How many more days - 3 in Malayalam Thriller by Ameer Suhail tk books and stories PDF | ഇനിയും എത്ര ദിവസം - 3

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

ഇനിയും എത്ര ദിവസം - 3

Part- 03





ഡോക്ടർ പ്ലീസ് എനിക്ക് ഇത്
അബോട്ട് ചെയ്തെ പറ്റു പ്ലീസ്
ഡോക്ടർ എന്നെ ഒന്ന് സഹായിക്കു...
" സിമി അവിടെ വെച്ച്
ഡോക്ടറുടെ അടുത്ത്
കരഞ്ഞ് പറഞ്ഞു.. "

കൂട്ടി ഇനി അബോട്ട് ചെയ്താൽ
അത് നിങ്ങളുടെ ജീവിതത്തിന്
തന്നെ ആപത്താണ് കാരണം
അ മാംസപിണ്ഡം പൂർണ്ണരൂപം പ്രാപിക്കുകയാണ്..മോളെ
നിങ്ങൾ അ കുട്ടിയെ ഒന്ന്
പറഞ്ഞ് മനസ്സിലാക്കി കൊടുക്കു ഡോക്ടർ ഗൗരിയെ നോക്കി പറഞ്ഞു..,

സിമി... നീ വാ നമ്മുക്ക് ഇവിടെ
നിന്നും പോവാം ഡോക്ടർ ഇനി
ഒരു വഴിയും ഇല്ലേ..,

ഇല്ല ഗൗരി.. " ഡോക്ടർ "

സിമി.. എഴുന്നേറ്റെ വാ നമ്മുക്ക്
ഹോസ്റ്റലിലേക്ക് പോവാം സിമിയെ
അവിടെ നിന്നും എഴുന്നേൽപ്പിച്ചു...
ഹോസ്പിറ്റലിൽ വരാന്തയിലുടെ
സിമിയും ഗൗരിയും ഹോസ്പിറ്റലിന്
പുറത്തേക് വരുകയായിരുന്നു
അപ്പോഴാ ഗൗരി പറഞ്ഞത്
സിമിയുടെ അടുത്ത്
" ഇതേ ഈ വായിനോക്കി ഇവിടെയും
എത്തിയോ സിമി പെട്ടന്ന് അവൻ
നമ്മളെ കണ്ടുവെന്ന് തോന്നുന്നു.. "
അയാളെയും നോക്കി ഗൗരിയും
സിമിയും നടന്നു പെട്ടന്ന് ഒരാളുമായി
സിമി ഹോസ്പിറ്റലിൽ വരാന്തയിൽ
കുട്ടിയിടിച്ചു...
" അയ്യോ സോറി.. സിമി സോറി
പറഞ്ഞു നോക്കിയതും അതൊരു
പോലീസ് ആയിരുന്നു.. "

ഓ.. നീ... നീയല്ലേ അന്ന് അവിടെ
വെച്ച് അനാഥ കുട്ടികൾക്ക് വേണ്ടി സംസാരിച്ചത് ഹോ എന്തായിരുന്നു
അന്ന് തന്റെ അവിടെ വെച്ചുള്ള പെർഫോമൻസ് എന്താ ഇനി
ഇവിടെയും ഉണ്ടോ ഇന്നും
അതേപോലെ എന്തെങ്കിലും
പെർഫോമൻസ്..,
" ആ പോലീസുകാരൻ
ഹോസ്പിറ്റൽ വെച്ച് സിമിയെ
കണ്ടതും കളിയാക്കി ചോദിച്ചു... "

സാർ.. ഞാൻ പോട്ടെ, സിമി
പതിയെ പറഞ്ഞു..,

അങ്ങനെ അങ്ങോട്ട് പോവാൻ
വരട്ടെ... എന്താ നിനക്ക് ഒരു
ചുറ്റി കള്ളി
" പോലീസ് വീണ്ടും ചോദിച്ചു.. "

സാർ.. പ്ലീസ് അവൾക്
വയ്യ ഞങ്ങൾ പോട്ടെ...
" കൂടെ ഗൗരിയും പറഞ്ഞു.. "

അങ്ങോട്ട് മാറി നിൽക്കടി
രാധാമണി ഇവളെ ഒന്ന്
പരിശോധിച്ചേ...
" കൂടെ ഉണ്ടായിരുന്ന വനിതാ
കോൺസ്റ്റബിൾ രാധാമണിയോട്
പറഞ്ഞു... "

Yes... സാർ, അങ്ങോട്ട് മാറി
നിന്നെ രാധാമണി സിമിയെ പരിശോതിക്കാൻ തുടങ്ങി.,

എന്താ ഇവിടെ എന്താണ്
ഇവിടെ പ്രോബ്ലം..
"ഡോക്ടർ വന്ന് ചോദിച്ചു.."

അ.. ഡോക്ടർ ഈ രണ്ട്
പെണ്കുട്ടികളും ഇവിടെ
എന്തിനാ വന്നത് നങ്ങൾക്
ഇവരെ കണ്ടപ്പോ ഒരു സംശയം
തോന്നി അതാ പരിശോധിക്കുന്നത്..!

ഇതൊക്കെ എന്തിനാ സാർ
നിങ്ങൾ അറിയുന്നത് ഇവിടെ
പല പേഷ്യൻസും വരും...

ഒക്കെ ഡോക്ടർ ഇവർ
രണ്ടുപേരും ഇപ്പോ ഇവിടെ
എന്തിനാണ് വന്നത്
എന്ന് എനിക്ക് ഇപ്പോ
അറിഞ്ഞേ പറ്റൂ..
ഇനി ഡോക്ടർ അത് പറയാൻ
കൂട്ടാക്കിയില്ലെങ്കിൽ എനിക്ക്
നിങ്ങളെയും ഇവിടെ നിന്ന് അറസ്റ്റ്
ചെയ്ത് കൊണ്ടുപോവേണ്ടി വരും...
" അ പോലീസ് ഡോക്ടറുടെ
അടുത്തും പറഞ്ഞു ഡോക്ടർ
ഒടുവിൽ പറയ്യാൻ തുടങ്ങി... "

സോറി... എന്നോട് ക്ഷമിക്കൂ
ഞാൻ ഇപ്പോ ഇത് ഇവരോട് പറഞ്ഞില്ലെങ്കിൽ
ആവശ്യമില്ലാത്തതിൽ
എന്നെയും ഇവർ
അറസ്റ്റ് ചെയ്ത് കൊണ്ടുപോവും...
" ഡോക്ടർ സിമിയുടെ അടുത്ത്
പറഞ്ഞു.. "
സാർ അ കൂട്ടി പ്രഗ്നന്റ് ആണ്
അത് അബോട്ട് ചെയ്യാൻ
വേണ്ടിയാണ് വന്നത്...

ഹോ.. ഹോ അപ്പോ
നീ പ്രഗ്നന്റ് ആണോ...?
ആട്ടെ അത് ഇപ്പോ എന്തിനാ
അബോട്ട് ചെയ്യുന്നത് എന്താ
നിന്റെ വയറ്റിൽ വളരുന്ന
കുഞ്ഞിന് അച്ഛൻ ഇല്ലേ...
അതോ നിനക്ക് ആരാണ്
അറിയില്ലേ ഈ കുഞ്ഞിന്റെ അച്ഛൻ..,
എന്താടി നീ ഇങ്ങനെ
നോക്കുന്നത് നീ എന്നെ
അന്ന് അവിടെ വെച്ച്
ആ പബ്ലികിനിടയിൽ
നാണം കിടത്തിയപ്പോൾ
അതും ആർക്കോ ജനിച്ചിരുന്നോ അനാഥ കുട്ടികൾക്ക് വേണ്ടി
ഇപ്പോ എന്താ നിനക്ക് ഒന്നും പറയാനില്ലേ...
നീ നോക്കിക്കോടി
നിനക്ക് ഞാൻ ആരാണ്
എന്ന് കാണിച്ചു തരാം..
" പോലീസ് സിമിയുടെ
അടുത്ത് ചെന്ന് പതിയെ
പറഞ്ഞു.. രാധാമണി ഇവളെ
പിടിച്ച് വണ്ടിയിൽ കേറ്റ്
ബാക്കി നമ്മുക്ക് പോലീസ്
സ്റ്റേഷനിൽ പോയി പറയാം..
രാധാമണി പെട്ടന്ന്.. "

ഒക്കെ സാർ... " രാധാമണി "

സാർ... എന്തിനാണ് സിമിയെ
കൊണ്ടുപോവുന്നത് എന്തു
തെറ്റാണ് സിമി ചെയ്തത്..?
" പെട്ടന്ന് തന്നെ ഗൗരി ചോദിച്ചു... "

എന്താടി.. കൂട്ടുകാരിയുടെ ഒപ്പം
നിനക്കും വരണോ പോലീസ്
സ്റ്റേഷനിലേക്ക്..,
" പോലീസുകാരൻ
ഗൗരിയെ നോക്കി ചോദിച്ചു.. "

സിമിയെ കൊണ്ടുപോയി
പോലീസ് ജിപ്പിൽ കയറ്റി
മറിച്ച് ഒരക്ഷരം പോലും
സിമി അവിടെ വെച്ച് മിണ്ടിയില്ല...

" വേഗത്തിൽ തന്നെ ഗൗരി
അവളുടെ ഫോണെടുത്ത് ആർക്കൊക്കെ വിളിക്കാൻ തുടങ്ങി.. "

അപ്പോഴായിരുന്നു അരുൺ
അവിടെ ഹോസ്പിറ്റലിലെക് എത്തിയത്...
" ഗൗരി എവിടെ സിമി...
സോറി എന്റെ ഫോണിൽ ചാർജ് ഇല്ലായിരുന്നു സിമി എവിടെ..? "

നീ... നീയൊക്കെ ഒരു... ഛെ...
" ഗൗരി പറഞ്ഞ് അവസാനിപ്പിച്ചില്ല... "

എന്താ ഗൗരി എനിക്കൊന്നും
മനസ്സിലാവുന്നില്ല നീ സിമി
എവിടെ പറ..
" അരുൺ വീണ്ടും ചോദിച്ചു.. "

അതാ ഇപ്പോ ഇവിടെ നിന്നു പോയ
അ പോലീസ് ജീപ്പിൽ ഉണ്ട് സിമി...

എന്ത്‌... പോലീസ് ജിപ്പിലോ സിമി
എന്തിനാ ഇപ്പോ പോലീസ് ജിപ്പിൽ
ഒക്കെ...എനിക്ക് ഒന്നും
മനസ്സിലാവുന്നില്ല ഗൗരി
നീ കാര്യം എന്ത് തെളിച്ചു പറ...

സിമിയെ ഇപ്പോ പോലീസ് അറസ്റ്റ്
ചെയ്ത് കൊണ്ടുപോയി...

പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട്
പോയത് എന്തിന് അതിന് ഇപ്പോ
എന്താ ഇവിടെ ഉണ്ടായത്... "
" അരുൺ അവനിക് കാര്യങ്ങളൊന്നും
മനസ്സിലായിട്ടില്ല.. "





തുടരും...

__✍️Ameer Suhail tk__