POEMS BY NANDHINI B NAIR in Malayalam Poems by Rajmohan books and stories PDF | നന്ദിനിയുടെ കവിതകൾ

Featured Books
  • నిరుపమ - 10

    నిరుపమ (కొన్నిరహస్యాలు ఎప్పటికీ రహస్యాలుగానే ఉండిపోతే మంచిది...

  • మనసిచ్చి చూడు - 9

                         మనసిచ్చి చూడు - 09 సమీరా ఉలిక్కిపడి చూస...

  • అరె ఏమైందీ? - 23

    అరె ఏమైందీ? హాట్ హాట్ రొమాంటిక్ థ్రిల్లర్ కొట్ర శివ రామ కృష్...

  • నిరుపమ - 9

    నిరుపమ (కొన్నిరహస్యాలు ఎప్పటికీ రహస్యాలుగానే ఉండిపోతే మంచిది...

  • మనసిచ్చి చూడు - 8

                     మనసిచ్చి చూడు - 08మీరు టెన్షన్ పడాల్సిన అవస...

Categories
Share

നന്ദിനിയുടെ കവിതകൾ

ആമുഖം

നന്ദിനി

പത്തനംതിട്ട ജില്ലയിലെ അടൂരിൽ ശശിധരൻ പിള്ളയുടെയും ബിന്ദുകുമാരിയുടെയും ഏക മകളായി 22.09.2001ന് ജനനം.

തൊഴിൽ സംബന്ധമായി പിതാവ് രാജസ്ഥാനിൽ ആയതിനാലും മാതാവിന് അവിടെ തന്നെ അധ്യാപിക ആയി നിയമനം ലഭ്യമായതിനാലും നന്ദിനിയുടെ കുട്ടിക്കാലം രാജസ്ഥാനിൽ ആയിരുന്നു.തുടർന്ന് പ്രാഥമിക വിദ്യാഭ്യാസം രാജസ്ഥാൻ സെന്റ് പോൾ സ്കൂളിൽ നിന്നും കൈവരിച്ചു.എന്നാൽ തന്റെ മകൾ കേരളത്തിലെ മൂല്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് തന്നെ പഠിക്കണം എന്ന കാഴ്ചപ്പാട് ആയിരുന്നു പിതാവിനുണ്ടായിരുന്നത്.ആയതിനാൽ ഏഴ് വയസ്സ് ഉള്ളപ്പോൾ നന്ദിനി തന്റെ മാതാവിനോടൊപ്പം കേരളത്തിൽ തിരിച്ചെത്തി. ശേഷം, ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ മുണ്ടപ്പള്ളി,ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ മുണ്ടപ്പള്ളി, വിവേകാനന്ദ ഹൈസ്കൂൾ ഫോർ ഗേൾസ് കടമ്പനാട്, ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ അടൂർ തുടങ്ങിയ സ്കൂളുകളിൽ ആയിരുന്നു വിദ്യാഭ്യാസം കൈവരിച്ചത്.

ഏഴാം തരത്തിൽ വരെ സ്കൂളിലെ സ്പോർട്സ് താരം ആയിരുന്നു നന്ദിനി.മാത്രമല്ല ഒരു മികച്ച പ്രാസംഗിക കൂടി ആയിരുന്നു.എട്ടാം ക്ലാസ്സ് പഠനകാലത്ത് ന്യൂ ഡൽഹിയിൽ നടന്നിരുന്ന സെമിനാർ പ്രസന്റേഷനിൽ നന്ദിനിയുടെ സെമിനാർ മികച്ചതായി തിരഞ്ഞെടുക്കുകയും അവാർഡുകൾ നൽകുകയും ചെയ്തിരുന്നു. സ്കൂൾ കാലഘട്ടത്തിൽ നൃത്തം, സംഗീതം,പ്രസംഗം, സംവാദം,എഴുത്ത്, കായിക ഇനങ്ങൾ തുടങ്ങിയവയിൽ മികച്ച കഴിവ് കാഴ്ച്ച വെച്ചിരുന്നു.

ഹയർ സെക്കണ്ടറി പഠനകാലഘട്ടത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നാടക കളരിയിൽ(ചിൽഡ്രൻസ് തീയേറ്റർ) നന്ദിനിയുടെ വേഷ പകർപ്പുകൾ മികച്ചത് തന്നെ ആയിരുന്നു.പതിനേഴാം വയസ്സ് മുതൽ ആണ് നന്ദിനി കവിതകൾ എഴുതുവാൻ ആരംഭിച്ചത്.

ഇപ്പോൾ നന്ദിനി NSS പന്തളം കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം ചെയ്യുകയാണ്.

E-mail: nandinime22@gmail.com

FB Link:Nandini B Nair

മുഖകുറി

ചില അനുഭവ സന്ദർഭങ്ങൾ, ചില നിമിത്തങ്ങൾ എന്നിവയെല്ലാം ചേർന്ന് ഉരുത്തിരിഞ്ഞുവന്നതാണ് 'നന്ദിനിയുടെ കവിതകൾ'. മനോ നൈർമല്യത്തിൻ ഹൃദയതാളം പോലെ "ഞാൻ" എന്ന സാക്ഷിരൂപം....മനസ്സിൽ രൂപമെടുത്ത വരികൾ ഈ കവിതകളിലൂടെ കാണാൻ സാധിക്കുന്നു.

സ്വ-അനുഭവങ്ങൾ തന്നെയാണ് മിക്ക കവിതകൾക്കും ആധാരം. വായനക്കാരോടായി പറയുവാൻ ഉള്ളത് എഴുത്തുകാരൻ തന്നോട് തന്നെ സത്യസന്ധനാവണം എന്നതാണ്.

സ്നേഹപൂർവ്വം, നന്ദിനി.

എഡിറ്റോറിയൽ

കാവ്യവ്യസാഗരം FB ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അക്ഷരം മാസിക പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ കവിതാ സമാഹാരമാണ് നന്ദിനിയുടെ കവിതകൾ .

രചനയിൽ ഏറെ പുതുമയും ആഖ്യാനത്തിൽ അത്യാധുനിക നിലപാടുകളും ഓരോ കവിതയെയും ആസ്വാദകന്റെ മനസ്സിൽ ഇടം കൊടുക്കുന്ന രീതിയിലാണ് നന്ദിനി തയ്യാറാക്കിയിരിക്കുന്നത്.തന്റെ നിലപാടുകളും , സമൂഹത്തോട് പറയാനാഗ്രഹിക്കുന്ന കാര്യങ്ങളും നന്ദിനി തന്റേടത്തോടെ കാവ്യരൂപേണ തുറന്നു പറയുകയാണിവിടെ.സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ നന്ദിനിയും ഒട്ടും പുറകിലല്ല എന്ന് ഓരോ കവിതയും വിളിച്ചു പറയുന്നു .

പ്രശ്നങ്ങളെയും നിരാശകളെയും തരണം ചെയ്ത് വിജയം നേടുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്.പ്രതിസന്ധികളെ മറികടന്ന് ജീവിതം പൂർണ്ണ അർത്ഥത്തിൽ സഫലീകരിക്കാൻ നമുക്ക് കഴിയണം. സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള ധൈര്യം ഉണ്ടാവുകയാണ് വേണ്ടത്. പ്രതിസന്ധികളിലും നിരാശയിലും പെട്ട് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന സഹജീവികളോട് സ്നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുകയും ജീവിതത്തിലേക്ക് അവരെ തിരിച്ചുനടത്തുകയും ചെയ്യാൻ ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ നമുക്ക് ഉത്തരവാദിത്വമുണ്ട്. അത്തരത്തിൽ ഇടപെടുവാനാണ് നന്ദിനി നമ്മോട് ആവശ്യപ്പെടുന്നത്. (കളങ്കമില്ലാത്തവൾ, ഇന്ന് കളങ്കിതയായപ്പോൾ)

ഇതിലെ പല കവിതകളിലും ഓരോ വ്യത്യസ്ത മനുഷ്യന്റേയും വികാര വിചാരങ്ങളിലൂടെയും , നമുക്ക് സഞ്ചരിക്കാൻ പറ്റും. പ്രതികൂലമായ പ്രകൃതിയും മനുഷ്യരും കൂടി സൃഷ്ടിച്ചു കൂട്ടുന്ന പ്രതിബന്ധങ്ങളോട് ക്ഷമാ പൂർവ്വം പോരാടി വിജയം വരിക്കുന്ന സമൂഹത്തെ പറ്റിയാണ് ഇതിൽ പല കവിതകളും വിളിച്ചു പറയുന്നത്.തീർച്ചയായും വായിച്ചിരിക്കേണ്ട സാഹിത്യാനുഭവം തന്നെയാണ്....നന്ദിനിയുടെ കവിതകൾ..

രാജ്‌മോഹൻ-എഡിറ്റർ-അക്ഷരം മാസിക (Member:amazon writers central: http://www.amazon.com/author/rajmohan

https://www.facebook.com/aksharamdigitalmagazine/

1 .മറഞ്ഞ് നീങ്ങിയ വസന്തം

ഇന്നെന്റെ തൂലികയിൽ കവിത പൂക്കുന്നില്ല....._
_ഇന്നെന്റെ താളുകളിൽ വാക്കുകൾ വിരിയുന്നില്ല...._
_ഇന്നെന്റെ മനസ്സ് കാർമേഘങ്ങളാൽ മൂടിയിരിക്കുന്നു...._

_മനസ്സിലേക്ക് ഓടിയെത്തുന്നത്,പെറ്റമ്മയുടെയും സ്നേഹിതരുടെയും മങ്ങിയ മുഖങ്ങൾ...._
_വിവർണ്ണത നിഴലിക്കുന്ന മുഖങ്ങൾ......_
_അബോധാവസ്ഥയിലും മകനെ തിരയുന്ന പെറ്റമ്മ...._

_അമ്മയുടെ വിളി കേൾക്കാനാകാതെ മകൻ, നിത്യതയിലേക്ക്...._
_സ്നേഹാശ്രുക്കൾ അവനായി നൽകി അവന്റെ സുഹൃത്തുക്കളും...._
_അവന്റെ മടക്ക യാത്രയ്ക്ക് സാക്ഷ്യം വഹിച്ചു, പ്രാകൃതിപോലും നിശ്ച്ചലമായി നിന്നു....._

_എന്റെ കണ്ണുകളെ കണ്ണുനീർ ചുംബിക്കുന്നു....._
_എന്റെ ഹൃദയമിടിപ്പ് കൂടുന്നുവോ എന്നൊരു സന്ദേഹം......_
_അക്ഷരങ്ങൾക്ക് എവിടെയൊക്കെയോ പിശക് പറ്റുന്നു...._

_എഴുതുന്ന കവിതകൾ പല ആവർത്തി വായിക്കുമെങ്കിലും......_
_എന്തുകൊണ്ടോ,ഇത് വായിക്കാൻ ശബ്ദം ഉയരുന്നില്ല......_

_വാക്കുകളിൽ എവിടെയൊക്കെയോ വിറയൽ കേൾക്കാൻ സാധിക്കുന്നു...._
_കണ്ണുകൾ ഈറനണിയുന്നു...._
_ഹൃദയത്തിനേറ്റ മുറിവിനു വല്ലാത്ത നീറ്റൽ....._____✒നന്ദിനി____

2 .യാമം

രാത്രിയെന്ന സൗന്ദര്യത്തെ പ്രണയിക്കുവാനായി അവൾ കാത്തിരിക്കവേ..._
_അവൾക്കായി ഒരു അഥിതി എന്ന നിലയിൽ പൂർണ്ണചന്ദ്രനെന്ന കണക്കെ ഒരു നിലാവും കൂട്ടിനായി എത്തി...._
_ഏകാങ്കിയായ അവളുടെ രാവിനെ നിറങ്ങൾകൊണ്ട് പൂചൂടിക്കുവാൻ വന്നത് രാവണനോ.....അതോ രാമനോ....?_
_സീതയുടെ അശോകമരമെന്ന കണക്കെ അവളുടെ പൂമരവും പുഷ്‌പ്പിക്കുവാൻ തുടങ്ങി..._
_രാവെന്ന പ്രപഞ്ച സൗന്ദര്യത്തെ അവർ വരികളായി മൊഴിയുവാൻ ആരംഭിച്ചു...._
_അഥിതി സ്നേഹിതൻ ആയ വേള_...
_ഇരുവർക്കുമിടയിൽ സാഹചര്യങ്ങളും അതിഥികളും നിറങ്ങളും മറികൊണ്ടേയിരുന്നു...._

_അവൻ പറഞ്ഞു,_
_പ്രിയേ..വരൂ... രാത്രിയുടെ രണ്ടാം യാമങ്ങളിൽ പാലമരച്ചുവട്ടിലിരുന്ന് പാലപൂവിൻ മണം നുകാരം......_
_രാത്രിയോട് കവിതകൾ മൊഴിഞ്ഞീടാം..._
_അവിടെ രാത്രിയുടെ അപ്സരസ്സായ യക്ഷിയെ കാത്തിരിക്കാം...._
_രാത്രിയുടെ സൗന്ദര്യത്തെ കണ്ടിരിക്കാം....._
_നിന്നുടെ കഥകൾ കേട്ട് നിന്നോട് ചേർന്ന് നിൻ മടിയിൽ തല ചായ്ച്ചു ഇരിക്കാം......_
_നിന്നുടെ പരിഭവങ്ങൾ കാതോർത്തിരിക്കാം........_

_രാത്രിയിൽ ജീവിക്കാൻ കൊതിക്കുന്ന അവൻ അവളോടായി മൊഴിഞ്ഞു,_
_രാത്രി എന്ന സത്യത്തെ മനുഷ്യന് അന്യമായ ആ അനുഭൂതിയെ അറിയാനായി ഞാൻ അവളെ തേടി....ആ പാലമരച്ചുവട്ടിൽ...._
_പകലിൽ ഞാൻ കാണാത്ത കാഴ്ചകൾ രാത്രി എനിക്കായി കരുതുന്നു എന്ന് അവൻ അവളോട് ചൊല്ലി...._
_രാത്രിയോട് അവനു ഭയം ആയിരുന്നു എന്ന്...._
_എങ്കിലും അവളുടെ നിഗൂഢമായ രാത്രിയുടെ തണുത്ത കാറ്റ് അവനെ തഴുകി വിളിക്കുന്നുവെന്ന്....._

_അവർക്കൊപ്പം മഴയും എത്തി......_
_മഞ്ഞുകണങ്ങൾ എന്ന കണക്കെ പെയ്തിറങ്ങിയ മഴയിൽ രാത്രിയുടെ ഗൂഢ സൗന്ദര്യത്തിൽ ലയിച്ച്, അവരങ്ങനെ ആസ്വദിച്ചു......._
_നദിയുടെ അരികിൽ അവൾ അവനേയും കാത്തുകൊണ്ട് ക്ഷമയോടെ നിന്നു...._
_അവൻ അവളിൽ അവനോടുള്ള അടങ്ങാത്ത സ്നേഹം മാത്രം കാണുന്നു......_

_അവൾ ഇരുട്ടെന്ന കാമുകിക്ക് വേണ്ടി,നിലാവെന്ന കാമുകന്റെ വരവ് കണ്ട ആസ്വദിചിരിക്കുകയായിരുന്നു....._
_എന്നിട്ടും...അവളെയും നോക്കിക്കൊണ്ട് നിൽക്കുന്ന അവളുടെ പ്രണയ മഹേശ്വരനെ അവൾ കണ്ടില്ല....._

_ആ മാത്രയിൽ അവൻ തിരിച്ചറിയുന്നു...._
_തൻ്റെ പാതി, അവൾ ആണെന്ന്...._
_അവൻ അവളുടെ അരികിലേക്ക് ഓടി എത്തി...._
_പക്ഷെ,ആകാശത്തിനുമപ്പുറമുള്ള അവളുടെ ലോകത്തിലേക്ക് അവനു എങ്ങനെ പോകാൻ കഴിയും....._
_അവൾ അവനിലേക് വരുമോ...??_
_അതോ,ഈ യുഗം മുഴുവൻ അവരുടെ പ്രണയം ഒരു കവിത ആയി കവികൾ പടി നടക്കുമോ...?_

_അവളുടെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാകുന്നത് പോലെ അവൾക്ക് തോന്നി തുടങ്ങിയിരുന്നു_...
_തനിക്കുവേണ്ടി മിടിക്കുന്ന അവന്റെ ഹൃദയം നഷ്ടപ്പെടുമോ എന്ന് അവൻ ഭയപ്പെട്ടു......_
_ആ ഹൃദയം അവന് വേണ്ടി പിടയ്ക്കുന്ന ശബ്ദം അവന് കേൾക്കാൻ സാധിക്കുമോ.....?_
_ആ ഹൃദയം ഇപ്പോഴും തുടിച്ചുകൊണ്ടിരിക്കുകയാണെന്ന് അവന് അറിയുമോ...._
_അവർ ഇപ്പോഴും രാവിന്റെ അനന്തയിൽ നോക്കി നിന്നുകൊണ്ട് അവന്റെ വരവ് പ്രതീക്ഷിച്ചു നിൽക്കുന്നു....._

_അവൻ ആ ശബ്ദം കേൾക്കും....._
_ഒരു പക്ഷെ, അടുത്ത ജന്മം ഇനിയൊരു കൂടിച്ചേരലിന് മനുഷ്യജന്മം ഉണ്ടായില്ലെങ്കിലോ....._
_ഒരു പക്ഷേ അവരുടെ പ്രണയകാവ്യം നിലനിൽക്കുമാകാം....._

_ആ ശബ്ദം കേൾക്കാതെ തന്നെ അവന് അറിയാമായിരുന്നു.... അവൾ തനിക്കുള്ളതാണെന്ന്......_
_എന്നാൽ അവളുടെ അരികിൽ അവൻ ഒന്ന് ഓടിയെത്താൻ കൊതിച്ചു...._
_രാത്രി മാറുന്നതോടെ അവളെ നഷ്ട്ടപെടുമോ എന്നവൻ സന്ദേഹപ്പെട്ടു...._
_കാരണം, അവൾ രാത്രിയുടെ രാജകുമാരിയാണ്....._

_അവൻ വീണ്ടും അവളോട് പറഞ്ഞു...മഴ പെയ്യുന്ന ആ രാത്രിയിൽ നമുക്ക് ആ പൂമരച്ചുവട്ടിൽ പോയി ഇരുന്നു മഴ നനയാം..വരൂ...._
_അരൂപിയായ ഞാൻ നിന്നരികിൽ വന്ന് നിന്നുടെ ഹൃദയത്തിൻ താളം ശ്രവിച്ചീടാം....._
_ആ മാത്രയിൽ ഞാൻ എന്ന ഗന്ധർവ്വൻ വെറും മനുഷ്യനാകാൻ കൊതിക്കുന്നു....._
_രാത്രിയുടെ യാമങ്ങളെ സുന്ദരസുരഭിലമാക്കി അവരങ്ങനെ ഇരുന്നു......_
_യാമങ്ങൾ കഴിയവേ ഇരുവരും പാലമരച്ചുവട്ടിൽ എന്നും സമയം ചെലവഴിക്കാൻ തുടങ്ങി....._
_പ്രണയമഴയുടെ നിമിഷങ്ങൾ..._
_പ്രകൃതിയും അവരുടെ ഒപ്പം ചേർന്നു....._
_മഴ,മഞ്ഞു, കാറ്റ് മറ്റെല്ലാ ഭാവങ്ങളും......_

_ദിനങ്ങൾ കൊഴിഞ്ഞു പോകവെ...._
_അവൻ അവളോട് പറഞ്ഞു... പ്രിയേ,ഈ രാത്രിയിൽ വരൂ... നമുക്ക്‌ പോകാം......_
_പാലമരചുവട്ടിൽ പരസ്പരം കയ്യ്കോർത്തിരിക്കാം....._
_നിൻറെ മടിയിൽ തല ചായ്ച്ചു ഇരിക്കാം....കഥകൾ കേൾക്കാം....._

_അവളവന്റെ കാതുകളിൽ കഥകൾ മന്ത്രിച്ചിടുന്ന മാത്രയിൽ...എവിടെ നിന്നോ തണുത്ത കാറ്റ് അവരെ തഴുകിയിരുന്നു...._
_ആ കാറ്റിനു പ്രണയത്തിൻ ഗന്ധമായിരുന്നു....._
_അവൻ ആ ഗന്ധം നുകർന്നു.... അവളുടെ മുടി ഇഴകളിൽ അവൻ തലോടി....അവളുടെ മാറിൽ തല ചായ്ച്ചുറങ്ങി...._
_പ്രകൃതിപോലും നിശ്ചലമായി.. അവന്ടെ നിദ്രയെയും അവനെ അവൾ തലോടി ഉറക്കിയതും നോക്കി നിന്നു...._
_പ്രകൃതിക്ക്പോലും ലജ്ജതോന്നിയ നിമിഷം....._
_ആ തണുപ്പിനിടയിൽ അവന്റെ ശരീരത്തിൻ ചൂട് അവൾക്ക് ആശ്വാസമായി തോന്നി......._
_അനുരാഗത്തിൻ ഊഷ്മാവ്....._

_എന്നാൽ,അവയെല്ലാം നൈമിഷികമാണെന്ന് അവൾ അറിഞ്ഞിരുന്നില്ല......_
_പാലമരചുവട്ടിൽ വരും ദിനങ്ങളിൽ അവൾ തനിച്ചായിരിക്കുമെന്നറിഞ്ഞില്ല......_
_തന്റെ കഥകൾ കേൾക്കാൻ അവൻ ഇനി വരില്ലെന്നവൾ അറിഞ്ഞിരുന്നില്ല......_
_എവിടെയൊക്കെയോ,അവളിൽ പ്രതീക്ഷതൻ തീനാളം ഉണ്ടായിരുന്നു....._
_അവന്റെ അകൽച്ച അവൾക്ക്‌ ഹൃദയഭേദകമായി തോന്നി......_
_വരും യാമങ്ങളിൽ അവളൊറ്റയ്ക്ക് പാലമരചുവട്ടിൽ സമയം തള്ളിനീക്കി......._

_അവൾക്ക് തണുപ്പ് നൽകാൻ മഞ്ഞു വന്നില്ല....._
_മഴ പെയ്യ്തില്ല....._
_പ്രണയത്തിൻ ഗന്ധമുള്ള കാറ്റ്‌ എത്തിയില്ല_.....
_പാല മരം മണം പരത്തിയില്ല....._
_അവൻ എന്തുകൊണ്ട് തന്നിൽ നിന്നും അകലുന്നു എന്ന ചോദ്യത്തിനുത്തരവുമായി അവൾ ഇന്നും രാത്രിയുടെ ഏഴാം യാമങ്ങളിൽ അവനായി മിടിക്കുന്ന തകർന്ന ഹൃദയവുമായി കാത്തിരിക്കുന്നു.........._✒നന്ദിനി...

3.അഭികൻ

അതൊരു കാലം....മാമ്പൂവിൻ ഗന്ധം,കലാലയമെങ്ങും പരന്നിരുന്ന ദിനങ്ങൾ...._

_അന്ന് നീ വെള്ളികൊലുസുമണിഞ്ഞ് പടവുകൾ കയറിയെത്തവേ..._
_എന്റെ ഹൃദയം അന്നുമുതൽക്കേ നിനക്കായി തുടിച്ചു തുടങ്ങിയിരുന്നു...._
_നിന്നിലെ ഓരോ മികവും അറിയാൻ തുടങ്ങവേ... നീ എന്ന കലയെ ഞാൻ ആസ്വദിക്കുവാൻ തുടങ്ങവേ...._
_നീയും എന്നിലേക്ക് അടുത്ത് തുടങ്ങുന്നത് ഞാൻ അറിഞ്ഞു....._

_നിന്നിലെ ഹൃദയത്തിൻ തുടിപ്പ് എന്നിൽ ചേരുന്നത് ഞാൻ അറിഞ്ഞു....._
_നിന്നിലെ ശ്വാസം എന്നിൽ ലയിച്ച നിമിഷങ്ങൾ......._
_നിന്നുടെ അധരങ്ങൾ എന്നുടെ കവിളുകളെ ചുവപ്പിച്ച വേളകൾ...._
_നിന്റെ ഓരോ അണുവും എന്നിൽ ലയിച്ച മാത്രയിൽ..., പ്രിയേ....ഞാൻ അറിഞ്ഞു....._
_ഞാൻ എന്ന ആത്മാവ് ലയിക്കുന്നുവെങ്കിൽ അത് നിന്നോട് മാത്രം......._

_പ്രണനാണ്,_
_നീ ഇന്നെനിക്ക്......._
_ഓരോ രാവും നാം പകലാക്കി മാറ്റവേ....._
_പുതിയ കാഴ്ച്ചകൾ നാം കണ്ടുതുടങ്ങവെ...._
_നീ എന്ന വസന്തം എന്നും ഋതുഭേദങ്ങൾക്കുമപ്പുറം,മാറി മറയാതെ എൻ കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ കൊതിച്ചിരിക്കാറുണ്ട്...നിനച്ചിരിക്കാറുണ്ട്....._
_വാക പൂവിടുമ്പോൾ കലാലയത്തിൽ നിന്നും ഏവരും പടിയിറങ്ങും എന്നൊരു ചൊല്ലുണ്ട്......_
_വാക പൂവിടുമ്പോൾ, പ്രണയം പങ്കുവെച്ചുകൊണ്ടു വാക മരത്തിനു നമുക്കു കൂട്ടിരിക്കാം_........
_അവളുടെ സൗന്ദര്യം ആസ്വദിക്കാം...._

_അന്ന് നീ മലനിരതൻ മുകളിൽ കോടമഞ്ഞിൻ തണുപ്പ് ആസ്വദിച്ചു നിൽക്കവേ..._
_ഞാൻ നിന്നെ മാറോടണച്ചു ചേർത്ത് നിർത്തിയത്പോലെ....ജീവിതത്തിലും നീയാണ് സഖീ...... എനിക്കെല്ലാം.... എല്ലാം......_

_മരണമാണ് വിധിച്ചതെങ്കിൽ അവസാന ശ്വാസത്തിലും ഞാൻ നിന്നോടൊപ്പം മാത്രം......_
_മണ്ണിൽ അലിഞ്ഞുചേരുന്നതും നിന്നുടെ കൂടെ മാത്രം......._.__✒നന്ദിനി___(പ്രണയമെന്ന ചുടു പുഷ്പം)_

4.ഒരു ചെറു പുഞ്ചിരിയോടെ

അവളുടെ കണ്ണുകളിലെ തിളക്കം,_

_എന്റെ കണ്ണുകളെ ഈറനണിയിച്ചു..._
_എന്റെ ഹൃദയത്തിലെവിടെയോ-_
_മഞ്ഞു പെയ്യ്ത ഒരു നേർത്ത സുഖം..._

_അവൾ പുതുവസ്ത്രമണിഞ്ഞ്_
_എന്നിലേക്ക്‌ ഓടിയടുത്തുവന്നത്_
_ഞാൻ നിറകണ്ണുകളോടെ നോക്കി നിന്നു_.....

_അവളുടെ പാൽ പുഞ്ചിരിയെൻ ഹൃദയത്തിലെവിടെയോ ഇടംപിടിച്ചു..._
_നിറമില്ലാത്ത അവളുടെ ജീവിതത്തിൽ_
_നിറങ്ങൾ ചാലിച്ചു തീർത്തതിൽപരം സന്തോഷം മറ്റൊന്നുമില്ലനിക്ക്....._

_കാരുണ്യമാർന്ന അവളുടെ മുഖം മായാതെ മനസ്സിൽ കിടക്കവേ_
_ഞാൻ അവളെ ഒരു തൂലികയാൽ_
_ശുഭ്ര വർണ്ണത്തിൻ താളുകളിൽ പകർത്തിയെഴുതി....._

_ത്യാഗത്തിൽപരം മറ്റൊരു സന്തോഷം ഇല്ലെനിക്കിന്ന്.._
_ഇതുപോലെ തിരിച്ചു ലഭിക്കുന്ന ഓരോ പുഞ്ചിരികളും_
_എൻ ഹൃദയം മഞ്ഞു കണങ്ങൾക്ക് തുല്യമാക്കുന്നു...._

_ഇന്ന്, ത്യാഗം ഒരു മുഖമുദ്രയായി_
_മാറുന്നുവോ എന്നൊരു സന്ദേഹം_...
_ഇനിയും ഞാൻ കാത്തിരിക്കുന്നു-_
_അവൾക്കായി_.....

_മായാത്ത പാൽപുഞ്ചിരിയോടെ_-
_നിറങ്ങൾ പടർത്തികൊണ്ടുള്ള_
_അവളുടെ വരവിനായി,_
_ഞാൻ ഇനിയും കാത്തിരിക്കുന്നു...._

_വെളിച്ചം ഉപേക്ഷിച്ച അവളുടെ ജീവിതത്തിൽ_
_ഒരു ചെറിയ പ്രകാശത്തിൻ കണമായി-_
_എനിക്ക് മാറാൻ സാധിക്കുന്നു എങ്കിൽ...._
_അതിൽപരം സന്തോഷം മറ്റൊന്നുമില്ലെനിക്കിന്ന്......__✒നന്ദിനി__(വെളിച്ചത്തെ പരതുന്ന ജീവിതങ്ങൾ_)

5.യക്ഷി

കാവിലെങ്ങും പച്ചമഞ്ഞളിന്റെയും കർപ്പൂരത്തിന്റെയും

എണ്ണത്തിരികളുടെയും സുഗന്ധം.....

നാഗങ്ങളെ പ്രകീർത്തിച്ചുകൊണ്ട്

പുള്ളുവൻപാട്ടുകളും മണിയൊച്ചകളും മന്ത്രങ്ങളും.....

ഭക്തിസാന്ദ്രമായി ഏവരുടെയും അധരങ്ങളിൽ

പ്രാർത്ഥനകൾ ഉരുവിടുകയായി....

പ്രകൃതിപോലും നിശ്ചലമായി ലയിച്ചുനിൽക്കുന്നു.....

നാസികയിൽ തുളച്ചുകയറുന്ന തരത്തിൽ ആ നിമിഷം പാലപ്പൂവിൻ സുഗന്ധം....

പ്രകൃതിയിൽ ചില ചലനങ്ങൾ ഉണ്ടാകുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു....

കാവിലെ കൂറ്റൻ ഏഴിലംപാലയുടെ വള്ളിപടർപ്പുകൾ ഇളം കാറ്റിൽ ആടിയുലയുന്നു....

സായംസന്ധ്യയിൽ ഇളംകാറ്റ് എവിടെ നിന്നോ പതുക്കെ വീശുവാൻ തുടങ്ങി....

ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ ഏഴിലം പാലയുടെ പുറകിൽ നിന്നു,

രണ്ട് ചുവന്ന വശ്യതയാർന്ന നേത്രങ്ങൾ തന്നെ ഉറ്റുനോക്കുന്നത്

തെല്ലുഭയത്തോടെ അവൻ നോക്കി നിന്നു......

കാവിൽ മറ്റാരും കാണാത്ത ആ വശ്യ നയനങ്ങൾ

എന്തിന് അവനെ തന്നെ ഉറ്റുനോക്കുന്നുവെന്ന് സന്ദേഹിച്ചുനിന്നു....

ഒരു ചെറു മയക്കത്തിന്റെ ആലസ്യത്തിൽ നിന്നും അവൻ പൊടുന്നനെ ഞെട്ടിയുണർന്നു...

കേവലം ഒരു സ്വപ്നമായിരുന്നു താൻ കണ്ടതെന്ന് അവൻ തിരിച്ചറിഞ്ഞ ആ നിമിഷം...

തന്നെ ഉറ്റുനോക്കിയ ആ വശ്യമാർന്ന കണ്ണുകളുടെ അവകാശിയായ അവളുടെ മുഖം

അവന്റെ ഓർമയിൽ ഒരു മിന്നലായി തെളിഞ്ഞു വന്നൂ....

ആ നിമിഷം അവന്റെ മനസ്സ് ആരോടെന്നില്ലാതെ മന്ത്രിച്ചു, '

മുൻ ജന്മ ബന്ധത്തിൽ ചെയ്തൊരാ പാപത്തിന്,

ഈ ജന്മത്തിലോ- നീ പ്രതികാരവുമായ് എത്തിയതെന്ന്'... നന്ദിനി

6.ഘാതകൻ

ഹാ....പ്രണയമേ....
നീ ഈ കമിതാക്കളെ ഇങ്ങനെ തോൽപ്പിച്ചു കളഞ്ഞാലോ.....
പ്രണയം, ഇന്ന് കേവലമൊരു ഘാതകനായി മാറി കഴിഞ്ഞിരിക്കുന്നുവോ....?
യൗവനത്തിന്റെ നിറകുടമായിരുന്ന ആ കുരുന്നുകളിൽ-
തളിരില പൊട്ടിമുളച്ചതല്ലേയുള്ളൂ....
എന്തിനു നീ അവരൊരു പൂമരമാകും മുൻപേ മൂന്നാമതൊരാൾ കണക്കെ അവരുടെ ഇടയിൽ ചെന്നു.....
സ്വപ്നങ്ങൾക്കും, ആഗ്രഹങ്ങൾക്കുമിടയിൽ ക്ഷണിക്കാത്ത ഒരു അതിഥിയായി എന്തിനു നീ പടികയറി വന്നു....?
നീ കയറി വന്ന പടിയിൽ നിന്നും തിരിഞ്ഞു നോക്കു...
നിനക്ക് കാണാം,
രണ്ട് ആത്മാക്കളുടെ നശ്വരമായ സ്വപ്നങ്ങൾ പടിയിറങ്ങിപോകുന്നത്....

ഘാതകനായ പ്രണയമേ....
അത്യുന്നതിയുടെ ശൃംഖങ്ങളിൽ
എത്തി നിൽക്കുമ്പോൾ ഓർക്കുക നീ,
നീ പിന്നിലാക്കിയത് ആരുടെയൊക്കെയോ കിനാവുകളേയും
വിദൂരസ്വപ്നങ്ങളേയുമാണെന്നു.....
പ്രണയമെന്നാൽ അനുരാഗം;വിശ്വാസം; ഭക്തി;വിവാഹം; മോക്ഷം;
സ്വർഗീയനുഭൂതി; നമിക്കൽ;ഇവയെല്ലാമല്ലേ....
കാലംകൊണ്ട് നീ എന്തേ ഇത്തരം
സവിശേഷ ഗുണങ്ങൾ വെടിഞ്ഞ്
വികൃതമായി....
തീർത്തും ഒരു കാശപ്പ്കാരനായി
മാറിയിരിക്കുന്നു......(അടർന്നു വീണ തളിരിലകൾ)✒നന്ദിനി

(സമർപ്പണം:പ്രിയ സുഹൃത്ത് സുട്ടുവിനും തന്റെ പ്രണയിനി സൂര്യയ്ക്കും.)

7.കാടകം

ഏറെ ദിനങ്ങൾ കൊഴിഞ്ഞു പോയിട്ടില്ല,

ഞാൻ കാടിനെ കുറിച്ചു കേട്ടും വായിച്ചും അറിഞ്ഞു തുടങ്ങിയിട്ട്....
എപ്പോഴോ ഞാൻ പോലും അറിയാതെ കാട്
എന്റെ ഒരു സുഹൃത്ത് ആയി മാറി കഴിഞ്ഞിരുന്നു.....
കാടിനെ അറിയുവാനുള്ള മോഹവും
ഉടലെടുത്തു തുടങ്ങിയിരുന്നു....
എന്നാൽ ഇന്ന് കാടിന്റെ ചെറിയ ഒരംശം
അനുഭവിച്ചപ്പോൾ,
കാടിനോടുള്ള പ്രണയം തീവ്രമായി.....
കാടെന്നെ വികാരം തീവ്രമായി.....
കാടെന്താണെന്നും കാടകം എന്താണെന്നും
കാട്ടി തന്ന,
എന്റെ മനസ്സിൽ കാടിന്റെ വശ്യതയുടെ
വിത്തുപാകിയ, ആ കാട് പ്രേമിയോടും
വല്ലാത്ത ആരാധന ഉടലെടുക്കുന്നുവോ
എന്നൊരു സന്ദേഹം......!
നിദ്രയിലാണ്ട എന്നെ വിളിച്ചുണർത്തിയ സുന്ദരീ....
നിന്റെ മാസ്മരിക സൗന്ദര്യം എന്റെ
നിദ്രയ്ക്ക് പോലും ഭംഗം വരുത്തുന്നു...
അത്രയ്ക്ക് അടുത്തുവോ ഞാൻ
നിന്നോട്........✒നന്ദിനി

8.ഗാന്ധർവ്വം

_തമസ്സിൻ സൗന്ദര്യം ഒരു കരിനാഗമെന്ന കണക്കെ നിലാവിനോടൊപ്പം ഇണചേർന്ന് മായാമനോഹരവശ്യ സൗന്ദര്യമാർന്ന തരത്തിൽ പ്രതിഫലിച്ച ആ രാവ്....._
_ആ രാവിൽ നിശാഗന്ധിതൻ സുഗന്ധവുംപേറി,വശ്യതയോടെ മാരുതൻ രാത്രിയുടെ നിശബ്ദത കാതോർത്തിരുന്ന അവളെ തഴുകി തലോടി കടന്നുപോയി....._
_അവളുടെ അലസമായ ചിന്തകളിൽ നിന്നും അവളെ മുക്തയാക്കുവാനായി മഴ നനുവാർന്ന മുത്തുമണികൾ കൊഴിച്ചു.....മഴത്തുള്ളികൾ അവളുടെ തനുവിലൂടെ ഒഴുകിയിറങ്ങി...._
_അവളുടെ ശരീരമാകെ തണുത്ത് വിറങ്ങലിച്ചു തുടങ്ങിയിരുന്നു....._

_അതിഥിയെന്ന കണക്കെ എത്തിയിരുന്ന മഴയ്ക്ക് ആ രാവിനോടെന്തോ മൊഴിയുവാൻ ഉണ്ടായിരുന്നു...._
_പൊടുന്നനെയാണ് രാവിന്റെയും മഴയുടെയും സംഗമം ആസ്വദിച്ചിരുന്ന അവൾ അത്ഭുതത്തോടെയും, പ്രണയത്തിൻ വിവശതയോടെയും നേത്രങ്ങൾ ഉയർത്തിപ്പിടിച്ചത്...._
_താൻ ഇത്രയും നാൾ കാത്തിരുന്ന തന്റെ പ്രാണനാഥൻ ആ തണുപ്പുള്ള രാത്രിയിൽ എത്തിയിരിക്കുന്നു....._
_അവന്റെ വരവറിയിക്കുവാൻ എത്തിയതായിരുന്നു മഴയെന്ന രാത്രിയുടെ കള്ള കാമുകൻ..._

_ഗന്ധർവ്വൻ,_
_തമസ്സിൻ പ്രതിരൂപമായ അരൂപി......_
_ഒരു നിമിഷം നിശ്ചലമായി ആശ്ചര്യത്തോടെ അവൾ നിന്നെങ്കിലും തന്റെ പ്രണയമഹേശ്വരനെ പുണരുവാനായി അവൾ അവന്റെ അരികിലേക്ക് ഓടിയെത്തി....._
_അവളുടെ താഴ്ന്നതും ഉയർന്നതുമായ ശ്വാസ നിശ്വാസങ്ങൾ അവനോടുള്ള പ്രണയമറിയിച്ചു......_
_കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വന്നെത്തിയ അവളുടെ പാതിമെയ്യായ അവന്, ചുടു ചുംബനങ്ങൾ നൽകി....._
_അവൻ അവളെ മാറോട് അണച്ചുനിർത്തി...._
_അവളുടെ അഴിഞ്ഞുകിടന്ന കേശങ്ങൾ തലോടികൊണ്ടു അവളുടെ കാതുകളിലായി അവൻ മൊഴിഞ്ഞു,_
_"ഭവതീ,ഈയുള്ളവൻ നിനക്കായി എന്തു സ്നേഹ സമ്മാനമാണ് നൽകേണ്ടത്...?"_
_അവന്റെ ശ്വാസത്തിൻ ചൂട് കാതിൽ തട്ടിയപ്പോൾ അവൾ അറിയാതെ തന്നെ അവനെ കെട്ടിപുണർന്നു....._
_അടക്കാനാകാത്ത പ്രണയം അവൻ അവളുടെ കണ്ണുകളിൽ കണ്ടു...._

_ഏതോ മായാലോകത്തിലെന്നവണ്ണം അവൾ അവനിൽ ലയിച്ചുചേർന്ന് നിന്നു...._
_ഈ യുഗം മുഴുവൻ അവൻ അവളോടൊപ്പം ഉണ്ടായിരുന്നുവെങ്കിലെന്ന് അവൾ ആശിച്ചു....._
_ജീവിതത്തിന്റെ ഓരോ അണുവും അവനോടൊപ്പം ലയിച്ചു ജീവിക്കാൻ അവൾ കൊതിച്ചു..._
_തന്റെ ഗന്ധർവ്വനെ സ്മരിച്ചുകൊണ്ടും,അവനെ ആരാധിച്ചുകൊണ്ടുമിരുന്ന അവളുടെ മനസ്സിൽ മറ്റൊരു പുരുഷസങ്കൽപ്പത്തിൻ സ്ഥാനം വളരെ വിദൂരത്തിലായിരുന്നു......._
_കാരണം,അവളുടെ ഹൃദയത്തിൽ അവൻ ഇടംപിടിച്ചുകഴിഞ്ഞിരുന്നു....._

_ആ രണ്ടാം യാമത്തിൽ അവൻ അവളുടെ മാറോട് ചേർന്ന് കിടന്നപ്പോൾ മഴയും അവർക്ക് കൂട്ടിനായിയെത്തി...._
_എന്നാൽ,മഴപോലും തന്റെ പ്രണയമഹേശ്വരന്റെ കവിൾത്തടങ്ങളിൽ ചുംബിക്കുന്നത് അവൾക്ക് അനിഷ്ടമായിരുന്നു എന്നതാണ് വാസ്തവം...._
_അവളുടെ മുടിയിഴകളാൽ അവന്റെ വദനത്തിൽ ഒരു മൂടുപടമെന്ന തരത്തിൽ മറ സൃഷിടിച്ചു....._
_എന്നാൽ,അവയെയൊക്കെ വക വയ്ക്കാതെ മഴത്തുള്ളികൾ മുടിയിഴകൾക്കിടയിലൂടെ അവന്റെ പൂമുഖത്തിലൂടെ ഒഴുകി......_
_ആ ചുംബനത്തിന്റെ തീഷ്‌ണത കുറയ്ക്കാനായി അവന്റെ അധരങ്ങളിൽ അവളുടെ അധരങ്ങളാൽ ചായം ചാലിച്ചു...._
_ആ മാത്രയിൽ അവളുടെ മുടിയിഴകൾ അകറ്റികൊണ്ട് പ്രണയിനിയുടെ ഗളത്തിൽ ചുടുചുംബനമേകീയവൻ....._

_അവളുടെ തീഷ്ണ പ്രണയത്തിൻ ഊഷ്മാവ് മഴയുടെ തണുപ്പിനെപോലും മാറ്റി നിർത്തി....._
_പ്രകൃതിപോലും നിശ്ചലമായി...._
_നക്ഷത്ര കുഞ്ഞുങ്ങൾപോലും അവരുടെ പ്രണയംകണ്ട് നാണത്താൽ തലതാഴ്ത്തി നിന്നു...._
_അത്രത്തോളം തീവ്രമായിരുന്നു അവരുടെ പ്രണയം....._
_വാക്കുകൾക്ക് അതീതമായ അനുരാഗം....._
_അനന്തമായ പ്രണയം...._
_അവരുടെ പ്രണയം ഓരോ നിമിഷങ്ങളെപോലും തള്ളിനീക്കി..അവർ പോലുമറിയാതെ..._
_എന്നാൽ, അവന് മടക്കയാത്രയ്ക്കുള്ള സമയം ആഗതമായെന്ന് അവൻ അറിഞ്ഞില്ല........._
_ഗഗനത്തിൻ പൂർവ്വദിക്കിൽ വെള്ളകീറവേ....._
_പ്രകൃതിയുടെ മടിത്തട്ടിൽ ഇരുവരും അലസമായ മയക്കത്തിൻ പിടിയിലായിരുന്നു....._

_ഒരു നിഷ്കളങ്കനായ കുരുന്നിനെപോലെ അവൻ അവളുടെ മാറിൻ ചൂടേറ്റ് മയങ്ങുന്നു....._
_തേന്മാവിൽ പടർന്നുകയറിയ മുല്ലവള്ളിയെപോലെ ഇരുവരും ആലിംഗനം ചെയ്യപ്പെട്ടിരിക്കുന്നു....._
_അലസമായി അഴിഞ്ഞുകിടക്കുന്ന അവളുടെ കേശം അവന്റെ വിയർപ്പുകണങ്ങളിൽ പറ്റിചേർന്നു കിടക്കുന്നു....._
_അവന്റെ കരങ്ങളിൽ ആ രാവ് മുഴുവൻ അവൾ സുരക്ഷിതയായിരുന്നു...._
_എന്നാൽ രാവിന്റെ ദേവനായ അവൻ,_
_ഗന്ധർവ്വൻ,_
_അവളെ തനിച്ചാക്കിപോകുമെന്ന് അവൾ അറിഞ്ഞിരുന്നില്ല....._
_പ്രണയത്തിൻ ആലസ്യത്തിൽ മയങ്ങിയ അവനെ, വിധിയുടെ വിളയാട്ടമെന്ന കണക്കെ ഗന്ധർവ്വ ലോകത്തിലേക്ക് മടക്കി വിളിക്കാൻ ആ അശരീരിയെത്തി....._
_അവൻ അവളുടെ നിദ്രയ്ക്ക് ഭംഗം വരുത്താതെ പതിയെ തന്റെ പ്രണയിനിയുടെ ചുണ്ടുകളിൽ ചുംബിച്ചു......._

_എന്നാൽ,അവന്റെ കയ്യിൽ അവൾ ഈ രാത്രിയിൽ സുരക്ഷിതയാണെന്ന ബോധത്തോടെ, ഒരു കുഞ്ഞിനെപോലെ മയങ്ങുകയാണ്....._
_അവന്റെ മടങ്ങിപോക്ക് അവൾ അറിയുന്നില്ല..._
_അവൻ തന്റെ ലോകത്തിലേക്ക് യാത്രയായി......_
_അപ്പോഴും അവൾ തന്റെ പാതിമെയ്യ്‌ അരികിലുണ്ടെന്ന ചിന്തയാൽ അലസമായി നിദ്രയുടെ അകത്തളങ്ങളിൽപെട്ട് മയങ്ങുകയാണ്......._
_ഒരു പക്ഷേ.... അവൾ കണ്ണുതുറക്കുമ്പോൾ അവൻ തന്നോടൊപ്പം ഇല്ല എന്നറിയുന്ന വേളയിൽ അവളുടെ ഹൃദയം ചിന്നിച്ചിതറിപോയേക്കാം......_
_എങ്കിലും, അവൾക്ക് അവളുടെ ഗന്ധർവ്വനെ അറിയാം...അവൻ ഇനിയും തന്റെ പ്രണയത്തിനായി എത്തും....അവൾക്കായി...... എത്ര യാമങ്ങളും യുഗങ്ങളും പിന്നിട്ടാലും അവൻ തിരികെ വരും......._
_അവൾ വിധിക്ക് മുൻപിൽ പതറുന്നവളല്ല..... അവളുടെ പ്രണയം പൂർണ്ണമായും തന്റെ പ്രണയമഹേശ്വരനേകുവാനായി അവൾ കാത്തിരിക്കും........_
_പ്രണയമെന്ന നിശാഗന്ധി മണ്ണിൽ അലിഞ്ഞുചേരും നാൾവരെ അവൾ കാത്തിരിക്കും......_✒ _നന്ദിനി__(ഗാന്ധർവ്വ യാമങ്ങൾ)_

9.ശകുന്തം

ഒരു സുന്ദരി ശകുന്തത്തിൻ
തൂവലുകൾ....
ഒരു ക്ഷണികനേരത്തിൽ നിന്നിൽ ഞാൻ
ആകൃഷ്ടയായെങ്കിലും-
എന്തുകൊണ്ടോ സഖീ, നിന്നെ ഞാൻ
വിരലാലെടുത്ത് പുണരുവാൻ
മറന്നുപോയി......
പകൽ ഇരുട്ടിനെ ചുംബിക്കുന്ന മാത്രയിൽ
നിന്നെ ഞാൻ തിരഞ്ഞപ്പോൾ-
എനിക്ക് കാണാൻ കഴിഞ്ഞത് കാറ്റിന്റെ
തലോടലിലും നീ എന്നെ സശ്രദ്ധം
വീക്ഷിക്കുന്നതായിരുന്നു.....
എപ്പോഴോ നീ എൻ കരങ്ങളിൽ
പറ്റിചേർന്നപ്പോൾ,
ഞാൻ കണ്ടു നിന്നിലെ പ്രതീക്ഷ
സഫലമായതിൻ ചിത്രം...
അക്ഷരങ്ങളെ തേടിയുള്ള എന്റെ
യാത്രയിലെ പുതു സുഹൃത്തേ....
നിനക്ക് സ്വാഗതം...
എന്നോ എഴുതുവാൻ മറന്നുപോയ
വാക്കുകൾ ഒർത്തെടുക്കാൻ
ഓർമിപ്പിച്ച സുന്ദരിയാണ് നീ....
ശകുന്തത്തിനു പകിട്ടേകിയ സുന്ദരീ......✒നന്ദിനി

10.വിവർണ്ണതയുടെ വീഥിയിലൂടെ

_'അമ്മ ആരെന്നും അച്ഛൻ ആരെന്നും അറിയാത്ത കുഞ്ഞോമനകൾ..._
_വാർധക്യത്തിൽ തന്നാലാകുമെന്ന് തെറ്റിദ്ധരിച്ചു വളർത്തി വലുതാക്കിയ മക്കൾ കുപ്പത്തൊട്ടിലിലേക്കെന്ന കണക്കെ വലിച്ചെറിഞ്ഞ അച്ഛനമ്മമാർ..._
_മനസ്സിന്റെ താളം തെറ്റിയവർ.._

_ജീവിതമെന്ന ലഹരിയിൽ നിന്നും വ്യതിചലിച്ച് മറ്റ് ലഹരിയുടെ കാണാപ്പുറങ്ങൾ തേടിപോയവർ..._
_ധീര ജവാന്മാർ....._
_അഭിനയത്തിന്റെ തിരശ്ശീല വീഴും മുൻപേ,ജീവിതമെന്ന ചലച്ചിത്രത്തിന്റെ തിരശ്ശീല വീണവർ...._
_അന്ധതയേയും നിശബ്ദതയേയും സുഹൃത്തുക്കളാക്കിയവർ....._

_എന്തിന് പറയണം,_
_ജന്മം നൽകിയ ചോരയുടെ ഗന്ധം മാറാത്ത പിഞ്ചുകുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ സ്ത്രീയെന്ന കുപ്പായമണിഞ്ഞവളും......_
_അങ്ങനെ അനേകായിരങ്ങൾ വേറെയുമുണ്ട് ആ കുടുംബത്തിൽ,_
_ഗാന്ധിഭവൻ എന്ന ആ ചെറുകുടുംബത്തിൽ......_✒ _നന്ദിനി__(ഗാന്ധിഭവൻ-ഒരു സ്വാന്തന സ്പർശകൂട്_)

11.ഡിജിറ്റൽ ഓണം

തിരുവോണനാളിൽ പ്രഭാതം പൊട്ടിയടരവേ
ഫോണിലെ കിളി ഗൃഹനാഥയെ
വിളിച്ചുണർത്തി,
തിരുവോണനാൾ എത്തിയിരിക്കുന്നു ഉണരൂ..
കുറച്ചു സമയം കൂടി ഉറങ്ങാൻ അനുവദിക്കാത്ത
തന്റെ ഫോണിലെ കിളിനാദത്തോട് നീരസം കാട്ടികൊണ്ട്
അലസയായി ഉണർന്ന
അവരുടെ പിന്നാലെ ഗൃഹനാഥൻ
മൊബൈൽ ഫോണിലെ
നോട്ടിഫിക്കേഷൻ ശ്രദ്ധിച്ചുകൊണ്ട്‌
വീട്ടമ്മയോട് വിളിച്ചു പറഞ്ഞു,
ഓഹ്!!!ഇന്ന് തിരുവോണനാൾ ആണല്ലേ....

അതിന് മറുപടിപറയാൻ നിൽക്കാതെ
അവർ ഒരേ ഒരു ഉത്തരം നൽകി,
അതേ,
ഓണ സദ്യയ്ക്കുഉള്ള ഓർഡർ കൊടുക്കാൻ മറക്കണ്ട...
കേട്ടപാതി കേൾക്കാത്തപാതി
അയാൾ ധൃതിയിൽ വിഭവസമൃദ്ധമായ
സദ്യക്ക് ഓർഡർ നൽകി
നെടുവീർപ്പിട്ടിരുന്നു....
ഒരു പക്ഷേ, ഇപ്പോഴെങ്കിലും
ഓർഡർ ചെയ്തില്ലെങ്കിൽ
സമയത്തിന് സദ്യ എത്തിയില്ലെങ്കിൽ വയർകത്തിപുകഞ്ഞ് പോകും....

ഫോൺ താഴെ വെച്ച് കണ്ണുയർത്തി
നോക്കും മുൻപേ
കതകിലാരോ മുട്ടി വിളിക്കുന്നു..
അലസമായി കണ്ണു തിരുമ്മി മനസ്സില്ലാമനസ്സോടെ കതക് വലിച്ചു
തുറന്നപ്പോൾ,
രണ്ട് പോളിത്തീൻ കവറുകളിൽ നിറയെ പൂക്കളുമായി
ഒരു ഡെലിവറി ബോയി...
കുട്ടികൾ പൂക്കളം ഇടാൻ ഉള്ള പൂക്കൾക്ക്
ഓർഡർ നൽകിയിരുന്നു..
അവ ആയിരുന്നു അത്..
എന്നാൽ കുട്ടികൾ ഉറക്കത്തിന്റെ
പിടിയിൽ നിന്നും ഉണർന്നിട്ടില്ലെന്നതാണ്
വാസ്‌തവം....

പരിശുദ്ധിയും നന്മയും
നഷ്ടമായ ഒരു ഓണം...
എല്ലാം ഡിജിറ്റൽ മയം..
നാടിൻ നന്മയെ ചൂണ്ടിക്കാണിച്ചിരുന്ന
ഓണം ഇന്ന് നമുക്ക്
കേവലം ഒരു അതിഥിയായി
മാറിയിരിക്കുന്നു..

ഒരു പക്ഷേ,
നാടോടുമ്പോൾ നടുവേയോടണം
എന്ന പഴംചൊല്ല്
അന്വർഥമാക്കും
തരത്തിൽ മാവേലിയും
ഡിജിറ്റൽ ആയോ എന്ന്
മാവേലിയോട് തന്നെ ചോദിച്ചാലേ
അറിയൂ.......(ഒരു ഓളവുമില്ലാത്ത ഒരു ഓണം)✒ നന്ദിനി

12.കളങ്കമില്ലാത്തവൾ, ഇന്ന് കളങ്കിതയായപ്പോൾ

കളങ്കമില്ലാത്തവളെ,പെണ്ണേ......
നീ കളങ്കപ്പെട്ടവളാണെന് മുദ്രകുത്തുന്ന ലോകം ഇത്...
നിന്നെ കളങ്കപ്പെടുത്തിയ കറുത്ത കരങ്ങൾ ആരുടെയെന്നതിനു ഉത്തരമില്ലെന്നോ....
നിഷ്കളങ്കയായ അവൾക്ക് എന്തിനു നീ കളങ്കമുള്ളവളെന്നു മുദ്രചാർത്തി നൽകി....

പാൽപുഞ്ചിരിയും തൂകി പൂമ്പാറ്റയെപോലെ പാറി നടന്നവൾ....
ഇന്ന് നിലച്ചു അവളുടെ കളിയും ചിരിയും,
ഒപ്പം അവളുടെ ജീവിതത്തിലെ നിറവും.....
നിറം മങ്ങിയ ജീവിതവുമേറി അവൾ നിശ്ചലമായി ഇരിക്കവേ,
ചോദ്യങ്ങളും കോലാഹലങ്ങളും അവൾക്ക് നേരെ കൂർത്തശരമെന്ന തരത്തിൽ ഉയർന്നുവരുന്നു...

അവൾ ഒരു കുരുന്ന്,പൊന്നോമന
ഏവരുടെയും കുഞ്ഞോമനയാകേണ്ടവൾ,എന്നാൽ ഇന്ന് ആരുടെയോ ബലിഷ്ടമായ കറുത്ത കരങ്ങൾ അവൾക്ക് നേരെ ഉയർന്നപ്പോൾ,
അവൾ കളങ്കമുള്ളവൾ...
പിഴച്ചവൾ എന്നായി തീർന്നു സമൂഹത്തിൽ...
ഹേ....സമൂഹമേ..... കേവലം ഇത് നിന്റെ ഒരു ചിന്താഗതി മാത്രം...

13.ഹൃദ്യം

എന്തോ പറയാതെ പറഞ്ഞുകൊണ്ട് മിടിക്കുകയാണവൻ_.....

_അവന്റെ സ്പന്ദനങ്ങൾ അവൾക്ക് അസഹ്യമായി തോന്നി..._
_എന്നിട്ടും അതികഠിനമായ വേദനയെ വകവയ്ക്കാതെ അവൾ മുന്നോട്ട്‌ നീങ്ങി.._
_അധികകാലം അവൾക്ക് പിടിച്ചുനിൽക്കുവാനായില്ല.._
_അവന്റെ തുടരെത്തുടരെയുള്ള സ്പന്ദനം മൂലം ഹൃദയമെന്ന ചുവന്ന പുഷ്പ്പം, വിരഹമെന്ന വേനലാൽ വാടി കൊഴിഞ്ഞു വീണു പോയേക്കാമെന്നവൾ സന്ദേഹപ്പെട്ടു...._
_എന്നാൽ, കാത്തിരിപ്പിന് വിരാമമിടാതെ അവൻ സ്പന്ദിച്ചുകൊണ്ടേയിരുന്നു...._

_ദിനങ്ങൾ കൊഴിഞ്ഞുപോകവേ, _അവന്റെ പ്രണയത്തിൻ തീവ്രതയാൽ അവളുടെ ഹൃദയം ചിന്നിച്ചിതറാൻ തുടങ്ങി...._
_ചുറ്റുമുള്ളവരുടെ മുന്നിൽ കള്ളചിരിയും പരത്തി, ഉള്ളിലെ നീറ്റൽ കടിച്ചുപിടിച്ചു നടന്നു...._
_ഏകാന്തതയെ സുഹൃത്താക്കി....ഇരുട്ടിനെ പ്രണയിക്കുവാൻ തുടങ്ങി...._
_കണ്ണുനീർ അവൾക്ക് കൂട്ടിനായിയെത്തി...._
_ചിന്തകൾ കാട്കേറി തുടങ്ങി...._
_കാലുകൾ ഭൂമിയിൽ ഉറയ്ക്കാത്തത്പോലെ,_
_നിശ്ചലം...._
ഒപ്പം അവളുടെ മനസ്സും..._
_രാവെന്നും പകലെന്നുമില്ലാതെ ആരെയോ കാത്തു, എന്തിനോ വേണ്ടി,എന്തിനെന്നറിയാതെ,കണ്ണുനീർത്തുള്ളികളെ ചങ്ങാതിയാക്കിയവൾ കാത്തിരുന്നു....._

_അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു നാളം ഉണ്ടായിരുന്നു...._
_അപ്പോഴും അവളുടെ ഉള്ളിൽ കനലെരിയുന്നത് ആരും കണ്ടില്ല...._
_അറിഞ്ഞത് ഒരുവൻ മാത്രം,_
_അവളെ അസ്വസ്ഥതയാക്കി സ്പന്ദിച്ചുകൊണ്ടിരുന്ന അവളുടെ ഹൃദയം....__(ഹൃദയത്തിൽ കനലെരിയുമ്പോൾ_)_✒നന്ദിനി_