When the new flowers bloom in Malayalam Short Stories by CHERIAN books and stories PDF | പുതിയകാലപൂക്കൾ വിരിഞ്ഞപ്പോൾ

The Author
Featured Books
  • स्वयंवधू - 31

    विनाशकारी जन्मदिन भाग 4दाहिने हाथ ज़ंजीर ने वो काली तरल महाश...

  • प्रेम और युद्ध - 5

    अध्याय 5: आर्या और अर्जुन की यात्रा में एक नए मोड़ की शुरुआत...

  • Krick और Nakchadi - 2

    " कहानी मे अब क्रिक और नकचडी की दोस्ती प्रेम मे बदल गई थी। क...

  • Devil I Hate You - 21

    जिसे सून मिहींर,,,,,,,,रूही को ऊपर से नीचे देखते हुए,,,,,अपन...

  • शोहरत का घमंड - 102

    अपनी मॉम की बाते सुन कर आर्यन को बहुत ही गुस्सा आता है और वो...

Categories
Share

പുതിയകാലപൂക്കൾ വിരിഞ്ഞപ്പോൾ

പുതിയകാല പൂക്കൾ വിരിയുമ്പോൾ

" അപ്പാപ്പച്ചോ , അപ്പാപ്പച്ചോ , നമ്മുടെ കച്ചിത്തുറുവേ നോക്കിക്കേ , അമ്പിളിയമ്മാവൻ പൊട്ടിവീണൊഴുകുന്നു ."

കച്ചിത്തുറുവിൽ നിലാവു പതയുന്നതു നോക്കി ആകാശ് ആഹ്‌ളാദത്തോടെ വിളിച്ചുപറഞ്ഞു .

" കൊച്ചാപ്പിയേ , കൊച്ചാപ്പിയേ , പണ്ടു പണ്ടു അതിനപ്പുറം ഒരു മരുത് ഉണ്ടായിരുന്നു . ആ മരുതിൽ ഒരു മഞ്ഞക്കിളികൂടുകെട്ടി പാർത്തിരുന്നു . അന്നു നിലാവൊഴുകുമ്പോൾ മരുതിലകളിൽ മിന്നാമിന്നികൾ വെളിച്ചത്തിന്റെനിറമാലകൾ തൂക്കുമായിരുന്നു . "


കാലങ്ങൾക്കപ്പുറം നിലാവ് വഴിഞ്ഞൊഴുകിയ രാവിൽ മലകളിൽ ഒറ്റപ്പെട്ടു മുനിഞ്ഞു കത്തിയമണ്ണെണ്ണവിളക്കുകൾക്കു താഴെ നിഴലുകളിൽ നിന്നു നിഴലുകളിലേക്കു അപ്പാപ്പച്ചൻ നടന്നു .

ചെരുപ്പില്ലാത്ത പദങ്ങൾക്കു ചുവട്ടിൽ കരിയിലകൾ ഞെരിയുന്നു , ചുള്ളിക്കമ്പുകൾ പൊട്ടുന്നു . കന്നിമണ്ണിന്റെവീറിൽ പാമ്പുകൾ ഇണചേർന്നു പുളയുന്ന മുരൾച്ച . ഓടക്കാടുകൾ ഒടിയുമ്പോൾ ആനപിണ്ഡത്തിന്റെ ചൂടുള്ളചൂര് . പുറകേ കുഞ്ഞേലിയും മക്കളും വിറയാർന്ന സ്വരത്തിൽ കൊന്ത ചൊല്ലി നടക്കുന്നു .

" പേടിക്കേണ്ടാ , ഈ തിരിവു കഴിഞ്ഞാൽ മനയാനി ഔസേപ്പിന്റെ വീടായി ." അപ്പാപ്പച്ചൻ പറഞ്ഞു .

വയനാടൻ പുല്ലിതളുകൾ കോറിയ നീറ്റലുകൾക്കു മീതെ മഞ്ഞുതുള്ളികളുടെ കുളിർമ്മയറിഞ്ഞുകുഞ്ഞിത്തൊമ്മൻ വിടർന്നു ചിരിച്ചു .


അഞ്ചുദിവസത്തെ യാത്രയുടെ ക്ഷീണമൊന്നും കുഞ്ഞിത്തൊമ്മൻ അറിഞ്ഞതേയില്ല . കിടങ്ങൂരിൽനിന്നും മീനച്ചിൽ ആറ്റിലൂടെ വള്ളത്തേൽ കോട്ടയത്തെത്തി . അവിടെനിന്നു വേമ്പനാടൻ കായലിന്റെ കാറ്റുംപരപ്പും അറിഞ്ഞു ബോട്ടിൽ എറണാകുളത്തേക്ക്‌ . പിന്നെ തീവണ്ടിയിൽ ഷൊർണ്ണൂർ എത്തി . അവിടെ മദ്രാസിൽനിന്നുള്ള വണ്ടി മാറി കയറി വളപട്ടണത്തിറങ്ങി . വീണ്ടും ബോട്ടിലെ യാത്രയിലൂടെ ചെങ്ങളായി അറിഞ്ഞു . അവിടെനിന്നും തുടങ്ങിയ നടപ്പാണ്‌ .

അവൻ അപ്പച്ചനേയും അമ്മച്ചിയേയും നോക്കി .

ഇവിടെയെത്തി കുറച്ചുകഴിഞ്ഞാൽ വയർ നിറയെ കപ്പയും ചോറും കിട്ടുമെന്നാണ് അവർ പറഞ്ഞത് .


കാലങ്ങൾ മുരൾച്ചയോടെ ചിരിച്ചും കരഞ്ഞും നീങ്ങവേ അപ്പാപ്പച്ചൻ ഉമ്മറപ്പടിയിൽ ചാരിയിരുന്നു .

മങ്ങിയ കണ്ണുകൾക്കു മീതെ കടുവന്മലയേറി മേഘങ്ങൾ ആകാശത്തു ചുവപ്പിൽ വിരിയുകയും വെള്ളിരേഖയിൽകത്തിയടിയുകയും ആവർത്തിച്ചുകൊണ്ടിരുന്നു . അപ്പോൾ ചിലപ്പോഴൊക്കെ കൊച്ചാപ്പി മനസ്സിൽ തെളിഞ്ഞു . കുഞ്ഞിത്തൊമ്മന്റെ മകൻ സാബുവിന്റെ മകനാണു ആകാശ് എന്ന കൊച്ചാപ്പി . സാബുവും കുടുംബവുംതിരുവന്തപുരത്താണ് താമസം . വല്ലപ്പോഴും വരുമ്പോഴെല്ലാം കൊച്ചാപ്പി മാറിൽ കയറി പറ്റികിടക്കും . അപ്പാപ്പച്ചനെഅവനു വലിയ ഇഷ്ടമാണ്‌ . അപ്പാപ്പച്ചൻ ഒരായുസ്സിന്റെ മുഴുവൻ കഥയും കവിതയും ചേർത്തു അവനേവാരിപ്പുണരും .


"അപ്പാപ്പച്ചാ , അപ്പാപ്പച്ചാ , ഒരു കഥ പറ ."

" എന്തു കഥ ?"

" സിങ്കത്തിന്റെ "

" ഒരു പല്ലിയുടെ കഥ പറയാം ."

അങ്ങിനെ കൊച്ചാപ്പിയേ കെട്ടിപ്പിടിച്ചു കഥ തുടങ്ങി .

പണ്ടു പണ്ടു നല്ല വെയിലുള്ള ഒരു ഉച്ചക്കു പള്ളിമല ഓടിയിറങ്ങി പുഴ ചവുട്ടി തെറിപ്പിച്ചു ഭ്രാന്തൻ നങ്കൻപൊട്ടിയ ചങ്ങലയുമായി അലറി കിതച്ചു എത്തി .

പനമ്പിൽ വിരിച്ച നെല്ലു ചിക്കുകയായിരുന്നു വല്യമ്മച്ചി . റബ്ബർ ഷീറ്റു മറിച്ചിടുകയായിരുന്നു ഞാൻ . മുറ്റത്തുഉണങ്ങാൻ കിടന്ന അടക്കയും അണ്ടിയും കുരുമുളകും കാപ്പിക്കുരുവും പുഴുങ്ങിയ മഞ്ഞളും സൂര്യനെ നോക്കികണ്ണുറുക്കി . സത്യത്തിൽ ഞെട്ടി , നങ്കൻ ഉപദ്രവിക്കുമെന്നാണ് കേട്ടിട്ടുള്ളത് . എന്നാൽ അവനോ , ഭിത്തിയിൽചാരി , കൈകൾ കുരിശിലെന്നപോൽ വിടർത്തി , കണ്മണികളിളക്കി മൂകനായി നിന്നു .

കുഞ്ഞേട്ടാ , കുഞ്ഞേട്ടാ ഞാൻ ഇതു നിനക്കു തരാൻ വേണ്ടി വന്നതാ ."

അവൻ കൈകൾ നിവർത്തി .

ഒരു കൊച്ചു മുത്ത് . പ്രകാശം പരത്തുന്ന മുത്ത് .


" ചങ്ങല പൊട്ടിച്ചു ഇവിടെക്കാ ഓടിയത് ?.

ചേട്ടനേയും ചേടത്തിയേയും പേടിപ്പിക്കാൻ ?."

ഉണ്ട ഔസേഫ് വലിയ ഒരു ചൂരൽവടിയുമായി ഓടിയെത്തി നങ്കന്റെ പുറകിൽ ഒന്നു പൊട്ടിച്ചു .

" തല്ലാതെടാ മരുമോനെ , തല്ലി കൊല്ലല്ലേ "

നങ്കൻ അലറി .

" അയാൾ ഒരു ഉപദ്രവും ചെയ്തില്ല . തല്ലാതെടാ ഔസേപ്പേ " ഞാൻ പറഞ്ഞു .

ഔസേഫ് ഒന്നും മിണ്ടാതെ അയാളെ വലിച്ചിഴച്ചുകൊണ്ടു പോയി .

നങ്കൻ നല്ല പണിക്കാരൻ ആയിരുന്നു . മിനിറ്റുകൾക്കകം അവൻ കാടു വെട്ടി നിരപ്പാക്കും . ഏതു കൂറ്റൻ മരവുംഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ വെട്ടി താഴെയിടും . ഭൂമിയുടെ ഗർഭത്തിലുള്ള പാറക്കല്ല് തൂമ്പയും കമ്പിയുംഉപയോഗിച്ചു പുറത്തെടുത്തു മണ്ണിനെ കപ്പയുടെ കിഴങ്ങു വളരാൻ പാകമാക്കും . പിന്നെ വൈകുംന്നേരങ്ങളിൽറാക്ക് കുടിച്ചു ബഹളം വെക്കുകയും അടി ഉണ്ടാക്കുകയും ചെയ്യും .

അങ്ങിനെ അങ്ങിനെ അവൻ ചാത്തു റാക്ക് കാച്ചി സൂക്ഷിക്കുന്ന പാറമട കണ്ടെത്തി . റാക്ക് കട്ടുപോകുന്നതറിഞ്ഞ ചാത്തു ഒരുദിവസം റാക്കിൽ നഞ്ചും ഒരു വേരും കലക്കി വച്ചത്രേ . അന്നു റാക്ക് കട്ട നങ്കനുവട്ടിളകി . ഒറ്റ അലർച്ചക്കു അവൻ വൈതൽമലയേയും അതിനുമുകളിലുള്ള മേഘങ്ങളേയും വിളറിയ ചന്ദ്രനേയുംവിറപ്പിച്ചു .

"എന്നിട്ടോ അപ്പാപ്പച്ചാ ? "

"എന്നിട്ടു എന്ത് ?"

" അല്ലാ , പ്രകാശം പരത്തുന്ന മുത്തിനു എന്തു പറ്റി ?"

പ്രകാശം പരത്തുന്ന മുത്തിലൂടെ കാലം വളർന്നു . കാലത്തിലൂടെ മുത്തുകൾ വളർന്നു . അതിനിടയിൽ

എപ്പോഴോ അപ്പാപ്പച്ചന്റെ ആത്മാവ് വൈതൽമലയിലെ മഞ്ഞ തുമ്പികളിൽ ചേക്കേറി .


ന്യൂജേർസിയിലേ ഓഫീസ് ക്യാബിനിലിരുന്ന് കട്ടിച്ചില്ലിലൂടെ ആകാശ് പുറത്തേക്കുനോക്കിയിരുന്നു . കോറിഡോറിലൂടെ മെസഞ്ചർ, അംഗോളക്കാരൻ സ്റ്റെഫാൻ നിരത്തിലേക്കു നടക്കുന്നു . ഇരുവശത്തേക്കും വേച്ചു വേച്ചു മുകളിലേക്കും താഴേക്കും നോക്കി പിറുപിറപ്പോടെയുള്ള അയാളുടെ നടപ്പു കാണാൻരസമാണ് . ഇപ്പോഴും മഞ്ഞു പൊഴിയുന്നുണ്ടായിരുന്നു . കോണിഫറസ് മരച്ചില്ലകളിലും ഇലകളിലും സ്നോതോരണങ്ങൾ പോലെ നിരന്നു .

കാറുകൾ ചീറിപ്പായുന്ന ഹൈവേയിൽ നിന്നു അവർ ഐസെല്ലാം ക്ലീൻ ആക്കിയെന്നു തോന്നുന്നു . വാഹനങ്ങൾമാത്രമുള്ള റോഡിലൂടെ സ്റ്റെഫാൻ ഏകനായി നടന്നു . അയാൾ മഞ്ഞിനെതിരേ തന്റെ തൊപ്പി നിവർത്തി , പോക്കറ്റിൽനിന്നു പെഗ്‌ബോട്ടിലെടുത്തു വായിലേക്കു കമഴ്ത്തി ഏകനായി നടന്നു .

ദൂരെ , ദൂരെ അംഗോളയിലെ പുൽമേട്ടിൽ , ആളിയ തീക്കു ചുറ്റും , ചുട്ടു വെന്ത മാൻപേടക്കു ചുറ്റും ലഹരിയിൽചുവടു വെയ്ക്കുന്ന ഗോത്രസഖാക്കളോടു പകരാൻ വെമ്പുന്ന നടപ്പാകാം അത്‌ .

ഡാറ്റാ ഇനിയും ഫോർവേഡ് ചെയ്തിട്ടില്ല . ഇനി വെയിറ്റ് ചെയ്യുന്നതിൽ കാര്യമില്ല . കൂറ്റൻകെട്ടിടങ്ങൾക്കിടയിലൂടെ വെളിവായ ആകാശക്കീറിൽ ചുവപ്പിനപ്പുറം കറപ്പു പടരുന്നു . സിസ്റ്റം ഷട്ട് ഡൗൺചെയ്ത് മെല്ലെയിറങ്ങി .


പാർക്ക് സ്റ്റെയറിൽ കാറിൽ നിന്നിറങ്ങുമ്പോൾ വാട്സ് ആപ്പ് ചിലച്ചു . അഡോണാ പുറത്തു പോകുന്നു . വരാൻലേറ്റ് ആകും . അപ്പാർട്മെന്റിലേക്കുള്ള വഴിയിൽ , ലിഫ്റ്റിൽ , സ്ഥിരം കാണുന്ന മുഖങ്ങൾ പതിവുപോലെതന്നെവിഷ് ചെയ്യാതെ , ഒരു ചെറുചിരി പകരാതെ തിരക്കിട്ടു കടന്നുപോകുന്നു . വാതിൽ തുറന്നു വിരസത വല കെട്ടിയലിവിങ്‌റൂമിൽ ഇരുന്നു കണ്ണുകൾ അടച്ചു .

അഡോണക്കിപ്പോൾ കാമവും സ്നേഹവും വറ്റിയിരിക്കുന്നു . ലിവിങ്ങ് ടുഗെതർ തുടങ്ങിയ കാലത്തു എന്തൊരുആവേശമായിരിന്നു . ഇനിയിപ്പോൾ എപ്പോൾ വേണമെങ്കിലും അവൾ ബാഗുമെടുത്തു പോകാം . ഇന്നുകാനഡക്കാരന്റെ കൂടെയാവും കറങ്ങാൻ പോയത് .

ഐ ടി കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന അഡോണയെ കണ്ടുമുട്ടിയപ്പോൾ ഒരു കുളിർമ്മ ഉള്ളിൽപതഞ്ഞു . അലാസ്കയിലെ ബാല്യകാലത്തെ കുറിച്ചു അവൾ പറഞ്ഞപ്പോൾ അതു വിടരുകയായി . സ്നോബോൾഉരുളുമ്പോൾ വലുതാകുന്നപോൽ അവളുടെ പുഞ്ചിരി ചിരിയായി പടർന്നു . പപ്പയെക്കുറിച്ചു , അപ്പച്ചനെക്കുറിച്ചു , അപ്പാപ്പച്ചനെക്കുറിച്ചു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു . അവൾക്കു പിതാവിനെയോ പിതാവിനെ കുറിച്ചോ ഒന്നും അറിവില്ലായിരുന്നു . അവൾക്കു പതിനാറായപ്പോൾ അമ്മ പുതിയ കാമുകനൊപ്പംബൊളീവിയക്കു പോയി . അതോടെ ലോകബന്ധം വിട്ടു സ്വതന്ത്രയായി . കണ്ണുകളിൽ നേർത്തവിഷാദമേഘവുമായി പുതിയ ഭൂമിയിലൂടെ അവൾ അലഞ്ഞു .


സോഫാക്കു താഴെ അഡോണ വലിച്ചിട്ട സിഗരറ്റ് കുറ്റികൾ ചിതറിക്കിടക്കുന്നു . മൂലക്കു കൂടികിടക്കുന്നവോഡ്ക കുപ്പികൾക്കിടയിൽ അവളുടെ ഒരു പാന്റീസും തലപൊക്കുന്നു . അവിടെയിരുന്നാണ് അവൾ ഡെർട്ടിസെക്സ് ക്യാം ചാറ്റ് ചെയ്യാറ് . പുറത്തെ മരങ്ങളിൽ സ്‌നോ ഒഴിഞ്ഞിരിക്കുന്നു . അന്തിവെയിലിൽ വിളറിയകെട്ടിടങ്ങളിൽ നിയോൺ വെളിച്ചത്തിന്റ യാന്ത്രികത പടരുകയാണ് .

മരണത്തിന്റെ അഗാധമായ അരണ്ട കോട്ടയിൽ ആകാശിന്റെ വേദന ചിറകടിച്ചു . അപ്പാപ്പച്ചൻപീളകെട്ടിയ കണ്ണുകൾ വലിച്ചു തുറന്നു ഭൂമിയുടെ നോവിൽ പകർന്നു . വൈതൽ കോടമഞ്ഞു മെല്ലെ ചുരുട്ടിമാറ്റിസൂര്യന്റെ നനുത്ത പുഞ്ചിരി പൊഴിച്ചു വിളിക്കുകയായി .

“ കൊച്ചാപ്പി , നീ വിഷമിക്കേണ്ടാ , കാലം അങ്ങിനെയാ , വാ നമ്മുക്കു പഴയ കാലത്തിലൂടെ നടക്കാം . "

അപ്പാപ്പച്ചൻ ഇറങ്ങി .

" ഇവിടെയാണു കൊച്ചാപ്പി , ഫറോകാരൻ , മകളുടെ ശവം മടിയിൽ കിടത്തി നെഞ്ചുപൊട്ടി പതംപറഞ്ഞുകരഞ്ഞത് . "

ഒരു മഴകാലത്തു , രാവിലെ ഒന്നാം മണിയടിച്ചപ്പോൾ , ലില്ലി താന്നിമരത്തിലെ തത്തമ്മയോടുംകൊങ്കിണിച്ചെടിയിലെ പൂമ്പാറ്റയോടും കിന്നാരം പറഞ്ഞു സ്കൂളിലേക്കു നടന്നതാണ് . പോകുന്നവഴിക്കായിരുന്നുകല്ലേൽ മുളപ്പാലം . അവൾ പാലത്തേൽ നിന്നു പുഴയിലേക്കു നോക്കി . കലങ്ങി മറിഞ്ഞു , അലറി കുതിച്ചുചുഴിയിൽ കറങ്ങി , പാറയിൽ തല തല്ലി തെറിക്കുന്ന പുഴ . ഒഴുക്കു കണ്ട അവൾക്കു തല കറങ്ങി കാണും . ഒഴുക്കിൽ ഒരു തെന്നലോടെ അലിഞ്ഞു . താഴെ , മണിക്കൂറുകൾ തപ്പി കഴിഞ്ഞാണ് ആറ്റുവഞ്ചിയിൽ ഉടക്കികിടന്നഅവളുടെ ശവം കിട്ടിയത് .

" ഇതിവിടെ പറയണ്ട കാര്യമെന്താ "

തന്റെ കടയിലെ ചാക്കിൽനിന്ന് ഈച്ചയിരുന്ന വെല്ലം എടുത്തു കടിച്ചു കരിക്കറുമ്പൻ അണ്ണാച്ചി ചോദിച്ചു .

ചുമ്മാ കായപ്പം നോക്കി ചായക്കടയിലേക്കു കയറിയ മെംബർ പാപ്പച്ചൻ ചോദിച്ചു .

വെയിലത്തു മാവിൽ കയറുന്ന നീറുകളെ നോക്കി പള്ളീലച്ചൻ ചോദിച്ചു .

കുടിയാന്മല , പൊട്ടൻപ്ലാവ് , വഞ്ചിയം , അരീക്കമല , മുന്നൂർകൊച്ചി , പാത്തി , കോട്ടച്ചോല ഇത്യാദിദിക്കുകളിലേക്കു വഴി വെട്ടുവാൻ ലൈനിട്ട അവരപ്പിച്ചേട്ടൻ ചോദിച്ചു .

ആകാശവാണി കോഴിക്കോട് , നിയമസഭയിൽ കെ ടി പിയെ ഈർക്കിലി പാർട്ടി എന്നുവിളിച്ചവന്റെ എല്ലിന്റെഎണ്ണം കൂട്ടുമെന്നും പല്ലിന്റെ എണ്ണം കുറക്കുമെന്നും ബി വെല്ലിംഗ്ടൺ പറഞ്ഞതറിയിച്ചപ്പോൾ പൊട്ടിച്ചിരിച്ച നത്തുഗോപാലൻ ചോദിച്ചു .

"എനിക്കു ഇതിവിടെ പറയാതിരിക്കാൻ ആവില്ല "

മഞ്ഞത്തുമ്പിയായി പരിണമിച്ച അപ്പാപ്പച്ചൻ ശവം നാറി പൂക്കളോടു പറഞ്ഞു .

" എന്റെ കൊച്ചാപ്പിയുടെ അന്തമില്ലാത്ത വേദന നിങ്ങൾ അറിയുന്നില്ലേ ?. കാലത്തിന്റെ തികവിൽ , അതിരുകളില്ലാത്ത ഭൂമിയിൽ , അനന്തതമായ ഏകാന്തതയിൽ ഉരുകുന്നത് അറിയുന്നില്ലേ ?.

പഴയ കാലത്തിലെ നിഷ്കപടമായ സ്‌നേഹം

വേദനയിൽ പൊട്ടിത്തെറിക്കുന്നത് അവനെ കാണിച്ചുകൊടുത്തു ആശ്വസിപ്പിക്കേണ്ടതല്ലേ ?."


നിലാവു വിളറിയ രാവിൽ ഒരു നക്ഷത്രം പോലും തെളിഞ്ഞതില്ല . ഹൃദയം പൊട്ടിയുള്ള നിലവിളികൾസീൽക്കാരമിട്ട ആകാശത്തു കരിമേഘങ്ങൾ ഇണചേർന്നു .

എവിടെയും മിന്നാമിന്നികൾ വെളിച്ചം ചുരത്തിയില്ല . എവിടെയും രാപ്പാടികൾ പാടിയില്ല .

ദൂരെ , ദൂരെ എവിടെയോ ഒരു കാലൻ കോഴി സമയം തെറ്റി കൂവി .

" കൊച്ചാപ്പിയേ നീ ഇപ്പോൾ എന്തറിയുന്നു ?"

"ഒന്നും അറിയുന്നില്ല , അപ്പാപ്പച്ചോ , അറിവ് ചിറകറ്റു ഒരേപോലുള്ള കെട്ടിടങ്ങളുടെ സമുച്ചയത്തിനിടയിലുള്ളഫൂട്ട് പാത്തിൽ കൊക്കുപിളർത്തുന്നു ."

" കൊച്ചാപ്പിയേ , നീയിപ്പോൾ എന്തെടുക്കുന്നു ?."

" ഞാൻ ഈ വഴി നടക്കുകയാണ് അപ്പാപ്പച്ചോ , പച്ചമരങ്ങളും പൂച്ചെടികളും പിടിപ്പിച്ചതിനിടയിലൂടെയുള്ള ടൈൽപാകിയ വഴി മനോഹരമാണു അപ്പാപ്പച്ചോ . യൂണിഫോം ഇട്ട ക്ലീനിങ് സ്റ്റാഫുകൾ വേസ്റ്റ് ബിന്നിൽനിന്നു ഇറുത്തുഞെരിച്ച പൂക്കളും

ഉപയോഗിച്ച കോണ്ടമകളും മാരിജുവാനയുടെയും കഞ്ചാബിന്റെയും ബാക്കിപത്രങ്ങളും സിറിഞ്ചുകളുംമദ്യകുപ്പികളും തൂത്തുവാരുന്നു ."

" നീയിപ്പോൾ എന്തു കാണുന്നു , കൊച്ചാപ്പിയേ "

" മഹാമാരിക്കു ശേഷം മുഖം വെളിപ്പെടുത്താത്ത

മനുഷ്യർ ആകാശമറിയാതെ , ഭൂമിയറിയാതെ ,

ചിന്നിത്തെറിച്ചു അങ്ങിനെയങ്ങിനെ ...............


------@&$$&@------