Ayaal in Malayalam Classic Stories by anu books and stories PDF | അയാൾ

The Author
Featured Books
  • నిరుపమ - 10

    నిరుపమ (కొన్నిరహస్యాలు ఎప్పటికీ రహస్యాలుగానే ఉండిపోతే మంచిది...

  • మనసిచ్చి చూడు - 9

                         మనసిచ్చి చూడు - 09 సమీరా ఉలిక్కిపడి చూస...

  • అరె ఏమైందీ? - 23

    అరె ఏమైందీ? హాట్ హాట్ రొమాంటిక్ థ్రిల్లర్ కొట్ర శివ రామ కృష్...

  • నిరుపమ - 9

    నిరుపమ (కొన్నిరహస్యాలు ఎప్పటికీ రహస్యాలుగానే ఉండిపోతే మంచిది...

  • మనసిచ్చి చూడు - 8

                     మనసిచ్చి చూడు - 08మీరు టెన్షన్ పడాల్సిన అవస...

Categories
Share

അയാൾ

അയാൾ ടെറസിന്റെ മുകളിലെ ഇരുട്ടിന്റെ മറവിലേക്ക് മെല്ലെ നടന്നു...

സമയം ഏകദേശം രാത്രി ഒരുമണിയോട് അടുത്തിരുന്നു..

ഇരുട്ടിൽ രക്തക്കറ പുരണ്ട കൈകൾ മുഖത്തിന്‌ നേരെ പിടിച്ച് കൊണ്ട് വികൃതമായി അയാൾ ചിരിച്ചു....

അപ്പോളും അയാളുടെ മനസ്സിൽ പകയുടെ വേലിയേറ്റം ഉണ്ടായിക്കൊണ്ടിരുന്നു..

താഴെ മൃഗീയമായി കൊല ചെയ്യപ്പെട്ടത് താൻ ഒരിക്കൽ ജീവനേക്കാൾ സ്നേഹിച്ചവൾ ആയിരുന്നു എന്നോർത്തപ്പോഴും..

അയാളിൽ യാതൊരു വിധ കുറ്റബോധവും ഉണ്ടായിരുന്നില്ല..

ചാവേണ്ടവൾ അവൾ.... !!

ചതിയുടെ കറപുരണ്ട കഥകൾ...

വഞ്ചകി...

അയാളുടെ മനസു ആക്രോശിച്ചുകൊണ്ടിരുന്നു....??

കുറച്ചു നേരം കഴിഞ്ഞു അയാൾ സ്റ്റെപ്പിറങ്ങി താഴേയ്ക്കു പോയി..

രക്തം പുഴപോലെ ഒഴുകുന്നു തറയിൽ..

രക്തത്തിൽ കുളിച്ചു കിടക്കുന്ന അവളെ നോക്കി അവൻ അവളുടെ അടുത്ത് അവളെ നോക്കി കുറച്ചു നേരം ഇരുന്നു...

പെട്ടെന്നു അയാളുടെ ഓർമ്മകൾ കുറച്ചു വർഷങ്ങൾക്കു മുൻപിലേക്കു പോയി..

സാം, ടെസ്സ അവരുടേതു പ്രണയ വിവാഹം ആയിരുന്നു..

വലിയ ത്യാഗം സഹിച്ചു സ്വന്തമാക്കിയതാണ് അവളെ..

ഇന്നവന്റെ കൈകളാൽ മരിച്ചു കിടക്കുന്നു..

അവരുടെ പ്രണയത്തിന് കൊടുക്കേണ്ട വില ചെറുതൊന്നും അല്ലായിരുന്നു..

അതൊക്കെ അവന്റെ മനസ്സിൽ ഒരു തിരപോലെ ആഞ്ഞടിച്ചു കൊണ്ടിരുന്നു ആ നിമിഷങ്ങളിൽ..

സാം ഒരു പാവപ്പെട്ട കുടുംബത്തിൽ പിറന്നവൻ..

ടെസ്സ വലിയൊരു കുടുംബത്തിലെ പെണ്ണും..

ഒരിക്കലും ചേരാൻ പാടില്ലാത്തത്രേം അന്തരം ഇരു കുടുംബങ്ങളിലും ഉണ്ടായിരുന്നു...

അവരുടെ പ്രണയ സാക്ഷത്കാരത്തിനു ഇന്ന് ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷി കൂടി ഉണ്ട്..

ജീവിതം അവരാൽ നശിച്ച അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ..

"വിഷ്ണു "...

അതൊക്കെ ഓർത്തപ്പോൾ അവൾക്ക് മരണമല്ലാതെ വേറെ ഒരു ശിക്ഷ അവൻ വിധിച്ചില്ല..

അന്ന് ടെസ്സയുടെ കല്യാണ തലേന്ന് അവളെ അവളുടെ വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോന്നപ്പോൾ ബലി കൊടുക്കേണ്ടി വന്നത് വിഷ്ണുവിന്റെ കാലുകൾ ആയിരുന്നു..

സാമും ടെസ്സയും രക്ഷപെട്ട ശേഷം...

ടെസ്സയുടെ അപ്പന്റെ ഗുണ്ടകൾ വെട്ടി മുറിച്ചത് വിഷ്ണുവിന്റെ കാലുകൾ ആയിരുന്നു..

കൂടെ എല്ലാത്തിനും സാമിന് കൂട്ട് നിന്നതിന്റെ സമ്മാനം..

ഇന്നുമവൻ വീൽചെയറിൽ ജീവിതം കഴിച്ചു കൂട്ടുന്നു..

അവനെ കാണുമ്പോൾ സാമിന്റെ കണ്ണുകൾ അറിയാതെ നനയും...

പക്ഷെ അവനോ..

ഭയങ്കര positive എനർജി ഉള്ളവൻ..

എന്റെ കാലുകൾ പോയാൽ എന്താടാ...

എനിക്ക് രണ്ട് കാലുകൾ ആയി നീയും ടെസ്സയും ഉണ്ടല്ലോ എന്ന് തമാശ പോലെ പറഞ്ഞു അവൻ മുഖം തിരിച്ചു കളയും..

ആ എന്നോടും അവനോടും ആണിവൾ...

അയാളുടെ ദേഷ്യം തീരണില്ല..

ഓർക്കുമ്പോൾ.. !!

വീണ്ടും വീണ്ടും...

കുറച്ചു നാളുകൾക്ക് ശേഷം

സാമും ടെസ്സയും നാട് വിട്ട ശേഷം അവരുടെ വീട്ടുകാർ മക്കൾക്ക് വേണ്ടി അവരുടെ ഭാവിക്കു വേണ്ടി എല്ലാം മറക്കാൻ തീരുമാനിച്ചു..

അവരെ നാട്ടിലേക്കു കൊണ്ട് പോന്നു..

പ്രണയം എന്നും പൂത്തുലഞ്ഞു നിൽക്കില്ല

ദാമ്പത്യം അല്ലെ...

അഡ്ജസ്റ്റ്മെന്റുകൾ ഇല്ലാതെ മുന്നോട്ടു പോകില്ല എന്ന് തിരിച്ചറിവുകൾ

രണ്ട്പേരിലും ഉണ്ടായി തുടങ്ങി...

കാരണം

സാമിന് നല്ലൊരു ജോലി ഇല്ല..

നല്ലൊരു വരുമാനവും..

ടെസ്സയുടെ അച്ഛന്റെ ഔദാര്യം സ്വീകരിക്കാൻ അവന്റെ ആത്മാഭിമാനം അവനെ അനുവദിച്ചുമില്ല..

എന്നാലും അവൻ ടെസയെ പൊന്നുപോലെയാണ് നോക്കിയതും..

അങ്ങനെ ആണ് വിദേശത്ത് ഒരു ജോലി ശെരിയാക്കാമെന്നു അവന്റെ ഒരു കൂട്ടുകാരൻ പറഞ്ഞു...

മനസ്സില്ല മനസോടെ അവൻ അത് സമ്മതിച്ചു..

വിഷ്ണു ആണ് കൂടുതലും അവനെ നിർബന്ധിച്ചത്..

അവരുടെ എല്ലാം അറിയുന്ന ഒരാൾ എന്ന നിലയ്ക്ക്..

വിഷ്ണു പറഞ്ഞാൽ സാം എതിരൊന്നും പറയുകയും ഇല്ല..

അങ്ങനെ ഒരു വർഷം മുൻപ് സാം വിദേശത്ത് പോയി...

കുറച്ചു നാളുകൾക്കുശേഷം

ടെസ്സ സാമിന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിലേക്കും പോയി..

വെറുതെ ഇരുന്ന് അവളുടെ മനസ്സിൽ ചിന്തകൾ കനം വച്ചു തുടങ്ങി...

ഏകാന്തത കൂട്ടായി..

അങ്ങനെ ആണ് FB അവളുടെ കൂട്ടായത്..

അവിടുള്ള ഫ്രണ്ട്സും..

കവിതകളോടും കഥകളോടും ഇഷ്ടമുള്ള അവൾ..

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒരു സ്ഥിരം വായനക്കാരി ആയി ഇടം നേടി..

അവിടെയാണ്..

ഹരി എന്നൊരു എഴുത്തുകാരന്റെ രചനകൾ അവളെ വല്ലാതെ സ്വാധീനിച്ചു തുടങ്ങി..

കമ്മെന്റുകളിലൂടെ നല്ലൊരു സൗഹൃദം അവർക്കിടയിൽ ഉണ്ടായി..

അത്

ഇൻബോക്സിലേക്കു എത്താൻ അധിക സമയമൊന്നും വേണ്ടി വന്നില്ല..

അവളുടെ ലോകം അതായി എന്ന് വേണം പറയാൻ...

സാമിന്റെ ഫോൺ കാളുകൾ പോലും ചിലപ്പോൾ അവൾ ഒഴിവാക്കി തുടങ്ങി..

മറ്റൊരു ഫോണും സിം വരെ അവൾ ഹരിയ്ക്കായി മേടിച്ചു..

അത് സൗഹൃദത്തേക്കാൾ മറ്റൊരു ബന്ധത്തിലേക്കു ചേക്കേറി..

അവളുടെ എല്ലാം വീക്നെസും അറിഞ്ഞ ഹരി അവളിൽ വലിയൊരു ഇടം തന്നെ ഉണ്ടാക്കി...

സൗഹൃദം കിടപ്പറ വരെ എത്തി എന്നുവേണം പറയാൻ..

ഒറ്റയ്ക്കു താമസിച്ച ഹരിയുടെ ഫ്ലാറ്റിലെ നിത്യ സന്ദർശക ആയി അവൾ..

ടെസ്സയുടെ മാറ്റം സാമിനെ വല്ലാതെ വേദനിപ്പിച്ചു..

അവൻ ഇല്ലാത്തതിന്റെ വിഷമം ആകുമെന്ന് അവൻ കരുതി.. അവൻ ആശ്വസിപ്പിച്ചു

ഇതെല്ലാം അവൻ വിഷ്ണുവിനെ വിളിക്കുമ്പോൾ പറയും..

പക്ഷെ വിഷ്ണു അറിഞ്ഞ ടെസ്സ വളരെ happy ആരുന്നു..

അവൻ അത് സാമിനോട് പറയുകയും ചെയ്തു..

ഇടയ്ക് അവൾ വിഷ്ണുവിനെ കാണാൻ വന്നിരുന്നു..

പക്ഷെ ഇപ്പോൾ കുറവാണെന്നു അവനും അപ്പോൾ തോന്നി തുടങ്ങി..

ഇതെല്ലാം സാമിൽ സംശയം ജനിപ്പിച്ചു..

അവന്റെയും വിഷ്ണുവിന്റെയും കൂട്ടുകാരൻ അഖിലിനെ വിളിച്ചു..

ചാരപ്രവർത്തി ചെയ്യാൻ അവനെ കഴിഞ്ഞേ ആ നാട്ടിൽ ആളുള്ളൂ..

ആരും അറിയാതെ എല്ലാം തീർത്തു തരും..

അവൻ അഖിലിനോട് കാര്യം പറഞ്ഞു..

കുറച്ചു ദിവസം കൊണ്ട് അവൻ കാര്യങ്ങൾ എല്ലാം വിഷ്ണുവിനെ അറിയിച്ചു..

ആദ്യമൊന്നും വിഷ്ണു വിശ്വസിച്ചില്ല..

തെളിവായി കുറച്ചു ഫോട്ടോസും അവനു കൊടുത്തു..

കരണം സാം, ടെസ്സ അവരുടെ സ്നേഹം, പ്രണയം അത്രത്തോളമായിരുന്നു...

ജീവൻ കളഞ്ഞു സ്നേഹിച്ചവർ...

ആലോചിച്ചപ്പോൾ...

വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.

അവന്റെ കാലുകളിലേക്കു നോക്കിയപ്പോൾ.. സങ്കടം കൊണ്ടവൻ പൊട്ടിക്കരഞ്ഞു..

സാമിനെ അറിയിക്കാതെ വേറെ വഴിയില്ല ഇല്ലെങ്കിൽ ടെസ്സ അവനു നഷ്ടമാകും..

കരണം അവൾ ഹരിയിൽ അത്രത്തോളം അകപ്പെട്ടു കഴിഞ്ഞു..

ഒരിക്കൽ സാം വിളിച്ചപ്പോൾ വിഷ്ണു പറഞ്ഞു നീ ഒന്നു നാട്ടിൽ വാ..

എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..

ഫോണിലൂടെ ചോദിച്ചിട്ട് അവൻ ഒന്നും പറഞ്ഞില്ല..

ലീവ് ശെരിയാക്കി സാം ഉടനെ എത്തുകയും ചെയ്തു..

ടെസ്സയോട് പറയാതെയാണ് സാം വന്നതും..

നേരെ വിഷ്ണുവിനെ കാണാൻ ആണ് അവൻ എയർപോർട്ടിൽ നിന്നും പോയതും..

ഒരു സുഹൃത്ത്‌ എന്ന നിലയിൽ അവനു ഇത് എങ്ങനെ സാമിനോട് പറയും എന്നുകൂടി അറിയില്ല..

അത്ര ആത്മാർത്ഥത ഉള്ളവർ...

പക്ഷെ പറയാതെ വയ്യ....

വന്ന ഉടനെ അവൻ ഒന്നു പറഞ്ഞില്ല..

എന്താടാ നീ പെട്ടെന്ന് വരാൻ പറഞ്ഞത്..

എനിക്ക് നിന്നെ ഒന്നു നിന്നെ കാണാൻ ആണെടാ..

തമാശ പോലെ വിഷ്ണു പറഞ്ഞു..

സാമിന്റെ വീട്ടിൽ ആരുമില്ലാത്ത കരണം സാം വിഷ്ണുവിന്റെ വീട്ടിൽ തന്നെ കൂടി..

ഇടയ്ക് ടെസ്സയെ വിളിക്കുന്ന കാര്യം പറഞ്ഞപ്പോൾ വിഷ്ണു വേണ്ട എന്ന് പറയുകയും ചെയ്തു...

നമുക്കു നാളെ പോയി കാണാം അവളെ ഞാനും വരാം നിന്റെ കൂടെ..

രാത്രി അവർ ഒന്നിച്ചു ഇരുന്നപ്പോൾ വിഷ്ണു ഒരു കവർ അവന്റെ നേരെ നീട്ടി...

തുറന്നു നോക്കിയ അവൻ ഞെട്ടി..

ഒരിക്കലും അവൻ വിശ്വസിച്ചില്ല..

അതവന്റെ ടെസ്സയുടെ......

കണ്ണുകൾ നിറഞ്ഞു എന്നല്ലാതെ ഒന്നുമവൻ പറഞ്ഞില്ല...

മൊത്തം അന്ധകാരത്താൽ മൂടപ്പെട്ടു..

വിഷ്ണു അവനെ സമാധാനിപ്പിച്ചു..

എന്തിനും പരിഹാരം ഉണ്ട്..

നീ അബദ്ധം ഒന്നും കാണിക്കരുത്..

പെട്ടെന്ന് അവൻ അവിടുന്ന് ഇറങ്ങി..

വിഷ്ണു വിളിച്ചിട്ടും അവൻ നിന്നില്ല..

അവനു ആകെ ടെൻഷൻ ആയി..

സാമിന് ഒരു വീടുണ്ട്...

അവൻ അങ്ങോട്ടാണ് പോയതും..

രാത്രി അവൻ അവിടെ ഇരുന്നു കണക്കു കൂട്ടലുകൾ പിഴക്കാതെ ഓരോന്നും പ്ലാൻ ചെയ്തു..

രാവിലെ അവൻ ടെസ്സയുടെ വീട്ടിലേക്കു പോയി...

സാമിനെ കണ്ടതും ടെസ്സ ഞെട്ടിയെങ്കിലും

സന്തോഷം വരുത്തി..

അത്ഭുതത്തോടെ ചോദിച്ചു..

സാം ഇതെന്താണ് പെട്ടെന്ന്..

ഒന്നു പറയാതെ പോലും...

അവൻ അവളെ നോക്കിക്കോ ഒന്നു ചിരിച്ചു എന്നിട്ട് അവളെ ചേർത്ത് പിടിച്ച്...

ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു..

വൈകുന്നേരം വരെ കാര്യങ്ങൾ സാധാരണ പോലെ പോയി..

അന്ന് അവർ വെളിയിൽ പോയി അവൾക്കു ഇഷ്ടമുള്ളതെല്ലാം അവൻ വാങ്ങി കൊടുത്തു..

അവരുടെ പ്രണയ ദിനങ്ങൾ അവൻ ഒന്നും കൂടി ഓർത്തെടുത്തു...

അവൾക്കു ഇഷ്ടമുള്ള പായ്ക്കെറ്റിൽ നാരങ്ങ അച്ചാർ ഒരെണ്ണം വാങ്ങി കൊടുത്തു അവൾ അവനോടൊപ്പം ചേർന്നിരുന്നു അത് കഴിച്ചു...

തീരാത്ത പക അപ്പോളും അവന്റെ മനസിന്റെ നിയന്ത്രണം വിട്ടില്ല..

രാത്രി ആയി അവർ അവന്റെ വീട്ടിലേക്കു പോയി..

കുറച്ചു നാളുകൾക്കു ശേഷമുള്ള അവരുടെ രാത്രി..

അവൾ കുളിച്ചു സുന്ദരി ആയി വന്നു..

ഒരിക്കലും കാണാത്ത ഒരു സൗന്ദര്യം അവളിൽ അവൻ അന്ന് കണ്ടു..

അവൻ അവളെ മാറോടു ചേർത്ത് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു..

അവൾക്കുള്ള അവന്റെ അവസാന ഉമ്മ..

പകയുടെ ചതിയുടെ കരുത്തു അവന്റെ കൈകളിൽ ഇരച്ചു കയറി..

അവളെ അവൻ കട്ടിലിലേക്കു തള്ളിയിട്ടു..

എന്താണ് സാം ഈ കാണിക്കുന്നേ എന്നവൾ ചോദിച്ചപ്പോൾ..

ആ ഫോട്ടോ അവൻ അവളുടെ ദേഹത്തേക്കു വലിച്ചെറിഞ്ഞു കൊടുത്തു..

ഒരു നിമിഷം അവൾ പകച്ചു നിന്നു...

കട്ടിലിൽ നിന്നും എഴുന്നേറ്റ് പറയാൻ തുടങ്ങിയ അവളുടെ..

ചങ്കു ആണവൻ കുത്തി കീറിയത്..

എന്നിട്ടവൻ അലറിക്കൊണ്ട് പറഞ്ഞു..

ഞാൻ ഇരുന്ന ചങ്കിൽ വേറെ ഒരുത്തനും വേണ്ടെടി....

അവൻ ദേഷ്യം തീരും വരെ ആഞ്ഞു ആഞ്ഞു കുത്തി..

അവന്റെ കൂട്ടുകാരന് വേണ്ടി..

അവന്റെ സ്നേഹത്തിനു വേണ്ടി..

അവരുടെ ത്യാഗത്തിന് വേണ്ടി...

പെട്ടെന്നയാൾ...

അവളുടെ അടുത്ത് നിന്നും എഴുന്നേറ്റു...

ഫോൺ എടുത്തു...

Hello... police station... !!

അടുത്ത ദിവസം ആ നാടുണർന്നത്

ഭാര്യയെ കുത്തിക്കൊന്ന ഭർത്താവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന വാർത്ത

കണ്ടുകൊണ്ടായിരുന്നു...

Tv കണ്ടുകൊണ്ടിരുന്ന വിഷ്ണുവിന്റെ കണ്ണുകളിൽ നിറഞ്ഞത്..

പ്രണയത്തിന്റെ പേരിൽ തകർന്ന ബന്ധങ്ങളുടെ കണ്ണുനീരായിരുന്നു