Dakshagni - 2 in Malayalam Love Stories by anika books and stories PDF | ദക്ഷാഗ്നി - 2

The Author
Featured Books
Categories
Share

ദക്ഷാഗ്നി - 2

🔥ദക്ഷഗ്നി 🔥

Part-2

ഡാ എന്താ ഇത് എല്ലാം എന്തിനാ വലിച്ചു വരി ഇട്ടിരിക്കുന്നത് ഇത് ഇനി അടക്കി വെക്കാൻ എത്ര സമയം എടുക്കും...
അതും പറഞ്ഞ് അരുൺ ഓരോന്ന് അടക്കി വെക്കാൻ തുടങ്ങിയതും നിലത്തു കിടക്കുന്ന പേപ്പറിലേക്ക് അഗ്നിയുടെ ശ്രദ്ധ പോയതും 
അവൻ അത് വേഗം എടുത്ത് നോക്കി.

ഇത് ആ പെണ്ണിന് ഒപ്പം കണ്ട പെൺകുട്ടി അല്ലെ...

അതെ ഡാ ഇത് കഴിഞ്ഞ ദിവസം ഇന്റർവ്യൂ അറ്റന്റ് ചെയ്തവരുടെ ലിസ്റ്റ് ആണ് ഇതിൽ നിന്ന് രണ്ട് പേരെ സെലക്ട്‌ ചെയ്തത് അവർ ഇന്ന് മുതൽ ജോലിക്ക് കയറി ...
ഈ പെൺകുട്ടി ഇന്റർവ്യൂ വന്നു കാണും എന്തായാലും സെലക്ട്‌ ചെയ്തിട്ടില്ല

പിന്നെ അടുത്ത പേജ് മറച്ചതും ദക്ഷയുടെ ഫോട്ടോ കണ്ട് അവന്റെ മുഖത്ത് പുച്ഛചിരി വിരിഞ്ഞു.

💥💥💥💥💥💥💥💥💥💥💥

എന്താ അഗ്നി നിന്റെ മുഖത്ത് ഒരു വിജയചിരി.

എന്റെ കാൽ ചുവട്ടിൽ അവൾ വരണമെന്ന് എനിക്ക് ഉണ്ടായിരുന്നു അത് നടക്കാൻ പോവാ ദാ നോക്ക് ഇവളും ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടുണ്ട്...

അറ്റന്റ് ചെയ്തിട്ടുണ്ട് ബട്ട്‌ നമ്മൾ സെലക്ട്‌ ആക്കിയിട്ടില്ല..

വേഗം ഇവർക്ക് രണ്ട് പേർക്കും മെയിൽ അയക്ക് ഒപ്പം അപ്പോയിമെന്റ് ഓർഡറും...

ഡാ വേണ്ട അവരെ വിട്ടേക്ക്...

ദൈവമായ അവരെ എന്റെ മുന്നിലേക്ക് എത്തിച്ചത് അപ്പൊ അങ്ങോട്ട് വിട്ടു കളയാൻ പറ്റുമോ....
നീ ഞാൻ പറഞ്ഞത് ചെയ് അരുൺ ഒന്ന് മടിച്ചു നിന്നതും അഗ്നി ചെയറിലേക്ക് ഇരുന്ന് മെയിൽ അയച്ച് പേന കറക്കികൊണ്ടിരുന്നു.

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ചേച്ചി ഏതു സമയവും ഫോണിൽ ആണോ...

അതിനു നിനക്ക് എന്താ...

  ടെക്സ്റ്റൈൽസിലെ ജോലി പറ്റിയില്ലെങ്കിൽ വേറെ ജോലിക്ക് ട്രൈ ചെയണം...

എനിക്ക് ജോലിക്ക് ഒന്നും പോവാൻ വയ്യാ 

അത് പറഞ്ഞൽ എങ്ങനെ ശെരിയാവും നാല് വയറു കഴിഞ്ഞു പോണ്ടേ...

നീ പോകുന്നില്ലേ അത് മതി ഇപ്പോ...

എല്ലാ വീട്ടിലും ചേച്ചിമ്മാർ പണിക്ക് പോവാ ഇവിടെ നേരെ തിരിച്ച..

എന്നെ നോക്കാൻ പറ്റിയില്ലെങ്കിൽ എന്നെ കെട്ടിച്ചു വിട്ടോ...

കെട്ടിച്ചു വിടാൻ ഇവിടെ പൈസ നിറഞ്ഞു ഇരിക്കല്ലേ...
എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട...

എന്താ രണ്ട് പേരും തല്ലുട്ടം...

ചേച്ചിക്ക് ജോലിക്ക് പോവാൻ പറ്റില്ലെന്ന്...

അവളുടെ സ്വഭാവം നിനക്ക് അറിയാലോ
പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല 
ഞാൻ വല്ല വിട്ടുജോലിക്ക് പോയിക്കൊള്ളാം..

അമ്മ എങ്ങോട്ടും പോവണ്ട ഞാൻ ഇപ്പോ പോകുന്നുണ്ടാലോ...
ഏത് വരെ പോകുമെന്ന് നോക്കാം 
പിന്നെ കുറച്ചു കമ്പനികളിൽ ഞാൻ ഇന്റർവ്യൂവിനു പോയിട്ടുണ്ടല്ലോ അവിടുന്ന് എവിടുന്നെങ്കിലും വിളിക്കാതിരിക്കില്ല

നീ ഏതോ വലിയ കമ്പനിയിൽ ഇന്റർവ്യൂവിന് പോയിരുന്നില്ലേ  അത് എന്തായി ...

അഗ്നിശ്വർ കമ്പനിയുടെ കാര്യം അല്ലെ അത് ശെരിയായില്ല അവിടെ സെലക്ട്‌ ചെയ്തവരിൽ ഞാനും ആമിയും ഇല്ല....

അഗ്നിശ്വർ കമ്പനി വലിയ കമ്പനിയാ അവിടെ ഒന്നും ഡിഗ്രി പഠിച്ചവർക്ക് കിട്ടില്ല അവരുടെ ടെക്സ്റ്റൈൽസ് ഞാൻ നിന്നത് ആളെ എപ്പോഴെങ്കിലും കാണുമെന്ന് പ്രതീക്ഷിച്ച് പക്ഷേ 
ഒരു വട്ടം വന്നിട്ടുള്ളൂ പക്ഷേ കണ്ട മാത്രയിൽ എനിക്ക് ഇഷ്ടപ്പെട്ടു 
അഗ്നി സാർ വല്ലതും എന്നെ കെട്ടിയാൽ ഞാൻ രക്ഷപെട്ടു.

കാത്തിരുന്നോ അയാൾ ഇപ്പോ നിന്നെ കെട്ടാൻ വരും...

ദച്ചു ദച്ചു....

എന്താ ആമി ഇങ്ങനെ ഓടി കിതച്ചു വരുന്നത്....

നിനക്ക് മെയിൽ വന്നിട്ടുണ്ടോ...

എന്ത് മെയിൽ...

അഗ്നിശ്വർ കമ്പനിയിൽ നിന്ന് എനിക്ക് അപ്പോയിമെന്റ് ലെറ്റർ അവർ അയച്ചിട്ടുണ്ട് നിനക്ക് ഉണ്ടോ എന്ന് നോക്ക് 
പിന്നെ ദച്ചുവിനും മെയിൽ വന്നെന്ന് കണ്ടതും രണ്ട് പേരും സന്തോഷിച്ചു.

അമ്മേ നമ്മുടെ കഷ്ടകാലം ഒക്കെ മാറാൻ പോവ...
അവിടെ സ്റ്റാർട്ടിങ് തന്നെ നല്ല സാലറി ആണ്...
പിന്നെ അവർ ആ സന്തോഷത്തിൽ എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ നിന്നു.

ഈ സമയം മാനേജറെ അഗ്നി വിളിച്ചതും അദ്ദേഹം അവന്റെ റൂമിലേക്ക് വന്നു മ്

എന്താ സാർ വിളിച്ചത്...

നാളെ ഈ കാണുന്ന രണ്ട് പേര് ജോലിക്ക് വരും അവരെ കൊണ്ട് ആദ്യം തന്നെ എഗ്രിമെന്റ് സൈൻ ചെയ്യിപ്പിക്കണം.

സാർ ഇവിടെ ജോലിക്ക് വന്ന് വൺ വീക്ക്‌ ടൈം കൊടുത്ത് അവർക്ക് ഓക്കേ ആണെങ്കിൽ അല്ലെ എഗ്രിമെന്റ് സൈൻ ചെയ്യിപ്പിക്കാ...

ഇവർക്ക് അങ്ങനെ വേണ്ട ആദ്യം സൈൻ ചെയ്യിപ്പിക്കണം...

ഓക്കേ സാർ...

എന്നാൽ പോയിക്കോ..

അഗ്നി എന്തിനാ അങ്ങനെ ചെയ്യിപ്പിക്കുന്നത്..

വൺ വീക്ക് അവർക്ക് ടൈം കൊടുത്താൽ എന്നെ കണ്ട് അവർ മുങ്ങും അത് പാടില്ല അതിന് വേണ്ടി രണ്ട് വർഷത്തെ ബോണ്ട്‌ മുൻകൂട്ടി സൈൻ ചെയ്യിപ്പിക്കുന്നു അതുകൊണ്ട് രണ്ട് വർഷം കഴിയാതെ അവർക്ക് ഇവിടെ നിന്ന് പോകാൻ പറ്റില്ല...

എന്തായാലും അവരുടെ കാര്യം കഷ്ടമാണ് ഒരു രാവണന്റെ കൈയിൽ അല്ലെ കിട്ടിയിരിക്കുന്നത്.

മറ്റേ കുട്ടിയോട് എനിക്ക് ഒരു ദേഷ്യവും ഇല്ല 
പക്ഷേ ദേഷ്യം മുഴുവൻ ദക്ഷ വിശ്വനാഥനോട്‌ ആണ് അവളെ ശെരിക്കും ഞാൻ ഒരു പാടാം പഠിപ്പിക്കും...

ഏട്ടാ...

വാ സ്വാതി...
നീ കോളേജിൽ പോയില്ലേ...

സ്ട്രൈക്ക് ആണ് അപ്പോ വീട്ടിൽ പോവാതെ ഇങ്ങോട്ട് പോന്നു വീട്ടിൽ പോയാൽ ബോർ അടിക്കും പക്ഷേ ഇവിടെ അടിക്കില്ല അതും പറഞ്ഞ് അവൾ അരുണിനെ പുച്ഛചിരിയോടെ നോക്കിയതും അവൻ മുഖം തിരിച്ചു.

അപ്പോ നീ പ്രൈവറ്റ് റൂമിൽ ഇരുന്നോ എനിക്ക് മീറ്റിങ് ഉണ്ട്...

ഓക്കേ...

അരുൺ പോയി കോഫി കൊണ്ട് വാ..

ഞാൻ നിന്റെ വേലക്കാരൻ അല്ല സ്വാതി ...

ഞങ്ങളുടെ കമ്പനിയിൽ എന്റെ ഏട്ടന്റെ കീഴിൽ വർക്ക് ചെയ്യുന്നവരൊക്കെ എനിക്ക് വേലക്കാരൻ ആണ് പിന്നെ ഇവിടുത്തെ നിന്റെ ജോലി പോയാൽ നിന്റെ കുടുംബം പട്ടിണി ആവും അത് വേണോ വേണ്ടെങ്കിൽ ഞാൻ പറഞ്ഞത് പോയി ചെയ് അല്ലങ്കിൽ അറിയാലോ എന്നെ...
അരുൺ ദേഷ്യം കടിച്ചു അമർത്തി കോഫി കൊണ്ട് കൊടുത്തതും അവൾ കാലിന്മേൽ കാൽ കയറ്റി വെച്ച് അവനെ പുച്ഛത്തോടെ നോക്കി.
പിന്നെ ആ ദിവസം മാറ്റങ്ങൾ ഇല്ലാതെ കഴിഞ്ഞു പോയി.

പിറ്റേന്ന് ദച്ചുവും ആമിയും അമ്പലത്തിൽ കയറി തൊഴുത് നേരെ അഗ്നിശ്വർ കമ്പനിയിലേക്ക് പുറപ്പെട്ടു ഇനി തങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് എന്താണെന്ന് അറിയാതെ.

തുടരും....

🔥ദക്ഷാഗ്നി 🔥

അപ്പോ റിവ്യൂ റൈറ്റിങ്ങും പോന്നോട്ടെ 😍