love in marriage home - 1 in Malayalam Love Stories by Salu books and stories PDF | കല്യാണ വീട്ടിലെ പ്രണയം - 1

The Author
Featured Books
  • ભાગવત રહસ્ય - 149

    ભાગવત રહસ્ય-૧૪૯   કર્મની નિંદા ભાગવતમાં નથી. પણ સકામ કર્મની...

  • નિતુ - પ્રકરણ 64

    નિતુ : ૬૪(નવીન)નિતુ મનોમન સહજ ખુશ હતી, કારણ કે તેનો એક ડર ઓછ...

  • સંઘર્ષ - પ્રકરણ 20

    સિંહાસન સિરીઝ સિદ્ધાર્થ છાયા Disclaimer: સિંહાસન સિરીઝની તમા...

  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

Categories
Share

കല്യാണ വീട്ടിലെ പ്രണയം - 1

കല്യാണ വീട്ടിലെ പ്രണയം
. 1
മലപ്പുറത്തെ ഞങ്ങളുടെ കല്യാണ വീടുകൾ ഒരു പ്രത്യേക ഹരം തന്നെയാണ്... കൂടിക്കാണും..ല്ലെ.? പലരുടെയും അനുഭവ കഥ ആയിരിക്കും ഇത്...
പെങ്ങൾ വീട് വിട്ട് പോവുന്ന വിഷമം ഉണ്ടെങ്കിലും ആദ്യാമായി വീട്ടിൽ ഉണ്ടാവുന്ന കല്യാണം ആയതിനാൽ ഭയങ്കര സന്തോഷത്തിലായിരുന്നു ഞാനും,കൂടെ എന്റെ ബന്ധുക്കളായ കൂട്ടുകാരും...
രണ്ടു ദിവസം മുമ്പ് തന്നെ, സർവാലങ്കാര വിഭൂഷിതമായ കല്യാണ പന്തൽ ഒരുങ്ങി...
ബന്ധുക്കൾ എല്ലാം എത്തി തുടങ്ങി...അടുത്ത ബന്ധുക്കൾ ഒരാഴ്ച മുമ്പേ വരും.. എന്ത് കൊണ്ടും വീടൊരു ആഘോഷ പൂരത്തിലാവും..
പന്തലിൽ വിവിധ വർണങ്ങളിലുള്ള ലൈറ്റ്സ് എല്ലാം,പിടിപ്പിച്ചു...
രാത്രി ആയാൽ ഞങൾ കിടത്തം പോലും
പന്തലിലാക്കി...
തലേ ദിവസം, ഇനി ഒരു നാൾ കൂടി...ഞാൻ
പെങ്ങളുടെ അടുത്ത് ഇരുന്നു, പിയ്യാപ്ലയുടെ ഫോട്ടോസ് എല്ലാം നോക്കി കൊണ്ടിരുന്നു..അവളുടെ മുഖം തിളങ്ങി...
"അയ്യേ, എന്ത് ചിരിയാ ഓക്ക്..." ഞാൻ കളിയാക്കി..."പോടാ"- അവള് നാണിച്ചു തല താഴ്ത്തി...
"നാളെ ഇത്താത്ത പോവും ലെ..?" സീൻ സെന്റി ആയി തുടങ്ങി...
അവളുടെയും മുഖം വാടി...ചെറുപ്പം മുതൽ
ഒട്ടി ഒട്ടി കഴിഞ്ഞ ഞങ്ങൾക്ക് അ പിരിയൽ വിഷമം ഉണ്ടാക്കി...
"നല്ല രസമായിരുന്നു ലെ , ഇത്താത്താ..?
പണ്ടത്തെ ഓർമകൾ ഒക്കെ ഒറ്റ വാക്കിൽ അഴവിറക്കി...പറമ്പിലും പാടത്തും തോട്ടിലും
ഉമ്മാന്റെ വീട്ടിലും എല്ലാം...ഓർമകൾ എല്ലാം
കൺ മുന്നിലേക്കു വന്നു...കൺ നിറഞ്ഞു..
നാളെ കഴിഞ്ഞാൽ ഞാൻ ഒറ്റക്ക്..
"ഇത്താത്താ....എനിക്ക് കരച്ചിൽ വന്നു..
"ശെ,നീ എന്താ ടാ ഇത്..അയ്യേ,ആണുങ്ങൾ കരയ്യെ.."- എന്നും പറഞ്ഞു ഉമ്മ അങ്ങോട്ട് വന്നു.. ഇത്താക്ക് ഫോൺ കൊടുത്തു..."പുതിയാപ്ല.." ഇത്താത്ത ഫോൺ വാങ്ങി..പതുക്കെ നാണത്താൽ നിന്ന്..
"നീ ഇങ്ങോട്ട് പോര്"- ഉമ്മ വിളിച്ചു...
ഇതാത്താക്ക് ഇനി മുതൽ വേറെ ആളുണ്ട്, സ്നേഹിക്കാൻ .. ഇത്തായെ സ്നേഹിക്കാനും വേറെ ആളുണ്ട്...അത് ഞാൻ മനസ്സിലാക്കേണ്ടിയിരിക്കുന്നു...

പന്തലിന്റെ ഓരോ ഭാഗങ്ങളിൽ ഓരോരുത്തരായി കിടന്നുറങ്ങുന്നു...ഞാനും അവരിൽ ഒരാളായി...ആരും ഉറങ്ങിയിട്ടില്ല...ഓരോരോ കളികളികാണ്..
ചെറിയവർ മുതൽ വലിയവർ വരെ...

നായ് ശല്യം ഉണ്ട് ,ഞങ്ങളെ ഭാഗത്ത്...തൊട്ടടുത്ത് തന്നെ വയലാണ്...
അടുത്തുള്ള റോഡിലൂടെ ഇടക്കിടെ പോകുന്ന വണ്ടികളുടെ ശബ്ദവും....
ഒരു നായ കുറച്ചു കൊണ്ടു.. പാടത്ത് കൂടെ ഓടി...ഇനി കല്യാണം കഴിഞ്ഞാൽ നായകളെ കൊണ്ട് നല്ല ശല്യമവും...ഭക്ഷണത്തിന്റെയും മറ്റും അവശിഷ്ടങ്ങൾ ചിക്കി പെറുക്കാൻ അവറ്റകൾ കൂട്ടമായി വരും.."ബൗ ,"ബൌ"
ചെറിയ കുട്ടികളുടെ ശബ്ദം നിലച്ചു...
ആരോ ഒരാള് കല്ല് കൊണ്ട് ഏറ് വെച്ച് കൊടുത്തു...

വൈകി ആണ് ഉറങ്ങിയത്തെങ്കിലും, ഒൻപത് മണിക്ക് കൃത്യം , ഇത്താത്ത വിളിച്ചു ഉണർത്തി... "എന്നീക്കെടാ..." .അവള് മുഖത്തേക്ക് വെള്ളം കുടഞ്ഞു...അസ്വസ്ഥനായി ഞാൻ മുഖം പൊത്തി... പിന്നെയും വെള്ളം...
ദേഷ്യം വന്നു..എന്നും ഇങ്ങനെ തന്നെ ഉണർത്തുക...
കൈ കൊണ്ട് ഒരു തൊഴി വെക്കാൻ ആഞ്ഞ്.."ഇത്താത്ത..
കൂടെ കണ്ണു തിരുമ്മി..ഒരു കള്ള കരച്ചിലും..
"ടാ,നാളെ മുതൽ നിന്നെ ഇത്താത്ത, എടങ്ങേറാക്കൂലാ...."
ഇറക്കമെല്ലാം..പോയി...വീണ്ടും വിഷമമായി..
വേഗം എണീറ്റ്.. ഇതാത്തയുടെ മുഖത്തൊരു ഉമ്മ കൊടുത്തു...
"സാരല്യ ടാ..ഞാൻ ഇടക്കിടെ വരൂലോ.."
"ഹും.."- ഇത്താത്ത മാറിയിരിക്കുന്നു... പിയ്യാപ്ലായുടെ സംസാരത്തിൽ മയങ്ങിക്കാണും..വിഷമം എല്ലാം പോയോ..
2
കല്ല്യാണ പുര സജീവമായി... ആളുകൾ കുറെ വന്നു തുടങ്ങി...
രാത്രി ആയതോടെ ശരിക്കും തിരക്കായി...എല്ലാം കൊണ്ടും ഒരു മേളം.. പൂര പറമ്പായി..
വീടിനുള്ളിൽ മുഴുവൻ സ്ത്രീകളെ കൊണ്ടും, പുറം ആണുങ്ങളെ കൊണ്ടും നിറഞ്ഞു...ഭക്ഷണം വിളമ്പി തുടങ്ങി...കുറെ ആളുണ്ടയൊണ്ടു പല തവണ ചെയർ ഇട്ടു..
സ്ത്രീകളുടെ ഭാഗത്ത് ഞാനും കൂട്ടുകാരും വിളമ്പി... പെണ്ണുങ്ങൾ എല്ലാവരും എന്നെ പ്രത്യേകം കമെന്റ് ചെയ്തു..
"അളിയൻ ആവാണ്...ചെക്കൻ..
വല്ല ജാടയും..ഉണ്ടോ.."
പെങ്ങൾക്ക് ഞാൻ പ്രത്യേകം വിളമ്പി കൊടുത്തു..
"ഇന്നും കൂടെ ഉണ്ടാവൂ...ഇനി ഓക്ക് പിയാപ്ല വാരി കൊടുക്കും..."മുതിർന്ന പെണ്ണുങ്ങൾ..പെങ്ങളുടെ മുഖം ചുവന്നു തുടുത്തു..
"കണ്ടോ അവളുടെ നാണം.."
എല്ലാവരും കളിയാക്കിയും ചിരിച്ചും..ചോറ് കഴിപ്പു ഉഷറാക്കി..
"ഇവക്ക് ഇട്ടു കൊടുത്തേ.. ചോറ്.."- അയൽ വക്കത്തുള്ള ടീച്ചർ ആണ്...
തല താഴ്ത്തി ഇരിക്കുന്ന ആളേ ഞാൻ ഒന്ന് നോക്കി...ടീച്ചറുടെ ബന്ധു ആരെങ്കിലും ആവും...
ഞാൻ ചോറ് വിളമ്പാൻ തുനിഞ്ഞപ്പോൾ കൈ കൊണ്ട് തടഞ്ഞു...
"അത്ര വേണ്ട.."കുറച്ചു ഇട്ടു ...
ആകെ കുറച്ചു ചോറുണ്ട്..പ്ലേറ്റിൽ..ഇവൾ ഇത്രയേ തിന്നൂ..? ഞാൻ മനസ്സിൽ ആലോചിച്ചു...
അതും പതുക്കെ..ഓരോ വറ്റു പൊറുക്കി എടുക്കുന്ന പോലെ...
"ഇതാണ് ട്ടോ....പുതിയണ്ണിന്റെ ആങ്ങള...എന്റെ സ്റ്റുഡന്റ് ആണ്.."- ടീച്ചർ എന്നെ ചൂണ്ടി പതുക്കെ പറയണത് കേട്ടു...
തല താഴ്ത്തി ഇരുന്ന അവൾ പതുക്കെ ഒന്നു തല ഉയർത്തി ..ഞാനാ കണ്ണുകൾ കണ്ടു...കൺ മഷി ഇട്ട് പുരികം ത്രെഡ് ചെയ്ത കൊത്തി വലിക്കുന്ന ...എന്റെ നെഞ്ചിന്റെ ഉള്ളിൽ...ഒരു കോരി തരിപ്പ്..
ആദ്യമായിട്ട് ഒരു പെൺ കുട്ടിയുടെ കണ്ണുകൾ അങ്ങനെ നോക്കി നിന്ന്.. അവള് തല താഴ്ത്തി...എനിക്കെന്തോ പോലെ അനുഭവപ്പെട്ടു...ഭക്ഷണം വിളമ്പുന്ന നേരം അവളുടെ കണ്ണുകൾ, ആ മുഖം മാത്രം മുന്നിൽ... മറ്റു കാര്യങ്ങളിൽ ഉള്ള എന്റെ ശ്രദ്ധ എല്ലാം പോയി...അവളെ കാണാനും മിണ്ടാനും എന്തോ കൊതി...
ഞാൻ ആലോചനയിൽ മുഴുകി. ടീച്ചറുടെ മോൾ പെങ്ങളുടെ അടുത്ത കൂട്ടുകാരിയാണ്...എന്റെ സമ പ്രായവും...പക്ഷേ അവളോട് അക്കാര്യമൊന്നും പറയാനുള്ള ഒരു ധൈര്യമില്ല.. എല്ലാം ചോർന്നു പോയി...
...അവർ ഒരു സംഗമായി ടെറസിൽ ആണെന്ന് സൂചന കിട്ടി... ആ തിരക്കിനിടയിലും ഒരു കൂട്ടിയെയും കൂട്ടി അങ്ങോട്ട് പോയി...നെഞ്ചിടിപ്പ് കൂടി.. കൂടി വന്നു...എന്താണിത്...കാലുകൾക്ക് ശക്തി ഇല്ലാത്ത പോലെ...മുകളിലെ വാതിൽ പ്പഠിയിൽ നിന്ന് ഞാൻ അവളെ കണ്ടു... അവള് എന്നെ കാണല്ലെ എന്ന് ആഗ്രഹിച്ചു...കണ്ടാൽ എനിക്കവിടെ നിക്കാൻ കഴിയില്ല...കുറച്ചു കഴിഞ്ഞിട്ട് നോക്കിയാൽ മതി...അങ്ങനെ കുറെ നോക്കി നിന്ന്... ആ കണ്ണുകൾ ,പതിയെ പതിയെ സംസാരിക്കുന്ന ചുണ്ടുകൾ..എല്ലാം
ഞാനൊരു സ്വർഗ്ഗ ലോകത്തായിരുന്നു...
അടുത്ത് നിന്ന ചെറിയ കുട്ടി കൈ കൊണ്ട് തോണ്ടി..."പോവല്ലേ..."ഞാൻ അവനോടു പോവാൻ പറഞ്ഞു..അവൻ ഓടി പോയി..
"പടച്ചോനെ...എനിക്ക് ശക്തി താ..."

"നീ ഇവിടെ നിക്കാ.."- നിന്നെ ഉപ്പ വിളിക്കുന്നു...
സുഹറ അമ്മായി പറഞ്ഞിട്ട് പോയി.
വേഗം താഴേക്കിറങ്ങി..
"നീ എവിടെ...എല്ലാരും നിന്നെ തിരക്കി..."- ഉപ്പ എന്റെ കൈ പിടിച്ചു ഓരോരുത്തർക്കും പരിചയപ്പെടുത്തി..
"എന്താ ചെയ്യുന്നേ...?
"പ്ലസ് വൺ..."
"ഏതാ..സബ്..?"
"സയൻസ്.."
ആളുകൾക്ക് എന്തൊക്കെ അറിയണം..മനസ്സ് അവിടെ ഒന്നും അല്ലായിരുന്നു.. ഇനി സ്കൂൾ, ടീച്ചേഴ്സ് ഇതെല്ലാം ചോദിക്കുമോ..?
"ഇപ്പൊ..വരാം" എന്ന് പറഞ്ഞ്..തടി ഊരി..
"നീ എങ്ങോട്ടാ..?" കോണിപ്പടി കയറുന്ന എന്നെ അമ്മാവൻ വിളിച്ചു..
"ഞാൻ..." തപ്പി കളിച്ചു...
"നീ ഇങ്ങു വാ..." - ആ അറവുകാര് വന്നിട്ടുണ്ട്. അവർക്ക് കുറച്ചു കട്ടൻ ചായയും കൊണ്ട് പൊയ്ക്കോ... പോവുമ്പോ
ആ എമർജൻസി ലൈറ്റ് കൂടെ എടുത്തോ..
അവിടെ ഒരു ട്യൂബ് പോയിട്ടുണ്ട്..അത് നന്നാക്കാൻ................"
അമ്മാവൻ തുടരുന്നതിനിടയിൽ ഞാൻ ധൃതിയിൽ അടുക്കളയിലേക്ക് ഓടി...
"മോനെ,നീ എവിടെയായിരുന്നു...അടുക്കളയിലും രക്ഷയില്ല,അവിടെ ഒരു കൂട്ടം പെണ്ണുങ്ങൾ..ഉമ്മ അവർക്കൊക്കെ പരിചയപ്പെടുത്താൻ ആയിട്ടെന്ന പോലെ..
ശരിയാണ്,ഇവരൊക്കെ കൂടുതലും ഒന്നോ രണ്ടോ വർഷങ്ങൾ മുമ്പ് കണ്ടവരൊക്കേയാണ്.".ആളാകെ മാറി .തടിച്ചു..പെണ്ണ് കേട്ടിക്കനായിക്കുണ് .
ഇതൊക്കെ ആണ് കമന്റ്സ്.. അവസാനം പറഞ്ഞത് എന്നെ കുറവാക്കി..എല്ലാവരുടെയും ഇടയിൽ ആയൊണ്ടാണ്...മനസ്സിൽ അവളുടെ.കൊത്തി വലിക്കുന്ന മുഖം കല്യാണ പെണ്ണായി..
"ഉമ്മാ,വേഗം ആ ചായ ജഗ്ഗിൽ എടുക്കി..
അറവുകാർ വന്ന്‌ക്ക്.."ഞാൻ തിരക്ക് കൂട്ടി..
"ആ അവനു നൂറു കൂട്ടം പണി കാണും..ഒരേ ഒരു ആൺ തരി അല്ലേ.."- ആരോ പറയണത് കേട്ടു...

3

മനസ്സിൽ അവളുടെ അടുത്തെത്താൻ വെമ്പി...പണികൾ ഒന്ന് കഴിഞ്ഞപ്പോ ഓരോന്ന് കിട്ടി കൊണ്ടിരുന്നു...എന്റെ മനസു കറുത്ത് തുടങ്ങി..ആവേശം എല്ലാം ചോർന്നു തുടങ്ങി...

അറവുകാർ അത് തുടങ്ങി..ചുറ്റും ആളുകൾ കാണാനായി ഉണ്ട്..സ്ഥലം മുക്രി എത്തി..ആയാൽ ആണ് കത്തി വെക്കുക..
രണ്ടു മൂന്നു മല്ലൻമാർ പോത്തിനെ ശരിക്കും പിടിച്ചു കൈ കാലുകൾ ബന്ധിച്ചു..എനിക്ക് അവിടം വിടാൻ വെമ്പി..എല്ലാ ആവശ്യത്തിനും എന്നെ തന്നെ വിളിക്കുകയും ചെയ്യുന്നു...ആകെ ഭ്രാന്ത് പിടച്ചു...അവള് പോയി കാണുമോ..എന്ന ബേജാറും.."ആ കുട്ട്‌കളെ മാറ്റിക്കോ..."മുക്രി കത്തി വെക്കാൻ തയ്യാറെടുത്തു..
കിട്ടിയ അവസരം ഞാൻ മുതലാക്കി.. കുട്ടികളെയും കൊണ്ട് ഞാൻ സ്ഥലം വിട്ടു..
ഓടി ടെറസിന്റെ മുകളിലേക്ക്...വാതിൽ പടിയിൽ

കിതച്ചു കൊണ്ട് എത്തി.. അവളവിടെ ഇല്ല..
"നീ എന്താ വന്നേ..?" പെങ്ങള് അവിടെ ഉണ്ടായിരുന്നു..
"ഒന്നുല്യ ഇത്ത.."- ഞാൻ കിതച്ചു..

(തുടരും...)