golden clouds - 3 in Malayalam Fiction Stories by Ridhina V R books and stories PDF | സുവർണ്ണ മേഘങ്ങൾ part 3

Featured Books
  • નિતુ - પ્રકરણ 64

    નિતુ : ૬૪(નવીન)નિતુ મનોમન સહજ ખુશ હતી, કારણ કે તેનો એક ડર ઓછ...

  • સંઘર્ષ - પ્રકરણ 20

    સિંહાસન સિરીઝ સિદ્ધાર્થ છાયા Disclaimer: સિંહાસન સિરીઝની તમા...

  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

  • હાસ્યના લાભ

    હાસ્યના લાભ- રાકેશ ઠક્કર હાસ્યના લાભ જ લાભ છે. તેનાથી ક્યારે...

Categories
Share

സുവർണ്ണ മേഘങ്ങൾ part 3

ഹൃദ്യയും ദിവ്യയും ജോലി ചെയ്യുന്ന സ്ഥാപനമായ സ്മാർട്ട് സിസ് എന്ന ഐ.ടി.കമ്പനിയിലേക്ക് പുതിയ മനേജിങ്ങ് ഡയറക്ടറായി വിജയ് കടന്നുവരുന്നു.എന്നാൽ ഹൃദ്യയും ദിവ്യയും അവനെ കണ്ട സാഹചര്യം അവനെ ഒരു തെറ്റുക്കാരനായാണ് ചിത്രീകരിക്കപ്പെട്ടത്.അന്നേവരെ അവർക്കൊപ്പം ജോലി ചെയ്ത സഹപ്രവർത്തകനെ കാരണം പറയാതെ പുറത്താക്കിയ ധിക്കാരിയായ എം ഡി.വിജയുടെ ഫസ്റ്റ് ഇംപ്രഷൻ ഒട്ടും ബെസ്റ്റായിരുന്നില്ല എന്നുതന്നെ പറയാല്ലോ.എങ്കില്ലും എന്തിനാണ് അവൻ അയാളെ പുറത്താക്കിയത്?വിജയ് ഒരു വിഭാഗം ആളുകളെ വെറുത്തിരുന്നു.തൻറെ അമ്മയുടെ ജീവിതം പിച്ചിചീന്തിയവരുടെ ഗണത്തെ.അവനും ആ തരം ആളണെന്ന് വിജയ്ക്ക് അറിഞ്ഞിരിക്കും.പിന്നെ ഹൃദ്യ പണ്ടേ അനുകമ്പയുള്ളവളായതു കൊണ്ട് വിജയോട് നന്നായി തന്നെ ചൂടായി.ജോലിയിൽ നിന്ന് പിരിചുവിട്ട വിദ്ധ്വാൻ ദിവ്യക്കും ഹൃദ്യക്കും മുൻപിൽ ഏറെ നിഷ്കളങ്കനായി ആയിരുന്നു നിലനിന്നു പോന്നത്.എന്നാൽ വിജയിൻറെ ഉറച്ച തിരുമാനത്തെ അംഗീകരിക്കുക എന്ന നിവർത്തിയെ അവിടെയുള്ളവർക്ക് ഉണ്ടായിരുന്നുള്ളു.വിജയുടെ വരവ് കമ്പനിയിലാകെ ഒരു മാറ്റം ഉണ്ടാക്കിയിരുന്നു.

അച്ചടക്കവും കൃത്യനിർവ്വഹണവും തൊണ്ടുതീണ്ടാത്തവർ വരെ വിജയ് വന്നതോടുകൂടി സ്വഭാവസവിശേഷതകളിൽ പരിണമം സംഭവിച്ച് കൃത്യനിഷ്ഠയുള്ളവരായി തീർന്നു.അല്ലാത്തവർക്ക് ആ സ്ഥാപനത്തിനു പുറത്തായിരുന്നു സ്ഥാനം.അങ്ങനെ ദിവസങ്ങൾ കടന്നുപോയി.ഇന്ന് മാർച്ച് മാസം ഒന്നാം തിയതി.ഇന്ന് സ്മാർട്ട്സിസിലെ എല്ലാവർക്കും സാലറി ക്രെഡിറ്റായ ദിവസം.എല്ലാവരുടെയും മുഖത്ത് ഏറെ സന്തോഷവും തൃപ്തിയുമുണ്ട് പിന്നെ ചെയ്തു തീടക്കേണ്ട കാര്യങ്ങളുടെ വേവലാതിയും.ദിവ്യയും ഹൃദ്യയും ആദ്യ ശമ്പളം കിട്ടിയ നിർവൃതിയിലാണ്.അവർക്കുമുന്നിലും ചെയ്തുതീർക്കേണ്ടതായുള്ള കാര്യങ്ങളുടെ നിര ഒരു കള്ള ചിരിയൊടുകൂടിയുണ്ടായിരുന്നു.ഹൃദ്യ ശമ്പളവുമായി നേരെ പോയത് കിളിവീടിനോട് ചേർന്നുള്ള അനാഥാലയത്തിലേക്കാണ് അവിടെ വച്ച് ഹൃദ്യ കണ്ണൻറെ അമ്മയെ കണ്ടുമുട്ടുന്നു.ആദ്യ ശമ്പളത്തിൽ നിന്ന് കുട്ടികൾക്ക് മധുരപലാഹാരങ്ങൾ നൽകുകയായിരുന്നു. ഹൃദ്യയെ കണ്ണൻറെ അമ്മ ചെന്നു വിളിച്ചു.കിളിവീടിലെ അമ്മമാരെ സ്വന്തം അമ്മയെ പോലെ കണ്ട് ഒഴിവു ദിവസങ്ങളിൽ അവരെ തേടി വരുന്ന ഹൃദ്യയെ അമ്മക്കും ഒരുപാടിഷ്ടമായിരുന്നു.അങ്ങനെ അവൾ അമ്മക്ക് പ്രിയപ്പെട്ടവളായി തീർന്നു.അവൾക്കകട്ടെ ആ അമ്മയെയും അമ്മയുടെ കണ്ണനെയും ഒരിക്കലും മറക്കാൻ കഴിയില്ല.കണ്ണനെ കണ്ടിട്ടിലെങ്കിലും അവൾക്ക് കണ്ണനോട് ഏറെ ബഹുമാനവും ആരാദനയുമയിന്നു. ഹൃദ്യയോട് അമ്മ ഏറെ കാര്യങ്ങൾ പങ്കു വച്ചിരുന്നു.അതിനിടയിൽ അവൾ തിരിച്ചറിയുന്നു തൻറെ കൂട്ടുക്കാരിയുടെ അമ്മയുടെ സഹോദരിയാണ് കണ്ണൻറെ അമ്മ എന്ന് .സഹോദരിയെ നഷ്ടപ്പെട്ടതിൻറെ ദുഖം ആ അമ്മയുടെ മുഖത്തു നിന്ന് അവൾക്ക് വായിചെടുക്കാമായിരുന്നു.തൻറെ അനുജത്തിയുടെ മക്കൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആ അമ്മ എന്നും ചിന്തിചിരുന്നു.അങ്ങനെ ദിവസങ്ങൾ കടന്നു പോയികൊണ്ടിരിക്കുന്നു.ഒരു ദിവസം ഹൃദ്യ ജോലിക്കു പോയി കൊണ്ടിരിക്കെയാണ് സുഭദ്രമ്മ; കണ്ണൻറെ അമ്മയെ കാണുന്നത്.അവർ ഏറെ അവശയായിരുന്നു.സ്വന്തമായി ചെയ്യേണ്ട കാര്യങ്ങൾക്ക് മറ്റാരെയും ബുദ്ധി മുട്ടിക്കരുതെന്ന നിലപാടുള്ള സ്ത്രിയായിരുന്നു സുഭദ്ര .അവരുടെ ആ സ്വഭാവമാണ് അവരെ ഒറ്റക്ക് ആശുപത്രിയിൽ പോകാൻ പ്രയരിപ്പിച്ചത്.തളർന്ന് അവശയായ നിലയിലായിരുന്നു അവർ ഹൃദ്യക്ക് അവരെ തനിച്ചാക്കി പോകാൻ തോന്നിയില്ല.അവൾ അവരോടൊപ്പം ആശുപത്രിയിൽ പോയി.പിന്നിട് അവരെ വീട്ടിൽ കൊണ്ടാക്കിയതിനു ശേഷം അവൾ ഓഫിസിലേക്ക് മടങ്ങി.എന്നാൽ അവിടെ നിന്ന് അവൾക്ക് കിട്ടിയത് അത്ര നല്ല സ്വീകരണമായിരുന്നില്ല.ഇന്ന് ഒരു പുതിയ പ്രോജക്റ്റ് സബ്മിറ്റ് ചെയ്യുന്നവരിൽ ഹൃദ്യമുണ്ടായിരുന്നു.യഥാസമയത്ത് അവിടെ എത്താതുകൊണ്ട് വിജയ് അവളോട് ഒരുപാട് ചൂടായി.പക്ഷെ അമ്മയെ സഹായിച്ചതിൻറെ നിർവൃതിയിലായിരുന്നു അവൾ.അവളുടെ മുഖത്ത് അന്നേരം പ്രകടമായ ആ ഭാവം വിജയിനെന്നല്ല ദേഷ്യത്തിൻ്റെ ചുവടിൽ നിൽക്കുന്ന അർക്കും ദഹനകേടുണ്ടാക്കുന്ന തരത്തിലായിരുന്നു.അതുകൊണ്ടുതന്നെ അവൻ വീണ്ടും അവളുടെ നേരെ തിരിഞ്ഞു ഇനി ഇതുപോലെ എന്തെങ്കിലും അവർത്തിച്ചാൽ അവളുടെ സ്ഥാനം പുറത്തായിരുക്കുമെന്ന താക്കീതു കൂടി നൽകിയാണ് അവളെ ജോലിയിൽ തുടരാൻ അനുവദിച്ചത്.ആ സമയത്ത് അവളെ സമാധാനിപ്പിച്ചത് ദിവ്യയാണ്.അവൾ അന്നേരവും ദിവ്യയുടെ നല്ല കൂട്ടുക്കാരിയായി തന്നെ നിലകൊണ്ടു.പക്ഷെ ഒരിക്കലും വിജയിനെ ദിവ്യ കുറ്റപ്പെടുത്തിയില്ല.കാരണം ദിവ്യക്ക് വിജയിനെ ഒരുപാടിഷ്ടമായിരുന്നു.വിജയിക്ക് അവളുടെ മനസ്സിൻറെ കോണിൽ ആരും തൊടാത്ത സ്ഥാനമുണ്ടായിരുന്നു.

ഇന്ന് വിജയ് അവൻ്റെ അമ്മയെ കാണാൻ പോകുന്നു.ഇത്ര നാൾ ജോലി സംബന്ധിച്ച തിരക്കുകളിലായിരുന്നു അവൻ.അവൻ അമ്മയെ കാണുന്നതിനായി ഏറെ സന്തേഷത്തോടുകൂടി തന്നെ ഓഫിസിൽ നിന്നിറങ്ങി കാറിൽ കയറി അമ്മയുടെ പക്കലേക്കു പോയി.അമ്മ വിളമ്പി തരുന്ന സ്നേഹ വാൽസാല്യത്തിൻറെ സ്വാദറിയാവുന്ന അവൻ അമ്മക്കു മുന്നിൽ ഒരു കൊച്ചു കുട്ടിയായിരുന്നു.അവിടെ അവന് വലിയ പദവികളില്ല ഉയർന്ന ജോലിയിലെ ഉത്തരവാദിത്വങ്ങളില്ല,സത്യ പറഞ്ഞാൽ അമ്മയുടെ കൊച്ചു കണ്ണൻ മാത്രമായിരുന്നു ആ വീട്ടിൽ അവൻ.അങ്ങനെ അമ്മയുടെ സ്നേഹം നുകരാൻ അവൻ അമ്മകരികിലെത്തി.അമ്മക്കു പറയാനും അമ്മയോട് പറയാനുമായി ഏറെ വിശേഷങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നു.

അപ്പോഴാണ് ഹൃദ്യയുടെ കാര്യം അമ്മ കണ്ണനോട് പറയുന്നത്.അമ്മയെ ഇന്ന് ഒരു പാവം കുട്ടി ആശുപത്രിയിൽ കൊണ്ടു പോയി. വലിയ ഒരു അപകടമായി തീർന്നേക്കാമായിരുന്ന സാഹചര്യത്തിൽ നിന്ന് അമ്മയെ അവൾ രക്ഷിച്ചു.അമ്മ പറഞ്ഞു “അവൾ പാവം കുട്ടിയാണ് ഒഴിവു കിട്ടുമ്പോഴെല്ലാം അവൾ കിളിവീടിൽ വരാറുണ്ട്.നല്ല അനുകമ്പയുള്ള കൂട്ടത്തിലാണവൾ,ഇന്ന് അവളെ കണ്ടതു നന്നായി ഇല്ലായിരുന്നെങ്കിൽ...ആ കൂട്ടിക്ക് പിന്നെ ഓഫിസിലെന്തൊ അത്യാവിശ്യമുണ്ടായിരുന്നു,പിന്നെ അപ്പോഴേക്കും ഇവിടന്ന് സിസ്റ്റർ വന്നല്ലൊ.അല്ലെങ്കി ആ കുട്ടിനെ ഞാൻ ഇവിടേക്ക് വിളിച്ചതാ ഏതായാലും ഒരു ദിവസം അവളെ ഇവിടേക്ക് വിളിക്കണം”.അവൻ അമ്മയുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കി അമ്മയെ ഇന്ന് സഹായിച്ച ആ പെൺകുട്ടി മറ്റാരുമെല്ല ഹൃദ്യയാണെന്ന് അവന് വല്ലാത്ത കുറ്റബോധം തോന്നി.ഇന്ന് അവൻ ഒരിക്കല്ലും അവളെ കേൾക്കാൻ നിന്നില്ല.നാളെ അവളെ കണ്ട് ക്ഷമ ചോദിക്കണമെന്നവൻ ആഗ്രഹിച്ചു. അവൻ അവളെ കുറിച്ച് മാത്രമായിരുന്നു പിന്നിട് ചിന്തിച്ചത്.

ഇന്ന് അവൻ ഓഫിസിലെത്തി ആദ്യം അന്വഷിച്ചത് അവളെ കുറിച്ചായിരുന്നു ഹൃദ്യയെ കുറിച്ച്.അവൻ കുറച്ചു കഴിഞ്ഞ് അവളെ അവൻറെ ക്യാബിനിലേക്ക് വിളിപ്പിച്ചു.അവളോട് നേരിട്ട് കുറ്റബോധം പ്രകടിപ്പിക്കാൻ അവനേന്തോ വല്ലാത്ത മടിയുണ്ടായിരുന്നു അതിനാൽ ജോലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെറുതെ ചോദിച്ചു, ശേഷം അവൻ പറയാൻ വന്ന വാക്കുകളിൽ ചിലതിനെ തിരിച്ച് അവനിലേക്ക് തന്നെ മടക്കി അൽപ്പം സൌമ്യമായി ചോദിച്ചു,"നിനക്ക് ഇന്നലെ എന്െതങ്കിലും അത്യാവിശ്യം ഉണ്ടായിരുന്നൊ" .പിന്നിട് മറന്നുപോയകാര്യങ്ങൾ ഓർത്തെടുക്കുന്ന ശൈലിയിൽ മറ്റൊരു ചോദ്യം, "സത്യത്തിൽ നീ... നിനക്ക് ഇന്നലെ എന്തെങ്കിലും തിരക്കുണ്ടായിരുന്നോ..,അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഐ ജെസ്റ്റ് വാണ്ട് റ്റു സേ സോറി റ്റു യു..ഐ ആം റിയലി സോറി.ഞാനിന്നലെ നിന്നോട് വൈക്കിയത് എന്തുകൊണ്ടാണെന്നൊന്നും ചോദിച്ചില്ല.സോറി.." ഇതു കേട്ട് അമ്പരന്നു നിന്ന അവൾ അൽഭുത ഭാവത്തോടുകൂടി മറുപടി പറഞ്ഞു ഇല്ല സാർ അതിൻറെയൊന്നും അവിശ്യമില്ല എൻറെ ഭാഗത്തും തെറ്റുണ്ട്.സാരമില്ല സാർ ഞാൻ അങ്ങനെയൊന്നും....സാർ ഞാൻ പോയികോട്ടെ. ഉം വിജയ് അവളുടെ വാക്കിന് പുഞ്ചിരിയിൽ തൂകി ഒരു മറുപടി നൽകി.അങ്ങനെ അവിടെ ആ സംഭാഷ്ണം അവസാനിച്ചു .അവൾ ക്യാബിനിൽ നിന്ന് പുറത്തിറങ്ങിയത് തികച്ചും അൽഭുതത്തോടുകൂടിയായിരുന്നു.ആ ഭാവം ഒട്ടും നിലക്കാത്ത വിധത്തിൽ അവൾ ദിവ്യയുടെ അടുത്തു പോയി.ദിവ്യയോട് നടന്നതെല്ലാം പറഞ്ഞു.ദിവ്യയുടെ കണ്ണുകളിൽ അപ്പോൾ അവനോടുള്ള സ്നേഹം ഏറെ പ്രകടമായി തന്നെ ഹൃദ്യക്ക കാണമായിരുന്നു.സത്യം പറയുകയാണെങ്കിൽ ഇപ്പോൾ അവൾക്ക് വിജയിനെ പുകഴ്ത്തി പറയാൻ ഒരു കാര്യം കൂടിയായി.ദിവ്യ വിജയിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നു.അത് ഹൃദ്യക്ക് മനസ്സിലായി കാരണം അവളുടെ സ്നേഹം അവളുടെ കണ്ണിൽ നിന്ന് ഹൃദ്യക്ക് വായിച്ചെടുക്കാമായിരുന്നു...............

തുടരും....