Code of Murder - 12 - Last part in Malayalam Thriller by Gopikrishnan KG books and stories PDF | കോഡ് ഓഫ് മർഡർ - 12 - Last part

Featured Books
  • જીવન પથ - ભાગ 33

    જીવન પથ-રાકેશ ઠક્કરભાગ-૩૩        ‘જીતવાથી તમે સારી વ્યક્તિ ન...

  • MH 370 - 19

    19. કો પાયલોટની કાયમી ઉડાનહવે રાત પડી ચૂકી હતી. તેઓ ચાંદની ર...

  • સ્નેહ સંબંધ - 6

    આગળ ના ભાગ માં આપણે જોયુ કે...સાગર અને  વિરેન બંન્ને શ્રેયા,...

  • હું અને મારા અહસાસ - 129

    ઝાકળ મેં જીવનના વૃક્ષને આશાના ઝાકળથી શણગાર્યું છે. મેં મારા...

  • મારી કવિતા ની સફર - 3

    મારી કવિતા ની સફર 1. અમદાવાદ પ્લેન દુર્ઘટનામાં મૃત આત્માઓ મા...

Categories
Share

കോഡ് ഓഫ് മർഡർ - 12 - Last part

മുഖംമൂടിക്കുള്ളിലെ ആളെ കണ്ടു അവർ ഇരുവരും ഞെട്ടലോടെ നിന്നു.ഒരു നിമിഷത്തേക്ക് എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു അവർ ഇരുവരും. 

"അപ്പോൾ എല്ലാവരെയും നീ തന്നെ ആണോ കൊലപ്പെടുത്തിയത് "
രാജേഷ് ഞെട്ടൽ വിട്ടു മാറാതെ ചോദിച്ചു. 

"അതെ രാജേഷ്. ഇത്രയും നാൾ നിങ്ങൾ തേടി നടന്നത് എന്നെ ആയിരുന്നു. ഒരുപക്ഷെ ഞാൻ ചെയ്തതൊക്കെ നിനക്കും ഈ നിയമത്തിനു മുൻപിലും തെറ്റായിരിക്കാം. പക്ഷെ എന്റെ മനസാക്ഷിക്ക് മുൻപിലും അവർ കാരണം ജീവൻ നഷ്ടപ്പെട്ട ആത്മാക്കൾക്കും ഞാൻ ചെയ്തത് മാത്രം ആണ് ശെരി. "അയാൾ പറഞ്ഞു. 

"വെൽ പ്ലേയേഡ്. ഇത്രയും നാൾ കൺമുൻപിൽ ഉണ്ടായിരുന്നിട്ടും നിങ്ങളെ തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല. "സൂര്യ പറഞ്ഞു. 
"ഇനിയും നിന്റെ മനസിൽ കുറച്ചു ചോദ്യങ്ങൾ കൂടി അവശേഷിക്കുന്നില്ലേ സൂര്യ. ചോദിച്ചോളൂ "

"ചോദ്യങ്ങൾ അനവധി ആണ് എന്റെ മനസിൽ. പക്ഷെ അതിനേക്കാൾ ഒക്കെ മുൻപ് എനിക്ക് അറിയേണ്ടത് ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരം ആണ്. ജന്മം കൊണ്ട് അല്ലെങ്കിലും കർമം കൊണ്ട് നിങ്ങൾ എനിക്ക് സഹോദരൻ ആണെന്ന് ആ വൃദ്ധൻ പറഞ്ഞത് എന്ത് കൊണ്ടാണ്? ആരാണ് അയാൾ. "സൂര്യ ചോദിച്ചു. 

"പറയാം. അന്ന് പൈലി ചേട്ടൻ അവരുടെ കയ്യിൽ നിന്നും എന്നെ രക്ഷപെടുത്തി കൊണ്ട് പോയത് എന്റെ അച്ഛന്റെ ഉറ്റ സുഹൃത്ത് ആയ വർമ സാറിന്റെ അടുത്തേക്കാണ്. അതായത് നിന്റെ അച്ഛന്റെ അടുത്തേക്ക്. "
******************************************
     അന്ന് മീനങ്ങാടി, വയനാട് 
   *****************************
    പതിവിലും വൈകി ആണ് വിശ്വനാഥ വർമ്മ ബാങ്കിൽ നിന്നും എത്തിയത്. വന്ന പാടെ ക്ഷീണം കൊണ്ട് അയാൾ ഉറങ്ങിപ്പോയി. അതിനിടയിൽ വെളുപ്പാൻ കാലം ആകാറായപ്പോൾ തന്റെ വീടിന്റെ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് അയാൾ എഴുന്നേറ്റു വാതിൽ തുറന്നത്. വാതിൽ തുറന്നതും തന്റെ മുൻപിൽ ചോരയൊലിപ്പിച്ചു തോളിൽ ഒരു കുട്ടിയും ആയി നിൽക്കുന്ന പൈലിയെ കണ്ടു അയാൾ ഞെട്ടി. 

"എന്താ പൈലി എന്തുപറ്റി? ഇത് ഫിലിപ്പിന്റെ മകൻ അല്ലെ? എന്നിട്ട് അവൻ എവിടെ "വർമ്മ ചോദിച്ചു. 

"എല്ലാം പറയാം . ഇവനെ എത്രയും പെട്ടന്ന് ഒരു ഡോക്ടറിനടുത്തു എത്തിക്കണം. അല്ലെങ്കിൽ ഇവൻ "

"ശെരി നീ പെട്ടന്ന് കാറിൽ കയറു. നമുക്ക് ആശുപത്രിയിൽ പോകാം "
അതും പറഞ്ഞു വർമ്മ തന്റെ കാറിന്റെ താക്കോൽ എടുക്കാനായി തിരിഞ്ഞു. 

"വേണ്ട. അവിടെ പോയാൽ ചിലപ്പോൾ ഇവന്റെ ജീവൻ അപകടത്തിൽ ആകും. തനിക്ക് പരിചയം ഉള്ള ഡോക്ടർ ആരെങ്കിലും ഉണ്ടെങ്കിൽ ഇങ്ങോട്ട് വരാൻ പറയ്‌ "പൈലി പറഞ്ഞു. 

"ശെരി.എനിക്ക് അറിയാവുന്ന ഒരു ഡോക്ടർ ഉണ്ട്. ഞാൻ അയാളെ വിളിക്കാം. പക്ഷെ അയാൾ ഇവിടെ എത്തുന്നതിനു മുൻപ് എനിക്ക് അറിയണം എന്താണ് സംഭവിച്ചത് എന്ന്. "
അതും പറഞ്ഞു വിശ്വനാഥ വർമ്മ തന്റെ വാടക വീടിനുള്ളിലെ ലാൻഡ് ഫോണിൽ നിന്നും ഡോക്ടറിന് ഫോൺ ചെയ്തു. 

"അയാൾ കുറച്ചു സമയത്തിനുള്ളിൽ എത്തും. എമർജൻസി എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. പക്ഷെ എനിക്ക് അറിയണം. എന്താണ് സംഭവിച്ചത് എന്ന് "

     വർമ്മയോട് എല്ലാം പൈലി പറയാൻ തുടങ്ങി. ആ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളും ഫിലിപ്പിനും കുടുംബത്തിനും സംഭവിച്ചതും എല്ലാം അയാൾ ഞെട്ടലോടെ കേട്ടിരുന്നു. 

"ഫിലിപ്പ് അവൻ കൊല്ലപ്പെട്ടെന്നോ"

"അതെ വർമ്മ. നമ്മുടെ സഖാവിനെ അവന്മാർ. എനിക്ക് തടയണം എന്നുണ്ടായിരുന്നു പക്ഷെ കഴിഞ്ഞില്ല. അവർ വീട് ചുട്ട് ചാമ്പൽ ആക്കുന്നതിനു മുൻപേ ഞാൻ ഇവനെയും കൊണ്ട് അവിടെ നിന്ന് രക്ഷപെട്ടു. ഇപ്പോൾ ഇവിടെ നിന്ന് എവിടേക്കെങ്കിലും പോയാൽ അവരുടെ കണ്ണിൽ പെടും. "

"അതിനു പിന്നിൽ ആരെന്ന് നിനക്ക് അറിയില്ലേ പൈലി. നമുക്ക് അവരെ നിയമത്തിനു മുൻപിൽ കൊണ്ട് വരണം "

"കഴിയില്ല. ശത്രുക്കൾ ശക്തർ ആണ്. നമ്മൾ എത്രയൊക്കെ അവരെ പൂട്ടാൻ ശ്രെമിച്ചാലും അവരെ നിയമപരമായി കുറ്റക്കാർ എന്ന് തെളിയിക്കാൻ നമുക്ക് കഴിയില്ല. എന്റെ സഖാവിന്റെ മകനെ എങ്ങനെ രക്ഷപ്പെടുത്തും എന്ന് മാത്രമേ ഞാൻ അപ്പോൾ കരുതിയുള്ളൂ. അവരെ ഒരു നിയമത്തിനും ഞാൻ വിട്ടു കൊടുക്കില്ല, എന്റെ ഈ കൈ കൊണ്ട് തന്നെ അവരുടെ വിധി ഞാൻ നടപ്പിലാക്കും " 
വർമ്മ  അയാളോട് എന്ത് പറഞ്ഞു സമാധിപ്പിക്കണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു. തന്റെ  സുഹൃത്തും കുടുംബവും കൊല്ലപ്പെട്ടെന്ന് അയാൾക്ക്‌ അപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. 

    കുറച്ചു സമയത്തിനുള്ളിൽ തന്നെ ഡോക്ടർ എത്തി. അയാൾ കുട്ടിക്കും പൈലിക്കും ഉണ്ടായ മുറിവുകൾ എല്ലാം ഡ്രസ്സ്‌ ചെയ്തു. 

"വർമ്മ പേടിക്കാൻ ഒന്നും ഇല്ല. കുട്ടിയുടെ തല നന്നായി പൊട്ടിയിട്ടുണ്ട്. അത് കൊണ്ട് ഒരാഴ്ചത്തേക്ക് തല അനക്കാതെ ശ്രെദ്ധിക്കണം. ഇയാൾക്കും വിശ്രമം ആവശ്യം ആണ്. പിന്നെ താൻ പറഞ്ഞ ആക്‌സിഡന്റിന്റെ കഥ ഞാൻ വിശ്വസിച്ചിട്ടില്ല. പക്ഷെ എനിക്ക് അറിയാം തെറ്റായി ഒന്നിനും താൻ കൂട്ട് നിൽക്കില്ല എന്ന്. സീ യു "അതും പറഞ്ഞു ഡോക്ടർ തന്റെ കാറിൽ കയറി അവിടെ നിന്നും പോയി. 

  പിറ്റേ ദിവസം ലോകം അറിഞ്ഞത് ആദിവാസി വിഭാഗങ്ങൾ തമ്മിൽ ഉള്ള കലാപത്തിൽ ആളുകൾ കൊല്ലപ്പെട്ടു എന്നതാണ്. അതിനു അനുകൂലമായി DYSP ഭദ്രന്റെ വാക്കുകളും റിപ്പോർട്ടും അതിനു വിശ്വാസ്യത കൂട്ടി. ഇത് അറിഞ്ഞ പൈലി ഇതിനു കാരണക്കാർ ആയ എല്ലാവരെയും കൊന്നൊടുക്കും എന്ന് വർമ്മയോട് പറഞ്ഞു. പക്ഷെ അങ്ങനെ ചെയ്‌താൽ അത് അയാളുടെ മാത്രം അല്ല ഫിലിപ്പിന്റെ മകന്റെയും ജീവൻ അപകടത്തിൽ ആക്കും എന്ന് പറഞ്ഞു വർമ്മ അയാളെ മനസിലാക്കി. ആരുടേയും കണ്ണിൽ പെടാതെ ഇരിക്കാൻ ഫിലിപ്പിന് വർമ്മ തന്റെ സുഹൃത്ത് വഴി ഗുജറാത്തിൽ ഒരു ജോലി ശെരി ആക്കി. ഫിലിപ്പിന്റെ മകനെ സ്വന്തം മകനെ പോലെ നോക്കിക്കോളാം എന്നും അതാണ്‌ അവനു സുരക്ഷിതം എന്നും പൈലിയെ പറഞ്ഞു മനസിലാക്കിയ വർമ അവിടെ നിന്നും ട്രാൻസ്ഫർ വാങ്ങി അവനും ആയി സ്വന്തം നാടായ കൊച്ചിയിലേക്ക് എത്തി. ആരുടേയും കണ്ണിൽ പെടാതെ ഇരിക്കാനും അവന്റെ സുരക്ഷയെ കരുതിയും വർമ്മ അവനെ ബോർഡിങ്ങിലേക്കു മാറ്റി. അവരുടെ കീഴിൽ തന്നെ ഉള്ള സ്കൂളിൽ അവനെ പഠിപ്പിക്കാൻ വേണ്ട കാര്യങ്ങളും അയാൾ ചെയ്തു. ഇതിനിടയിൽ ആണ് അയാൾക്ക്‌ ഒരു മകൻ ഉണ്ടാകുന്നത്. എങ്കിലും ഫിലിപ്പിന്റെ മകനെ അയാൾ മൂത്ത മകൻ ആയി തന്നെ ആരുടേയും കണ്ണിൽ പെടാതെ ആരെയും അറിയിക്കാതെ വളർത്തി. പതിയെ പതിയെ ആ കുട്ടി കഴിഞ്ഞ കാര്യങ്ങൾ എല്ലാം മറന്നു വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു തുടങ്ങി. ആദ്യം ഒക്കെ അങ്കിൾ എന്നും സർ എന്നും ഒക്കെ വിളിച്ചു ശീലിച്ച അവനെ അയാൾ അച്ഛൻ എന്ന് വിളിക്കാൻ പഠിപ്പിച്ചു. പതിയെ പതിയെ വർമ്മ അവനു സ്വന്തം പിതാവ് ആയി മാറുക ആയിരുന്നു. 



"അച്ഛാ എന്നാണ് എന്റെ അനിയനെ എനിക്ക് കാണാൻ കഴിയുന്നത് "അവൻ വർമ്മയോട് ചോദിച്ചു. 

"അടുത്ത തവണ നിന്നെ കാണാൻ വരുമ്പോൾ ഞാൻ അവന്റെ ഫോട്ടോ കൊണ്ട് വരാം. നിന്നെ അവൻ കാണേണ്ടത് ഇപ്പോൾ അല്ല. അവന്റെ 18ജന്മദിനത്തിന് നിന്നെ അവനു ഞാൻ നൽകും. അവനു ഞാൻ ജീവിതത്തിൽ നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം. ജീവതകാലം മുഴുവൻ നിങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കാണണം മോനെ. പക്ഷെ അതിനു മുൻപ് എനിക്ക് ചില കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്. അത് ഞാൻ എന്റെ ഫിലിപ്പിന്റെ ആത്മാവിനു കൊടുത്ത വാക്കാണ്. ഇത്രയും നാൾ ഫിലിപ്പിന്റെ കൊലപാതകികൾ സന്തോഷിച്ചു ജീവിച്ചില്ലേ. ഇനി എല്ലാ സത്യങ്ങളും ലോകം അറിയണം.  എനിക്ക് അവരെ ലോകത്തിനു മുൻപിൽ തുറന്നു കാട്ടണം. എങ്കിലേ നിനക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയു. "അയാൾ പറഞ്ഞു. 

"അച്ഛാ പക്ഷെ അത്... "അവൻ പറഞ്ഞു തീരുന്നതിനു മുൻപേ അയാൾ അവനെ കെട്ടിപ്പിച്ചു യാത്ര ആയിരുന്നു. 

  പിന്നീട് വർമ്മയുടെ യുദ്ധം മുഴുവൻ ഫിലിപ്പിന്റെ കൊലപാതകികളോട് ആയിരുന്നു. രഹസ്യമായി തന്നെ അയാൾ അവർക്കെതിരെ കരുക്കൾ നീക്കി തുടങ്ങി. പക്ഷെ വർമ്മയ്ക്കു മേൽ അവരുടെ കണ്ണുകൾ വീഴാൻ അധികം സമയം എടുത്തില്ല. സൂര്യയുടെ പതിനെട്ടാം പിറന്നാൾ ദിവസം ഫിലിപ്പിന്റെ മകനെ  തന്റെ കുടുംബത്തിലേക്ക് കൊണ്ട് പോകുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു അയാൾ. പക്ഷെ അത് അധികം നീണ്ടു നിന്നില്ല. പോകുന്ന വഴിയേ DYSP ഭദ്രന്റെ ആൾക്കാർ അയാളെ തട്ടിക്കൊണ്ടു പോയി. 
*******************************************

"എന്താ വർമ്മ സാറേ ഞങ്ങൾക്ക് എതിരെ ഉള്ള തെളിവുകൾ എല്ലാം ശേഖരിച്ചു കഴിഞ്ഞോ "DYSP ഭദ്രൻ ചോദിച്ചു. 

"കഴിഞ്ഞെടാ നീയൊക്കെ ചെയ്ത് കൂട്ടിയത് എന്തൊക്കെ ആണെന്ന് ഞാൻ കണ്ടു പിടിച്ചു കഴിഞ്ഞു. നിയമത്തിൽ എനിക്ക് വിശ്വാസമില്ല. പക്ഷെ ഇതൊക്കെ സമൂഹ മാധ്യമങ്ങളിൽ എത്തിയാൽ നീയും നിന്റെ ഡേവിഡും ഒക്കെ ഇത്രയും നാൾ കൊണ്ട് നടന്ന ആ ക്ലീൻ ഇമേജ് നിനക്കൊക്കെ നഷ്ടം ആകും. നിന്റെ കുടുംബം തന്നെ നിന്നെ പുച്ഛിക്കും. എനിക്ക് അത് മതി. എന്റെ ഫിലിപ്പിനും കുടുംബത്തിനും വയനാട്ടിലെ പാവങ്ങൾക്കും സംഭവിച്ചത് എന്തെന്ന് ഈ ലോകം അറിയണം "വർമ്മ പറഞ്ഞു. 

"എന്തിനാ വർമ്മേ ഈ വാശി. തനിക്ക് എത്ര വേണം എന്ന് പറ. എത്ര ആയാലും സെറ്റിൽ ചെയ്യാൻ ഞങ്ങൾ ഒരുക്കം ആണ്. പക്ഷെ ഈ കാര്യം ഇവിടെ കഴിയണം. ആർക്കും ഉപകാരം ഇല്ലാതെ എന്തിനാണ് വെറുതെ വർഷങ്ങൾക്ക് മുൻപിൽ നടന്ന കാര്യങ്ങൾ കുഴി തോണ്ടി പുറത്ത് ഇടുന്നത്. തനിക്കും കുടുംബം ഉള്ളത് അല്ലെ.ഒരു രാത്രിയിൽ അവരും വെറും ചാരമായി മാറിയാലോ "ഭദ്രൻ ക്രൂരമായി ചിരിച്ചു 


"എന്തിനാ ഭദ്രാ വെറുതെ രണ്ടു ജീവൻ എടുത്ത് പാപം ചെയ്യുന്നത്. എല്ലാം അവസാനിപ്പിക്കണം എങ്കിൽ ഇവനെ മാത്രം അവസാനിപ്പിച്ചാൽ പോരേ "ഭദ്രന്റെ പിന്നിലായി വന്ന ഡേവിഡ് ജോൺ ചോദിച്ചു. 
ഡേവിഡ് കണ്ണ് കൊണ്ട് വർമ്മയുടെ പിന്നിൽ നിന്ന ആളുകളോട് എന്തോ കാണിച്ചതും അവർ അയാളുടെ ഇരു കൈകളും പിന്നിലേക്ക് ബലമായി പിടിച്ചു വച്ചു. ഡേവിഡ് തന്റെ കയ്യിലിരുന്ന മദ്യകുപ്പിയിലെ മദ്യം മുഴുവനായി അയാളുടെ വായിലേക്ക് ഒഴിച്ചു അയാളെ കുടിപ്പിച്ചു. കുറച്ചു സമയത്തിനുള്ളിൽ വർമ്മയ്ക്കു തന്റെ കാഴ്ചകൾ മങ്ങുന്നത് പോലെ തോന്നി. 

"ഇവനെ എടുത്ത്  അവന്റെ കാറിൽ തന്നെ ഇട്ടേക്ക്. മദ്യലഹരിയിൽ കാറോടിച്ച വർമ്മ ആക്‌സിഡന്റിൽ മരിച്ചു എന്നത് ആകണം നാളത്തെ വാർത്ത "ഡേവിഡ് ഭദ്രനെ നോക്കി പറഞ്ഞു. 

"ഏറ്റു സാറേ. ലോറി കൊണ്ട് ഇവനെ അങ്ങ് ഇടിച്ചു തെറിപ്പിച്ചേക്കാം. അപകട മരണം അല്ലെ അത് കൊണ്ട് നമ്മുടെ ആളെ ഈസി ആയി ഊരാം "ഭദ്രൻ പറഞ്ഞു. 

"യാതൊരു തെളിവും ബാക്കി വെക്കരുത്. "ഡേവിഡ് പറഞ്ഞു. 

   ഭദ്രൻ അത് ശെരി വെച്ച എന്നോണം തലയാട്ടി. 
******************************************

"പിന്നീട് അച്ഛനെ കാത്ത് ഇരുന്ന ഞാൻ അറിഞ്ഞത് അച്ഛന്റെ മരണ വാർത്ത ആയിരുന്നു. എന്നെ വീണ്ടും അനാഥൻ ആക്കിയ വാർത്ത "അയാൾ തന്റെ കണ്ണുകൾ തുടച്ചുകൊണ്ട് സൂര്യയോട് പറഞ്ഞു. 

സൂര്യയും തന്റെ അച്ഛന്റെ കൊലയാളികൾ ആരെന്ന് അറിഞ്ഞതിന്റെ ഞെട്ടലിൽ ആയിരുന്നു. ഒരിക്കലും തന്റെ അച്ഛന്റെ കൊലയ്ക്കു പിന്നിൽ ഇത്തരം ഒരു കഥ ഉണ്ടായിരുന്നതായി അവനു തോന്നിയിരുന്നില്ല. ഒരു നിമിഷത്തേക്ക് അവൻ തന്റെ പതിനെട്ടാം പിറന്നാൾ ആഘോഷിക്കാൻ ഇരുന്ന ദിവസത്തിലേക്ക് തിരികെ പോയി. സദ്യ ഒരുക്കി അച്ഛനെ കാത്തിരുന്ന തനിക്കും അമ്മയ്ക്കും മുൻപിലേക്ക് വെള്ള പുതച്ച അച്ഛന്റെ ശരീരം കൊണ്ട് വന്നു വെച്ചതും അതിനു മുകളിലേക്കു അമ്മ തളർന്നു വീഴുന്ന കാഴ്ചയും ഒരു നിമിഷം അവന്റെ കൺ മുൻപിലൂടെ കടന്നു പോയി. അന്ന് പുറത്തേക്കു പോകുന്നതിനു മുൻപിൽ അച്ഛൻ അവസാനമായി തന്നോട് പറഞ്ഞ കാര്യം സൂര്യ ഓർത്തു. 

"മോനെ സൂര്യ. നിന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു സമ്മാനം കൊണ്ട് ആകും അച്ഛൻ മടങ്ങി വരുന്നത്. "അതും പറഞ്ഞു തന്റെ മുൻപിലൂടെ കടന്നു പോയ അച്ഛന്റെ മുഖം സൂര്യയുടെ മനസിലേക്ക് വന്നു. 

"അച്ഛനെ അവസാനമായി ഒന്ന് കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. പക്ഷെ അതിനു ശേഷം നീ വളർന്നത് സൂര്യ എന്റെ മുൻപിൽ ആയിരുന്നു. നിന്നെയും അമ്മയെയും അകലെ മാറി നിന്ന് ഞാൻ കൺ നിറയെ കാണുമായിരുന്നു. നീ പഠിക്കാൻ പോകുന്നതും എല്ലാം എന്റെ കൺ മുൻപിലൂടെ ആയിരുന്നു. ആരെന്ന് പറയാൻ എനിക്ക് ആകുമായിരുന്നില്ല എങ്കിലും നീ എനിക്ക് എന്റെ അനിയൻ തന്നെ ആയിരുന്നു. 

  അതിനിടയിൽ ആണ് എല്ലാത്തിനും ഒരു തുടക്കം പോലെ പൈലി ചേട്ടൻ വീണ്ടും എന്നെ കാണാൻ എത്തുന്നത്. അച്ഛന് അപകടം ഉണ്ടാക്കിയ ലോറി ഡ്രൈവറിനെ പൈലി ചേട്ടൻ കണ്ടെത്തി. അയാളിൽ നിന്ന് അവിടെ സംഭവിച്ച കാര്യങ്ങൾ ഞങ്ങൾ മനസിലാക്കി. അച്ഛന്റെ മരണത്തിനു പിന്നിലും ഭദ്രനും ഡേവിഡും ആണെന്നു ഉള്ളത് എന്റെ ഉള്ളിൽ അണഞ്ഞു കിടന്ന പകയുടെ കനലുകൾ ഊതി കത്തിച്ചു.  അതിനിടയിൽ എന്റെ പഠനം പൂർത്തി ആക്കിയ ശേഷം അവർ  എല്ലാവരുടെയും ചലനങ്ങൾ എന്റെ മുൻപിലൂടെ ആകണം എന്ന് നിർബന്ധം ഉണ്ടായിരുന്ന ഞാൻ അതിനു വേണ്ടി ഡിപ്പാർട്മെന്റിന് ഉള്ളിലേക്ക് കയറി പറ്റി. എന്റെ ഒരു സർട്ടിഫിക്കറ്റിലും ഞാൻ സഖാവ് ഫിലിപ്പിന്റെ മകൻ ആണെന്നുള്ള കാര്യങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് ഭദ്രൻ അടക്കം ഉള്ള യാതൊരാൾക്കും എന്നിൽ ഒരു തരത്തിലും ഉള്ള സംശയങ്ങൾ ഉണ്ടായില്ല. അതിനു ശേഷം എന്റെ രണ്ടു അച്ചന്മാരുടെയും കൊലപാതകികൾ ആയവരിലേക്കു ഞാനും പൈലി ചേട്ടനും ഞങ്ങളുടെ യാത്ര ആരംഭിച്ചു. 

   ആദ്യം ഞങ്ങൾ തിരഞ്ഞെടുത്തത് ഭദ്രനോട് ശത്രുത ഉള്ള ആളുകളെ ആയിരുന്നു. അതിനിടയിൽ  ആണ് ഞങ്ങളുടെ ഭാഗ്യം പോലെ കൊല്ലപ്പെട്ട രാധികയുടെ കേസ് ഞങ്ങളുടെ ശ്രെദ്ധയിൽ പെടുന്നത്. കൊല്ലപ്പെട്ട രാധികയുടെ ചേട്ടൻ അനന്തുവും അധികം വൈകാതെ അവർ മൂലം മരണപ്പെട്ടത് ഞങ്ങളുടെ വഴികൾ അടച്ചു എന്ന് തോന്നിയ സമയത്താണ് ജോസഫിനെ ഞാൻ കണ്ടു മുട്ടുന്നത്. ഞങ്ങൾ ഇരുവരുടെയും ലക്ഷ്യം ഒന്നാണെന്നു തിരിച്ചറിഞ്ഞ ഞാൻ അവനെയും കൂടെ കൂട്ടി. ഇതിനിടയിൽ അവനിലൂടെ ഉണ്ണിയുടെ ചേട്ടൻ CI പ്രതാപിലേക്കും ഞാൻ എത്തി. അതിനു ശേഷം ഞാൻ എന്റെ ഗെയിമിന് വേണ്ട പദ്ധതികൾക്ക് തുടക്കം കുറിച്ചു. നിന്റെ ഭാഷയിൽ പറഞ്ഞാൽ "A GAME OF DEATH."

അയാൾ തുടർന്നു. അതിനു ശേഷം ഒരു അൽഫബെറ്റിക് പാറ്റെർനിൽ കൊലപാതകം നടത്തുന്ന ഒരു സീരിയൽ കില്ലെറിനെ ഞങ്ങൾ സൃഷ്ടിച്ചു. ഒരിക്കൽ ഞങ്ങൾക്ക് നിഷേധിക്കപ്പെട്ട നിയമത്തിനോടും നീതി ന്യായ വ്യവസ്ഥിതിയോടും ഉള്ള പ്രതികാരം ആയിരുന്നു ആ കത്തുകൾ. പൈലി ചേട്ടനെ ഉപയോഗിച്ച് കത്തുകൾ ഞാൻ പോലീസിന്റെ പരാതി പെട്ടിയിൽ നിക്ഷേപിച്ചു. ആദ്യത്തെ കത്ത് രാജേഷ് മുഖവിലയ്ക്ക് എടുക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. അത് കൊണ്ട് തന്നെ റെനിലിന്റെ കൊലപാതകം  എനിക്ക് എളുപ്പം ആയി തീർന്നു. അവസാന ശ്വാസത്തിലും ഈ പാതി വെന്ത മുഖം മൂടിക്കുള്ളിൽ ഉള്ള ഞാൻ ആരെന്നത് അയാൾക്ക്‌ തിരിച്ചറിയാൻ കഴിഞ്ഞില്ല. അയാളുടെ മരണം ഭദ്രന് കിട്ടിയ ഒരു അടി ആയിരുന്നു. അതിന്റെ അന്വേഷണം അയാൾ ഏല്പിച്ചത് CI പ്രതാപിനെ ആയത് ഞങ്ങൾക്ക് കൂടുതൽ സഹായകം ആയി തീർന്നു. ഞങ്ങളിലേക്ക് ഉള്ള പോലീസിന്റെ ഓരോ വഴികളും പ്രതാപ് ആർക്കും സംശയം ജനിപ്പിക്കാത്ത വിധത്തിൽ അടച്ചു. ഏലിയാമ്മയ്ക്ക് മുൻപിൽ ഞാൻ എന്റെ മുഖം മൂടി ഊരി മാറ്റി, പണ്ട് അവർ എന്റെ അപ്പന്റെ മുൻപിൽ വന്നു നിന്നത് പോലെ ഞാനും അവരുടെ മുൻപിൽ നിന്നു.കൂട്ടത്തിൽ നിന്ന് ചതിച്ച അവരോട് എനിക്ക് ഒരിക്കലും ക്ഷമിക്കാൻ സാധിക്കില്ലായിരുന്നു. അത് കൊണ്ട് തന്നെ അവരുടെ ശരീരം ഞാൻ തുണ്ടം തുണ്ടം ആയി വെട്ടി മുറിച്ചു. അവരുടെ എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടു നിന്നിരുന്ന സെക്യൂരിറ്റിയെയും ഞാൻ കൊലപ്പെടുത്തിയത് അവരുടെ തെറ്റിന്റെ ബാക്കി പത്രം  ആയി ഒന്നും തന്നെ ഇല്ലാതിരിക്കണം എന്ന എന്റെ വാശി കൊണ്ട് ആയിരുന്നു. കേവലം ഒരു സെക്യൂരിറ്റിയെക്കാൾ ലൈംഗിക വൈകൃതം പിടിച്ച ഒരു മാനസിക രോഗി ആയിരുന്നു അയാൾ. അത്തരത്തിൽ ഒരു കേസിൽ നിന്ന് അയാളെ അവർ രക്ഷിച്ചെടുത്തു കൂടെ കൂട്ടിയത് ആയിരുന്നു. അതിന്റെ ശിക്ഷ ഞങ്ങളുടെ ലിസ്റ്റിൽ ഇല്ലായിരുന്നു എങ്കിലും ഞാൻ അതും നടപ്പാക്കി. 

   അടുത്തത് ഞങ്ങളുടെ ശത്രുക്കളിൽ ഏറ്റവും ശക്തൻ ആയ ഡേവിഡ് ജോൺ ആയിരുന്നു. അതിനു എനിക്ക് ജോസെഫിന്റെ സഹായം ആവശ്യമായി വന്നു. അവൻ ഒരു നല്ല കലാകാരൻ കൂടി ആയിരുന്നു. അത് കൊണ്ട് മറ്റൊരാളുടെ മുഖത്തിന്റേത് പോലെ ഉള്ള ഒരു മാസ്ക് അവൻ എനിക്കായി തയാറാക്കി തന്നു. ഒറ്റ നോട്ടത്തിൽ മുഖത്ത് അത് ഒട്ടിച്ചു വെച്ചിരിക്കുക ആണെന്നു ആർക്കും മനസിലാകാത്ത തരത്തിൽ ഉള്ള ലാറ്റക്സ് മാസ്ക് ആയിരുന്നു  അത്. പിന്നെ എന്റെ ഈ കണ്ണുകളെ മറയ്ക്കാൻ എനിക്ക് ആവശ്യം ആയി വന്നത് 2ലെൻസുകളും. അടുത്ത എന്റെ ലക്ഷ്യം പോലീസ് പ്രൊട്ടക്ഷൻ ഉള്ള ആശുപത്രിയിലെ സകല ആളുകളുടെയും കണ്ണ് വെട്ടിച്ചു ഡേവിഡിനെയും കൊണ്ട് മോർച്ചറി വരെ എത്തുക എന്നത് ആയിരുന്നു. അതിനായി അവിടെ ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കാൻ എന്തും ചെയ്യാം എന്ന് ഞാൻ ജോസഫിനോട് പറഞ്ഞു. പക്ഷെ അതിൽ എനിക്ക് അൽപ്പം പിഴച്ചു പോയി. അവൻ അതിനു തിരഞ്ഞെടുത്ത മാർഗ്ഗം ഒരു പാവപെട്ട ബംഗാളിയുടെ ജീവൻ ആയിരുന്നു. നിരപരാധി ആയ ഒരാളെ ഇല്ലാതെ ആക്കി എന്ന കുറ്റബോധം എന്റെ ഉള്ളിൽ കിടന്നു നീറിയത് കൊണ്ട് അയാളുടെ ആസ്സാമിൽ ഉള്ള കുടുംബത്തെ പൈലി ചേട്ടൻ കണ്ടെത്തി അവർക്കു ആവശ്യം ഉള്ള എല്ലാ കാര്യങ്ങൾക്കും ആയി ഒരു തുക നൽകി. അവന്റെ കുട്ടികൾക്ക് വേണ്ട വിദ്യാഭ്യാസത്തിന്റെ കാര്യവും ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. അറിയാതെ ആണെങ്കിലും ഞാൻ ചെയ്ത് പോയ ഒരു തെറ്റാണ് അവന്റെ മരണം. 

"നിങ്ങളുടെ ഈ കളിക്കിടയിൽ ഒരു വിഡ്ഢി വേഷം കെട്ടി ആടാൻ എന്നെ കൊണ്ട് വന്നത് എന്തിനു ആയിരുന്നു " 
സൂര്യ രോഷത്തോടെ ചോദിച്ചു. 

"ഇല്ല സൂര്യ ഒരിക്കലും എന്റെ അനിയൻ എവിടെയും തോൽക്കരുത് എന്ന് തന്നെ ആണ് എന്റെ ആഗ്രഹം. ഈ ഗെയിമിൽ നീ ഇല്ലായിരുന്നു. കേസ് കൈ വിട്ടു പോകാതെ ഇരിക്കാൻ പ്രതാപ് കണ്ടെത്തിയ മാർഗം ആയിരുന്നു നീ. പക്ഷെ അയാൾ കണ്ടെത്തിയ ഡിറ്റക്റ്റീവ് നീ ആണെന്ന് ഞാൻ അറിഞ്ഞത് വൈകി ആയിരുന്നു. അപ്പോഴേക്കും എനിക്ക് പിടിച്ചു മാറ്റാൻ പറ്റുന്ന രീതിയിൽ നിന്നും കളി നീ ഏറ്റെടുത്തു. പിന്നീട് എന്റെ പെങ്ങമ്മാർ അടക്കം പല പെൺകുട്ടികളുടെയും ജീവിതം നശിപ്പിച്ച ഡിക്സന്റെ വിധി ഞാൻ നടപ്പിലാക്കി. അവന്റെ തെറ്റുകൾ എവിടെ തുടങ്ങിയോ ആ മണ്ണിൽ അവസാനിക്കപെടുക എന്നത് ഒരുപക്ഷെ അവന്റെ വിധി ആയിരിക്കാം. 

     
"പക്ഷെ പിന്നീട് എന്നെ ഞെട്ടിച്ചത് നീ ആണ് സൂര്യ. ആരും കണ്ടെത്താൻ ബുദ്ധിമുട്ടുന്ന പ്രതാപിന്റെ ഈ കേസും ആയുള്ള ബന്ധം നീ കണ്ടെത്തി. എന്റെ അനിയന്റെ വിജയം കണ്ടു ഞാൻ സന്തോഷിച്ച ഒരു നിമിഷം ആയിരുന്നു അത്. അവിടെ നിന്ന് നീ ജോസഫിലേക്കും അധികം വൈകാതെ എത്തും എന്ന് എനിക്ക് ഉറപ്പായിരുന്നു. അത് മനസിലാക്കി തന്നെ ആണ് ഞാൻ അവന്റെ കയ്യിൽ കോൺസ്റ്റബിൾ ഗോപാലിനെ കൊല്ലാൻ ഉള്ള ആയുധം നൽകി പറഞ്ഞയച്ചതും. ഞാൻ നൽകിയ ആ ഒരു കരുവിലേക്കു കുറച്ചു സമയത്തേക്ക് എങ്കിലും നിന്റെയും പോലീസിന്റെയും ശ്രെദ്ധ മാറും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. അവനെ മുൻ നിർത്തിക്കൊണ്ട് ഞാൻ അയാളുടെയും ടോണിയുടെയും വിധി നടപ്പിലാക്കി. ഡേവിഡിന്റേയും ഭദ്രന്റെയും വേട്ട നായ ആയിരുന്ന ഗോപാലിനെ ഞാൻ നായ്ക്കൾക്കു എറിഞ്ഞു കൊടുത്തു. 
പക്ഷെ എല്ലാവരെയും ജയിക്കുമ്പോഴും എവിടെയും ഞാൻ ഒരിക്കലും തോറ്റു കാണാൻ ആഗ്രഹിക്കാത്ത നീ എന്റെ മുൻപിൽ തോൽക്കുന്നത് എനിക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു. കാരണം ഈ ലോകത്ത് ഞാൻ ഏറ്റവും സ്നേഹിക്കുന്നത് സൂര്യ അത് നിന്നെ ആണ് "അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു. 

  എല്ലാ സത്യങ്ങളും നീ അറിയാൻ വേണ്ടി ആണ് പൈലി ചേട്ടനെ ഉപയോഗിച്ച് നിന്നെ ഇവിടെ എത്തിച്ചത്. നിന്റെ മുൻപിൽ ഓരോന്നായി തെളിവുകൾ നൽകിയത്. ഇട്സ് നോട് എ ഡെത്ത് കോഡ്. ഇറ്റ് വാസ് എ കോഡ് ഫോർ മൈ ബ്രദർ. 

"അപ്പോൾ നിങ്ങൾ വിചാരിച്ചതു പോലെ തന്നെ എല്ലാം നടന്നു കഴിഞ്ഞു അല്ലെ. ഒരു ചോദ്യം കൂടി ബാക്കി ഉണ്ട്. പിന്നെ എന്തിനാണ് അയാൾ ആത്മഹത്യ ചെയ്തത്"
രാജേഷ് ചോദിച്ചു. 
അയാൾ ആ ചോദ്യം കേട്ട് അവർ ഇരുവരെയും നോക്കി പുഞ്ചിരിച്ചു. 
"അത് പൈലി ചേട്ടന്റെ തീരുമാനം ആയിരുന്നു.ഒരിക്കൽ തങ്ങൾക്കു നീതി  ലഭിക്കാതെ പോയ നിയമ വ്യവസ്ഥക്ക് മുൻപിൽ കുറ്റം ഏറ്റു പറഞ്ഞു കീഴടങ്ങാൻ വാർദ്ധക്യത്തിലേക്ക് എത്തിയെങ്കിലും പൈലി എന്ന സഖാവിനു കഴിയുമായിരുന്നില്ല. അത് കൊണ്ട് അദ്ദേഹം തീരുമാനിച്ചതായിരുന്നു അത്തരത്തിൽ ഒരു മരണം.  എനിക്ക് അങ്ങനെ ചെയ്യാൻ ഉദ്ദേശം ഇല്ലായിരുന്നു. കാരണം ഞാൻ തോറ്റു കൊടുക്കുന്നതും ഏറ്റു പറയുന്നതും എല്ലാം ഇവന് മുൻപിൽ ആയതു കൊണ്ട് സന്തോഷത്തോടെ തല ഉയർത്തി തന്നെ എന്ത് ശിക്ഷയും ഞാൻ ഏറ്റു വാങ്ങും "അയാൾ പറഞ്ഞു. 

   സൂര്യ അതിനു എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു. അവന്റെ മനസിൽ അപ്പോൾ നിയമത്തിന്റെ പക്ഷം നിൽക്കണോ അതോ സ്വന്തം ചേട്ടന്റെ പക്ഷം നിൽക്കണോ എന്നറിയാതെ ഉഴലുക ആയിരുന്നു. 

"നിങ്ങളുടെ പ്രതികാരം പൂർത്തി ആയി കഴിഞ്ഞില്ലേ. ഇനി നിനക്ക് മുൻപിൽ ഉള്ളത് നിയമത്തിനു മുൻപിൽ കീഴടങ്ങി എല്ലാം അവസാനിപ്പിക്കുക എന്നുള്ളതാണ് "രാജേഷ് പറഞ്ഞു. 

"നോ രാജേഷ് ദി ഗെയിം ഈസ്‌ നോട് ഓവർ. ഇയാൾ കൂടി മരണപ്പെടാതെ എന്റെ ഉള്ളിലെ കനൽ അണയില്ല. അതിനെ തടയാൻ ആര് ശ്രെമിച്ചാലും അതിനി എന്റെ അനിയൻ ആയ ഇവൻ ആണെങ്കിൽ പോലും ഇത് പൂർത്തി ആക്കാതെ ഞാൻ പിന്മാറില്ല "
അതും പറഞ്ഞു അയാൾ പോക്കറ്റിൽ കരുതിയിരുന്ന കത്തി പുറത്തേക്കെടുത്തു ബോധം ഇല്ലാതെ കിടക്കുന്ന sp യുടെ കഴുത്തിലേക്ക് വെച്ചു. 

"ഡോക്ടർ തോമസ് നോ. ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതാണ് ഒരു ഡോക്ടറിന്റെ ധർമം. ഒരു ജീവൻ ഇല്ലാതാക്കുക എന്നത് അല്ല. ഇത് വരെ നിങ്ങൾ ഒരുപാട് തെറ്റുകൾ ചെയ്തു കഴിഞ്ഞു. ഒന്ന് കൂടി വേണ്ട തോമസ്. ഇയാൾ അർഹിക്കുന്ന ശിക്ഷ അത് എന്തായാലും ഞാൻ വാങ്ങി കൊടുത്തിരിക്കും. ഇത് എന്റെ ഉറപ്പാണ് ഡോക്ടർ. പ്ലീസ് ലീവ് ഹിം "രാജേഷ് പറഞ്ഞു. 

"ഇല്ല രാജേഷ് നിനക്കതിനു കഴിയില്ല. പാവപ്പെട്ടവനും പണക്കാരനും രണ്ടു നിയമം ഉള്ള ഈ നാട്ടിൽ ഇവനെ പോലെ ഒരു ****മോനെ ശിക്ഷിക്കാൻ നട്ടെല്ലുള്ള ഒരു നിയമവും ഇവിടെ ഇല്ല. ഇവന്റെ വിധി അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞതാണ്. അത് മാറ്റാൻ നിനക്കെന്നല്ല ആർക്കും ആകില്ല. നിങ്ങളുടെ ഒപ്പം ഞാൻ വരാം പക്ഷെ എന്റെ അവസാന വിധി കൂടി നടപ്പിലാക്കിയ ശേഷം മാത്രം "

    രാജേഷ് ഈ സമയം തന്റെ അരയിലേക്കു കൈ വെച്ചു. വീഴ്ചയിൽ തന്റെ റിവോൾവർ നഷ്ടമായിരിക്കുന്നു എന്ന് അയാൾക്ക്‌ മനസിലായി. തന്റെ കൺ മുൻപിൽ തന്നെ അത് കിടക്കുന്നത് അയാൾ കണ്ടു. പക്ഷെ താൻ ഒന്ന് അനങ്ങിയാൽ നഷ്ടം ആയേക്കാവുന്ന ഒരു ജീവനെ കുറിച്ച് ചിന്തിച്ചപ്പോൾ അയാൾ അവിടെ നിന്നും അനങ്ങിയില്ല. 

"ഏട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്കണം. ഇയാൾ കുറ്റവാളി ആണ് സമ്മതിച്ചു. പക്ഷെ ഇയാളെ കൊല്ലുന്നതിലൂടെ ചേട്ടനും ചെയ്യുന്നത് അതെ തെറ്റ് തന്നെ അല്ലെ. നമ്മുടെ അച്ഛനെ കൊന്നത് ഇയാൾ ആണെന്നു അറിഞ്ഞപ്പോൾ എനിക്കും ഇയാളെ കൊല്ലണം എന്ന് തന്നെ ആണ് ആഗ്രഹം. പക്ഷെ വീണ്ടും ഒരു കൊലപാതകം കൂടി ചെയ്യാൻ എന്റെ ചേട്ടനെ ഞാൻ അനുവദിക്കില്ല. "

  അത് പറയുമ്പോൾ സൂര്യയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. 

"എനിക്ക് അറിയാം സൂര്യ. ഒരിക്കലും നിയമം നീ കയ്യിലെടുക്കില്ല എന്ന്. പക്ഷെ ഇത് ഞാൻ ഒരു കൂട്ടം ആത്മാക്കൾക്ക് നൽകിയ വാക്കാണ്. എനിക്ക് അത് പൂർത്തിയാക്കിയേ പറ്റു. "

     അത് പറഞ്ഞു തീരും മുൻപ് തന്നെ ആ വീടിന്റെ വാതിൽ തകർന്നു വീഴുന്ന ശബ്ദം അവരുടെ ചെവിയിലേക്ക് പതിച്ചു. രാജേഷ് വിവരം നൽകിയത് അനുസരിച്ചു എത്തിയ പോലീസിന്റെ ഒരു സംഘമായിരുന്നു അത്. ആ  ശബ്ദം കേട്ട തോമസിന്റെ ശ്രെദ്ധ അതിലേക്കു ഒരു നിമിഷം പാളിപ്പോയി.രാജേഷിനു അത്  ധാരാളം ആയിരുന്നു. തോമസിന് എന്തെങ്കിലും ചെയ്യാൻ ആകുന്നതിനു മുൻപ്  തന്നെ രാജേഷിന്റെ കൈ രണ്ടു തവണ ട്രിഗ്ഗറിലേക്കു അമർന്നു കഴിഞ്ഞിരുന്നു. തോമസിന്റെ കയ്യിലിരുന്ന കത്തി ശബ്ദം ഉണ്ടാക്കിക്കൊണ്ട് താഴേക്കു പതിച്ചു. തോമസിന്റെ ശരീരം പിന്നിലേക്ക് മറിഞ്ഞു വീണു. 

"നോ "സൂര്യ രാജേഷിനെ തള്ളി മാറ്റിക്കൊണ്ട് അയാളുടെ അടുത്തേക്ക് ഓടി എത്തി തോമസിന്റെ തല എടുത്ത് മടിയിലേക്കു വെച്ചു. 

"ഏട്ടാ എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഒരിക്കൽ എങ്കിലും എന്നോട് എല്ലാം തുറന്നു പറഞ്ഞൂടായിരുന്നോ. എങ്കിൽ ഞാനും "
സൂര്യയുടെ തൊണ്ട  ഇടറി. 

തോമസിന്റെ കണ്ണുകൾ അടയാൻ തുടങ്ങിയിരുന്നു. 

"പാടില്ല സൂര്യ. നീ... നീ ആണ് ശെരി. നിന്റെ ചേട്ടാ എന്നുള്ള ഈ വിളി കേൾക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു."
    അത് പറഞ്ഞു മുഴുവൻ ആക്കുന്നതിനു മുൻപ് അയാളുടെ കണ്ണുകൾ അടഞ്ഞു. അപ്പോഴും അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി അവശേഷിച്ചിരുന്നു. സൂര്യയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ചലനമറ്റു കിടക്കുന്ന തോമസിന്റെ മുഖത്തേക്ക് വീണു. രാജേഷിനു സൂര്യയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. അയാൾ തന്റെ തലയിലെ തൊപ്പി ഊരി മാറ്റി. അപ്പോഴേക്കും പോലീസിന്റെ ഗ്രൂപ്പ്‌ ആ മുറിയിലേക്ക് കടന്നു വന്നു. അവർക്കൊപ്പം DIG ചന്ദ്രശേഖറും ഉണ്ടായിരുന്നു.

"വാട്ട്‌ ഈസ്‌ ഹിസ് മോട്ടീവ് രാജേഷ് "DIG ചോദിച്ചു. 
"സർ അത് പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്. ഫൈനൽ റിപ്പോർട്ട്‌ ഇന്ന് വൈകുന്നേരത്തിനു മുൻപ് സാറിന്റെ ടേബിളിൽ വയ്ക്കാം "രാജേഷ് DIG യെ സല്യൂട്ട് ചെയ്തു കൊണ്ട് പറഞ്ഞു. 

"ഗുഡ് വർക്ക്‌ രാജേഷ്. കീപ് ഇറ്റ് അപ്പ്‌ "രാജേഷിനു അയാൾ കൈ നൽകി. 
അപ്പോഴേക്കും ബോധം ഇല്ലാതെ കിടന്ന SP യെ രണ്ട് പോലീസുകാർ പുറത്തേക്കു കൊണ്ട് പോകുന്നുണ്ടായിരുന്നു. 
******************************************

രണ്ട് ആഴ്ചകൾക്കു ശേഷം ഫോർട്ട്‌ കൊച്ചി ബീച്ച് 
******************************************

    ബീച്ചിലെ ബെഞ്ചിൽ പത്രതാളുകളിലേക്ക് നോക്കി ഇരിക്കുക ആയിരുന്നു സൂര്യ. അതിലെ ഒരു കോളം വാർത്തയിലേക്കു അവന്റെ കണ്ണുകൾ പതിഞ്ഞു. 
SP ഭദ്രന്റെ മരണം ആത്മഹത്യ എന്ന് പോലീസ് സ്ഥിതികരിച്ചു.  രണ്ടു ദിവസങ്ങൾക്കു മുൻപ് സ്വവസതിയിലെ ബെഡ് റൂമിൽ നിന്നാണ് സർവീസ് റിവോൾവറിൽ നിന്നുള്ള വെടിയേറ്റ് മരിച്ച നിലയിൽ SP യുടെ ശരീരം കണ്ടെത്തിയത്. 
ആ വരികൾ വായിച്ച ശേഷം പത്രം മടക്കി വെച്ചുകൊണ്ട് സൂര്യ തന്റെ കണ്ണുകൾ അടച്ചു കൊണ്ട് രണ്ടു ദിവസം മുൻപിലേക്ക് പോയി. 

"സൂര്യ നീ ഈ കളിക്കുന്നത് ആരോട് ആണെന്ന് അറിയുമോ "SP ഭദ്രൻ ചോദിച്ചു. 

"അറിയാം സർ നിങ്ങളൊക്കെ ആരാണ് എന്താണ് എന്നത് അറിയാൻ ഞാൻ കുറച്ചു വൈകിപ്പോയി. താൻ ഇത് വരെ ചെയ്തു കൂട്ടിയ എല്ലാത്തിന്റെയും  കണക്ക് പുസ്തകം ഇപ്പോൾ എന്റെ മുൻപിൽ ഉണ്ട്. ഇനി തന്റെ വിധി നടപ്പിലാക്കുന്നത് ഈ നാട്ടിലെ ജനങ്ങൾ ആണ് ".
SP ക്ക് എതിർ വശമായി ഇരുന്നു കൊണ്ട് സൂര്യ പറഞ്ഞു. 

"അതിനു നീ ഇവിടെ നിന്ന് ജീവനോടെ പോയിട്ട് വേണ്ടേ " അതും പറഞ്ഞു അയാൾ തന്റെ സർവീസ് റിവോൾവർ സൂര്യയുടെ മുഖത്തേക്ക് ചൂണ്ടി. 

"ഒറ്റ ബുള്ളെറ്റ് അത് മതി. നീ കണ്ടെത്തിയ തെളിവുകളും നീയും ഇന്ന് ഇവിടെ അവസാനിക്കും. "

   സൂര്യ അയാളെ നോക്കി പൊട്ടിചിരിച്ചു. 
"നിനക്ക് മുൻപിൽ ഇങ്ങനെ വന്നു നിൽക്കാൻ ഞാൻ ഒരു വിഡ്ഢി ആണെന്ന് വിചാരിച്ചോ SP നീ. നിനക്ക് തെറ്റി. നീ എന്നെ കൊന്നാലും നിനക്ക് എതിരെ ഉള്ള തെളിവുകൾ എത്താൻ ഉള്ളവരുടെ കയ്യിൽ എത്തിയിരിക്കും. ഞാൻ ഇന്ന് ഇവിടെ നിന്നു ജീവനോടെ തിരിച്ചു എത്തിയില്ല എന്നുണ്ടെങ്കിൽ നാളെ രാവിലെ കേരളം കണി കാണുന്നത് SP ഭദ്രൻ എന്ന നീയും നിന്റെ ആൾക്കാരും ചേർന്നു നടത്തിയ സകല തന്തയില്ലായ്മകളും ആകും. പിന്നെ നിനക്ക് SP എന്ന ഈ പദവി ഉണ്ടാകില്ല,  കുടുംബം ഇല്ല, ഇത്രയും നാൾ നീ കൊണ്ട് നടന്ന ഈ സൽപ്പേര് മാനം മര്യാദ ഇതെല്ലാം നാളെ ഒരു ദിവസം കൊണ്ട് ഇല്ലാതെ ആകും. "

"സൂര്യ പ്ലീസ്. ഞാൻ എന്ത് വേണം എങ്കിലും ചെയ്യാം. എല്ലാം നീ പറയുന്നത് പോലെ. എന്തും ഞാൻ അനുസരിക്കാം "അയാൾ പറഞ്ഞു. 

"എല്ലാം മുൻപ് നീ പറഞ്ഞത് പോലെ. ഒറ്റ ബുള്ളറ്റ്, പക്ഷെ അത് ആരുടെ തലയിൽ ഇറങ്ങണം എന്നത് നിനക്ക് തീരുമാനിക്കാം. നീ സ്വയം ചെയ്‌താൽ ഈ പറഞ്ഞ കാര്യങ്ങൾ മൂന്നാമത് ഒരാൾ അറിയാതെ അവസാനിക്കും. മറിച്ചു ഇത് നീ എന്റെ നേർക്ക് തിരിച്ചാൽ  നാളെ നീ ഉണരുന്നത് SP ഭദ്രൻ ആയി ആകില്ല വെറും ഭദ്രൻ ആയി ആകും. നിന്റെ കുടുംബം ഈ സമൂഹം എല്ലാവരും നിന്നെ വെറുക്കും, പുച്ഛിക്കും. നീ കെട്ടിപൊക്കിയ നിന്റെ ഇമേജ് തകർന്നടിയുന്ന കാഴ്ച നിനക്ക് സ്വയം കണ്ടു ആസ്വദിക്കാം. നിനക്ക് ഇനി കൂട്ട് നിൽക്കാൻ നിന്റെ സുഹൃത്തുക്കൾ ആരും ഇല്ല ഭദ്രാ. യു ആർ  അലോൺ. യു ക്യാൻ ഷൂട്ട്‌ മി ബട്ട്‌ നിന്റെ അവസാനത്തിനു നീ തന്നെ തറക്കല്ലിടുന്നത് പോലെ ആകും അത്.  തിങ്ക് ആൻഡ് ഡിസൈഡ്. "
അതും പറഞ്ഞു സൂര്യ അയാളുടെ മുൻപിൽ നിന്നും ഇറങ്ങി. 

   കുറച്ചു സമയം ഭദ്രൻ ആലോചിച്ചു ഇരുന്നു. അയാളുടെ നെറ്റിയിൽ നിന്ന് വിയർപ്പു കണങ്ങൾ താഴേക്കു പതിച്ചു.  തന്റെ കയ്യിൽ ഇരുന്ന റിവോൾവർ നെറ്റിയിലേക്ക് അമർത്തിയ ശേഷം  കണ്ണുകൾ അടച്ചുകൊണ്ട് അയാൾ ട്രിഗറിൽ വിരൽ അമർത്തി. 
*******************************************

തന്റെ തോളിനു പിന്നിൽ ആരുടെയോ കൈ അമർന്നപ്പോൾ ആണ് സൂര്യ കണ്ണ് തുറന്നത്. 
തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നത് CI രാജേഷിനെ ആണ് അവനു അവിടെ കാണാൻ കഴിഞ്ഞത് (സീരിയൽ കില്ലർ കേസ് കണ്ടെത്തിയതിൽ SI രാജേഷിനു CI ആയി പ്രൊമോഷൻ ലഭിച്ചു ).

"എന്താ രാജേഷ് എന്നെ തേടി ഇറങ്ങിയത് ആണോ "
സൂര്യ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. 

"ഐ ആം സോറി ഫോർ യുവർ ലോസ് സൂര്യ. ആസ്  എ പോലീസ് ഓഫീസർ എന്റെ കടമ ആണ് ഞാൻ ചെയ്തത്. പക്ഷെ പോലീസ് യൂണിഫോം ഊരി വെച്ചുകൊണ്ട് എല്ലാം അറിയുന്ന  ഒരു സാധാരണക്കാരൻ എന്ന നിലയിൽ ചിന്തിച്ചാൽ അവൻ ചെയ്തത് മാത്രം ആണ് ശെരി എന്ന് എനിക്ക് സമ്മതിക്കേണ്ടി വരും.രാജേഷ് എന്ന പോലീസ് ഓഫീസർക്ക് അവൻ ഒരു ക്രിമിനൽ ആയിരിക്കാം പക്ഷെ രാജേഷ് എന്ന ഒരു സാധാരണക്കാരന് അവൻ ചെയ്തത് തെറ്റായി തോന്നുന്നില്ല. അത് കൊണ്ട് ആണ് ഈ ഡയറി ഞാൻ നിന്നെ ഏൽപ്പിക്കുന്നത് .തോമസിന്റെ വീട് പരിശോധിച്ചപ്പോൾ കിട്ടിയത് ആണ്. തുറന്നു നോക്കാൻ തോന്നിയില്ല. ഇത് തരാൻ കൂടി വേണ്ടി ആണ് ഞാൻ വന്നത്."
  അത് പറഞ്ഞു ഡയറി സൂര്യയുടെ കയ്യിലേക്ക് കൊടുത്ത ശേഷം  രാജേഷ് തിരികെ നടന്നു. 
"രാജേഷ് ഒരു നിമിഷം "സൂര്യ വിളിച്ചു. 

"എന്താ സൂര്യ "

"എന്ത് കൊണ്ടാണ് നിങ്ങൾ കൊടുത്ത റിപ്പോർട്ടിൽ തോമസ് എന്റെ ചേട്ടൻ ആണെന്ന കാര്യം മറച്ചു വെച്ചത്. ഒരുപക്ഷെ അങ്ങനെ ചെയ്തിരുന്നു എങ്കിൽ SP യുടെ മരണത്തിൽ ഞാനും സംശയത്തിന്റെ നിഴലിൽ ആയിട്ടുണ്ടാകുമായിരുന്നില്ലേ "സൂര്യ ചോദിച്ചു. 

"ചിലത് ഒക്കെ മറക്കാൻ ഉള്ളത് ആണ് സൂര്യ. ഞാൻ ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണ് തോമസിനെ ഷൂട്ട്‌  ചെയ്തത്. ഒരു ഓഫീസർ എന്ന നിലയിൽ അത് ശെരി ആയിരിക്കാം പക്ഷെ രാജേഷ് എന്ന വ്യക്തിയുടെ മനഃസാക്ഷിയിൽ അത് തെറ്റാണ്. നിന്നെ കൂടി ഇതിൽ ഉൾപ്പെടുത്തി വീണ്ടും എന്റെ മനസാക്ഷിക്ക് മുൻപിൽ തെറ്റുകാരൻ  ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. SP അയാൾ മരിക്കേണ്ടവൻ തന്നെ ആയിരുന്നു. ഈ കേസ് ഞാൻ ക്ലോസ് ചെയ്യുകയാണ് . "

രാജേഷ് സൂര്യയെ ഒന്ന് കൂടി നോക്കിയ ശേഷം തിരികെ നടന്നു. 

ഇതേ സമയം സൂര്യ തോമസിന്റെ  ഡയറിയുടെ താളുകൾ മറിച്ചു നോക്കുക ആയിരുന്നു. ഓരോ പേജിലും തന്റെ കുട്ടിക്കാലം മുതൽക്കുള്ള ഫോട്ടോകൾ തോമസ് സൂക്ഷിച്ചു വെച്ചിരുന്നു എന്ന് അവനു മനസിലായി. ഡയറിയുടെ അവസാന പേജിൽ  "RED DOT" എന്ന് ചുവന്ന മഷിയിൽ  എഴുതിയിരുന്നു. സൂര്യ  അതിലേക്ക് S എന്ന് എഴുതി ചേർത്തുകൊണ്ട് ഡയറി അടച്ചു. 
     
                                   അവസാനിച്ചു...... 

   
 ഈ കൊച്ചു കഥയെ ഇത്രയും വിജയമാക്കി തീർത്ത എന്റെ എല്ലാ കൂട്ടുകാർക്കും ഞാൻ നന്ദി പറയുന്നു. നിങ്ങളുടെ പ്രതീക്ഷക്കൊത്തു ക്ലൈമാക്സ്‌ ഉയർന്നോ എന്ന് അറിയില്ല എങ്കിലും നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യാൻ മറക്കല്ലേ 😊.