെ അയാൾ സത്യങ്ങൾ പറഞ്ഞു... വാട്സ്ആപ്പ് വഴി തന്നോട് സംസാരിച്ചതും തനിക്കു പണം നൽക്കിയതും എല്ലാം ദേവകിയാണ് എന്ന സത്യം... മാത്രമല്ല അന്ന് പാണ്ടിരാജനെ നമ്മൾ വിരട്ടിയ കാര്യം അയാൾ ദേവകിയോട് പറഞ്ഞത് കൊണ്ടാണ് ദേവകി അമൃത വഴി നമ്മളിലേക്ക് വന്നത്... കാരണം ഇവർ നമ്മളെ ആ വീഡിയോ അപ്‌ലോഡ് ചെയ്ത അന്ന് മുതൽ ശ്രെദ്ധിക്കുണ്ടായിരുന്നു നമ്മളെ അമൃത സഹായിക്കുന്നതും അവർക്കറിയാം അതുകൊണ്ടാണ് അവൾ വഴി നമ്മളിലേക്ക് വന്നത് അല്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്കു അമൃത വഴി ഇവർ എങ്ങനെ നമ്മളിൽ എത്തിയിരിക്കും എന്ന് ഇവർക്ക് എങ്ങനെ അറിയാം... കാരണം ഇവർ നമ്മളെ നിരീക്ഷിക്കുണ്ടായിരുന്നു...ഇന്ന് വരെ നമ്മളെ കൊല്ലാൻ ശ്രെമിച്ചത് ഇവർ ആണ് ... അന്ന് ദേവകി വന്നത് പോലും നമ്മൾ ഏതു വരെ എത്തി അല്ലെങ്കിൽ മീനുവിനെ കൊന്നത് ആരാണ് എന്ന് നമ്മൾ കണ്ടെത്തിയോ എന്നറിയുവാൻ ആണ്... എനിക്ക് അന്നേരം ഇവരുടെ മേൽ ചെറിയൊരു സംശയം തോന്നിയതിനാൽ ആണ് നിന്നെ തടുത്തതും... " ശരത് പറഞ്ഞു

ശരത് പറഞ്ഞത് കേട്ടതും എല്ലാവരും ആകെ അമ്പരന്നു... വാസു ആകെ തകർന്നു അയാൾ പതിയെ ദേവകിയുടെ അടുത്തേക്ക് ചെന്നു... മെഴുകു തിരിയുടെ നേരിയ വെളിച്ചത്തിൽ അയാൾ ദേവകിക്ക് മുന്നിൽ ഇരുന്നു

"ദേവകി നിനക്ക് എങ്ങനെ കഴിഞ്ഞു നമ്മുടെ മീനുമോളുവിനെ കൊല്ലാൻ... അവളുടെ പുഞ്ചിരിയും കളിയും ചിരിയും ഇന്നും എന്റെ മനസ്സിൽ ഉണ്ട്‌ നിനക്ക് വേണ്ട എങ്കിൽ വേണ്ട എനിക്ക് തരമായിരുന്നു അവളെ അവളുടെ സന്തോഷത്തിനായി ഞാൻ എന്തും ചെയ്യുമായിരുന്നു...അല്ലെങ്കിൽ അവളെ ഒരു ഹോസ്റ്റലിൽ ചേർക്കാമായിരുന്നു..."വാസു കണ്ണീരോടെ പറഞ്ഞു

അയാൾ തലയിൽ കൈവെച്ചുകൊണ്ട് കരഞ്ഞു തകർന്നിരുന്നു... തന്റെ അച്ഛന്റെ സ്നേഹം അന്നേരം ഒരു മൂലയിൽ ഇരുന്നു കൊണ്ട് കണ്ടു കരയുകയാണ് മീനു...


"ശെരിയാ ആലോചിച്ചു നോക്കിയാൽ എല്ലാം കൃത്യം... ഛെ ഇത്രയും നീച്ചയായ ഒരു സ്ത്രിയെ ഞാൻ ആദ്യമായാണ് കാണുന്നത്... ശരീര സുഖത്തിനും പണത്തിനും വേണ്ടി പത്തുമാസം നൊന്തു പ്രസവിച്ച സ്വന്തം മകളെ കൊന്ന നീച്ചയായ സ്ത്രീ ഇവരാണ് ഈ ഭൂമിയുടെ ഭാരം...സ്ത്രീകൾക്ക് പോലും ശാപം എത്ര ജന്മം എടുത്താലും ഈ കുറ്റത്തിന് നിങ്ങള്ക്ക് മോക്ഷം കിട്ടില്ല..." സുധി കണ്ണീരോടെ പറഞ്ഞു

"സത്യം എങ്ങിനെ ഈ സ്ത്രീക്ക് കഴിഞ്ഞു നൊന്ത് പ്രസവിച്ച സ്വന്തം മകളെ കൊല്ലാൻ.." രാഹുൽ പറഞ്ഞു

"അല്ല....മീനു എന്റെ മകൾ അല്ല ഞാൻ നൊന്തു പ്രസവിച്ച മകൾ അല്ല നിങ്ങൾ വിചാരിക്കും പോലെ മീനു എന്റെ മകൾ അല്ല ... "ദേവകി കണ്ണീരോടെ പറഞ്ഞു

അത് കേട്ടതും എല്ലാവരും ഞെട്ടി... എന്നാൽ അമ്മ ദേവകി പറഞ്ഞത് സഹിക്കാൻ കഴിയാതെ ഒന്ന് ശബ്ധിക്കാൻ പോലും കഴിയാതെ തകർന്നിരിക്കുകയാണ് മീനു ...തന്റെ ആത്മാവിന് ഇപ്പോൾ അനുഭവിക്കുന്ന വേദന മരണത്തിനേക്കാളും വേദനയാണ്... ഒരുപക്ഷെ ഈ സത്യങ്ങൾ ഞാൻ അറിയാതിരുന്നു എങ്കിൽ... മീനു കണ്ണീരിൽ കുതിർന്നു ഇരുന്നു...ഇനി എന്ത് സംഭവിക്കും എന്നറിയാതെ


" നിങ്ങളുടെ കണ്ണുനീർ പോലും വിഷമാണ്...പറയു എന്തിനാണ് അവളെ കൊന്നത്..." ശരത് പറഞ്ഞു

"മീനുവിനെ ഞാൻ കൊന്നത് എന്റെ സന്തോഷത്തിനും സുഖത്തിനും വേണ്ടിയല്ല പകരം എന്റെ ജീവിതം നശിപ്പിച്ച ഇവളുടെ അച്ഛൻ പ്രകാശനെ തോൽപ്പിക്കാൻ അവനെ പകരം വീട്ടാൻ അവനോടുള്ള പക എന്റെ ഉള്ളിൽ കത്തുന്ന ജ്വാല അണയാൻ.."

ദേവകി പറയാൻ ഇരിക്കുന്ന സത്യങ്ങൾ അറിയാൻ എല്ലാവരും കാതോർത്തു നിന്നു


തുടരും