Who is Meenu's killer - 17 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 17

Featured Books
  • నిరుపమ - 10

    నిరుపమ (కొన్నిరహస్యాలు ఎప్పటికీ రహస్యాలుగానే ఉండిపోతే మంచిది...

  • మనసిచ్చి చూడు - 9

                         మనసిచ్చి చూడు - 09 సమీరా ఉలిక్కిపడి చూస...

  • అరె ఏమైందీ? - 23

    అరె ఏమైందీ? హాట్ హాట్ రొమాంటిక్ థ్రిల్లర్ కొట్ర శివ రామ కృష్...

  • నిరుపమ - 9

    నిరుపమ (కొన్నిరహస్యాలు ఎప్పటికీ రహస్యాలుగానే ఉండిపోతే మంచిది...

  • మనసిచ్చి చూడు - 8

                     మనసిచ్చి చూడు - 08మీరు టెన్షన్ పడాల్సిన అవస...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 17

" മീനു പഠിച്ചത് ഏതു സ്കൂൾ ആണ്..." തിരിഞ്ഞു പോകുന്ന സമയം രാഹുൽ ബാലനോട് ചോദിച്ചു

"അത് അടുത്തുള്ള Gps ഗവണ്മെന്റ് സ്കൂൾ ആണ്... ഇവിടെ നിന്നും വലത്തോട്ട് പോയാൽ ഏകദേശം ഒരു കിലോമീറ്റർ.. മീനു മാത്രമല്ല ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ കുട്ടികളും അവിടെ തന്നെയാണ് പഠിച്ചത്..." ബാലൻ പറഞ്ഞു

"ശെരി...എന്നാൽ ഞങ്ങൾ അങ്ങോട്ട്‌..."ശരത് പറഞ്ഞു

മൂന്നുപേരും തിരിഞ്ഞു നടക്കാൻ തുടങ്ങിയതും

" അല്ല എന്തിനാ സ്കൂളിലേക്ക്... "ബാലൻ സംശയത്തോടെ ചോദിച്ചു

"അത് പിന്നെ വെറുതെ മീനു സ്കൂളിൽ എങ്ങനെയായിരുന്നു എന്ന് എല്ലാം ഒന്ന് അറിയാൻ... "ശരത് ദീപ ടീച്ചറുടെ പേര് മറച്ചു കൊണ്ട് പറഞ്ഞു...

അവർ കൂടുതൽ ഒന്നും സംസാരിക്കാതെ അവിടെ നിന്നും തങ്ങളുടെ ബൈക്കിന്റെ അരികിൽ നിന്നു...

" ടാ മീനുവിനെ ക്കുറിച്ച് നമ്മൾ പെട്ടെന്നു കണ്ടെത്തും എന്നും തോന്നിയില്ല..." സുധി പറഞ്ഞു

" അത് എന്താ നീ അങ്ങനെ പറഞ്ഞത്..." രാഹുൽ ചോദിച്ചു

" അല്ല ഇതിൽ നമ്മുക്ക് ശെരിയായ ഒരു പാത കാണുന്നില്ല... എങ്ങനെ പോകും എന്നും അറിയാതെ എനിക്ക് തോന്നിയില്ല..." സുധി പറഞ്ഞു

" നീ ഒന്ന് വെറുതെ ഇരിക്ക്.."

"നമ്മൾ ശെരിയായ വഴിയിൽ കൂടി തന്നെയാണ് പോകുന്നത്... "ശരത് പറഞ്ഞു

"ഹലോ...." പെട്ടെന്നു ഒരു ശബ്ദം അവർ അവരുടെ പുറകിൽ കേട്ടു... ആ ശബ്ദം കേട്ടതും അവർ തിരഞ്ഞു നോക്കി...

"നിങ്ങൾ മീനുവിനെ കുറിച്ചാണോ അന്വേഷിക്കുന്നത്..." അവരെ വിളിച്ച അവർക്കു പിന്നിൽ നിൽക്കുന്ന സ്ത്രീ അവരോടു ചോദിച്ചു

"അതെ... നിങ്ങള്ക്ക് അവളെ ക്കുറിച്ച് അറിയുമോ.." രാഹുൽ ചോദിച്ചു


"അറിയുമോ എന്നോ... നിങ്ങൾ മീനുവിനെക്കുറിച്ച് അനേഷിച്ചപ്പോൾ ദാമുച്ചേട്ടൻ നിന്നിരുന്ന അതെ കടയുടെ അടുത്തായി ഞാനും ഉണ്ടായിരുന്നു ശേഷം നിങ്ങൾ ദാമുവേട്ടന്റെ കൂടെ ബാലേട്ടന്റെ വീട്ടിലേക്കു പോയത് എല്ലാം ഞാൻ കണ്ടിരുന്നു നിങ്ങൾ പുറത്തേക്കു വരുന്നത് കാത്തിരിക്കുകയായിരുന്നു...ഞാൻ അമൃത എന്റെ കുഞ്ഞ് അനുജത്തിയായിരുന്നു അവൾ എന്റെ കൂടെ ഒന്നിച്ചു കളിച്ചു വളർന്നവൾ എന്റെ മീനു... "അമൃത കരയാൻ തുടങ്ങി..


"നിങ്ങൾ കരയാതെ നിങ്ങള്ക്ക് അറിയുന്ന കാര്യം പറഞ്ഞിരുന്നു എങ്കിൽ വലിയ ഉപകാരമായിരുന്നു..." ശരത് പറഞ്ഞു

"പറയാം ... പക്ഷെ നിങ്ങൾ ആരാണ് എന്തിനാണ് മീനുവിനെ ക്കുറിച്ച് അന്വേഷിക്കുന്നത്.." അമൃത ചോദിച്ചു

"ഞങ്ങൾ മൂന്നുപേരും ഖോസ്റ്റ് വീഡിയോസ് എടുക്കുന്നവർ ആണ് അങ്ങനെ ഈ അടുത്ത ദിവസം ഞങ്ങൾ മീനു മരിച്ച ആ അപ്പാർട്ട്മെന്റിലേക്കു പോയി അവിടെ വെച്ചാണ് മീനുവിനെ കണ്ടതും ദാ ഈ വീഡിയോ നോക്കിയാൽ നിങ്ങള്ക്ക് മനസിലാകും..." കൈയിൽ ഉണ്ടായിരുന്ന ഫോണിലെ വീഡിയോ ശരത് അമൃതക്ക് കാണിച്ചു... അവൾ അത് കണ്ണീരോടെ നോക്കി...


" പറയാം വളരെ ബോൾഡായാ കുട്ടിയായിരുന്നു അവൾ.... ഞങ്ങളുടെ ചേരിയിൽ എല്ലാവർക്കും ഇഷ്ടമുള്ള കുട്ടിയായിരുന്നു ... അവളുടെ ആത്മാവ് ഇന്ന് അവിടെ ശാന്തി കിട്ടാതെ അലയുന്നു എങ്കിൽ കണ്ടെത്തണം എല്ലാം...മീനുവിനോട് ആർക്കും ദേഷ്യവും വെറുപ്പും ഇല്ല ഉള്ളത് ഒരാൾക്ക്‌ മാത്രം സത്യത്തിൽ അവളെ കൊല്ലും എന്ന് പറഞ്ഞത് ഒരാൾ മാത്രമായിരുന്നു.. ഒരുപക്ഷെ അവന്റെ കരങ്ങൾ ഉണ്ടാകുമോ അവളുടെ മരണത്തിന് പിന്നിൽ... " അമൃത സംശയത്തോടെ പറഞ്ഞു നിർത്തി

"ആരാണ്.." സുധി ചോദിച്ചു

"അത് ഉല്ലാസ്..."

"ഉല്ലാസ് അത് ആരാണ്.." രാഹുൽ ചോദിച്ചു

"അത് ഞങ്ങളുടെ സ്കൂളിന്റെ അടുത്തു തന്നെ ഓട്ടോ ഓടിക്കുന്ന ചെറുക്കൻ ആയിരുന്നു അന്ന് ഞാൻ പത്തിൽ പഠിക്കുന്ന സമയം അവൻ എന്നെ ശല്യം ചെയ്യാൻ തുടങ്ങി... ഒരു ദിവസം ഞാൻ സ്കൂളിൽ പോകുന്ന സമയം അവൻ എന്നോട് അനാവശ്യമായി സംസാരിക്കുകയും എന്നെ ഓട്ടോയിൽ ബലമായി കയറ്റുകയും ചെയ്യുന്ന സമയം മീനുവും എന്റെ കൂടെ ഉള്ള മറ്റു കുട്ടികളും അവനെ അടിച്ചു അതിൽ മീനുവാണ് അവനെ കൂടുതൽ അടിച്ചത് അതിൽ ദേഷ്യം വന്ന ഉല്ലാസ് അവളെ കൊല്ലും എന്നും പറഞ്ഞിരുന്നു... അവൻ അന്നേരം അത്രയും കോപത്തോടെയാണ് പറഞ്ഞത് അവന്റെ ആ സമയത്തെ മുഖഭാവം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്... ഈ പ്രശ്നം ഉണ്ടായ രണ്ടു ദിവസം കഴിഞ്ഞതും മീനു.... "അമൃത കരയാൻ തുടങ്ങി

"കരയാതെ..." സുധി പറഞ്ഞു

"അവളുടെ മരണത്തിനു പിന്നിൽ എന്തോ ദൂരൂഹത ഉണ്ടെന്നു ഇവിടെ എല്ലാവർക്കും അറിയാം എന്നാൽ അത് എന്താണ് എന്നോ ആരാണ് എന്നോ ആർക്കും അറിയില്ല നിങ്ങൾ അത് കണ്ടെത്തും എന്ന് വിശ്വസിക്കുന്നു..." അതും പറഞ്ഞ കൊണ്ട് അവരെ ഒന്ന് നോക്കിയ ശേഷം അമൃത അവിടെ നിന്നും അവരുടെ വീട്ടിലേക്കു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും

" ഒന്ന് നിൽക്കു...ഈ വാസു അത് ആരാണ് എന്ന് അറിയുമോ.." ശരത് ചോദിച്ചു

"മീനുവിന്റെ രണ്ടാനച്ഛനാണ്..." അമൃത പറഞ്ഞു

"അദ്ദേഹം എവിടെയാണ്.."രാഹുൽ ചോദിച്ചു

"അറിയില്ല... മീനുവിന്റെ മരണത്തിന്റെ അന്നോ അതിനു ശേഷമോ ആരും ആളെ കണ്ടിട്ടില്ല... "അമൃത പറഞ്ഞു

" അപ്പോൾ ഈ സുമേഷും ദീപ ടീച്ചർ അങ്ങനെ ആരെയെങ്കിലും അമൃതക്കു അറിയുമോ.." ശരത് വീണ്ടും ചോദിച്ചു

"മം... ദീപ ടീച്ചർ സ്കൂളിലെ സയൻസ് ടീച്ചർ ആണ് സുമേഷ് ആള് സ്കൂളിലെ പ്യൂൺ ആണ്..."

"മം..." സുധി ഒന്ന് മൂളി

"എന്തെ.."

"ഏയ്യ് വെറുതെ.."

ഇതു എന്റെ നമ്പർ എന്തെങ്കിലും അറിയുകയാണ് എങ്കിൽ വിളിക്കണം... ശരത് അവന്റെ നമ്പർ അമൃതക്ക് നൽകി


"ടാ... ഇതു പിന്നെയും പിന്നെയും കൂടുതൽ വഷളാവുകയാണല്ലോ..."സുധി പറഞ്ഞു

"ഒന്ന് മിണ്ടാതെ നിൽക്ക് സുധി...ഞാൻ ചിന്തിക്കുകയായിരുന്നു പത്തോ പന്ത്രണ്ടു വയസ്സ് മാത്രം പ്രായം ഉള്ള ആ പിഞ്ചു കുഞ്ഞിനോട് ഇത്രയും പേർക്ക് വിരോധം എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല..." രാഹുൽ പറഞ്ഞു

"ശെരിയാ.. എനിക്കും അത് വിശ്വസിക്കാൻ കഴിയുന്നല്ല... എന്തോ മീനു അവളെ സഹായിക്കണം പിന്മാറാൻ പാടില്ല എന്ന് എന്റെ മനസ്സ് പറയുന്നു..." ശരത് പറഞ്ഞു

"നമ്മൾ ആദ്യം എങ്ങോട്ടാണ് പോകേണ്ടത് ഉല്ലാസിനെ തേടിയോ ദീപ ടീച്ചറെ തേടിയോ..." സുധി ചോദിച്ചു

"സ്കൂളിലേക്ക്.."

അവിടെ നിന്നു ഇനിയും സമയം കളയാൻ ഉടനെ തന്നെ അവർ സ്കൂളിലേക്ക് പുറപ്പെട്ടു ....

"ഞാൻ സ്കൂളിൽ പോയി ടീച്ചറെ ക്കുറിച്ചും ആ പ്യൂണിനെ ക്കുറിച്ചും അന്വേഷിക്കാം... നിങ്ങൾ രണ്ടാളും ആ ഉല്ലാസിനെ ക്കുറിച്ച് ചോദിച്ചു നോക്കു.." ശരത് പറഞ്ഞു


അങ്ങനെ അവർ മൂന്നുപേരും സ്കൂളിൽ എത്തിയതും അവിടെ ഉള്ള ഇടവഴിയുടെ അടുത്തുള്ള മതിലിനോട് ചേർന്ന് തങ്ങളുടെ ബൈക്ക് നിർത്തി... അതിനു ശേഷം സുധിയും രാഹുലും ഓട്ടോ സ്റ്റാൻഡിൽ പോയി... ഈ സമയം ശരത് സ്കൂളിന്റെ ഗേറ്റ് കടന്നു മുറ്റത്തേക്കും പോയി...ശരത് പെട്ടെന്നു തന്നെ സ്കൂളിൽ ഗേറ്റ് കടന്നു അകത്തുകയറി...

"ആരാണ് മനസിലായില്ല...." ശരത്തിന്റെ കണ്ടതും ഇപ്പോൾ പ്യൂൺ ആയി ജോലി ചെയ്യുന്ന കേശവൻ വന്ന് ചോദിച്ചു

"അത് പിന്നെ ഞാൻ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്ന പ്യൂൺ ആളെ ഒന്ന് കാണാൻ..."

"ഞാൻ ആണ് നിങ്ങൾ ആരാണ്.. എന്ത് വേണം..."

"ഞാൻ ശരത് ചേട്ടാ എനിക്ക് ചേട്ടനോട് ഒരു കാര്യം.."

"പറയു എന്താണ് കാര്യം..."

"അത് പിന്നെ ചേട്ടാ ഈ ദീപ ടീച്ചർ അവരെ ക്കുറിച്ച്.."

"ഏതു ദീപ ടീച്ചർ... ഇവിടെ ഒത്തിരി ദീപ ടീച്ചർ ഉണ്ട്‌ അതിൽ ആരെ കുറിച്ചാണ് നിങ്ങള്ക്ക് അറിയാൻ ഉള്ളത്..."

"അത് പിന്നെ ചേട്ടാ പത്തു കൊല്ലം മുൻപ് ഇവിടെ സയൻസ് ടീച്ചർ ആയി വർക്ക്‌ ചെയ്തിരുന്ന ദീപ ടീച്ചർ.."

"ഞാൻ ഈ സ്കൂളിൽ വന്നിട്ട് മൂന്ന് കൊല്ലമേ ആയിട്ടുള്ളു അതിനു മുൻപ് ഇവിടെ ഉണ്ടായിരുന്നവർ ക്കുറിച്ച് എനിക്ക് അറിയില്ല...വെറുതെ സമയം കളയാതെ സ്കൂളിൽ നിന്നും പോകാൻ നോക്കു..."


" ചേട്ടാ വേറെ ആരോടെങ്കിലും ചോദിച്ചു നോക്കു ദീപ ടീച്ചറെ ക്കുറിച്ച്.. "

"ആരെ ക്കുറിച്ച്.... " പെട്ടെന്നു അങ്ങോട്ട്‌ അവരുടെ സംസാരം കേട്ടുകൊണ്ട് മറ്റൊരാൾ വന്നു ഇടയ്ക്കുകയറി ചോദിച്ചു


" മാഷേ ഇയാൾ വെറുതെ... " കേശവൻ പറഞ്ഞു

"നിങ്ങൾ ചെല്ല് ഞാൻ സംസാരിക്കാം വരു നിങ്ങള്ക്ക് ആരെ കുറിച്ചാണ് അറിയേണ്ടത്.."

" അത് പിന്നെ ദീപ ടീച്ചർ അവരെ ക്കുറിച്ച്.."

"ഏതു ദീപ.."

"പത്തു കൊല്ലം മുൻപ് ജോലി ചെയ്തിരുന്ന സയൻസ് ടീച്ചർ ദീപടീച്ചർ..."

"അറിയാം... അല്ല എന്തിനാ അവരെ ക്കുറിച്ച് അറിയുന്നത്.."

"എനിക്ക് മീനുവിനെ ക്കുറിച്ച് അറിയാൻ വേണ്ടിയാണ്.."

"ആരാണ് മീനു.."

"എന്റെ അകന്ന ഒരു ബന്ധത്തിലെ അനുജത്തി കുട്ടിയാണ് ഇവിടെയാണ്‌ പഠിച്ചത്...അവളെ കുറച്ചു ദിവസമായി കാണാനില്ല...അതുകൊണ്ട് അവൾക്കു ഇവിടെ പഠിക്കുമ്പോ അല്ല ചെറുപ്പത്തിൽ വല്ല ഇഷ്ടവും മറ്റും ഉണ്ടായിരുന്നോ എന്നറിയാൻ... "ശരത് ഒരു വിധം പറഞ്ഞു ഒപ്പിച്ചു..

"മം...തരാം... എന്റെ കൂട്ടുകാരിയുടെ അമ്മയാണ് നിങ്ങൾ ഈ പറഞ്ഞ ദീപടീച്ചർ.. ഞാൻ ഉടനെ തരാം.."
അഭിലാഷ് ഉടനെ തന്നെ തന്റെ കൂട്ടുകാരിയുടെ അഡ്രെസ്സ് ശരത്തിനു നൽകി

അവൻ പിന്നെ അവിടെ തന്നെ നിൽക്കാതെ മുന്നോട്ടു നടന്നു അപ്പോഴും സുമേഷിന്റെ അഡ്രെസ്സ് എങ്ങനെ അറിയാൻ കഴിയും എന്ന സംശയമായിരുന്നു മനസ്സിൽ


തുടരും