fake account..(part 2) in Malayalam Fiction Stories by Afthab Anwar️️️️️️️️️️️️️️️️️️️️️️ books and stories PDF | ഫേക്ക് അക്കൗണ്ട്..(part 2)

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

ഫേക്ക് അക്കൗണ്ട്..(part 2)

ഫേക്ക് അക്കൗണ്ട്
Part 2..
Afthab anwar©️



അലീന : പിന്നെ പറയാതെ..?ഞാൻ ഹായ് വിട്ടെന്നുള്ളത് ശരിയാണ് .പക്ഷെ ഒരു ഹായ് അയച്ചപ്പോഴേക്കും ചാടിക്കയറി വീടെവിടെയാ കുട്ടീടെ ?വരാൻ വേണ്ടിയാണ് ,സംരക്ഷണം ആയിക്കോട്ടെ ..?ജീവിതത്തിലേക്ക് എന്നെയും കയറ്റാമോ എന്നൊക്കെ ചോദിക്കുന്നത് കണ്ടാൽ തന്നെ സാമാന്യ ബുദ്ധിയുള്ള ഏതു പെണ്ണിനും ഇത് നിങ്ങളുടെ സ്ഥിരം തൊഴിലാണെന്നുള്ളത് മനസ്സിലാക്കാനാകും .

അലക്സ് : അലീന ഞാൻ...,നീ പറഞ്ഞത് ശരിയായിരിക്കാം...,പക്ഷെ നിന്നിൽ ആകൃഷ്ടനായതു പോലെ മറ്റൊരു പെണ്ണിലും ഞാൻ ഇതുവരെയും ആകൃഷ്ടനായിട്ടില്ല...ഇത് അലക്സിന്റെ വാക്കാ....

അലീന : നീ ഒന്നും പറയേണ്ടതില്ല അലക്സ്. എനിക്ക് എല്ലാം മനസ്സിലായി.

(അലീന എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇത്രയൊക്കെയും ടൈപ്പ്‌ ചെയ്തു കൊണ്ട് അലെൻ, കണ്ണീർ വാർന്നു കരയുന്ന ഒരു ഇമോജിയും അലക്സിന് വിട്ട് കൊടുത്തു.അയച്ച ഇമോജിയിൽ കരയുന്ന ചിത്രമാണെങ്കിലും, തന്റെ സുഹൃത്തായ അലക്സിന്റെ എടുത്തുചാട്ടത്തെക്കുറിച്ച് ആലാചിച്ച് തന്റെ ഉറ്റ സുഹൃത്ത് അലക്സ് ഇത്രക്ക് മണ്ടനായിരുന്നോ എന്നാലോചിച്ചു കൊണ്ട് അലൻ ഊറിയൂറിച്ചിരിച്ചു ).

അലക്സ് : എന്താടോ ഇങ്ങനെയൊക്കെ?പ്ലീസ്...പ്ലീസ്....പ്ലീസ്.... അലീന,എന്നെ ഒന്ന് വിശ്വസിക്ക്...?എനിക്കൊരു അവസരം കൂടി തര്വോ...??

അലീന : ഇല്ല അലക്സ് ,ഞാൻ നിന്നെ മുമ്പേ കണ്ടിരുന്നതാണ്. ഫുട്പാത്തിൽ ,ബസ് സ്റ്റോപ്പിൽ ,റെയിൽവേ സ്റ്റേഷനിൽ എന്നിങ്ങനെയായി ഒരുപാട് തവണ.
അപ്പോൾ ഇഷ്ട്ടപ്പെട്ടതാണ് അലക്സിനെ എനിക്ക്. എന്നിട്ട് തന്റെ പേര് അറിയാൻ വേണ്ടി മുൻപരിചയം പോലും ഇല്ലാത്ത ആളുകളോട് എനിക്ക് സംസാരിക്കേണ്ടി വന്നു.അത് പോട്ടെ ,പേര് കിട്ടി.ശേഷം അലക്സെന്ന പേര് ധാരണയിൽ വച്ചുകൊണ്ട് തന്നെക്കാണാനായി ഇൻസ്റ്റാഗ്രാമിൽ എത്ര പരതി .ഞാൻ ഓപ്പൺ ചെയ്യാത്തതായുള്ള അലക്സ് എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഇനി ഉണ്ടാകില്ല .എന്നിട്ട് വളരെയേറെ പ്രതീക്ഷയോടെയായിരുന്നു ഞാൻ നിന്നോട് ചാറ്റ് ചെയ്തിരുന്നത് .പക്ഷെ നീ ഇത്ര നെറികെട്ടവനാണെന്ന് ഈ പാവം അലീന ചിന്തിച്ചിതേയില്ല.

അലക്സ് : എന്താടോ അലീന നീ ഇങ്ങനേയൊക്കെ പറയ്ണെ ..?അതിന് മാത്രം എന്ത് സംഭവിച്ചു .വീട് എവിടെയാണെന്ന് ചോദിച്ചതിനാണോ ഇത്രയൊക്കെ ബഹളം. എന്റെ പൊന്നോ...ഹോ.

അലീന:മ്മ്....

(ശേഷം നടുങ്ങിച്ചിരിക്കുന്ന ഒരു ഇമോജി ചിത്രവും വിട്ടു).

അപ്പഴേക്കും അലക്സിന് ആവേശമായി എന്നുള്ള കാര്യം അലീന തിരിച്ചറിഞ്ഞു.
സ്‌ക്രീനിൽ അലക്സിന്റെ ചാറ്റ് ലിസ്റ്റിന്റെ ഭാഗത്തായി അലക്സ് ടൈപ്പിങ് എന്ന് കാണിക്കുന്നുണ്ട് .

അലക്സ് :ശോ..! നീ പേടിപ്പിച്ചു കളഞ്ഞല്ലോടി പെണ്ണേ...

അലീന : ഞാൻ സീരിയസാണ് അലക്സ്. മമ്മി എത്തീട്ടുണ്ട് .കണ്ടാൽ സീനാകും ,പിന്നെ വരട്ടാ...അലക്സെ ...

****************

അങ്ങനെ പറഞ്ഞു കൊണ്ട് അപ്പോഴും ടൈപ്പിങ്ങിലായിരുന്ന അലക്സിന് ഒരു ചുടുചുംബനത്തിന്റെ ഇമോജിയും വിട്ട് അലെൻ അവന്റെ അലീന എന്ന ഫേക്ക് അക്കൗണ്ടിൽ നിന്നും തടി തപ്പി.
അലൻ ഇപ്പോൾ വളരെ സന്തോഷത്തിലാണ്.കാരണം അവൻ ഉദ്ദേശിച്ച രണ്ടാമത്തെ കാര്യവും ഭംഗിയായി പൂർത്തീകരിച്ചിരിക്കുന്നു. ഇനി ഇപ്പോൾ തന്നെ അലക്സിനോട് ചാറ്റ് ചെയ്യുന്നത് പന്തിയല്ലെന്ന് അലന് തോന്നി. അലീനക്ക് മെസ്സേജ് അയക്കാന്നുവച്ചാൽ, പരിചയമില്ലാത്ത അക്കൗണ്ടിൽ നിന്ന് മെസ്സേജ് വന്നതിനു പിന്നാലെ അവൾക്ക് സംശയത്തിന് ഇടയാവുകയും ചെയ്യും. അവളിടുന്ന സ്റ്റോറീസ് കാണുക എന്നല്ലാതെ ഒരു ഉപകാരവുമില്ല.

ഇത്തരത്തിലൊക്കെ അലന്റെ ചിന്ത കാടുകയറിയ സമയത്താണ് ചാറ്റ് ലിസ്റ്റിൽ ഏറ്റവും മുകളിൽ പുതിയ മെസ്സേജ്. ഇപ്പോൾ അയച്ചതേയുള്ളു .ആൾ ഓൺലൈനിലുള്ളതിന്റ സൂചനയായി ഗ്രീൻ ഐക്കൺ കത്തിക്കിടക്കുന്നുണ്ട് .പേരൊന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ അത് സ്റ്റെപ്പിയുടെ അക്കൗണ്ടിൽ നിന്നുള്ള മെസ്സേജ് ആണെന്ന് അലെന് മനസ്സിലായി .താൻ കുടുക്കാതെ തന്നെ തന്റെ വലയിൽ കുടുങ്ങുന്ന പാവം സുഹൃത്തുക്കൾ. ആലോചിക്കുന്നതിനിടയിൽ മെസ്സേജ് തള്ളിക്കയറി വരാൻ തുടങ്ങി. പക്ഷെ ഇതിൽ എന്തോ ഒരു പന്തികേട് അലൻ കണ്ടു .നേരത്തെ തന്റെ ഫോൺ ഇൻസ്റ്റാഗ്രാമിൽ ലോഗിൻ ചെയ്യാനാണെന്നും പറഞ്ഞു വാങ്ങിയ സ്റ്റെപ്പി അധികം വൈകാതെത്തന്നെ അവന്റെ ഫോൺ ഉപയോഗിച്ചുകൊണ്ട് , തന്നെ കുടുക്കുവാനുള്ള തന്ത്രം മെനയുകയാണെന്ന് അലന് മനസ്സിലായി .
അല്ലെങ്കിലും പെണ്ണുങ്ങളുടെ ഒരു ചാകരയുള്ള ഇൻസ്റ്റാഗ്രാമിൽ ഇവന് വേറൊരുവളെയും കിട്ടിയില്ലേ...??
താൻ ഉണ്ടാക്കിയ ഫേക്ക് അക്കൗണ്ടാണ് അവന് കിന്നാരം പറച്ചിലിന് തിരഞ്ഞെടുക്കാൻ കിട്ടിയത് .
എന്നിരുന്നാലും തന്റെ ഫോൺ തപ്പിനോക്കി തെല്ലു സമയമെടുക്കും മുമ്പേ അതീക്ക് തന്നെ സംശയിക്കും വിധത്തിൽ മെസ്സേജ് അയച്ചാൽ തനിക്ക് മനസ്സിലാകുമെന്നുള്ള സാമാന്യ ബോധം പോലും തന്റെ കൂട്ടുകാരനില്ലല്ലോ എന്ന് അലൻ ചിന്തിച്ചുപോയി .അങ്ങനെ ചിന്തകൾ കാട് കയറിപ്പോകാൻ ഒരുങ്ങുമ്പോളാണ് അലക്സിന്റെ ചാറ്റിൽ നിന്നും മെസ്സേജ് വന്നത് .അതിനെ അലന് വിട്ടുകളയാൻ ഉദ്ദേശ്യമില്ലായിരുന്നു .അവൻ സ്റ്റെപ്പിയുടെ ചാറ്റ് തുറന്നുപോലും നോക്കാതെ അലക്സിന്റെ മെസ്സേജ് എടുക്കുന്നതിനായി സ്‌ക്രീനിൽ ടാപ് ചെയ്തു .

________________

അലക്സ്‌ : ഹായ് അലീന .എന്തെല്ലാം ,സുഖല്ലേ ...ഹാ ..??

അലീന : ഹാ അലക്സ് .സുഖാണ്.എന്താ അലക്സിന്റെ പാട് ..??

അലക്സ് :ഇൻക്ക് സുഖം തന്നെയാണ് .

അലീന : നല്ലത് .പിന്നെയെന്തെല്ലാം ..??

അലക്സ് : പിന്നേ...വീടെവിടെയാണെന്ന് ഇതു വരെയും അലീനക്കുട്ടി പറഞ്ഞതേയില്ലാ ട്ടോ...പ്ലീസ്...,ഒന്ന് പറയൂ...

അലീന : ഹേയ് അലക്സ് ,ഞാനൊരു കാര്യം പറഞ്ഞോട്ടെ ...?

അലക്സ് : എന്തിനാ ഈ ആമുഖം പറച്ചിലൊക്കെ ..??തനിക്ക് എന്തും പറയാല്ലോ അലീനാ ..

അലീന : എന്ന ഞാൻ പറയാണെ...
അലക്സ് : ഹാ പറഞ്ഞോളൂ...

അലീന : വിഷമാകരുത്ട്ടാ...


തുടരും..

Edit ചെയ്തിട്ടില്ല .
അക്ഷരത്തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ ..
അടുത്ത part തുടർന്നു വായിക്കൂ ..
ഇത് എനിക്കുണ്ടായ ഒരനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതീതാണ് .
Thanks to read my dear whole readers..
😍❤️😘😘
💙