Danger Point - 17 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഡെയ്ഞ്ചർ പോയിന്റ് - 17

Featured Books
  • Split Personality - 93

    Split Personality A romantic, paranormal and psychological t...

  • One Step Away

    One Step AwayHe was the kind of boy everyone noticed—not for...

  • Nia - 1

    Amsterdam.The cobbled streets, the smell of roasted nuts, an...

  • Autumn Love

    She willed herself to not to check her phone to see if he ha...

  • Tehran ufo incident

    September 18, 1976 – Tehran, IranMajor Parviz Jafari had jus...

Categories
Share

ഡെയ്ഞ്ചർ പോയിന്റ് - 17

👁️ മലയൻകാട് വെറുമൊരു കാടല്ല അതുപോലെതന്നെ അസുരൻമലയും എനിക്ക് ഇതുവരെ കിട്ടിയിട്ടുള്ള അറിവ് വെച്ച് പറയുകയാണെങ്കിൽ ഈ രണ്ടു പ്രദേശങ്ങളും ഒട്ടേറെ ഐതിഹ്യങ്ങൾ നിറഞ്ഞ മേഖലകളാണ്.... ചിരപുരാതന കാലഘട്ടത്തിൽ ഈ അസുരൻ മലയിൽ അധിവസിച്ചിരുന്നത് രാക്ഷസന്മാരായിരുന്നു.... എന്റെ കയ്യിലുള്ള താളിയോല ഗ്രന്ഥങ്ങളിൽ അത് വ്യക്തമായി പറയുന്നുണ്ട്.... അതുകൊണ്ടുതന്നെയാണ് ഈ മല അസുരൻ മല എന്നറിയപ്പെടുന്നത് തന്നെ.... ജഡാമഞ്ചി... അങ്ങനെയെങ്കിൽ അസുരൻ മലയിൽ ജീവിച്ചിരുന്ന രാക്ഷസന്മാരൊക്കെ എവിടെ പോയി.... ധൂമമർദിനി.... അതല്ലേ ജഡാമഞ്ചി ഞാൻ നിന്നോട് മുന്നേ പറഞ്ഞത് ചിരപുരാതനകാലത്തെന്ന് അന്ന് അത് അവരുടെ യുഗമായിരുന്നു ദേവന്മാരും അസുരന്മാരും നിരന്തരം യുദ്ധങ്ങൾ നടത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.... അന്ന് മലയൻകാട് ഭരിച്ചിരുന്നത്  യദുവംശത്തിൽ പിറന്ന ഇന്ദ്രഭാനു എന്ന രാജാവായിരുന്നു.... ഇപ്പോഴാണ് ഇത് മലയൻ കാട് ആയത് അന്ന് ഇവിടം അറിയപ്പെട്ടിരുന്നത് വൈകുണ്ഡ പുരി എന്നായിരുന്നു.... നാരായണ നാമത്താൽ അനശ്വരമായ വൈകുണ്ഡ പുരിയിലെ ഇന്ദ്രഭാനുവിന്റെ ഭരണം ദേവന്മാരുടെയും ദേവലോകത്തിന്റെയും കീർത്തി വർദ്ധിപ്പിച്ചു.... സത് ഭരണത്തിന്റെ നേർക്കാഴ്ചയിൽ അസുരന്മാരുടെ കണ്ണുതള്ളിപ്പോയി.... ഇന്ദ്രഭാനു അസുരകുലത്തിന് തന്നെ ഭീഷണി ആകും എന്ന് അവർ ഭയന്നു.... എങ്ങിനെയും ഇന്ദ്രഭാനുവിനെ വകവരുത്താൻ രാക്ഷസന്മാർ തക്കംപാർത്തു നടന്നു.... അന്ന് അസുരൻ മലയെന്ന മഹാസാമ്രാജ്യം ഭരിച്ചിരുന്നത് കുംഭൻ എന്ന അസുര രാജാവായിരുന്നു.... കുംഭാസുരന്റെ അഞ്ചു മക്കളിൽ ഏറ്റവും ഇളയ സന്താനമായിരുന്നു മായാവിയായ ദക്ഷാസുരൻ.... ഒരിക്കൽ ഇന്ദ്രഭാനുവിന്റെ മകൾ ഇന്ദ്രിയ തോഴിമാരുമൊത്ത് സൂര്യ വനത്തിൽ എത്തി കാനനഭംഗി ആസ്വാദിച്ചുകൊണ്ട് ഇന്ദ്രിയയും തോഴി മാരും സൂര്യ വനമാകെ ചുറ്റിക്കറങ്ങി.... ഈ സന്ദർഭത്തിലാണ് ആകാശ മാർഗ്ഗേ സഞ്ചരിച്ചിരുന്ന മായാവിയായ ദക്ഷാസുരൻ ഇന്ദ്രിയ രാജകുമാരിയെ കാണുവാൻ ഇടയായത്.... ഹോ ഇവർക്ക് എന്തൊരഴകാണ് ഇവളെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അതിൽ പരം ഒരു ഭാഗ്യം വേറെ ഉണ്ടാകാനില്ല എന്ത് ത്യാഗം സഹിച്ചാണെങ്കിലും ഈ അഴക് റാണിയെ വധുവാക്കണമെന്ന മോഹം ദക്ഷാസുരനിൽ ഒരു അഭിനിവേശമായി പടർന്നു കയറി.... ഇന്ദ്രിയ രാജകുമാരിയുടെ മനസ്സ് കീഴടക്കാൻ തന്നെ  ദക്ഷാസുരൻ തീരുമാനിച്ചു.... അതിനായി അതിസുന്ദരനായ ഒരു രാജകുമാരന്റെ വേഷത്തിൽ മായാവിയായ ദക്ഷാസുരൻ ഇന്ദ്രിയ രാജകുമാരിക്ക് മുൻപിൽ പ്രത്യക്ഷനായി.... ഞാൻ ഗന്ധർവ്വ രാജകുമാരനായ ചിത്രധർമ്മനാണ് ഈ സൂര്യവനത്തിൽ നാം നിത്യവും നായാട്ടിനായി എത്താറുണ്ട് എന്നാൽ ഇന്ന് ഞാൻ ഒരിക്കലും ദർശിക്കാത്ത ഒരു നിധി കണ്ടു അതാണ് ഇന്ദ്രഭാനു മഹാരാജാവിന്റെ മകൾ ഇന്ദ്രിയ രാജകുമാരി എന്ന നിങ്ങൾ എനിക്ക് ഭവതിയെ ഒരുപാട് ബോധിച്ചു എന്റെ ഭാര്യ പദം അലങ്കരിക്കുവാൻ ഇന്ദ്രിയ രാജകുമാരിക്ക് സമ്മതമാണോ..... ചിത്ര ധർമ്മന്റെ ആ ചോദ്യത്തിനു മറുപടി പറയാതെ രാജകുമാരിയും തോഴിമാരും സൂര്യ വനത്തിൽ നിന്നും ഓടി മറഞ്ഞു..... ഓടുന്നതിനിടയിൽ ഇന്ദ്രിയ രാജകുമാരി തോഴി മാരോട് ചോദിച്ചു.... ഞാൻ ഇന്ദ്രഭാനു മഹാരാജാവിന്റെ മകൾ ഇന്ദ്രിയ ആണെന്ന് അദ്ദേഹം എങ്ങനെയാണ് തിരിച്ചറിഞ്ഞത്.... ഗന്ധർവന്മാർക്ക് ചിലപ്പോൾ അതിന് ഒരു പ്രത്യേക കഴിവു തന്നെ ഉണ്ടായിരിക്കും തോഴിമാർ മറുപടി പറഞ്ഞു..... ധൂമമർദിനി കഥ ഇടയ്ക്ക് വച്ച് നിർത്തി ജഡാമഞ്ചിയെ നോക്കി.... ജഡാമഞ്ചി.... എന്താ മാതേ പുരാണം ഇടയ്ക്ക് വച്ച് നിർത്തി കളഞ്ഞത് കഥയിൽ കല്ല് കടി വല്ലതും അനുഭവപ്പെട്ടോ.... തീർച്ചയായും നീ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ജഡാമഞ്ചി പക്ഷേ ഞാൻ പറഞ്ഞ കഥയിലല്ല കല്ല് കടിച്ചത് ശരിക്കും നമ്മുടെ സ്വന്തം ജീവിതത്തിലാണ് അങ്ങിനെ സംഭവിച്ചത്..... ധൂമമർദ്ദിനി ശരിക്കും വിയർക്കുകയാണ്.... എന്താണ് മാതേ അവിടുന്ന് പറയുന്നത് നമ്മുടെ ജീവിതകഥയിൽ കല്ല് കടിച്ചെന്നോ എനിക്കൊന്നും മനസ്സിലാകുന്നില്ല എന്താണെങ്കിലും മടിക്കാതെ അക്കാര്യം അടിയനോട് പറയൂ മാതേ.... എന്നാൽ ധൂമമർദ്ദിനി ജഡാമഞ്ചിയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവിടെ നിന്നും ഉമ്മറ വാതിൽ കടന്ന് പുറത്തേക്ക് പോയി കഥയറിയാതെ ജഡാമഞ്ചിയും അവരെ അനുഗമിച്ചു..... പുറത്തെത്തിയ ധൂമമർദ്ദിനി മൂന്നാലു തവണ നിർത്താതെ ഛർദിക്കുന്നത് കണ്ടപ്പോൾ ജഡാമഞ്ചി അമ്പരപ്പോടെ അവരെ നോക്കി ചോദിച്ചു... പുറം അടിയൻ തടവിതരട്ടെ മാതേ.... ഉം  ഇതിനൊക്കെ ഇത്ര ചോദിക്കാൻ എന്തിരിക്കുന്നു ജഡാമഞ്ചി നീ എന്നെ ആദ്യമായിട്ടൊന്നുമല്ലല്ലോ തടവാൻ പോകുന്നത്..... ധൂമ മർദ്ദിനിയുടെ അർത്ഥം വച്ചുള്ള മറുപടിയിൽ ജഡാമഞ്ചി ഒന്ന് പതറിപോയി.... അവർ പറഞ്ഞത് ശരി തന്നെയാണെന്ന് അയാൾക്കു മനസ്സിലായി.... ധൂമ മർദ്ദനിയെ താൻ തടവാൻ തുടങ്ങിയിട്ട് കാലം കുറച്ചായി എന്നാൽ ഇപ്പോൾ ഈ സമയത്ത് അവർ ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടായിരിക്കും അത് ജഡാമഞ്ചിക്ക് ഒട്ടും മനസ്സിലായില്ല..... എന്നാലും സർവ്വസ്വാതന്ത്ര്യവും എടുത്ത് അയാൾ ധൂമമർദ്ദിനിയുടെ  പുറംഭാഗം ശരിക്കും തടവാൻ തുടങ്ങി.... ഈ സമയം അവർ വീണ്ടും ഛർദിക്കുന്നത് കണ്ടപ്പോൾ ജഡാമഞ്ചി വേപഥുവോടെ ചോദിക്കുകയുണ്ടായി.... എന്താ മാതേ ഇപ്പോൾ ഇങ്ങനെ ഒരു ഛർദി ഇത് പതിവില്ലാത്തതാണല്ലോ ഇനി ഏതെങ്കിലും ഭക്ഷണം വയറ്റിൽ പിടിക്കാഞ്ഞിട്ടാണോ.... അങ്ങനെയാണെങ്കിൽ ഞാൻ കുറച്ച് ഇഞ്ചി കുത്തിചതച്ച് പിഴിഞ്ഞ് നീര് തരാം ദഹനക്കേട് ആണെങ്കിൽ പെട്ടെന്ന് ശമിക്കും..... എടാ ജഡാമഞ്ചി നീ എന്നെ വൈദ്യം പഠിപ്പിക്കുവാണോ ഇത്തരം ഒറ്റമൂലി പ്രയോഗങ്ങൾ ഒന്നും നീ എന്നെ പഠിപ്പിക്കേണ്ട നാട്ടുവൈദ്യം അരച്ചു കലക്കി കുടിച്ചവളാ ഈ ധൂമമർദ്ദിനി ആ എന്നെയാ നീ ഇഞ്ചിയെ കുറിച്ച് പറഞ്ഞു പഠിപ്പിക്കുന്നത് ..... ത്ഫൂ   എരപ്പേ അങ്ങിനെ പറഞ്ഞുകൊണ്ട് ധൂമമർദ്ദിനി നീട്ടി തുപ്പി.... പിന്നെ ധൃതിയിൽ പുറത്തുവച്ചിരുന്ന മൺപാത്രത്തിൽ നിന്നും കുറച്ചു വെള്ളമെടുത്ത് വായും മുഖവും നന്നായി കഴുകി.... ജഡാമഞ്ചി ഉപ്പിൽ വീണ പല്ലിയെ പോലെ അവിടെ നിന്ന് പരുങ്ങി.... ഇതിനൊക്കെ കാരണക്കാരൻ നീയാ അകത്തേക്ക് നടക്കുന്നതിനിടയിൽ ധൂമ മർദ്ദിനി ജഡാമഞ്ചിയെ നോക്കി പറഞ്ഞു.... ഞാനോ.. ഞാൻ എന്തു ചെയ്തു ജഡാമഞ്ചി അത്ഭുതത്തോടെ ചോദിച്ചു..... നീ ചെയ്തതിന്റെ ഫലമാണ് എന്റെ ഈ ഛർദി പിന്നെ ഇത് വയറ്റിൽ പിടിക്കാത്തതിന്റെ പ്രശ്നമൊന്നുമില്ല പകരം വയറ്റിൽ പിടിച്ചതിന്റെ കൊഴപ്പാ.... ധൂമമർദിനി അർത്ഥം വച്ച് ജടാമഞ്ചിയുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു.....!!!   👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️തുടരും 👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️