on those nights.. in Malayalam Fiction Stories by Afthab Anwar️️️️️️️️️️️️️️️️️️️️️️ books and stories PDF | ആ രാത്രികളിൽ..

Featured Books
  • My Wife is Student ? - 25

    वो दोनो जैसे ही अंडर जाते हैं.. वैसे ही हैरान हो जाते है ......

  • एग्जाम ड्यूटी - 3

    दूसरे दिन की परीक्षा: जिम्मेदारी और लापरवाही का द्वंद्वपरीक्...

  • आई कैन सी यू - 52

    अब तक कहानी में हम ने देखा के लूसी को बड़ी मुश्किल से बचाया...

  • All We Imagine As Light - Film Review

                           फिल्म रिव्यु  All We Imagine As Light...

  • दर्द दिलों के - 12

    तो हमने अभी तक देखा धनंजय और शेर सिंह अपने रुतबे को बचाने के...

Categories
Share

ആ രാത്രികളിൽ..

_അന്നേ രാത്രികളിൽ_
Afthab anwar ©️

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം കൈൽ ജെന്നർ അവന്റെ ആന്റിയുടെ വീട്ടിലേക്ക് ഒരു നിർണ്ണായക സാഹചര്യത്തിൽ വീണ്ടും എത്തി .അഞ്ചു വർഷങ്ങൾ......
ആ അഞ്ചു വർഷക്കാലം അങ്ങോട്ട് പോകാതിരിക്കുന്നതിന് ജെന്നിന് കാരണവുമുണ്ടായിരുന്നു .കാലങ്ങൾക്കു ശേഷം ആന്റിയുടെ വീട്ടിലേക്ക് വരുമ്പോൾ അവരുടെ കുടുംബം അവനെ എതിരേറ്റ രീതിയും അവിടേക്ക് പോകാനുണ്ടായ സാഹചര്യവും ഇത്രയും കാലം ഒരു നോക്കു പോലും കാണാൻ കൂട്ടാക്കാതെ അവരിൽ നിന്ന് മാറിനിന്നതും ഒരു പതിനഞ്ച് നിമിഷം കൊണ്ട് മനസ്സിൽ ചിത്ര താളുകൾ പോലെ അവൻ മറിച്ചെടുത്തു .ജെൻ അവന്റെ ഡയറിയും പേനയും കയ്യിലെടുത്തു .എന്നിട്ട് ഡയറിയിൽ എഴുതിത്തുടങ്ങി .

വെറുമൊരു എഞ്ചോയ്മെന്റ് ട്രിപ്പിനെന്നോണം വിസിറ്റിംഗിനായാണ് ഞാനൊഴികെ എന്റെ ഫാമിലി മൊത്തം ലണ്ടനിലേക്ക് പോയിരുന്നത് .പക്ഷെ വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും സൗജന്യമായി അവർ ഇന്നും ലണ്ടനിൽ കഴിയുന്നു .അടിച്ചുപൊളിക്കാൻ വേണ്ടി പോയിരുന്ന അവർക്ക് ആദ്യത്തെ ഒരു മാസമൊഴിച്ചാൽ ബാക്കി മുഴുവൻ ശോകമായിരുന്നു .അവർ പോകുന്നതിന് തൊട്ടുമുമ്പായി കൊറോണ എന്ന രോഗം ചൈനയിൽ തന്നെ വിരളമായിട്ടേ ഉണ്ടായിരുന്നുള്ളു .അത് ആഗോള തലത്തിൽ വ്യാപിച്ച് ലോക രാജ്യങ്ങൾ മൊത്തം ലോക്‌ഡൗൺ പ്രഖ്യാപിച്ച് അവിടെയുള്ള പൗരന്മാരെ മുഴുവൻ ഗൃഹത്തിനുള്ളിൽ അടച്ചുപൂട്ടുമെന്ന് അവരും അറിഞ്ഞു കാണില്ല .പാവം...

മാർച്ച്‌ 8 നാണ് ഫാമിലി ലണ്ടനിലേക്ക് പോയത് .എനിക്ക് പി.എസ്.സി ഉള്ളത് മാർച്ച് 22 നും .ഒരു കണക്കിനും അവരോടൊപ്പം പോകുവാനുള്ള സാഹചര്യം ഒത്തുവന്നതേയില്ല .എന്നാലും സാരമില്ല ,എക്സാം കഴിഞ്ഞു പോകാം എന്നുള്ള പ്രതീക്ഷ എനിക്കുണ്ടായിരുന്നു .പക്ഷെ പ്രതീക്ഷക്കു പോലും ഒരു വകവെക്കാതെ അപ്പോഴേക്കും കൊറോണ ലോകത്താകമാനം വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു .അതിന്റെ ഫലം ഇന്ത്യയിലുമുണ്ടായി .ഇന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു .അതോടെ എക്സാം വീണ്ടും നീട്ടുകയും അത് എന്നെ വീണ്ടും പോസ്റ്റാക്കുകയും ചെയ്തു .

പുതിയ ടൈം അറേഞ്ച് പ്രകാരം എക്സാം 2 മാസം കഴിഞ്ഞ് may 28 നാണ് നടക്കുന്നത് .അതിനിടയിലാണ് പരീക്ഷ സംബന്ധിച്ച കുപ്രചരണങ്ങൾ ഉടലെടുത്തത് .എക്സാം മെയ്‌ 28 വരെ താമസിക്കില്ലെന്നും അതിനു മുമ്പായി ഉടൻ തന്നെ ഉണ്ടായേക്കുമെന്ന് പറഞ്ഞു ചിലർ പേടിപ്പിക്കാനും മറ്റുചിലർ എക്സാം ജൂണിലേക്ക് നീട്ടുമെന്നും പരീക്ഷ ഒഴിവാക്കിയെന്നും പറഞ്ഞു ആശ്വസിപ്പിക്കാനും .അങ്ങനെ ധാരാളം വ്യാജ പ്രചരണങ്ങൾ നടക്കുന്നതിനിടയിൽ പരീക്ഷക്ക് ഒരു മാറ്റവും ഉണ്ടാവുകയില്ലെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയും .

ലോക്ക്ഡൗൺ പ്രമാണിച്ച് ഞാൻ തങ്ങിയിരുന്ന ഹോസ്റ്റൽ അടച്ചതോടെ എന്റെ പപ്പ ബെന്നി കൈൽ എന്നോട് തന്റെ സഹോദരിയായ റുബിയുടെ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു .പപ്പയോട് ഒരുപാട് എതിർത്തിരുന്നു .വേറെ എവിടെയെങ്കിലും റൂം എടുത്ത് താമസിക്കാമെന്നും അല്ലെങ്കിൽ നമ്മുടെ വീട്ടിൽ തന്നെ താമസിക്കാമെന്നും ഒരുപാട് തവണ പറഞ്ഞതാണ് .അപ്പോഴെല്ലാം പപ്പ പറഞ്ഞത് "ജെൻ നീ വർഷങ്ങളായില്ലേ ആന്റിയുടെ വീട്ടിലോട്ട് പോയിട്ട് .അവിടേക്ക് പോയാൽ എന്തെങ്കിലും വല്ല കുഴപ്പവും നിനക്കുണ്ടോ ?എന്തെങ്കിലും ഞങ്ങളോട് മറച്ചു വെക്കുന്നുണ്ടോ ..?എന്റെ മോൻ ഇനിയും അവിടേക്ക് പോകാതിരുന്നാൽ ആ കുടുംബവും എന്താണ് വിചാരിക്കുക .ജെൻ..നീ എന്തെങ്കിലും ഞങ്ങളോട് മറച്ചുവെക്കുന്നുണ്ടോ..?പറ .."
അതോടെ പോകില്ലെന്ന് പറഞ്ഞിരുന്ന ഞാൻ "ഇല്ല പപ്പ .ഞാൻ പൊയ്ക്കൊള്ളാം .ഞാൻ വെറുതെ അവരെ ബുദ്ദിമുട്ടാക്കേണ്ടല്ലോ എന്നു കരുതിയാണ് വേറെയെവിടെയെങ്കിലും നിൽക്കാം എന്ന് പറഞ്ഞത്."
അതു വരെ എതിർത്തു സംസാരിച്ച എനിക്ക് പപ്പയുടെ അർത്ഥം വച്ചുള്ള സംസാരത്തിന് മറുപടിയായി അങ്ങനെയല്ലാതെ പറയാൻ കഴിയുമായിരുന്നില്ല .അങ്ങനെയാണ് ഗോവയിൽ നിന്ന് കൊച്ചിയിലോട്ട് പോകാൻ ആയി ഞാൻ പ്ലെയ്ൻ കയറിയത് .അങ്ങനെ കൊച്ചിയിലെത്തി .ആന്റിയും കുടുംബവും അവിടെ എന്നെ വരവേൽക്കാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു .
"എന്തിനായിരുന്നു ജെൻ മോനെ ഇത്രയും കാലം ആന്റിയെയും ആന്റിയുടെ കുടുംബത്തെയും ഒരു നോക്കു പോലും കാണാൻ വരാതിരുന്നത്..?അതുപോട്ടെ ഒരു ഫോൺ കോളെങ്കിലും ചെയ്യാമായിരുന്നല്ലോ ?
പത്താം ക്ലാസ് എക്സാമിന്റെ സമയത്ത് കുറച്ചു കാലം നിന്നുപോയതാ..പിന്നെ ഈ വഴിക്കൊന്നും വന്നിട്ടേയില്ല .എന്താ ജെൻ മോനെ ഞങ്ങളോടൊക്കെ നിനക്ക് പിണക്കമാണോ ..?"
"ഹേ.. പിണക്കമോ..ആന്റിയോടോ ? എന്തിന് ? പിണങ്ങാൻ എന്ത് സംഭവിച്ചു ? എന്താ ആന്റി ഇതൊക്കെ ഞാൻ ഇപ്പോൾ ഫ്ലൈറ്റ് ഇറങ്ങിയതല്ലേ ഉള്ളു .അപ്പോഴേക്കും കൊല്ലുകയാണോ ..? ഇങ്ങനെയാണെങ്കിൽ ഞാൻ അടുത്ത ഫ്ലൈറ്റിൽ ഇപ്പോൾ തന്നെ ഗോവയിലോട്ട് പോകുമേ.."
"എന്നാൽ വേണ്ട ഞാൻ ഓരോന്ന് പറഞ്ഞ് നിന്നെ കൊല്ലുന്നില്ല .ആന്റി നവാലയുടെ ഒപ്പം കാറിലാണ് ഇങ്ങോട്ട് വന്നത് .വാ നമുക്ക് വീട്ടിലോട്ട് പോകാം.."
"ആ ഓകെ ആന്റി.."
അപ്പോഴാണ് ഞാൻ നവാലയെ ശ്രദ്ധിച്ചത് .അവൾ ഞങ്ങളുടെ പിറകിലായി നടന്നു വരുന്നുണ്ട് .ആന്റി കയറിയ വഴി മറന്നുകാണും .ആരോടോ എക്സിറ്റ് എങ്ങോട്ടാണെന്ന് ചോദിക്കാൻ പോയി .അപ്പോൾ തന്നെ നവാല എന്റെ വലതു വശത്തേക്ക് മുന്നിട്ടു വരികയും ചെയ്തു .

"എന്താ മാഷേ.. ഈ കളിക്കൂട്ടുകാരി നവാലയെയൊക്കെ പാടെ മറന്നുപോയോ..?

അവളുടെ അടുത്ത സമീപനം കണ്ട് ഞാൻ അതിശയിച്ചു പോയി.ഞാൻ എങ്ങനെയോ അവളോട്
"ഹേ.. നിന്നെയൊക്കെ അങ്ങനെ മറക്കാൻ പറ്റോ നവാലാ.."
എന്ന് പറഞ്ഞൊപ്പിച്ചു .നവാലയുടെ കണ്ണുകളിലോട്ട് നോക്കിയപ്പോൾ അവൾക്ക് നൂറുകൂട്ടം കാര്യങ്ങൾ എന്നോട് പറയാനുണ്ടെന്ന് മനസ്സിലായി .അവളെന്തോ പറയാൻ മുതിർന്നെങ്കിലും അപ്പോഴേക്കും റുബി ആന്റി എന്റെ അടുക്കലേക്ക് വരികയും ചെയ്തു .

"എക്സിറ്റ് ആ വഴിയാണ് ജെൻ .വാ വേഗം വീട്ടിൽ പോകാം ."
ഈ ആന്റി വീട്ടിൽ ചെന്നിട്ട് മിക്കവാറും എന്നെ കീറിമുറിക്കൽ ശസ്ത്രക്രിയക്ക് വിധേയമാക്കും .ഞാൻ മനസ്സിൽ പറഞ്ഞു .എല്ലാവരും കാറിൽ കയറുകയും വീട്ടിലെത്തുകയും ചെയ്തു .നവാലയായിരുന്നു ഡ്രൈവ് ചെയ്തത് .വീട്ടിലെത്തിയപ്പോൾ "നവാല ഇപ്പോൾ ഡ്രൈവിങ്ങൊക്കെ പഠിച്ചുവല്ലേ.. അന്ന് ഞാൻ കണ്ടിരുന്ന നവാല ഒരു പൊട്ടിയായിരുന്നു .ഇപ്പോൾ പ്രത്യക്ഷത്തിൽ മാറ്റമില്ലെങ്കിൽ പോലും ഉള്ളാകെ മാറിപ്പോയിട്ടുണ്ട്."
ഞാൻ എങ്ങനെയോ സംയമനം പാലിച്ചുകൊണ്ട് പറഞ്ഞു നിർത്തി .
ഇതുവരെ വീട്ടിലേക്ക് വരാതിരുന്നതിനു പിന്നിലുള്ള കാരണം അറിയേണ്ടേ ..??

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°