Stories that are not in Puranas (6) in Malayalam Anything by BAIJU KOLLARA books and stories PDF | പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (6)

Featured Books
  • તેહરાન

    તેહરાન-રાકેશ ઠક્કર           હિટ ફિલ્મો આપનાર ‘મેડોક ફિલ્મ્સ...

  • RUH - The Adventure Boy.. - 7

    પ્રકરણ – 7  બાળપણની ગલીઓ...!!હવે આવ્યો ત્રીજા ધોરણમાં… જે મા...

  • રેડહેટ-સ્ટોરી એક હેકરની - 24

            રેડ હેટ:સ્ટોરી એક હેકરની        પ્રકરણ: 24      એક આ...

  • એકાંત - 25

    છ મહિના રેખાબેન અને નિસર્ગ સિવિલમાં રહીને બહાર નીકળ્યાં ત્યા...

  • મેઘાર્યન - 9

    મેઘાની વાત પૂરી થઈ ત્યાં જ અમારી આસપાસનું દ્રશ્ય બદલાઈ ગયું....

Categories
Share

പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (6)

♨️ വിക്രമാദിത്യമഹാരാജാവും വേതാളവും ഒരു ഘോര വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു വളരെ നേരമായി ഈ ദുരിത യാത്ര തുടങ്ങിയിട്ട്.... നടന്നു നടന്ന് വിക്രമാദിത്യ മഹാരാജാവിന് നല്ല ക്ഷീണം അനുഭവപ്പെട്ടു.... വിശ്രമം തന്റെ നിഘണ്ടുവിൽ പറഞ്ഞിട്ടില്ലാത്തതുകൊണ്ട് അദ്ദേഹം ക്ഷീണം ഒന്നും അത്ര കാര്യമാക്കിയില്ല... മഹാരാജാവിന്റെ പുറത്ത് സസുഖം വാണിരുന്ന വേതാളത്തിന് ക്ഷീണം എന്താണെന്ന് പോലും അറിയില്ലായിരുന്നു..... മഹാരാജൻ നമ്മൾ എന്തിനാണ് ഇപ്പോൾ ഈ കാട്ടിലേക്ക് വന്നത് ഇടയ്ക്ക് വേതാളം ചോദിക്കുകയുണ്ടായി... അതു കേട്ട് വിക്രമാദിത്യ മഹാരാജാവിന് ചിരി വന്നു ചിരിച്ചുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞു... അല്ലയോ വേതാളമേ അങ്ങയോട് ഞാൻ ഈ വനത്തിലേക്ക് വന്നതിന്റെ പൊരുൾ എത്രവട്ടം വെളിപ്പെടുത്തിയതാണ് എന്നിട്ടും അങ്ങ് വീണ്ടും വീണ്ടും അതുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്.... എന്നെ പരീക്ഷിക്കലാണോ ഇതുകൊണ്ട് അങ്ങ് അർത്ഥമാക്കുന്നത്.... മഹാരാജൻ അങ്ങേയ്ക്ക് എങ്ങിനെ വേണമെങ്കിലും എന്റെ ആവർത്തന ചോദ്യങ്ങളെ വിശകലനം ചെയ്യാം എന്നാലും ഞാൻ വീണ്ടും എന്റെ ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും..... ഇത്രയും കാലം നാം ഒരുമിച്ചു സഹവസിച്ചിട്ടും അവിടുന്ന് എന്തേ എന്നെ മനസ്സിലാക്കിയില്ല.... വേതാളത്തിന്റെ ആ ചോദ്യത്തിനു മുമ്പിൽ വിക്രമാദിത്യ മഹാരാജാവ് ഉത്തരമില്ലാതെ നിന്നുപോയി..... അതുകണ്ട് വേതാളം ചിരിച്ചുകൊണ്ട് മഹാരാജാവിനെ കെട്ടിപ്പുണർന്ന് അദ്ദേഹത്തിന്റെ കവിളിൽ നൂറു നൂറു മുത്തങ്ങൾ കൊടുത്തുകൊണ്ട് പറഞ്ഞു.... എന്റെ മഹാരാജൻ    എവിടെയും തോൽക്കുന്നത് എനിക്ക് ഇഷ്ടമല്ല തോൽവി എന്നത് മഹാരാജാവിന്റെ നിഘണ്ടുവിൽപോലും പറഞ്ഞിട്ടില്ല എങ്കിലും അതിന്റെ ഒരു ചെറു സാധ്യത പോലും ഈ വേതാളത്തിന് സഹിക്കാനാവില്ല.... അതും പറഞ്ഞു കരയാൻ തുടങ്ങിയ വേതാളത്തെ സമാധാനിപ്പിച്ചുകൊണ്ട് വിക്രമാദിത്യ മഹാരാജാവ് പറഞ്ഞു.... ഹേ വേതാളമേ കരയാതിരിക്കൂ അവിടുന്ന് എനിക്ക് ഒരു സന്തതസഹചാരി മാത്രമല്ല എന്റെ ജീവനും കൂടിയാണ് വേതാളം ഇല്ലെങ്കിൽ ഈ വിക്രമാദിത്യനില്ല അത് എന്നും എപ്പോഴും ഓർത്തു വച്ചോളൂ.... വേതാളം ചോദിക്കുന്ന ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരം പറഞ്ഞുകൊണ്ടുള്ള നമ്മുടെ ഈ യാത്രയ്ക്ക് യുഗ യുഗാന്തരങ്ങളുടെ പഴക്കമുണ്ട് ഇന്നും അത് നിർബാധം തുടർന്നുകൊണ്ടിരിക്കുകയാണല്ലോ..... അതേ മഹാരാജൻ നമ്മൾ തമ്മിലുള്ള ബന്ധം ഒരിക്കലും അവസാനിക്കുന്നില്ല അതിനു ദിനംപ്രതി ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുകയാണ് വേതാളം സന്തോഷത്തോടെ പറഞ്ഞു.... ഇരുവരും ഓരോന്നും പറഞ്ഞുകൊണ്ട് കാട്ടിലൂടെ വീണ്ടും നടത്തം തുടർന്നു.... അങ്ങിനെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വേതാളം അത് കണ്ടത് ദൂരെ അതിസുന്ദരിയായ ഒരു പെണ്ണ് കാട്ടരുവിയിൽ നിന്ന് മൺകുടത്തിൽ വെള്ളവും എടുത്ത് ഒരു ആശ്രമത്തിലേക്ക് കയറി പോകുന്നു.... ഉടൻ വേതാളം ചോദിച്ചു ആരാണ് മഹാരാജൻ ആ പെൺകുട്ടി.... അതിന് ആ പെൺകുട്ടിയെ നാം കണ്ടില്ലല്ലോ പിന്നെ എങ്ങനെ അവർ ആരാണെന്ന് ഞാൻ പറയും... വിക്രമാദിത്യ മഹാരാജാവിന്റെ മറുപടി കേട്ട് വേതാളം വല്ലാതെയായി ശരിയാണ് അവിടുന്ന് പറഞ്ഞത് കാണാത്ത ഒരാളെ കുറിച്ച് എങ്ങിനെ ശരി ഉത്തരം പറയാൻ കഴിയും...... എങ്കിൽ നമുക്ക് ആ കാണുന്ന ആശ്രമത്തിലേക്ക് ഒന്ന് പോയാലോ മഹാരാജൻ എനിക്ക് ആ പെണ്ണിനെ ഒന്നുകൂടി കാണാൻ വല്ലാത്ത പൂതി മനസ്സിന്റെ ഓരോ വകതിരിവില്ലായ്മയെ... വേതാളം വലിയ വായിൽ ചിരിച്ചുകൊണ്ട് വിക്രമാദിത്യ മഹാരാജാവിനോട് പറഞ്ഞു..... അരുത് വേതാളം മായക്കാഴ്ചകളിൽ നാം അഭിനിവേശം കൊള്ളാൻ പാടില്ല.... മഹാരാജൻ അവിടുന്ന് എന്താണ് പറഞ്ഞു വരുന്നത് എനിക്ക് അങ്ങട് ഒട്ടും മനസ്സിലാകുന്നില്ല.... എന്നാൽ അങ്ങേയ്ക്ക് മനസ്സിലാവുന്ന വിധത്തിൽ തന്നെ ഞാൻ പറഞ്ഞു തരാം ഉത്തരം ശരിയല്ലെങ്കിൽ എന്റെ തല പൊട്ടിത്തെറിച്ചു പോകുമെന്നാണല്ലോ പൊതുവേ അറിയപ്പെടുന്നത്..... അതുകൊണ്ട് സ്വന്തം തല സംരക്ഷിക്കേണ്ട ചുമതല എന്റെ ഉത്തരവാദിത്വം ആയതുകൊണ്ട് എനിക്ക് ഇവിടെ ശരികൾ മാത്രമേ പറയാൻ കഴിയൂ.... മഹാരാജൻ അവിടുന്ന് എന്റെ ക്ഷമയെ പരീക്ഷിക്കുന്നു... എത്രയും പെട്ടെന്ന് തന്നെ അവരെ കുറിച്ച് പറയൂ പ്രഭോ അത് അടിയന്റെ ഒരു അപേക്ഷയാണ് അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കരുത് പ്രഭോ.... ശരി എന്നാൽ ഇനി ദീർഘിപ്പിക്കുന്നില്ല ആ കഥ കേട്ടോളൂ.... ചിത്രപുരം എന്ന അസുര രാജ്യത്തെ തൃനേത്രൻ എന്ന രാക്ഷസനും അദ്ദേഹത്തിന്റെ ഏക മകളായ അഴകിയുമാണ് അവിടെ ആശ്രമം കെട്ടി പാർക്കുന്നത്... ഇവരുടെ കഥ വിചിത്രമാണ് തൃനേത്രൻ അസുര കുല ജാതൻ ആണെങ്കിൽ അഴകി ദേവകുല ജാതയാണ്.... അതുകേട്ട് വേതാളം ഹോ ഇവരുടെ കഥ വിചിത്രം തന്നെയാണല്ലോ ഒരു അസുരന് ദേവകുലജാതയായ പുത്രി എന്തായാലും കഥ കൊള്ളാം ബാക്കി പറയൂ മഹാപ്രഭോ.... അല്ലയോ വേതാളമേ ഈ കഥ കേൾക്കാൻ അങ്ങേയ്ക്ക് വല്ലാത്തൊരു ഉത്സാഹം തന്നെയാണല്ലോ തൃനേത്രന്റെ മകൾ അഴകിയെ കണ്ടിട്ടാണോ ഈ വെപ്രാളം... എന്ത് ചെയ്യാം പ്രഭോ നമ്മുടെയൊക്കെ ഈ മനസ്സ് വല്ലാത്തൊരു സംഭവം തന്നെയാണ് പ്രപഞ്ചത്തിൽ വച്ച് ഏറ്റവും വേഗതയേറിയ ഒരു ഇന്ദ്രജാലക്കാരൻ തന്നെയാണ് ഈ മഹാൻ അല്ലേ പ്രഭോ.... അതിന് ഒട്ടും സംശയം വേണ്ട വേതാളമേ ഈ മനസ്സ് ഇല്ലെങ്കിൽ നമ്മൾ ഉണ്ടോ മനസ്സാണ് നമ്മൾ നമ്മളാണ് മനസ്സ്... പിന്നെ ഒരു കാര്യം ഈ പ്രപഞ്ചത്തിൽ അങ്ങേയ്ക്ക് അറിയാത്ത ഒരു കഥകളും ഇല്ലെന്നാണ് ഞാൻ അറിഞ്ഞിരിക്കുന്നത് എന്നാൽ ഈ തൃനേത്രന്റെയും അഴകിയുടെയും കഥ എന്തുകൊണ്ട് അങ്ങ് അറിഞ്ഞില്ല.... അതും എന്റെ മനസ്സിന്റെ ഒരു അഹങ്കാരം ആയിരുന്നു പ്രഭോ പക്ഷേ ഇപ്പോൾ നാം അക്കാര്യത്തിൽ ബോധവാനായിരിക്കുന്നു കാരണം എല്ലാം തികഞ്ഞവരായി ആരും തന്നെ ഈ പ്രപഞ്ചത്തിൽ ഇല്ല സാക്ഷാൽ ജഗദീശ്വരൻ അല്ലാതെ.... സത്യങ്ങൾ എന്നും സത്യങ്ങൾ തന്നെയായിരിക്കും പ്രിയവേതാളമേ അത് എത്ര മൂടിവച്ചാലും ഒരുനാൾ പുറത്തുവരിക തന്നെ ചെയ്യും.... ഇപ്പോഴെങ്കിലും അങ്ങ് ഇക്കാര്യത്തെക്കുറിച്ച് ബോധവാനായതിൽ നാം ഏറെ സന്തോഷിക്കുന്നു ഇനി നമുക്ക് അവരുടെ കഥയിലേക്ക് തന്നെ പോകാം.... ചിത്രപുരം എന്ന അസുര രാജ്യത്തെ രാജാവായ തൃനേത്രൻ തന്ത്രശാലിയും ദയാശീലനും മഹാബലി ചക്രവർത്തിയെ പോലെ സ്നേഹസമ്പന്നനും പ്രജകളെ ജീവനുതുല്യം സ്നേഹിച്ച് അവരുടെ സന്തോഷത്തിനു വേണ്ടി മാത്രം ജീവിച്ച പുണ്യവാനായ ഒരു ഭരണകർത്താവ് തന്നെയായിരുന്നു.... ദേവന്മാർ പോലും  തൃനേത്രന്റെ ഭരണത്തെ വാനോളം പുകഴ്ത്തി പാടി... ത്രിലോകങ്ങളിലും  തൃനേത്രൻ ഏവർക്കും പ്രിയപ്പെട്ടവനായി മാറി... എല്ലാവരും തൃനേത്രനെ വളരെയധികം സ്നേഹിച്ചു... എന്നാൽ ദേവലോകത്തെ അപ്സരസുന്ദരിയായ രതി ഭദ്ര  തൃനേത്രനെ സ്നേഹിച്ചത് പരസ്പരം ഒന്ന് ചേരാൻ വേണ്ടി മാത്രമാണ്.....!!!  ♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️തുടരും ♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️