Who is Meenu's killer - 20 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 20

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 20

രാഹുൽ അവന്റെ മുറിയിലേക്ക് പോയി... മുഷിഞ്ഞ വസ്ത്രങ്ങൾ എല്ലാം ബാത്ത്റൂമിൽ മൂലയിലായി വെച്ചിട്ടുള്ള ബക്കറ്റിൽ നിന്നും എടുക്കാൻ അങ്ങോട്ട്‌ നടന്നു...ഈ സമയം രാഹുലിന്റെ വീട്ടിനകത്തേക്ക് മുഖം മൂടി അണിഞ്ഞ ഒരാൾ കത്തിയുമായി വളരെ നിശബ്ദത പാലിച്ചുകൊണ്ട് വന്നു ... അയാൾ കൈയിലെ കത്തി മുറുകെ പിടിച്ചുകൊണ്ടു അയാൾ പതിയെ അകത്തു കയറി പെട്ടെന്നു ഒരു മുറിയിൽ ശബ്ദം കേട്ടതും ആ മുഖമൂടിക്കാരൻ അങ്ങോട്ട്‌ കയറി അയാൾ ചുറ്റും നോക്കി അന്നേരം ബാത്ത്റൂമിൽ നിന്നും ശബ്ദം കേട്ടതും അയാൾ അങ്ങോട്ട്‌ നടന്നു.... അന്നേരം ബക്കറ്റിൽ നിന്നും കുഞ്ഞിന് കൊണ്ട് തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ എടുക്കുന്ന രാഹുലിനെ കുത്താൻ അയാൾ കത്തി ഓങ്ങി കുത്താൻ ശ്രെമിച്ചതും ആ മുഖമൂടിക്കാരനെ ഒരാൾ പിന്നിൽ നിന്നും പിടിച്ചു...

തന്റെ പിന്നിൽ ഉള്ള ബഹളം കേട്ടതും രാഹുൽ തിരിഞ്ഞു നോക്കി... ഒരാൾ കത്തി കൊണ്ട് കുത്താൻ ശ്രെമിക്കുന്നതും മറ്റൊരാൾ അത് തടുക്കുന്നതായും അവനു മനസിലായി... ആ രംഗം പെട്ടെന്നു കണ്ടതും ഒരു നിമിഷം അവൻ മരവിച്ചത് പോലെ നിന്നു...

പെട്ടെന്നു അവനും സ്വബോധം വന്നതുപോലെ ഉടനെ ആ മുഖം മൂടിക്കാരനെ കയറി പിടിക്കാൻ ശ്രെമിച്ചതും അയാൾ തന്നെ പിടിച്ചു നിൽക്കുന്ന രാഹുലിനെ രക്ഷിക്കാൻ വന്ന ആ നല്ല മനുഷ്യനെ തള്ളി താഴെ ഇട്ടു...അവിടെ നിന്നും ഓടി രക്ഷപെട്ടു... രാഹുലും രാഹുലിനെ രക്ഷിച്ച ആ നല്ല മനുഷ്യനും കൂടി അയാളെ പിടിക്കുവാ പിന്നാലെ ഓടി എങ്കിലും അയാളെ പിടിക്കാൻ കഴിഞ്ഞില്ല കാരണം അപ്പോഴേക്കും അയാൾ ബൈക്കിൽ കയറി അവിടെ നിന്നും പോയിരുന്നു...ഇരുവരും പരസ്പരം ഒന്നും പറയാതെ കുറച്ചു നേരം മൗനമായിരുന്നു....

ഇതേ സമയം മീൻ വാങ്ങിക്കാൻ പോകുന്ന ശരത്തിനെയും സുധിയേയും ഒരു കാർ തട്ടി ആക്‌സിഡന്റ് ഉണ്ടായി... എന്നാൽ കാർ നിർത്താതെ അവിടെ നിന്നും മുൻപോട്ടു ചീറി പാഞ്ഞു പോയി...

"ആാാ"
വലിയൊരു ശബ്ദത്തോടെ സുധിയും ശരത്തും വണ്ടിയിൽ നിന്നും താഴേക്കു വീണു എന്നാൽ അവർക്കു അധികം പരിക്ക് ഒന്നും പറ്റാതെ ദൈവത്തിന്റെ സഹായത്തോടെ രക്ഷപെട്ടു എന്ന് വേണം പറയാൻ...ആക്സിഡന്റെ കണ്ടതും അങ്ങോട്ട്‌ ഒത്തിരി ആളുകൾ ഓടിയെത്തി...

"എന്താ മോനെ എന്ത് പറ്റി..."

"അതൊരു കാറ്ക്കാരൻ ഇടിച്ചതാണ് പക്ഷേ അയാൾ നിർത്താതെ പോയി...അങ്ങോട്ട്‌ ഓടി വന്ന ആ കൂട്ടത്തിൽ ഒരാൾ പറഞ്ഞു

ആളുകൾ നിലത്തു കിടക്കുന്ന സുധിയേയും ശരത്തിനെയും പിടിച്ചു ഉയർത്തി...മറ്റുചിലർ അവരുടെ ചെരിഞ്ഞു കിടക്കുന്ന വണ്ടിയും ഉയർത്തി നിർത്തി...

"മക്കൾക്ക്‌ കുടിക്കാൻ വെള്ളം വാങ്ങിച്ച് വരു... "കൂട്ടത്തിൽ ഒരു വസായ വൃദ്ധൻ പറഞ്ഞു

പെട്ടെന്നു തന്നെ ആ കൂട്ടത്തിൽ ഉണ്ടായിരുന്ന കടക്കാരൻ അയാളുടെ കടയിൽ നിന്നും ഒരു വാട്ടർബോട്ടിൽ കൊണ്ട് വന്നു

"ദാ... "അയാൾ അത് അവർക്കു നേരെ നീട്ടി..

ശരത് അത് വാങ്ങിച്ച് കുടിച്ചു.. പിന്നീട് അത് സുധിക്കും നൽകി...സുധിയും അത് വാങ്ങിച്ച് കുടിച്ചു

"നിങ്ങള്ക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ... ഹോസ്പിറ്റലിൽ പോണോ..."ഒരാൾ ചോദിച്ചു

"ഇല്ല ഞങ്ങൾക്ക് കുഴപ്പമില്ല..." ശരത് പറഞ്ഞു

"ആ കാർ അതാരാണ്..." മറ്റൊരാൾ ചോദിച്ചു

"അറിയില്ല..."സുധി പറഞ്ഞു

" ശെരി... ചിലപ്പോ അറിയാതെ ഇടിച്ചതാവും... " കൂട്ടത്തിൽ ഉള്ളവർ പറഞ്ഞു

"എങ്കിലും ഒന്ന് നിർത്തി നോക്കിയിട്ട് പോകാമായിരുന്നു..." മറ്റൊരാൾ പറഞ്ഞു

"ചിലപ്പോ പേടിച്ചിട്ടാവും..."

അങ്ങനെ ഓരോരുത്തരും ഓരോ അഭിപ്രായം പറഞ്ഞു പിന്നീട് എല്ലാവരും ഓരോ ഭാഗത്തേക്ക്‌ പിരിഞ്ഞു... ശരത്തും സുധിയും അവരുടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ശേഷം നേരെ വീട്ടിലേക്കു പുറപ്പെട്ടു...

"നമ്മുക്ക് ആദ്യം കൈയിലെയും കാലിലെയും ഈ മുറിവ് ഒന്ന് ക്ലീൻ ചെയ്ത് മരുന്ന് തേച്ച ശേഷം വേണേൽ മാർക്കറ്റിലേക്കു പോകാം... "ശരത് പറഞ്ഞു

സുധിയും അതിനു സമ്മതിച്ചു

അങ്ങനെ അവർ തന്റെ വീട്ടിലേക്കു തിരിച്ചു ... ഇതേ സമയം തന്നെ രക്ഷിച്ച അപരിചിതനെ നോക്കി ഇരിപ്പാണ് രാഹുൽ

"നിങ്ങൾ ആരാണ് എങ്ങനെ എന്നെ... രാഹുൽ ഒരു ചോദ്യമായി ഉയർത്തി...

"ഞാൻ റോഡിലൂടെ നടന്നു പോകുന്ന സമയം രണ്ടു പേര് ബൈക്കിൽ വന്നു അതും മുഖമൂടി അണിഞ്ഞു കൊണ്ട് ഒരാൾ അരക്കെട്ടിൽ കത്തി വെയ്ക്കുന്നത് കണ്ടതും എനിക്ക് ഒരു പന്തികേട് തോന്നി എന്തോ ഒരു അനർത്ഥം സംഭവിക്കാൻ പോകുന്നത് പോലെ എന്റെ മനസ്സ് എന്നോട് പറഞ്ഞു അതുകൊണ്ട് അയാൾ ഈ വീട്ടിലേക്കു ശബ്ദമില്ലാതെ പതിയെ വരുന്നത് കണ്ടതും ഞാനും അതുപോലെ അയാളുടെ പിന്നാലെ ഇങ്ങോട്ട് വന്നു...ഞാൻ ആദ്യം കരുതിയത് കക്കാൻ ആയിരിക്കും എന്ന് പക്ഷെ... അല്ല ആരാണ് അയാൾ എന്തിനാണ് നിങ്ങളെ കൊല്ലാൻ ശ്രെമിക്കുന്നത്...."

"എനിക്കറിയില്ല.."രാഹുൽ അത് നെടുവീർപ്പു ഇട്ടുകൊണ്ട് പറഞ്ഞു

"നിന്നോട് ആർകെങ്കിലും ദേഷ്യമോ പകയോ ഉണ്ടോ..." അദ്ദേഹം വീണ്ടും ഒരു ചോദ്യം രാഹുലിനോട് ചോദിച്ചു

"അതും എനിക്കറിയില്ല ഞങ്ങൾ ഇതുവരെ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല..."

"മം... എനിക്ക് കുറച്ചു വെള്ളം തരുമോ കുടിക്കാൻ..."

"ഓ സോറി ഈ ബഹളത്തിനിടയിൽ ഞാൻ അത് മറന്നു ക്ഷമിക്കണം ഇപ്പോൾ കൊണ്ടുവന്നു തരാം...." അതും പറഞ്ഞുകൊണ്ട് രാഹുൽ അടുക്കളയിൽ പോയി... ഒരു വലിയ കഴുകി കമിഴ്ത്തി വെച്ച ഗ്ലാസ്സ് എടുത്തു ശേഷം ഒരു ജെഗിൽ അവിടെ ഉണ്ടായിരുന്ന ഫിൽറ്റർ വെള്ളം നിറച്ചു ശേഷം അതുമായി ഉമ്മറത്തേക്ക് വന്നു... അന്നേരം തന്നെ രക്ഷിച്ച ആ അപരിചിതൻ അവിടെ ഉണ്ടായിരുന്നില്ല... രാഹുൽ വളരെ പെട്ടെന്നു തന്നെ അവിടം മുഴുവൻ നോക്കി എന്നാൽ അയാളെ കാണാനായില്ല അധികം വൈകാതെ പരിഭ്രാമത്തോടെ നേരെ മുറ്റത്തേക്ക് ഇറങ്ങി ഇല്ല ഇവിടെ അദ്ദേഹം ഇല്ല

"അദ്ദേഹം ആരാണ് എന്തിനാണ് എന്നെ രക്ഷിച്ചത് പിന്നെ എന്ത് കൊണ്ടാണ് ഒന്നും പറയാതെ പോയത്... അല്ല ആരാണ് എന്നെ കുത്താൻ വന്നത് എന്തിനായിരിക്കും...എനിക്ക് ഒന്നും മനസിലാകുന്നില്ല രാഹുൽ മനസ്സിൽ വിചാരിച്ചു കൊണ്ട് ഉമ്മറത്ത് വന്നിരുന്നു

ഈ സമയം കൈയിലും കാലിലും ചെറിയ പരിക്കുകളോടെ അങ്ങോട്ട്‌ വന്ന ശരത്തും സുധിയും തങ്ങളുടെ ബൈക്ക് മുറ്റത്തു നിർത്തി നേരെ ഉമ്മറത്ത് കയറിയതും അവിടെ തലയിൽ കൈവെച്ചു കൊണ്ട് ആകെ സംശയത്തിൽ തങ്ങൾ വന്നത് പോലും അറിയാതെ ഇരിപ്പാണ് രാഹുൽ

" ടാ.... "സുധി രാഹുലിനെ ഉറക്കെ വിളിച്ചു

ഒരു ഞെട്ടലോടെ രാഹുൽ ശരത്തിനെയും സുധിയേയും നോക്കി

"എന്താടാ എന്ത് പറ്റി... നീ എന്താ വല്ലാതിരിക്കുന്നത്.." ശരത് രാഹുലിനോട് ചോദിച്ചു


"അത്... അത് പിന്നെ അല്ല നിങ്ങള്ക്ക് എന്തുപറ്റി കൈയിലും കാലിലും മുറിവ്... ഡ്രസ്സ്‌ എല്ലാം ആകെ ചെളിതായിരിക്കുന്നല്ലോ എന്താ എന്താണ് ഉണ്ടായത്..." രാഹുൽ പേടിയോടെ ചോദിച്ചു

" അത് ഒന്നും പറയണ്ട മാർക്കെറ്റ് എത്തുന്നതിനു മുൻപ് ആ മുക്കിലായി ഒരു ആക്സിഡന്റെ ഉണ്ടായി ഒരു കാർ വന്ന് ഞങ്ങളെ ഇടിച്ചു.. " സുധി പറഞ്ഞു

"എന്ത് എന്നിട്ട് നിങ്ങള്ക്ക് ഒന്നും പറ്റിയില്ലല്ലോ.."

"പറ്റിയാൽ ഞങ്ങൾ ഇങ്ങിനെ നിന്റെ മുന്നിൽ മുഴുവനായി വന്നു നിൽക്കുമോ.." സുധി പറഞ്ഞു

"മം..."

"അല്ല നീ എന്താ വല്ലാതിരിക്കുന്നത് ഞാൻ വന്നത് മുതൽ നിന്നെ ശ്രദ്ധിക്കുന്നു നിന്റെ മുഖം എന്താ വലാതിരിക്കുന്നത് .." ശരത് ചോദിച്ചു

" അത്... അത് പിന്നെ നിങ്ങൾ അങ്ങോട്ട്‌ പോയി കഴിഞ്തും ഒരുത്തൻ എന്നെ കുത്താൻ വന്നു.. " രാഹുൽ അല്പം പേടിയോടെ അത് പറഞ്ഞു

"എന്ത്.." സുധി ചോദിച്ചു

"ഉം... അതെ.."

"എന്നിട്ട്..." സുധി ചോദിച്ചു

"ദൈവം സഹായിച്ചു അല്ലാതെ എന്ത് പറയാൻ ഒരാൾ വന്ന് എന്നെ രക്ഷപ്പെടുത്തി.."

"നീ എന്തൊക്കയാ പറയുന്നത്..." ശരത് ചോദിച്ചു


"അതെ സത്യം ഞാൻ ബാത്ത്റൂമിലെ ബക്കറ്റിൽ നിന്നും അലക്കാൻ ഉള്ള വസ്ത്രങ്ങൾ എടുക്കുന്ന സമയം പിന്നിൽ ഒരു ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി ഒരാൾ എന്നെ കത്തികൊണ്ട് കുത്താൻ വന്നു മറ്റൊരാൾ എന്നെ രക്ഷിക്കുകയും ചെയ്തു.. കണ്ടിട്ടു ഒരു നിമിഷം ഞാൻ ആകെ ഞെട്ടി..."

"എന്താ...എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല അല്ല ആരാണ് കുത്താൻ വന്നത് നീ അയാളെ കണ്ടോ..." ശരത് ചോദിച്ചു

"ഇല്ല മുഖം മൂടി ഉണ്ടായിരുന്നു.."

"അപ്പോൾ രക്ഷിക്കാൻ വന്ന ആളെയോ അദ്ദേഹം ആരാണ്.."

"അത് ആളെ ക്കുറിച്ച് കൂടുതൽ ചോദിക്കുമ്പോഴേക്കും ആൾക്ക് കുടിക്കാൻ വെള്ളം വേണം എന്ന് പറഞ്ഞു ഞാൻ അത് കൊണ്ടുവന്നപ്പോഴേക്കും..."

"ആള് പോയി അല്ലെ..." ശരത് ഇടക്ക് കയറി പറഞ്ഞു

"അതെ.."

"മം... അയാൾ എങ്ങനെ നിന്നെ കൃത്യമായി രക്ഷിക്കാൻ ഇങ്ങോട്ട് വന്നത്..." സുധി ചോദിച്ചു

"അത് ശെരി അപ്പോ നിനക്ക് ഞാൻ രക്ഷപെട്ടതിൽ ഒരു സന്തോഷവും ഇല്ല അല്ലെ..."

"അതല്ലടാ നിന്നെ രക്ഷിച്ച ആ അജ്ഞാതൻ എന്തുകൊണ്ട് അയാളെ ക്കുറിച്ച് ഒന്നും പറയാതെ പോയത്..."സുധി വീണ്ടും ചോദിച്ചു

"ചിലപ്പോ പോലീസ് കേസ് എങ്ങാനും ആയാൽ അത് അയാൾക്കൊരു പ്രശ്നം ആക്കാതിരിക്കാൻ ആകുമോ..." രാഹുൽ അവന്റെ സംശയം മുന്നിൽ വെച്ചു

"അങ്ങിനെയും ആകാം..."

എന്നാൽ അവർ രണ്ടുപേരുടെയും ചർച്ചയിൽ ഒന്നും സംസാരിക്കാതെ ഒരു ആലോചിനയിൽ ആയിരുന്നു ശരത്

"ടാ എന്തുപറ്റി നീ എന്താണ് ആലോചിക്കുന്നത്..."രാഹുൽ ശരത്തിനോട് ചോദിച്ചു

"നമ്മുക്ക് പിന്നാലെ നിഴലായി മരണം ഉണ്ട്‌.."

"എന്ത് നീ എന്തൊക്കയാ പറയുന്നത് വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ..."

"ഞാൻ പേടിപ്പിക്കാൻ പറഞ്ഞതല്ല സത്യം... ആലോചിച്ചു നോക്കു ഇന്ന് രാവിലെ ഇവൻ ആരെയോ കണ്ടു എന്ന് പറഞ്ഞു...പിന്നെ ഞങ്ങൾ വീട്ടിൽ നിന്നും പോയതും നിന്നെ ആരോ കൊല്ലാൻ വന്നു ഞങ്ങൾക്കും ആക്‌സിഡന്റ് സംഭവിച്ചു ഇതെല്ലാം കൂട്ടി ചേർത്താൽ എന്തോ ഒരു കണക്ഷൻ ഉണ്ടെന്നു മനസിലായി..."

"ഇതിനെല്ലാം കാരണം ആ മീനുവിന്റെ പിന്നാലെ നീ പോകുന്നതാണ്... "സുധി ദേഷ്യത്തിൽ പറഞ്ഞു

" ശെരിയാ സുധി പറയുന്നത് ആ മീനുവിന് നീ കൊടുത്ത വാക്കും അതിനായി ഇറങ്ങി തിരിച്ചതുമാണ് ഇന്ന് ഈ അവസ്ഥയിൽ എത്തിച്ചത്..." രാഹുലും പറഞ്ഞു

ഇരുവരും അങ്ങനെ പറഞ്ഞതും അവരോടു തിരിച്ചു എന്ത് പറയണം എന്നറിയാതെ ശരത് അവരെ നോക്കി നിന്നു...

തുടരും