Forgot to say in Malayalam Short Stories by Sreekanth Navakkode books and stories PDF | പറയാൻ മറന്നത്

Featured Books
  • ओ मेरे हमसफर - 12

    (रिया अपनी बहन प्रिया को उसका प्रेम—कुणाल—देने के लिए त्याग...

  • Chetak: The King's Shadow - 1

    अरावली की पहाड़ियों पर वह सुबह कुछ अलग थी। हलकी गुलाबी धूप ध...

  • त्रिशा... - 8

    "अच्छा????" मैनें उसे देखकर मुस्कुराते हुए कहा। "हां तो अब ब...

  • Kurbaan Hua - Chapter 42

    खोई हुई संजना और लवली के खयालसंजना के अचानक गायब हो जाने से...

  • श्री गुरु नानक देव जी - 7

    इस यात्रा का पहला पड़ाव उन्होंने सैदपुर, जिसे अब ऐमनाबाद कहा...

Categories
Share

പറയാൻ മറന്നത്

പ്രണയം ഞാൻ ഏത് ഹൃദയംകൊണ്ട് പറയുന്നതിനു മുമ്പ് തന്നെ ചെറിയൊരു തെറ്റിദ്ധാരണ കൊണ്ട് എന്റെ ഹൃദയം മുറിവേൽപ്പിച്ച പോയി എങ്ങോട്ടേക്ക് അറിയില്ല എവിടെയാണ് ❤️ എന്നുപോലും അറിയാൻ പറ്റാതെയായി നഷ്ടപ്പെട്ടത് ഇനി തിരിച്ചു കിട്ടുമോ എന്നറിയില്ല പക്ഷേ കാത്തിരിക്കാം അവർക്കായി. ദൈവം അവരുടെ തെറ്റിദ്ധാരണ മാറ്റികൊടുത്ത് എന്നിലേക്ക് ഒഴുകി വരട്ടെ കാത്തിരിക്കാം യുഗങ്ങളോളം❤️ . എന്റെ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരു ഈടാണ് ഈ കഥ. ഞാൻ റോബോട്ടിക്സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ആറുമാസങ്ങൾക്കു മുമ്പ് എന്റെ ജോലി സംബന്ധമായി തൃശ്ശൂരിൽ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരുപ്രൈവറ്റ് സ്കൂളിൽ ഞാൻ ഓർഡർ പിടിക്കുന്നു. റോബോട്ടി ക്ലാസ്സിന്റെ പെയ്യുന്നുണ്ട് അതിന്റെ കാശ് വാങ്ങാൻ ഞാൻ ചെന്ന് കണ്ടത്. ഒരു ഐടി ടീച്ചർ .അവൾആ കണ്ടാൽ ഒരു കോളേജ് വിദ്യാർഥിനെയാ പോലെയുണ്ട്. ആദ്യം എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അവർ കാശ് തന്നു ഞാൻ പോയി. പിന്നെ പിന്നെ ആഴ്ചയിൽ ഒരു ദിവസം ഞാൻ അവരെ കാണാനും കാശു വാങ്ങാനും സ്കൂളിൽ സ്ഥിരമായി പോകാൻ തുടങ്ങി. അങ്ങനെ ഞാൻ തന്നെ അറിയാതെ എനിക്ക് അവരോട് പ്രണയം തോന്നി. പ്രണയം എന്ന് പറഞ്ഞത് അത്ഭുതമാണ് അവരുടെ കൺമഷി എഴുതിയ മിഴികളും ചെറിയ മുഖവും മനോഹരമായ പുഞ്ചിരിയും എനിക്കവരെ നോക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല
എന്റെ കണ്ണുകളിൽ മുഴുവൻ അവരായിരുന്നു. എന്തെങ്കിലും സംസാരിക്കാൻ വിചാരിച്ചുകഴിഞ്ഞാൽ എന്റെ ഹൃദയത്തിന്റെ സ്പന്ദനം കൂടിക്കൂടി ഒന്നുംപറയാൻ പറ്റാത്ത അവസ്ഥയാണ്. അവരുടെ പേര് പറയാൻ നിർവാഹം ഇല്ലാത്തതുകൊണ്ട് പറയുന്നില്ല. എനിക്ക് എപ്പോ ഇഷ്ടം തോന്നി എങ്ങനെ തോന്നി ഒന്നും അറിയില്ലായിരുന്നു. എങ്ങനെയോ തോന്നിപ്പോയി
ഞാൻ ഫോണിലൂടെയും മെസ്സേജിലൂടെയും അവരുമായി കൂടുതൽ എടുത്തു. അവരുടെ ശബ്ദം കേൾക്കാതിരിക്കുകയോ അവരെ കാണാതിരിക്കുകയോ ചെയ്തുകഴിഞ്ഞാൽ എനിക്ക് വല്ലാത്ത അവസ്ഥയാണ്. അവർക്ക് എന്നോട് ഭയങ്കര ബഹുമാനമായിരുന്നു എനിക്ക് അതിനേക്കാൾ കൂടുതൽ അവരോട് ബഹുമാനമാണ്. പക്ഷേ എല്ലാം നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുകയാണ്. എന്റെ കുറെ കാലത്തിന്റെ പ്രയത്നത്തിന്റെ ഫലമായ എന്റെ ജീവചരിത്രമായ പുസ്തകം പ്രസിദ്ധീകരിക്കാൻ എനിക്ക് പറ്റി. ഞാനവരോട് ഈ കാര്യം പങ്കുവെച്ചു. അവർക്ക് വല്ലാത്ത സന്തോഷമായിരുന്നു. അവര് പുസ്തകം കൊണ്ടുവരാൻ പറഞ്ഞു അവർക്ക് വായിക്കാൻ. ഇങ്ങനെ ഞാൻ അവരുമായി അടുത്തടുത്ത് വരുമ്പോഴാണ്. ക്ലാസ് നിർത്താൻ പോണോന്നുള്ള ഒരു മെസ്സേജ് ഞാൻ ഇവർക്ക് അയച്ചത്. എന്റെ കഷ്ടകാലത്തിന് അവർക്കത് ഇഷ്ടമായില്ല. പെട്ടെന്ന് കലികൊണ്ടു തുള്ളി. എനിക്കെതിരെ പരാതി പറയും എന്ന് ആയി. ഞാൻ അതിന് അവരെ കോൾ ചെയ്തു ക്ഷമ ചോദിച്ചു. അവസാനമായ എന്റെ പുസ്തകം അവർ കൈപ്പറ്റി. ഞാൻ അവരുമായി സംസാരിച്ചപ്പോൾ അവർ തെറ്റിദ്ധാരണ കൊണ്ട് എന്നെ പരാതി പെടും എന്ന് പറഞ്ഞു. അതോടുകൂടി പറയാൻ മറന്ന പ്രണയം തകർന്നു തരിപ്പണമായി. എന്റെ ജീവിതത്തിൽ മാത്രം ദൈവം എന്റെ കയ്യിൽ തന്നിട്ട് അവളെ തട്ടിപ്പറിച്ച് കൊണ്ടുപോയി ഇത് വിധി അല്ലാണ്ട് എന്ത് പറയാൻ. ഞാൻ കുറച്ചു കുറച്ചായി അവളുമായി എടുത്തു കൊണ്ടിരിക്കുകയാണ്. പുസ്തകം അവൾ സ്നേഹപൂർവ്വം വാങ്ങിയതിനു ശേഷം. അതിന്റെ അഭിപ്രായം പറയാൻ വരുമ്പോൾ ഹൃദയത്തിന്റെ ഉള്ളിലുള്ള പ്രണയം അവളോട് പറയണമെന്ന് തീരാത്ത ആഗ്രഹമായിരുന്നു പക്ഷേ അത് സ്വപ്നമായി പോയി. പക്ഷെ കഥകളിലും സിനിമകളിലും ദൈവം ഏതെങ്കിലും രൂപത്തിൽ വന്ന് അവരെ ഒരുമിപ്പിക്കും. പക്ഷേ ജീവിതത്തിൽ ഒന്നും നടക്കില്ല
മനസ്സിലുള്ള ഇഷ്ടം ഞാൻ പറയാൻ വേണ്ടി ഇരിക്കുമ്പോഴാണ് ഈ ദുർഗതി എനിക്ക് വന്നത്. ഇനി അവളുടെ തെറ്റിദ്ധാരണ ദൈവം മാറ്റുമോ. തെറ്റിദ്ധാരണ മാറി എനിക്ക് അവളെ കാണാൻ പറ്റുമോ സംസാരിക്കാൻ പറ്റുമോ ഒന്നും അറിയില്ല. ❤️ തകർന്ന ഹൃദയം തുന്നിച്ചേർക്കാൻ പറ്റുമോ അറിയില്ല. അവളെ ഒരു നോക്ക് കാണാനും ഒന്ന് സംസാരിക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്റെ ജന്മം ധന്യമായ. ഞാൻ കൊടുത്ത എന്റെ പുസ്തകം വായിച്ചെങ്കിലും അവൾ എന്റെ അടുത്ത് വന്നിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു പോകുന്നു. പ്രണയം ഒരു മധുരിക്കുന്ന ഓർമ്മകൾ. എന്റെ ഓർമ്മകളിൽ തങ്ങിനിൽക്കുന്ന അവളുടെ മുഖവും ചിരിയും സുന്ദരമായ കണ്മഷി എഴുതിയ മിഴികളും. ഒരു ചെറിയ തെറ്റിദ്ധാരണ കൊണ്ട് എന്റെ ഹൃദയം മുറിവേൽപ്പിച്ച് പോയി. ഞാൻ നിന്നെ എങ്ങനെ കാണും . ഇങ്ങനെ രണ്ടു ഹൃദയങ്ങൾ കൂടുതൽ അടുത്തുകൊണ്ടിരിക്കുമ്പോൾ. പെട്ടെന്ന ഇടി വാളുപോലെ തെറ്റിദ്ധാരണ വന്നാൽ എന്ത് ചെയ്യാൻ . ഇനിയും നിനക്കായി യുഗങ്ങളോളം ഞാൻ കാത്തിരിക്കും. നിന്നെ കാണാൻ ശബ്ദം കേൾക്കാൻ എന്റെ ഹൃദയത്തിന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അത് നിന്നെക്കുറിച്ച് വർണ്ണിക്കാൻ നേരം ഉണ്ടാവുള്ളൂ. എന്റെ കണ്ണുകൾ എത്ര ഭാഗ്യം ചെയ്തവരാണ് നിന്നെ കാണാൻ പറ്റിയല്ലോ. നിന്റെ സംസാരവും മനോഹരമായ ചിരിയും ചെറിയ കുറ്റപ്പെടുത്തലുകളും എന്റെ ചെവികളിൽ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു. ഞാൻ പറയാൻ ബാക്കി വെച്ചത് എപ്പോ എനിക്ക് പറയാൻ പറ്റും എന്ന് അറിയില്ല പക്ഷേ ഞാൻ കാത്തിരിക്കുന്നു ദൈവത്തോട് മനമുരുകി പ്രാർത്ഥിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പ്രണയം നിന്നോട് പറയാൻ. ഒരുപക്ഷേ ഹൃദയസ്പന്ദനം കാരണം പറയാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ഞാനത് തരണം ചെയ്തു നിന്നോട് എന്റെ മനസ്സുള്ള പ്രണയം പറയും. പറയാതിരിക്കാൻ ആവുമോ? എനിക്ക് നിന്നോടുള്ള പ്രണയം . ഒരുപക്ഷേ ജീവനെ ക്കാൾ നിന്നെ സ്നേഹിക്കുന്നു/ ബഹുമാനിക്കുന്നു. കാത്തിരിക്കുന്നു ഞാൻ ...