Quotes by Nithinkumar J in Bitesapp read free

Nithinkumar J

Nithinkumar J

@nithinkumarj640200


വർണ്ണങ്ങള്‍
==========

നൂറു നിറങ്ങള്‍
നൂറു കൊടികള്‍
നൂറു ചിന്തകള്‍
നൂറു ജന്മങ്ങള്‍

ഓരോ പുലരി
വിടരും വേളയിലും
ഓരോ പൂവും
അടര്‍ന്നു തുടങ്ങി...

ഓരോ പുലരി
പടര്‍ന്നപ്പോഴും
ഓരോ ഇതളുകള്‍
അടര്‍ത്തിയെറിഞ്ഞു.

ഓരോ പുലരിയിലും
ഹൃദയതുടിപ്പുകള്‍
പതിയെ ശബ്ദമുയര്‍ത്തി.
ഇന്നിന്റെ നിറമറിയാതെ.

ഇന്നലെയുടെ നിറംകെട്ട ചിന്തകളില്‍.
നാളെയുടെ സ്വപ്നങ്ങളെ
അടര്‍ത്തിയിട്ടു തുടങ്ങിയിട്ട്
കാലമേറെയായി...

മറക്കുവാന്‍ കഴിയാതെ
ഓര്‍മകളെ ചേര്‍ത്ത്
നിര്‍ത്തിയാ ചിന്തകളിനിയും
കിളിര്‍ത്തുപൊന്തും

വേദനയോടെ
നാളെയെ ചിന്തകള്‍
കീറി മുറിക്കും
മുറിവേല്പിക്കും.

പൊന്തിവരും
ഓരോ ഇതളുകളെയും
വളരാന്‍ വിടാതെ
പിന്തുടരും...


===
നിഥിൻകുമാർ ജെ

Read More

❤️❤️

ദൂരം 🥰

🥰🥰

വീണ്ടും...
-----
ഇനിയും കിനാവ് തളിര്‍ക്കും.
ഇനിയും വാനം പൂവിടും.

ദൂരെയൊരു തണലും
അരികെയൊരു കുളിരും
ലില്ലി പടര്‍ത്തുന്ന ഗന്ധവും
പരിമളമറിയാത്ത മനസ്സും
എനിക്കൊപ്പമിറങ്ങുന്നു.

തിങ്ങി പാര്‍ക്കുന്ന രാവില്‍
ഞാന്‍ പെയ്തിറങ്ങും
ഒഴുകിത്തീരും മുമ്പ്
ഇത്തിരിനേരം
അരികു ചേര്‍ന്നു കിടക്കുവാനായി.

മരിക്കാത്ത തൂലിക
തുണ്ടുകളുമായി
വീണ്ടുമൊഴുകിത്തുടങ്ങുവാനായി
ഞാനെന്റെ പരാതികള്‍ക്ക്
വിരാമമിടുന്നു.

നിനവിന്റെ
പുഞ്ചിരികള്‍ക്കിടയില്‍
കനവിന്റെ
കടലാസ്സെരിഞ്ഞതറിഞ്ഞ
ഒരുവന്റെ ആത്മാവിന്റെ
മരണമായിരുന്നു കാരണം.

പാതിമനസ്സിന്റെ തുമ്പില്‍
ഇന്നുമൊരു തൂവല്‍
കാത്തിരിക്കുന്നു.

ദൂരെയായി തണലും
കനവിന്റെ മുഖമുള്ള നിനവും
നിഴലുകളില്‍ ചിലതിന്നും
താങ്ങായി ഒപ്പമുണ്ട്.

ഞാന്‍ വീണ്ടും തളിര്‍ക്കും
വേരറ്റമറിയാതെ
കാറ്റും വിറകൊള്ളും.

പടരുന്ന ദിശകളറിയാതെ
വാനവും വാശിപ്പിടിക്കും
നിലാവു കാവല്‍ നില്‍ക്കും.

ഉറവവറ്റാത്ത ലോകം
ചുറ്റും നട്ടുപിടിപ്പിക്കും.
വേര് തൊട്ടുപോകാത്ത
ഒരിറ്റു മണ്ണും ഭൂമിക്കു വേണ്ട.

ആഴ്ന്നിറങ്ങാന്‍ മടിപൂണ്ടു
മണ്ണിലലിഞ്ഞ
ആത്മാവിന്‍ നവവിത്തുകള്‍
മണ്ണില്‍ തൊടട്ടെ.

പിഴുതുമാറ്റാന്‍ തക്കമൊരു
ഇടമില്ലന്നു ഭൂമിയും
അറിഞ്ഞുകൊള്‍ക!
-----

നിഥിന്‍കുമാര്‍ ജെ

Read More

എണ്ണപ്പെടാത്ത കടങ്കഥകള്‍
--------------------
പതിവായി ഞാനൊരു കിനാവു കണ്ടു.
അതില്‍ പലവുരു
പറയാതെ പോയ
കടങ്കഥകള്‍ ഏറെയാണ്.

ഒറ്റയ്ക്കു വീണുപോയ
ഒരുവന്റെ ചിറകില്‍
ഒരായിരം നൂലിഴകള്‍
ചുറ്റിപ്പിണയും കൊടുംനുണകളാണ്
അവയില്‍ പലതും.

ഇത്തിരി വെട്ടത്തിന്റെ മൗനമായിരുന്നു
തെളിച്ചമുള്ള പകലിന്റെ കാതല്‍.
അന്തിത്തിരി കത്തുമ്പോള്‍
ഉള്ളറിഞ്ഞതെല്ലാം
ഉന്തി നീക്കുവാനുള്ള
ത്വരയായിരുന്നു.

കുളിരില്‍ വേവുന്ന ഹൃദയം
കടം വാങ്ങി മടങ്ങിയ ഒരുവളെ
ദിശയറിയാത്തൊരു ഇടവഴിയിലെയൊരു
ഒഴിഞ്ഞ കോണില്‍ കണ്ടുമുട്ടി.

മനം കവര്‍ന്ന നറുചിരി
ഇരുളില്‍ മുങ്ങി വെന്തുനീറി.
എന്തോ ഇരുളറയിലെ
നോവുന്ന കടങ്കഥകള്‍
അത്രേ കാരണം.

പകല്‍ മേഘമല്ല
ഇരുള്‍മൂടി വിടരുന്നത്
മഴ നേര്‍ത്തു പെയ്യുന്നത്.
മുഖം മറച്ച മുഖംമൂടികള്‍
എണ്ണംതിട്ടമാകാതെ ചുറ്റും കൂടുമ്പോള്‍
പകലുപോലും തല കുനിക്കുന്നു
രാവിന്റെ ചാപല്യമോര്‍ത്ത്.
-------------

നിഥിന്‍കുമാര്‍ ജെ

Read More

ദൂരം ❤️

ദൂരം 🥰

നന്ദി
---------

നിങ്ങള്‍ക്കെന്റെ നന്ദി!
കടന്നുവരിക.
മഞ്ഞും മഴയും നഷ്ടമായ
മുറിയിലേക്കിനി
നിങ്ങള്‍ക്കു സ്വാഗതം.

ഒറ്റവാക്കില്‍ നന്ദി നല്‍കി
കണ്ണുകള്‍ മൂടുമ്പോള്‍,
ഉള്ളംനിറയെ
ഞാന്‍ നനഞ്ഞ
മഞ്ഞും മഴയും.

-----------------------

നിഥിന്‍കുമാര്‍ ജെ

Read More

ദൂരം