രണ്ട്ദിവസത്തിന് ശേഷം നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ
***************************************
"നീ എന്താ എന്നെ അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞത് "പ്രതാപിന് മുൻപിലെ കസേരയിൽ ഇരുന്നു കൊണ്ട് സൂര്യ ചോദിച്ചു.
"ഇട്സ് സംതിങ് ബിഗ്. എന്ന് വെച്ചാൽ എന്റെയും ഈ ഡിപ്പാർട്മെന്റിന്റെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ഒരു തിമിംഗലം. അവനെ പൂട്ടാൻ ആണ് എനിക്ക് നിന്റെ സഹായം വേണ്ടത്. "പ്രതാപ് പറഞ്ഞു.
"നീ കാര്യം തെളിച്ചു പറ "
"കുറച്ചു നാളുകൾ ആയി പത്രത്തിലും ടിവിയിലും ഒക്കെ വരുന്ന വാർത്ത നീയും കണ്ടു കാണുമല്ലോ. മൃഗീയമായ കൊലപാതകങ്ങൾ നടത്തുന്ന ഒരു സീരിയൽ കില്ലർ. ഈ സീരിസിൽ അവൻ ഇത് വരെ നാല് പേരെ ആണ് കൊലപ്പെടുത്തിയത്. ഒരാൾ ഒരു പാവം സെക്യൂരിറ്റി ആണ് പക്ഷെ ബാക്കി കൊല്ലപ്പെട്ട മൂന്ന് പേരും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നവർ ആയത് കൊണ്ട് തന്നെ ഒരു റിയൽ ഹൈ പ്രൊഫൈൽ കേസ് ആയി ഇത് മാറി. മൂന്ന് ദിവസങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട മുൻ ആരോഗ്യ മന്ത്രി ആയിരുന്ന ഡേവിഡ് ജോൺ ആണ് ഈ സീരിസിൽ ഇത് വരെ ഉള്ള അവസാനത്തെ ആൾ. ഡേവിഡിന്റെ മരണത്തോട് കൂടി ഈ കേസ് കേന്ദ്രത്തിൽ വലിയ തോതിൽ സംസാര വിഷയം ആയിട്ടുണ്ട്. കേരള പോലീസിന് തന്നെ ഈ കേസ് ഒരു ഊരാക്കുടുക്കായി മാറിയിരിക്കുകയാണ്. എനിക്ക് ഈ കേസിൽ വളരെ അധികം പ്രഷർ ഉണ്ട്. ഇനിയും ഇത് തുടർന്നാൽ കേരള പോലീസിന്റെ എന്റയർ ഫോഴ്സിന് തന്നെ ഈ കേസ് ഒരു തീരാക്കളങ്കം ആയി മാറും. അത് കൊണ്ട് നിന്റെ ഒരു സഹായം ഈ കേസിൽ എനിക്ക് ആവശ്യം ആണ്. ഇതിനു മുൻപ് ഇത് പോലെ ഉള്ള ഒന്ന് രണ്ടു കേസുകൾക്ക് നീ എന്നെ രഹസ്യമായി സഹായിച്ചിട്ടുള്ളത് കൊണ്ട് ആണ് ഇതിൽ നിന്റെ സഹായം തേടിയത്. പക്ഷെ ഈ കേസിൽ രഹസ്യം ആയി അല്ല പരസ്യം ആയി തന്നെ നിനക്ക് ഇടപെടാം. മുകളിൽ നിന്നും അതിനുള്ള പെർമിഷൻ ഞാൻ വാങ്ങിയിട്ടുണ്ട്. നീ കൂടെ നിൽക്കില്ലേ? "പ്രതാപ് ചോദിച്ചു.
"CI പ്രതാപിനെ സഹായിക്കേണ്ട ആവശ്യം എനിക്ക് ഇല്ല. പക്ഷെ എന്റെ സുഹൃത്ത് പ്രതാപിനെ ഒരു ആപത്തിൽ സഹായിക്കേണ്ടത് എന്റെ കടമ ആണ്. അത് കൊണ്ട് മാത്രം ഞാൻ ഇത് ഏറ്റെടുക്കുന്നു. അതിനു മുൻപ് എനിക്ക് ഈ കേസിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും അറിയണം. ഫുൾ കേസ് ഫയൽ വിത്ത് യുവർ ഫൈൻഡിങ്‌സ്. എങ്കിൽ മാത്രമേ എവിടെ നിന്നും തുടങ്ങണം എന്ന് എനിക്ക് തീരുമാനിക്കാൻ പറ്റു. "സൂര്യ പറഞ്ഞു.
CI പ്രതാപ് തന്റെ മുൻപിൽ ഇരുന്ന ബല്ലിൽ കൈ തട്ടിയതും ഗോപാലേട്ടൻ ഉള്ളിലേക്ക് കയറി വന്നു.
"എടൊ താൻ പോയി ആ രാജേഷിനോട് ഇത് വരെ ഉള്ള ഈ കേസിന്റെ ഫയലും ആയി ഇങ്ങോട്ട് വരാൻ പറയ്. "
"ഓക്കേ സർ "അതും പറഞ്ഞു ഗോപാലേട്ടൻ പുറത്തേക്ക് പോയി.
"പിന്നെ നിന്റെ വിശേഷങ്ങൾ പറയ്. നിന്നെ വിളിച്ചപ്പോൾ കിട്ടിയില്ല. നിന്റെ അമ്മയെ വിളിച്ചപ്പോൾ ആണ് പറഞ്ഞത് നീ നാല് ദിവസം ആയി ഔട്ട് ഓഫ് സ്റ്റേഷൻ ആണ് ഏതോ ഒരു കേസിന്റെ കാര്യവും ആയി ബന്ധപെട്ടു പോയിരിക്കുകയാണ് എന്ന്. എന്തായിരുന്നു കേസ്? "
"ഒരു ഔട്ട് ഓഫ് കോർട്ട് സെറ്റൽമെന്റ്. അതും പറഞ്ഞു സൂര്യ നടന്ന കാര്യങ്ങൾ ഓർത്തു മനസ്സിൽ ചിരിച്ചു.
"എന്നിട്ട് അവന്മാരുടെ എത്ര എല്ലുകൾ ഒടിഞ്ഞു "പ്രതാപ് ചിരിച്ചുകൊണ്ട് ചോദിച്ചു.
അതിനു മറുപടി ആയി സൂര്യ ഒന്ന് ചിരിച്ചു കാണിച്ചു.
"വർമ അങ്കിൾ മരിച്ചിട്ടു ഇപ്പോൾ 8 വർഷം കഴിഞ്ഞു അല്ലെ.സർവീസിൽ നിന്നും റിട്ടയർ ആയി ഒരു മാസത്തിനുള്ളിൽ തന്നെ. ആ കേസ് ഇപ്പോൾ എന്തായി "പ്രതാപ് ചോദിച്ചു
"ആക്‌സിഡന്റ് എന്ന് പറഞ്ഞു എല്ലാം കുറച്ചു നാൾ മുൻപ് തന്നെ അവസാനിപ്പിച്ചു. മനഃപൂർവം അല്ലാത്ത നരഹത്യ. കയ്യിൽ പണം ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ നിയമങ്ങളെ വളച്ചൊടിക്കാൻ ആണോ പാട് "സൂര്യയുടെ വാക്കുകളിൽ ഉള്ള അമർഷം പ്രതാപ് മനസിലാക്കിയെന്നോണം മിണ്ടാതെ ഇരുന്നു.
പെട്ടന്നു മുറിയുടെ അകത്തേക്ക് രാജേഷ് കടന്നു വന്നു. പ്രതാപിന് സല്യൂട്ട് നൽകി കൊണ്ട് അയാൾ കൊണ്ട് വന്ന ഫയൽ പ്രതാപിന്റെ കയ്യിൽ നൽകി.
"രാജേഷ് ദിസ് ഈസ് സൂര്യ നാരായണ വർമ്മ. മെന്റലിസ്റ്റും അതുപോലെ തന്നെ ഒരു ഡിറ്റക്ടിവും ആണ്. ഈ കേസിൽ നമ്മളെ സഹായിക്കാൻ ആയി ഞാൻ പറഞ്ഞിട്ട് വന്നതാണ്. എന്റെ കോളേജ് മുതൽക്കേ ഉള്ള സൗഹൃദം ആണ് ഇവനും ആയി.
ആൻഡ് സൂര്യ ദിസ് ഈസ് രാജേഷ്. SI ആണ്. സെർവിസിൽ കയറിയിട്ട് 5വർഷം ആയി. ഇവിടെ ഇപ്പോൾ രണ്ടാമത്തെ വർഷം ആണ്. "പ്രതാപ് അവരെ തമ്മിൽ പരിചയപ്പെടുത്തി.
"രാജേഷിന്റെ കുടുംബം ഒക്കെ? "സൂര്യ ചോദിച്ചു.
അതിനു മറുപടി എന്നോണം അവൻ ഒന്ന് പുഞ്ചിരിച്ചു. പക്ഷെ അവന്റെ കണ്ണുകളിൽ മറഞ്ഞിരിക്കുന്ന നിരാശ സൂര്യ മനസിലാക്കി.
"സൂര്യ ഹി ഈസ് ആൻ ഓർഫൻ. "പ്രതാപ് വിഷയം അവസാനിപ്പിക്കാൻ എന്നയോണം പറഞ്ഞു.
"സൂര്യ ഇതാണ് ഇത് വരെ ഉള്ള കേസിന്റെ ഡീറ്റെയിൽസ്. ഞങ്ങളുടെ കണ്ടെത്തലുകളും പിന്നെ ആ സിസിടിവി വിശ്വാൽസും ലെറ്റേഴ്‌സും എല്ലാം ഇതിൽ ഉണ്ട്. നീ ഇതെല്ലാം വിശദമായി പഠിച്ചിട്ടു നാളെ മുതൽ നമുക്ക് തുടങ്ങാം. "
"ശെരി പ്രതാപ്. എന്നാൽ ഞാൻ ഇറങ്ങട്ടെ ഫയൽ ഞാൻ എടുക്കുന്നു. "
"നിന്റെ താമസം ഒക്കെ എവിടെ ആണ് "പ്രതാപ് ചോദിച്ചു.
"ഉറപ്പിച്ചിട്ടില്ല ഒരു ഹോട്ടൽ കണ്ടെത്തണം. "
"എന്തിനാ വേറെ ഹോട്ടൽ ഒക്കെ. ക്വാർട്ടേഴ്സിൽ രാജേഷ് തനിച്ചു അല്ലെ. നീ ഇവന്റെ കൂടെ നിന്നോ. അതാകുമ്പോൾ ഒഫീഷ്യൽ ഫയൽ പുറത്തു നിന്നും ഒരാൾക്കു കൊടുത്തു വിട്ടു എന്ന പ്രേശ്നവും ഇല്ല. നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ രാജേഷേ? "
"നോ സർ. ഞാൻ അവിടെ തനിച് അല്ലെ. "
"എന്നാൽ സൂര്യ നമുക്ക് അങ്ങനെ തീരുമാനിക്കാം. "
*******************************************
അന്ന് രാത്രി രാജേഷിന്റെ ക്വാർട്ടേഴ്‌സ്
***************************************
"ഞാൻ വന്നത് രാജേഷിനു ബുദ്ധിമുട്ടായോ? "സൂര്യ ചോദിച്ചു.
"നോ സൂര്യ. സംസാരിച്ചു ഇരിക്കാൻ ഒരാൾ ആയല്ലോ. ഫയൽസ് മുഴുവൻ നോക്കി കഴിഞ്ഞോ? "രാജേഷ് ചോദിച്ചു.
"യെസ് രാജേഷ് പക്ഷെ ഒരു സ്ഥലത്തും കൊലയാളി യാതൊരു തെളിവും അവശേഷിപ്പിച്ചിട്ടില്ല എന്നത് എന്തോ വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ ലാപ്ടോപ് ഓപ്പൺ ചെയ്ത് ഈ വിഷ്വൽസ് അതിൽ ഒന്ന് പ്ലേ ചെയ്യൂ. നോക്കാം അതിൽ നിന്നും എന്തെങ്കിലും കിട്ടിയാലോ എന്ന് "
രാജേഷ് സൂര്യ പറഞ്ഞത് പോലെ തന്നെ ലാപ്ടോപ് ഓൺ ആക്കിയ ശേഷം വിഷ്വൽസ് പ്ലേ ചെയ്ത് തുടങ്ങി.
"ഇത് കടവന്ത്ര കാനറാ ബാങ്ക് ATM ന് അടുത്തുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യം. ക്യാമറയുടെ ഫോക്കസ് തിരിച്ചറിഞ്ഞുകൊണ്ട് ഒന്നിലും തന്റെ മുഖം പതിയാതെ ആണ് അയാൾ ലെറ്റർ അതിൽ ഇടുന്നത്. സീ അത് നിക്ഷേപിച്ച ശേഷം പിന്നിലേക്ക് നടക്കുന്നു. എവിടെയും അയാളുടെ മുഖം പതിഞ്ഞിട്ടില്ല. "അതിൽ നോക്കിക്കൊണ്ട് രാജേഷ് പറഞ്ഞു
"ഹേയ് സ്റ്റോപ്പ്. ഇതല്ല ബാക്കിലേക്കു പോ. ഇത് ഒന്ന് സൂം ചെയ്യൂ "
"ലോട്ടറി കച്ചവടക്കാരൻ. ഇതിൽ എന്താ? "രാജേഷ് സൂര്യയെ നോക്കി രാജേഷ് ചോദിച്ചു.
"സീ ദിസ് പൊസിഷൻ. അയാളുടെ ഏകദേശം മുൻപിൽ കൂടി ആണ് ഇയാൾ പാസ്സ് ചെയ്ത് പോകുന്നത്. സോ ഉറപ്പായും ഈ മുഖം ചെറുതായി എങ്കിലും ഈ കച്ചവടക്കാരൻ കണ്ടു കാണും. നിങ്ങൾ ഇയാളെ ചോദ്യം ചെയ്തിരുന്നോ?
"നോ സൂര്യ. അത്രയും ഞങ്ങൾ ശ്രെദ്ധിച്ചില്ല. കില്ലേറിനെ മാത്രം ആണ് ഞങ്ങൾ നോക്കിയത്. നാളെ തന്നെ അയാളെ ചോദ്യം ചെയ്യാം "
"ഓക്കേ ആ ഹോസ്പിറ്റലിലെ വിഷ്വൽസ് ഒന്ന് പ്ലേ ചെയ്യൂ "സൂര്യ പറഞ്ഞു.
രാജേഷ് അതിനു അനുസരിച് വിശ്വൽ ലാപ്ടോപ്പിൽ പ്ലേ ചെയ്ത് കൊണ്ടിരുന്നു.
"ഇതെന്താ ഇങ്ങനെ. ഒന്ന് കൂടി പ്ലേ ചെയ്തേ "സൂര്യ പറഞ്ഞു.
രാജേഷ് അതിനു അനുസരിച്ചു ഒന്ന് കൂടി പ്ലേ ചെയ്ത് തുടങ്ങി.
"രാജേഷ് സ്റ്റോപ്പ്. ഇതൊന്നു റീവൈൻഡ് ചെയ്തേ. എന്തെങ്കിലും മനസിലാകുന്നുണ്ടോ എന്ന് നോക്കണം "
രാജേഷ് വീണ്ടും ആ വിഷ്വൽസ് പ്ലേ ചെയ്ത ശേഷം അതിൽ നോക്കി ഇരുന്നു.
"എന്താ സൂര്യ എനിക്ക് ഒന്നും തോന്നുന്നില്ല"രാജേഷ് പറഞ്ഞു.
സൂര്യ അത് കേട്ടു പൊട്ടിച്ചിരിച്ചു കൊണ്ട് മുന്നിൽ ഇരുന്ന മിനറൽ വാട്ടർ ബോട്ടിലിൽ നിന്നും വെള്ളം വായിലേക്ക് കമിഴ്ത്തി.
"സീ ദിസ് ക്ലോക്ക് ഓൺ വിഷ്വൽ. ഇതിനു മുൻപ് ഉണ്ടായിരുന്ന ഫുറ്റേജിൽ ഈ സിസിടിവിയിൽ കാണിച്ച ക്ലോക്കിലെ ടൈം 10.45 ആണ്. പക്ഷെ പത്തു മിനുട്ടിനു ശേഷം കാണിക്കുന്ന ഫുറ്റേജിൽ സമയം 9.45തിരിച്ചു വീണ്ടും 20 മിനുട്ടിനു ശേഷം കാണിക്കുന്നത് 11.15.ദിസ് ഡാം ഫൂറ്റേജ് ഈസ് ഫാബ്രിക്കേറ്റഡ്. ഒന്നുകിൽ കില്ലർ അല്ലെങ്കിൽ ആശുപത്രിയിലെ ആൾക്കാർ. ഒന്നുറപ്പാണ് ഈ ഫുറ്റേജിൽ എന്തൊക്കെയോ എഡിറ്റ് സംഭവിച്ചിട്ടുണ്ട്. നാളെ തന്നെ അതിന്റെ കാര്യത്തിൽ ഒരു ക്ലാരിഫിക്കേഷൻ നടത്തണം. "സൂര്യ പറഞ്ഞു.
******************************************
പിറ്റേ ദിവസം കടവന്ത്ര കാനറാ ബാങ്ക് ATM ഏരിയ
*******************************************
"നിങ്ങൾ ഇവിടെ കച്ചവടം നടത്താൻ തുടങ്ങിയിട്ട് എത്ര നാളായി. "CI പ്രതാപ് ചോദിച്ചു.
"അത് സർ ഒരു മൂന്ന് വർഷം ആയിട്ടുണ്ടാകും. എന്റെ കാലിനു ഒരു അപകടം നടന്നപ്പോൾ മുതൽ ഞാൻ ഇവിടെ ഇരുന്നാണ് ലോട്ടറി വിൽക്കുന്നത്. അത്യാവശ്യം കാച്ചാവടം നടന്നു പോകുന്നുണ്ട് "അയാൾ പറഞ്ഞു.
"താങ്കൾക്കു എത്ര വയസ്സുണ്ട് "സൂര്യ ആണ് ഇത്തവണ ചോദിച്ചത്.
"52കഴിഞ്ഞു സർ. എന്താ കാര്യം "ലോട്ടറിക്കാരൻ ചോദിച്ചു.
"കുറച്ചു നാളുകൾ ആയി ഇവിടെ നടന്നു വരുന്ന ഒരു സീരിയൽ കില്ലർ കേസിനെ പറ്റി താനും കേട്ടു കാണുമല്ലോ. ഇതേ വരെ അവൻ നാല് പേരെ ആണ് കൊന്നത്. യാതൊരു തെളിവുകളും കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ ഇന്നലെ ഈ സിസിടിവി ഫൂറ്റേജ് പരിശോധിച്ചപ്പോൾ ഞങ്ങൾ ശ്രെദ്ധിക്കാൻ വിട്ടു പോയ ഒരു കാര്യം കണ്ടെത്തി. അയാൾ കത്തുകൾ കൊണ്ട് ഇട്ട ദിവസം താൻ ഇവിടെ ഇരുന്ന് ലോട്ടറി വിൽക്കുന്ന കാര്യം ഞങ്ങൾ കണ്ടെത്തി. അയാളെ ഒരുപക്ഷെ നിങ്ങൾ കണ്ടിട്ടുണ്ട് എങ്കിൽ ഞങ്ങൾക്ക് അത് സഹായകം ആയേക്കും. "പ്രതാപ് പറഞ്ഞു.
"സർ എനിക്ക് ഓർമ വരുന്നില്ല . ഇവിടെ കുറെ ആൾക്കാരെ ദിവസേന കാണുന്നത് കൊണ്ട് ശെരിക്കും ഓർമ കിട്ടുന്നില്ല. "ലോട്ടറിക്കാരൻ പറഞ്ഞു.
"ദാ ഈ വിഡിയോയിൽ കാണുന്ന ആളെ കുറിച്ചാണ് ഞാൻ ചോദിച്ചത്. ഇവിടെ നിങ്ങളെ കാണാം. അതാണ് നിങ്ങൾ ഇയാളെ കണ്ടിട്ടുണ്ടാകും എന്ന നിഗമനതിൽ ഞങ്ങൾ എത്തി ചേർന്നത്. "പ്രതാപ് പറഞ്ഞു.
"സർ എനിക്ക് ഓർമ വന്നു. പക്ഷെ അയാളുടെ മുഖം വെക്തമാകുന്നില്ല. എല്ലാം അവ്യെക്തം ആണ്. ഒരുപക്ഷെ ഒന്ന് കൂടി അയാളെ കണ്ടാൽ ഞാൻ തിരിച്ചറിയും. "അയാൾ പറഞ്ഞു.
"ശെരി. ഇതാണ് എന്റെ നമ്പർ. ഇനി അയാളെ താൻ എവിടെ വെച്ച് കണ്ടാലും എന്നെ വിവരം അറിയിക്കണം. "അതും പറഞ്ഞു പ്രതാപ് തന്റെ മൊബൈൽ നമ്പർ അയാൾക് കൊടുത്ത ശേഷം സൂര്യയും ആയി ജീപ്പിലേക്കു മടങ്ങി.
"വാട്ട് നെക്സ്റ്റ് സൂര്യ "
"ഗോകുലം ഹോസ്പിറ്റൽ. അതിന്റെ MD യെയും സെക്യൂരിറ്റി സ്റ്റാഫ്‌സിനെയും നമുക്ക് ചോദ്യം ചെയ്യണം. നമുക്ക് ഭാഗ്യം ഉണ്ടെങ്കിൽ എന്തെങ്കിലും ഒന്ന് ലഭിക്കാതെ ഇരിക്കില്ല "സൂര്യ പറഞ്ഞു തീരും മുൻപ് തന്നെ പ്രതാപ് ജീപ്പിന്റെ ആക്സിലേറ്റർ കൊടുത്ത് കഴിഞ്ഞിരുന്നു.
ഗോകുലം ഹോസ്പിറ്റൽ, ആലുവ 5മണി
****************************************
"ഗുഡ് ഈവെനിംഗ് ഡോക്ടർ ജോർജ്. ഐ ആം CI പ്രതാപ് ആൻഡ് ഹി ഈസ് മിസ്റ്റർ സൂര്യ നാരായണ വർമ്മ. എന്റെ സുഹൃത്തും മെന്റലിസ്റ്റും ഒക്കെ ആണ്. ഞങ്ങൾക്ക് ഉണ്ടായ ചില സംശയങ്ങൾ അത് ഒന്ന് ക്ലാരിഫൈ ചെയ്യാൻ വേണ്ടി വന്നതാണ്, "പ്രതാപ് പറഞ്ഞു.
"ഓക്കേ സർ. എനിക്ക് അറിയാം സൂര്യയെ. ഇദ്ദേഹത്തിന്റെ ഒരു പ്രോഗ്രാം കുറച്ചു നാൾ മുൻപ് ദുബായിൽ വെച്ച് നടന്നപ്പോൾ സദസ്സിൽ ഞാനും ഉണ്ടായിരുന്നു. അന്നത്തെ ആ മൈൻഡ് റീഡിങ് ടെക്‌നിക് വാസ് ഓസം. താങ്കളെ ഒന്ന് പരിചയപ്പെടണം എന്ന് വിചാരിച്ചു എങ്കിലും അന്നത്തെ തിരക്കിൽ കഴിഞ്ഞില്ല. എന്താണ് സർ നിങ്ങൾക്ക് അറിയേണ്ടത് "MD ഡോക്ടർ ജോർജ് പോൾ ചോദിച്ചു.
"മുൻ ആരോഗ്യ മന്ത്രി ഡേവിഡ് ജോണിന്റെ കൊലപാതകവും ആയി ബന്ധപെട്ടു ഇവിടെ നിന്നും സിസിടിവി ഫൂറ്റേജ് ഞങ്ങൾ കലക്ട് ചെയ്തു കൊണ്ട് പോയിരുന്നു.പക്ഷെ ആ കുറഞ്ഞ സമയത്തേക്ക് വേണ്ടി മാത്രം നിങ്ങളുടെ ടെക്നിക്കൽ സ്റ്റാഫ്‌സ് അല്ലെങ്കിൽ അവരിൽ ഒരാൾ ആ ദൃശ്യങ്ങളിൽ ചില എഡിറ്റ് നടത്തിയിരുന്നു. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല എന്നത് തന്നെ ആണ് അതിന്റെ പ്രത്ത്യേകതയും. എനിക്ക് അറിയേണ്ടത് രണ്ടേ രണ്ടു കാര്യങ്ങൾ ആണ് ഡോക്ടർ. ഒന്ന് നിങ്ങളുടെ അറിവോടെയും സമ്മതത്തോടെയും ആണോ അത് നടന്നത്? രണ്ട് അതിനു പിന്നിൽ നിങ്ങളുടെ ടെക്നിക്കൽ ടീമിലെ ആൾ ആണോ? അതിന്റെ കാരണം. ഇത് രണ്ടും പറഞ്ഞാൽ ഇനി ഇതിന്റെ പേരിൽ ഡോക്ടർക്ക് യാതൊരു ശല്യവും ഉണ്ടാകില്ല. "പ്രതാപ് പറഞ്ഞു.
"വാട്ട് യു മീൻ. പോലീസ് ആണെന്നു കരുതി എന്ത് തോന്നിയ വാസവും പറയാം എന്നാണോ? നിങ്ങൾക്ക് തന്നതിൽ എന്ത് എഡിറ്റ് നടത്തി എന്നാണ് താൻ പറയുന്നത്. ഇത് ഒരു വെൽ റെപ്യൂടഡ് ഹോസ്പിറ്റൽ ആണ്. ഇവിടെ ഇത്തരം കാര്യങ്ങൾ ചെയ്യാറില്ല സോ പ്ലീസ് ഗോ "അയാൾ ദേഷ്യത്തോടെ പറഞ്ഞു.
"ഓക്കേ ഡോക്ടർ ജസ്റ്റ് വാച്ച് ദിസ് വീഡിയോ. ഇതിൽ ഈ ക്ലോക്കിലെ സമയം എങ്ങനെ ഒരു മണിക്കൂർ പിന്നിലേക്ക് പോയി.കൃത്യം ഇരുപത് മിനിറ്റുകൾക് ശേഷം എങ്ങനെ അത് തിരികെ 11.15ലേക്ക് വന്നു. ഇത് ചെയ്തവൻ ആരായിരുന്നാലും ഹി ഈസ് ബ്രില്ല്യന്റ്. പക്ഷെ ഇവിടെ ഉണ്ടായ ചെറിയ പിഴവ് അതാണ് ഇതിനു കാരണം. ഇനിയും താങ്കൾക്കു പറയാൻ ഉദ്ദേശം ഇല്ല എങ്കിൽ ഞങ്ങൾ നിയമത്തിന്റെ വഴിയേ തന്നെ നീങ്ങാം. വാ സൂര്യ ഇറങ്ങാം "അതും പറഞ്ഞു പ്രതാപ് എഴുന്നേറ്റതും ഡോക്ടറിന്റെ നെറ്റിയിൽ നിന്നും വിയർപ്പു കണങ്ങൾ താഴേക്കു പതിച്ചു.
"സർ പ്ലീസ്. ഇത് പുറത്ത് ആരും അറിയരുത്. അറിഞ്ഞാൽ എനിക്ക് ആണ് പ്രശ്നം. നടന്നത് എല്ലാം ഞാൻ താങ്കളോട് പറയാം. ഈ സിസിടിവി ഫൂറ്റേജ് എഡിറ്റ് ചെയ്യാൻ പറഞ്ഞത് ഞാൻ ആണ്. ഞങ്ങളുടെ തന്നെ ടെക്നിക്കൽ ടീമിലെ ഒരു ആൾ ആണ് അത് ചെയ്തതും. "ഡോക്ടർ തന്റെ വിയർപ്പു കണങ്ങൾ കർചീഫ് ഉപയോഗിച്ചു തുടച്ചു കൊണ്ട് പറഞ്ഞു.
"എന്തിനു വേണ്ടി ആണ് ഡോക്ടർ നിങ്ങൾ അത് ചെയ്തത് "സൂര്യ ചോദിച്ചു.
"അതെ ദിവസം രാത്രിയിൽ ഇവിടെ ഒരു ആക്‌സിഡന്റ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ അവർ കൊണ്ട് വന്ന സമയത്ത് ഡ്യൂട്ടി ഡോക്ടർ ഇല്ലാത്തത് കൊണ്ടും ആക്‌സിഡന്റ് കേസ് പോലീസിൽ അറിയിക്കാത്തത് കൊണ്ടും ഞങ്ങൾ അയാളെ തിരികെ അയക്കാൻ ശ്രെമിച്ചു. അതിന്റെ പേരിൽ കൂടെ വന്നവർ തർക്കം ആയി. അവസാനം അയാളെ ICU ലേക്ക് മാറ്റിയ ശേഷം ആണ് ഡ്യൂട്ടി ഡോക്ടർ എത്തിയത്. പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അത് അറിഞ്ഞ കൂടെ ഉണ്ടായിരുന്ന ആൾക്കാരും സ്റ്റാഫ്‌സും തമ്മിൽ വാക്കേറ്റം ആയി അത് ഉന്തിലും തള്ളിലും കലാശിച്ചു. ഈ വിവരം പുറത്ത് അറിഞ്ഞാൽ ഞങ്ങളുടെ ഹോസ്പിറ്റലിന് തന്നെ ചീത്തപ്പേരാകും അത് കൊണ്ടാണ് ആ ദൃശ്യങ്ങൾ ഞാൻ മായ്ക്കാൻ പറഞ്ഞത്. "ഡോക്ടർ പറഞ്ഞു.
"അത് എങ്ങനെ നിങ്ങളുടെ തെറ്റാകും ഡോക്ടർ. "പ്രതാപ് ചോദിച്ചു.
"അത് നിങ്ങൾക്ക് ഈ ഫീൽഡിനെ കുറിച് അറിവില്ലാത്ത കൊണ്ട് ചോദിക്കുന്നതാണ്. ഇവിടെ എല്ലാ ഹോസ്പിറ്റൽസും തമ്മിൽ കോമ്പറ്റിഷൻ ആണ്. അതിൽ ഒരു ഹോസ്പിറ്റലിന്റെ ഇമേജിനെ നശിപ്പിക്കാൻ കിട്ടുന്ന ഒരു അവസരവും മറ്റുള്ളവർ പാഴാക്കി കളയില്ല. അത് കൊണ്ടാണ് എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്. "ഡോക്ടർ പറഞ്ഞു.
"നിങ്ങൾ ചെയ്തത് എന്ത് വലിയ തെറ്റാണ് എന്നറിയാമോ ഡോക്ടർ. ഒരു പ്രതിയെ രക്ഷപെടാൻ ഉള്ള അവസരം നിങ്ങൾ അറിയാതെ തന്നെ ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്തത്. എത്ര മണിക്കാണ് ഈ സംഭവം നടന്നത്?
"സർ അയാളെ ക്യാഷ്വാലിറ്റിയിൽ എത്തിക്കുമ്പോഴേക്കും 10.30ആയിരുന്നു. അയാൾ മരിച്ചത് ഏകദേശം പതിനൊന്നോടു കൂടി ആണ്. അതിനു ശേഷം ആണ് ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ സംഭവിക്കുന്നത് "ഡോക്ടർ പറഞ്ഞു
"ആരായിരുന്നു മരിച്ചത്? "
"സർ അത് ഇതിനപ്പുറത് തന്നെ പണി നടക്കുന്ന ഒരു ബിൽഡിങ്ങിലെ പണിക്കു വന്ന ബംഗാളികളിൽ ഒരാൾ ആയിരുന്നു. അവർ തന്നെ ആണ് ഇവിടെ എത്തിച്ചതും. "
"ഈ ഹോസ്പിറ്റലും ബിൽഡിങ്ങും തമ്മിൽ എത്ര ദൂരം ഉണ്ട് "സൂര്യ ചോദിച്ചു.
"വണ്ടിയിൽ ആണെങ്കിൽ അഞ്ചു മിനുട്ട് മതി. പിന്നെ ഈ ഹോസ്പിറ്റലിന് പിന്നിൽ ആയി ഒരു കാട് പിടിച്ചു കിടക്കുന്ന വഴി ഉണ്ട്. അതിലൂടെ ആരും സഞ്ചരിക്കാറില്ല. അത് വഴി പോയാൽ ഈ പണി നടക്കുന്ന ബില്ഡിങ്ങിന്റെ പിറകുവശത്തായി എത്താൻ 3മിനുട്ട് മതി. പക്ഷെ ഞാൻ പറഞ്ഞല്ലോ സർ ആ വഴി ആരും ഉപയോഗിക്കാറില്ല. "ഡോക്ടർ ജോർജ് പറഞ്ഞു.
സൂര്യ മനസിൽ എന്തൊക്കെയോ കണക്കു കൂട്ടലിൽ ആയിരുന്നു. ഒടുവിൽ എന്തോ ഉത്തരം ലഭിച്ചു എന്ന് അവന്റെ മനസ് പറഞ്ഞു.
"ഡോക്ടർ ആ ശെരിക്കുള്ള സിസിടിവി ഫൂറ്റേജ് എനിക്ക് കണ്ടേ പറ്റു.ഇപ്പോൾ തന്നെ "പ്രതാപ് പറഞ്ഞു.
"സർ സെക്യൂരിറ്റി റൂമിലേക്ക് ചെന്നോളു. ഞാൻ വിളിച്ചു പറയാം. സർ ഇത് കൊണ്ട് ഞങ്ങളുടെ ഹോസ്പിറ്റലിന് ഒരു പ്രശ്നം ഉണ്ടാകരുത്. ഇപ്പോൾ തന്നെ ഡേവിഡ് സാറിന്റെ കൊലപാതകം കൊണ്ട് തന്നെ ഞങ്ങൾ പ്രേശ്നത്തിൽ ആണ്. ഇനി ഇത് കൂടി പുറത്ത് അറിഞ്ഞാൽ "
"പേടിക്കണ്ട ഡോക്ടർ ഞാൻ ആയി പറയുന്നില്ല. പക്ഷെ കർമ എന്ന് ഒന്നുണ്ട്. അതിന്റെ മുൻപിൽ നിങ്ങൾ ഇപ്പോൾ ചെയ്യുന്നതിന് കണക്കു പറയേണ്ടുന്ന ഒരു ദിവസം വരും "അതും പറഞ്ഞു കൊണ്ട് പ്രതാപും സൂര്യയും പുറത്തേക്കു ഇറങ്ങി. ഡോക്ടർ അയാളുടെ കസേരയിൽ തലയ്ക്കു കൈ വെച്ചു ഇരുന്നു.
സൂര്യയും പ്രതാപും നേരെ ചെന്നത് സെക്യൂരിറ്റി ഓഫീസിലേക്ക് ആണ്. അവരെ കണ്ടതും അവിടെ ഇരുന്ന രണ്ടു സെക്യൂരിറ്റികളും എഴുന്നേറ്റ് നിന്നു.
"അന്നത്തെ ദിവസത്തെ മുഴുവൻ വിഡിയോയും കാണിക്കഡോ"പ്രതാപ് പറഞ്ഞു.
അതിൽ ഒരാൾ അവരുടെ ഹാർഡ് ഡിസ്‌കിൽ നിന്നും അന്ന് നടന്ന എല്ലാം പ്ലേ ചെയ്ത് തുടങ്ങി. സൂര്യയും പ്രതാപും അത് സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു.
"പ്രതാപ് ലുക്ക് ദെയ്ർ.
കില്ലർ ഡേവിഡും ആയി പോകുമ്പോൾ ഉള്ള സമയം 11.10.അവൻ മരിച്ചു എന്നറിഞ്ഞു കൂടെ ഉള്ള ആൾകാർ അവിടെ ഉള്ള സെക്യൂരിറ്റിയെ പിടിച്ചു തള്ളുമ്പോൾ ബാക്കി ഉള്ള സെക്യൂരിറ്റിക്കാരും സ്റ്റാഫ്‌സും അവരെ പിടിച്ചു മാറ്റാനായി ഓടി എത്തുന്നു. ഈ ഗ്യാപിൽ അയാൾ ലിഫ്റ്റിന്റെ ഭാഗത്തു നിന്നും മോർചറിയുടെ ഭാഗത്തേക്ക് നടന്നു നീങ്ങുന്നു സിമ്പിൾ "സൂര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഇതിന്റെ ഒരു കോപ്പി എടുത്ത് വെയ്ക്കണം. ഞങ്ങളുടെ ആൾകാർ വന്നു കലക്ട് ചെയ്യും. ഇന്ന് തന്നെ. "പ്രതാപ് പറഞ്ഞ ശേഷം അവർ ഇരുവരും ഹോസ്പിറ്റലിന് പുറത്തേക്കിറങ്ങി.
"പ്രതാപ് എന്താണ് നടന്നത് എന്ന് നിനക്ക് മനസ്സിലായോ. ഇറ്റ്‌സ് വെൽ പ്ലാൻഡ് "സൂര്യ പറഞ്ഞു.
"നീ തെളിച്ചു പറ സൂര്യ. എങ്ങനെ "
"ആക്‌സിഡന്റ് ഉണ്ടായതല്ല. ഉണ്ടാക്കിയത് ആണ്. കില്ലർ അവനു വേണ്ടി സൃഷ്‌ടിച്ച ആക്‌സിഡന്റ് അവർ ഇവിടെ എത്തുന്ന സമയത്തിനുള്ളിൽ അയാൾ ഇവിടെ എത്തുന്നു. എല്ലാം കഴിഞ്ഞു ആരുടേയും കണ്ണിൽ പെടാതെ മടങ്ങുന്നു. പക്ഷെ ഇതിൽ ഇപ്പോഴും ചില മിസ്സിംഗ് ലിങ്ക് ഉണ്ട്. അതിനു ഉത്തരം കിട്ടണം എങ്കിൽ ആ ബംഗാളികളെ കണ്ടേ പറ്റു."സൂര്യ പറഞ്ഞു.
"എപ്പോഴാണ് ആക്‌സിഡന്റ് ഉണ്ടായത് "സൂര്യ ബംഗാളികളിൽ ഒരാളോട് ചോദിച്ചു.
"രാത്രി 10.15ആകാറായി കാണും സർ. ഇടക്ക് ഫോൺ വന്നപ്പോൾ അവൻ അതും ആയി പിന്നിലേക്ക് പോകുന്നത് കണ്ടിരുന്നു. സംസാരിക്കുന്നതിനിടയിൽ മുകളിലെ സ്റ്റെപ്പിൽ നിന്നും വീണതാകും. കുറച്ചു സമയം കാണാതിരുന്നത് കൊണ്ട് ഞാൻ പിന്നിലേക്ക് നോക്കിയപ്പോൾ അവൻ വീണു കിടക്കുന്നത് കണ്ടു. ഞാൻ ആണ് എല്ലാവരെയും വിളിച്ചത്. "അയാൾ പറഞ്ഞു.
"മരിച്ച ആളുടെ പേരെന്താണ് "സൂര്യ ചോദിച്ചു
"ഹക്കിം ലാൽ "അയാൾ മറുപടി പറഞ്ഞു.
"നിങ്ങൾ പിന്നിലേക്ക് ചെല്ലുമ്പോൾ അവിടെ സംശയിക്കത്തതായി എന്തെങ്കിലും കണ്ടിരുന്നോ. ഏതെങ്കിലും ആളെയോ മറ്റും "പ്രതാപ് ചോദിച്ചു.
"ഇല്ല സർ അങ്ങനെ ഒന്നും കണ്ടില്ല "അയാൾ പറഞ്ഞു.
"ഹോസ്പിറ്റലിലെ കേസ് എന്ത് കൊണ്ട് ആണ് നിങ്ങൾ പോലീസിൽ അറിയിക്കാതിരുന്നത് "പ്രതാപ് ചോദിച്ചു.
"സർ ഞങ്ങൾ എല്ലാവരും തന്നെ സ്വന്തം നാട് വിട്ടു ഇവിടെ വന്നു പണി എടുക്കുന്നത് വീട്ടുകാർക്ക് വേണ്ടി ആണ്. പക്ഷെ അങ്ങനെ ഉള്ള ഞങ്ങളെ ഇവിടെ ചിലർ പറയുന്നത് തീവ്രവാദികൾ എന്നും കുറ്റവാളികൾ എന്നും ആണ്. അത് കൊണ്ട് തന്നെ ഞങ്ങൾ ഒരു പരാതിയും ആയി ചെന്നാൽ പോലീസ് ആദ്യം സംശയിക്കുക ഞങ്ങളെ ആണ്. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഞങ്ങളിൽ ഒരാളെ ആണ്. പക്ഷെ അതിന്റെ പേരിൽ അത്രയും വലിയ ഹോസ്പിറ്റലിലെ ആൾക്കാർക്കെതിരെ കേസിനു പോകാനോ പോരാടാനോ ഒന്നും ഞങ്ങളെ കൊണ്ട് കഴിയില്ല. അതിനു ഉള്ള പണമോ ബലമോ ഇല്ല. അന്നത്തെ സംഭവത്തിൽ ആ ഹോസ്പിറ്റലുകാർ കുറച്ചു പണം തന്നു. അത് ഹക്കിമിന്റെ ബോഡിക്കൊപ്പം അവന്റെ നാട്ടിലേക്കു കൊടുത്തു വിട്ടിട്ടുണ്ട്. അവന്റെ വീട്ടുകാർക്ക് ഇനി കുറച്ചു നാൾ ആരുടേയും മുൻപിൽ കൈ നീട്ടാതെ ജീവിക്കാം. അത് മതി സർ അവന്റെ ആത്മാവിന് സന്തോഷം ആകാൻ "അത് പറയുമ്പോഴേക്കും അയാളുടെ കണ്ണ് നിറഞ്ഞു ഒഴുകി തുടങ്ങിയിരുന്നു.
"ശെരി. പ്രതാപ് നമുക്ക് പോകാം. എനിക്ക് ആവശ്യം ഉള്ളത് എല്ലാം കിട്ടി. "
"എന്താണ് സൂര്യ? "നടക്കുന്നതിനിടയിൽ പ്രതാപ് ചോദിച്ചു.
"ഇട്സ് എ വെൽ പ്ലാൻഡ് മർഡർ. എന്റെ ഊഹം ശെരി ആണെങ്കിൽ ഈ ആക്‌സിഡന്റ് ഹോസ്പിറ്റലിലെ ആളുകളുടെ കണ്ണ് വെട്ടിക്കാൻ ഉള്ള കില്ലെറിന്റെ മാർഗം മാത്രം ആണ്. അയാൾ ഇവരെ കുറച്ചു ദിവസങ്ങൾ ആയി തുടർച്ച ആയി നിരീക്ഷിച്ചു കൊണ്ടേ ഇരുന്നിരിക്കണം. അത് കൊണ്ട് ആണ് കൃത്യം ആയി ഇതെല്ലാം ചെയ്യാൻ കഴിഞ്ഞത്. ഈ പണിക്കരനെ തള്ളി ഇട്ട ശേഷം ഇതിന്റെ പിന്നിൽ കൂടി ഹോസ്പിറ്റലിലേക്ക് ഉള്ള വഴിയിലൂടെ ആണ് അയാൾ പോയിരിക്കുന്നത്. കില്ലർ ഡേവിഡും ആയി മോർച്ചറി ഭാഗത്തേക്ക് എത്താനായി ഇവരുടെ വഴക്ക് നടക്കുന്ന കൃത്യ സമയം അറിയണം. എങ്കിൽ ഹോസ്പിറ്റലിൽ ആ സമയത്തു തീർച്ച ആയും അയാൾക്ക് ഒരു സഹായി ഉണ്ടായിരിക്കണം. എ ഇൻഫൊർമേർ "സൂര്യ പറഞ്ഞു തീർന്നതും പ്രതാപിന്റെ ഫോൺ റിങ് ചെയ്തു. ഗോപാൽ എന്ന നെയിം ഡിസ്പ്ലേയിൽ തെളിഞ്ഞതും പ്രതാപ് ഫോൺ ചെവിയോട് ചേർത്തു.
'സർ അടുത്ത ആളും കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്തവണ കൊല്ലപ്പെട്ടത് ഡേവിഡിന്റെ മകൻ ഡിക്സൺ ആണ്. കൊല നടന്നിരിക്കുന്നത് ഇവിടെ അല്ല. വായനാട്ടിലെ അവരുടെ എസ്റ്റേറ്റിൽ ആണ്. തല കണ്ടെത്തിയത് അതിനു അടുത്ത് ഉള്ള ചതുപ്പിലും. SP സർ സ്റ്റേഷനിൽ വന്നിട്ടുണ്ട്. സാറിനോട് വേഗം ഇവിടേക്ക് എത്താൻ പറഞ്ഞു. "അതും പറഞ്ഞു ഗോപാലേട്ടൻ ഫോൺ വെച്ചു.
"സൂര്യ അവൻ വീണ്ടും. ഇത്തവണ കൊല്ലപ്പെട്ടത് ഡേവിഡിന്റെ മകൻ ആണ്. നെക്സ്റ്റ് D. പക്ഷെ ഇത്തവണ അവൻ യാതൊരു വാണിംഗ് മെസ്സജും നമുക്ക് അയച്ചിട്ടില്ല. അതെന്താണ് അങ്ങനെ? "പ്രതാപ് ചോദിച്ചു.
"ഇതിനു രണ്ടു സാധ്യത ആണ് ഉള്ളത്. ഒന്നുകിൽ അയാൾ പിടിക്കപ്പെടും എന്ന തോന്നലിൽ ആകും ഇങ്ങനെ ചെയ്തിട്ടുണ്ടാവുക പക്ഷെ അതിനു സാദ്യത കുറവ് ആണ്. രണ്ടാമത്തെ സാദ്യത കൊലയാളി ഓരോ കൊലയും ഗെയിം കളിക്കുന്ന ലാഘവത്തോടെ ആണ് ചെയ്തിട്ടുള്ളത്. ഇതിൽ നിങ്ങളുടെ ഡിപ്പാർട്മെന്റിനെ വെല്ലുവിളിക്കുക എന്ന ഉദ്ദേശത്തെക്കാൾ അവന്റെ ഗെയിമിലെ എതിർ വശത്തു നിൽക്കുന്ന കളിക്കാരൻ ആയി ആണ് അവൻ നിങ്ങളെ കരുതുന്നത്. അതിനു വേണ്ടി ആണ് ഇത്രത്തോളം സൂചനകളും അവൻ നിങ്ങൾക്ക് തന്നു കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് തവണയും അവന്റെ പ്രതീക്ഷക്കൊത്തു നിങ്ങൾക്കു ഉയരാൻ കഴിഞ്ഞില്ല മാത്രമല്ല അവൻ തന്ന ക്ലൂ മുതലാക്കുന്നതിലും നിങ്ങൾ പരാജയപ്പെട്ടു. ഇത്തരം ഒരു മാനസികാവസ്ഥയിൽ ഉള്ള ഒരാൾ ഗെയിം കളിക്കുമ്പോൾ എതിർ വശത്തു നിൽക്കുന്ന ആൾ തനിക്ക് വെല്ലു വിളി ഉയർത്താൻ പോന്ന ഒരാൾ അല്ലെങ്കിൽ ആ ഗെയിമിൽ ഉള്ള താല്പര്യം അയാൾക്ക് കുറഞ്ഞു കളി നിർത്തുന്നു അല്ലെങ്കിൽ നിങ്ങളെ ഒരു എതിരാളി ആയി അവൻ കണക്കാക്കുന്നില്ല. ഇവിടെയും അയാൾ അത് തന്നെ ആണ് ചെയ്തിരിക്കുന്നതും. നിങ്ങളോട് ഉള്ള ഗെയിം അവസാനിപ്പിച്ചു അവൻ തന്റെ കളി തുടരുന്നു. അത് കൊണ്ടാണ് ഇത്തവണ നിങ്ങൾക്ക് യാതൊരു തരത്തിൽ ഉള്ള ക്ലൂ പോലും അവൻ നൽകാതിരുന്നത്. "സൂര്യ പറഞ്ഞു
"അപ്പോൾ ഇനി മുന്നോട്ട് ആരൊക്കെ കൊല്ലപ്പെടും എന്നതിന് യാതൊരു സൂചനയും ഇല്ല അല്ലെ. വാട്ട് നെക്സ്റ്റ് സൂര്യ "
"നമുക്ക് ഏതായാലും സ്റ്റേഷനിലേക്ക് മടങ്ങാം. ബാക്കി ഒക്കെ അവിടെ ചെന്നിട്ട് "
******************************************
നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ
****************************************
പോലീസ് സ്റ്റേഷന് മുന്നിൽ ജീപ്പ് നിർത്തിയ ശേഷം സൂര്യയും പ്രതാപും അകത്തേക്ക് കയറി. പ്രതാപിന് പിന്നാലെ സൂര്യയും SP ഇരിക്കുന്ന മുറിയിലേക്ക് കയറി ചെന്നു.
"വാട്ട് ഈസ് ഹാപ്പനിംഗ് മിസ്റ്റർ പ്രതാപ്. വീണ്ടും അടുത്ത ആൾ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. ഇനിയും തന്നെ വിശ്വസിക്കുന്നതിൽ അർഥം ഇല്ല. അത് കൊണ്ട് തന്നെക്കാൾ മികച്ച ഒരു ഓഫീസറിനു ഈ കേസ് കൈ മാറാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. "SP പറഞ്ഞു.
"സർ പ്ലീസ് 7ദിവസങ്ങൾ കൂടി തരണം. അതിനു ഉള്ളിൽ ഇതിന്റെ പിന്നിൽ ഉള്ള യഥാർത്ഥ പ്രതിയെ ഞാൻ സാറിനു മുൻപിൽ നിർത്തും "മുന്നിലേക്ക് വന്ന സൂര്യ പറഞ്ഞു.
"ഹു ആർ യു "സൂര്യയെ നോക്കി SP ചോദിച്ചു.
"സർ ഐ ആം സൂര്യ. സൂര്യ നാരായണ വർമ്മ "
"ഓഹ് ഇയാൾ പറഞ്ഞ പ്രൈവറ്റ് ഡിറ്റക്റ്റീവ്. തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ "SP പുച്ഛത്തോടെ ചോദിച്ചു.
"യെസ് സർ. കൊലയാളിയെ അടുത്ത 7ദിവസങ്ങൾക്കുള്ളിൽ ഞാൻ സാറിന്റെ മുൻപിൽ നിർത്തി തരും. "
"അതിൽ എന്താണ് തനിക്ക് ഇത്ര ഉറപ്പ് "SP വിശ്വാസം വരാതെ ചോദിച്ചു.
"ഞാൻ കൊലയാളിയുടെ അടുത്ത് എത്തി കഴിഞ്ഞു സർ. പക്ഷെ അയാളെ പിടിക്കണം എങ്കിൽ എനിക്ക് ഒരാളെ ചോദ്യം ചെയ്യണം "അതും പറഞ്ഞു സൂര്യ പ്രതാപിനെ നോക്കി.
"ആരെ ആണ് തനിക്ക് ചോദ്യം ചെയ്യണ്ടത്. ആരാണെങ്കിലും തനിക്ക് ചെയ്യാം "SP പറഞ്ഞു.
"താങ്ക് യു സർ. എന്റെ ചോദ്യങ്ങൾക്കു ഉത്തരം തരേണ്ട ആൾ ഈ കൊലപാതകങ്ങൾക്ക് പിന്നിലെ യഥാർത്ഥ രഹസ്യം അറിയാവുന്ന ആൾ ഇപ്പോൾ ഈ മുറിയിൽ നമ്മോടൊപ്പം ഉണ്ട്. "
തുടരും....