Earth --Riding --Terror --Revenues - 28 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 28

Featured Books
Categories
Share

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 28

👽 റോഡിന് നടുവിൽ ഒരു കൂട്ടം കരിമ്പൂച്ചകൾ അവയ്ക്ക് അസമാന്യ വലിപ്പം ഉണ്ടായിരുന്നു... ധ്രുവന്റെ കാൽ പെട്ടെന്ന് ബ്രേക്കിൽ അമർന്നു എന്താണ് സംഭവിക്കുന്നത് എന്ന് ഓർക്കാൻ പോലും ധ്രുവന് സമയം കിട്ടിയില്ല... അവനെത്തന്നെ തുറിച്ചു നോക്കിയിരിക്കുകയാണ് കരിമ്പൂച്ചകൾ അവയുടെ കണ്ണുകളിൽ നിന്നും രക്തം പൊട്ടിയടർന്ന് തുള്ളിത്തുള്ളിയായി താഴേക്ക് വീണുകൊണ്ടിരുന്നു... പലതുള്ളി പെരുവെള്ളം എന്നു പറഞ്ഞതുപോലെ രക്തം റോഡിലാകെ നിറഞ്ഞു കഴിഞ്ഞിരുന്നു.... പിന്നെ സംഭവിച്ചത് തല മരവിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു രക്തം റോഡിൽ നിറഞ്ഞു കവിഞ്ഞു മുകളിലേക്ക് ഉയർന്നു പൊങ്ങാൻ തുടങ്ങിയതും ധ്രുവന്റെ മനസ്സ് ഒന്നു പിടഞ്ഞു.... അല്പസമയത്തിനകം അവൻ ബോധം നഷ്ടപ്പെട്ട് സീറ്റിലേക്ക് മറിഞ്ഞുവീണു... സമയം അതിന്റെ പ്രയാണം തുടർന്നുകൊണ്ടിരുന്നു അങ്ങനെ നാഴികയും വിനാഴികയും കടന്നുപോയി.... ഒടുവിൽ എപ്പോഴോ കണ്ണ് തുറക്കുമ്പോൾ ധ്രുവന്റെ അരികിൽ രുദ്രൻ ഉണ്ടായിരുന്നു... കഴിഞ്ഞതെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ധ്രുവൻ ചോദിച്ചു... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ഞാൻ എങ്ങിനെ ഇവിടെ എത്തി... കഴിഞ്ഞത് കഴിഞ്ഞു ഇനിയെങ്കിലും നീ തനിച്ച് എവിടെയും പോകാതിരിക്കുക എപ്പോഴും ഭഗവാൻ കൂടെയുണ്ടാകണമെന്നില്ല... അതായിരുന്നു രുദ്രന്റെ മറുപടി.. അപ്പോ എന്നെ രക്ഷിച്ചു ഇവിടെ കൊണ്ടുവന്നത് നമ്മുടെ ഭഗവാൻ ആണോ ധ്രുവന്റെ സ്വരത്തിൽ ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു... തീർച്ചയായും നമ്മുടെ ഭഗവാൻ തന്നെയാണ് ധ്രുവാ നിന്നെ ഇവിടെ എത്തിച്ചത്... നീ കൂടെ ഇല്ലാതിരുന്ന ഒറ്റക്കാരണത്താൽ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല അങ്ങിനെ ആകെ ടെൻഷനടിച്ച് റൂമിൽ അങ്ങോട്ടുമിങ്ങോട്ടും പരിഭ്രാന്തിയോടെ നടക്കുന്നതിനിടയിലാണ് പുറത്ത് വല്ലാത്തൊരു ശബ്ദം കേട്ട് ഞാൻ ഞെട്ടിത്തരിച്ചു നിന്നത്... പുറത്ത് ഒരു വാഹനം വന്നു സഡൻ ബ്രേക്ക് ഇട്ടു നിൽക്കുന്ന ശബ്ദം.. ഒപ്പം തന്നെ ആരൊക്കെയോ കോർട്ടേഴ്സിലേക്ക് ഓടി കയറി വരുന്നുണ്ടായിരുന്നു... പിന്നെ വന്നവരിൽ ആരോ ഡോറിൽ മുട്ടി വിളിച്ചു രുദ്രാ വാതിൽ തുറക്ക് ആ ശബ്ദം നല്ല പരിചിതമായിരുന്നു ഉള്ളിൽ ഭയം നിറഞ്ഞു നിൽക്കുകയായിരുന്നുവെങ്കിലും പേടിച്ചു പേടിച്ച് ഞാൻ ഒരു കണക്കിന് വാതിൽ തുറന്നു... അപ്പോഴാണ് പുറത്തു കിടക്കുന്ന പോലീസ് ജീപ്പും ഒപ്പം തന്നെ നിന്നെ താങ്ങി പിടിച്ചു കൊണ്ടു വന്നു നിൽക്കുന്ന പോലീസുകാരെയും ഞാൻ കാണുന്നതും.... അതിൽ നമ്മുടെ ബെസ്റ്റ് ഫ്രണ്ട് ആയ  എസ് ഐ സാർ മുബാറക്കും ഉണ്ടായിരുന്നു അദ്ദേഹമാണ് എന്നെ പേരെടുത്തു വിളിച്ചത്... ആ പരിചിത ശബ്ദം കേട്ടത് കൊണ്ട് മാത്രമാണ് ഞാൻ വാതിൽ തുറന്നതും... രാത്രി പെട്രോളിങ്ങിന് ഇടയിലാണ് അവർ നിന്നെ ബോധമില്ലാത്ത അവസ്ഥയിൽ കണ്ടതെന്നും മുബാറക്ക് സാർ പറഞ്ഞു... ആദ്യം അവർ നിന്നെയും കൊണ്ട് നമ്മുടെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കാണ് പോയത് അവിടെ എന്നെ കാണാതെ വന്നപ്പോഴാണ് ഈ കോർട്ടേഴ്സിലേക്ക് അവർ  പോന്നത്.... നമ്മുടെ കാറും അവർ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്... ഹോ സമാധാനമായി രുദ്രൻ പറഞ്ഞത് കേട്ട് ധ്രുവൻ ആശ്വാസത്തോടെ പറഞ്ഞു... പിന്നെ നീ പറഞ്ഞത് നമ്മുടെ ഭഗവാനാണ് എന്നെ ഇവിടെ കൊണ്ടുവന്നത് എന്നല്ലേ... എന്നാൽ എന്നെ ഇവിടെ കൊണ്ടുവന്നത് മുബാറക്ക് സാറും സംഘവും അല്ലേ.... ധ്രുവൻ പറഞ്ഞത് കേട്ട് രുദ്രൻ ആ രാത്രിയിലും പൊട്ടിച്ചിരിച്ചു... എടാ ധ്രുവാ നീ പലപ്പോഴും എന്നെ മണ്ടൻ എന്നു വിളിച്ചു കളിയാക്കാറുണ്ട് ഇന്ന് ഇവിടെ വച്ച് ഞാൻ അത് നിന്നെ തിരിച്ചു വിളിച്ചു കണക്കു തീർക്കുകയാണ്... എടാ മണ്ടൻ ധ്രുവാ നീ എന്താ വിചാരിച്ചത് നമ്മുടെ ഭഗവാൻ നേരിട്ടു വന്ന് നിന്നെ രക്ഷപ്പെടുത്തി ഇവിടെ കൊണ്ടുവന്ന് ഇന്നോ രുദ്രാ നിന്റെ കൂട്ടുകാരൻ ധ്രുവൻ എന്ന് പറഞ്ഞ് എന്നെ ഏൽപ്പിച്ചിട്ട് പോയെന്നാണോ... ഭഗവാൻ എല്ലാത്തിനും ഒരു നിമിത്തമായെന്നാണ് ഞാൻ പറഞ്ഞതിനർത്ഥം... അതായത് നീ സഞ്ചരിച്ച വഴിയിലൂടെയുള്ള പോലീസ് പെട്രോളിംഗ് നിർത്തി വച്ചിട്ട് കാലം കുറേയായി... പക്ഷേ നീ അപകടത്തിൽ ആണെന്ന് നമ്മുടെ ഭഗവാൻ മനസ്സിലാക്കി... അതുകൊണ്ടാണല്ലോ കൃത്യമായി അതേസമയത്ത് പോലീസിന് അവിടെ വരാൻ തോന്നിയത് അതിന് ആ പോലീസുകാരെ പ്രേരണ ചെലുത്തി അത് വഴി പറഞ്ഞുവിട്ടത് ആരാ... ഭഗവാൻ ... ഇല്ലെങ്കിൽ തുടർന്നങ്ങോട്ട്‌ നിനക്ക് എന്ത് സംഭവിക്കുമെന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ... രുദ്രൻ കിതച്ചുകൊണ്ട് പറഞ്ഞവസാനിപ്പിച്ചു... രുദ്രൻ കിറു കൃത്യമായി എല്ലാം വിവരിച്ചു പറഞ്ഞു കേൾപ്പിച്ചപ്പോൾ മാത്രമാണ് ധ്രുവന് ബോധോദയം ഉണ്ടായത്... അവൻ ചിരിച്ചുകൊണ്ട് രുദ്രനെ നോക്കി പറഞ്ഞു... നിന്നെപ്പോലെ ഒരു കൂട്ടുകാരൻ എനിക്ക് ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ കട്ടപ്പൊകയായി പോയേനെ.... അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ... നീ എന്തെങ്കിലും കഴിച്ചോ രുദ്രൻ ചോദിച്ചു.... എന്ത് കഴിക്കാൻ ഒരു തുള്ളി വെള്ളം പോലും ഞാൻ കഴിച്ചില്ല... രുദ്രൻ   ഞാനും ഒന്നും കഴിച്ചില്ല നീ തനിച്ചു പോയ ടെൻഷൻ കാരണം എനിക്ക് ഒട്ടും വിശപ്പ് തോന്നിയില്ല... അപ്പുറത്തെ കോർട്ടേഴ്സിൽ താമസിക്കുന്ന സൗദാമിനി ചേച്ചി ചപ്പാത്തിയും ചിക്കൻ കറിയും കൊണ്ടു തന്നിട്ടു പോയി ഞാൻ അത് അങ്ങനെ തന്നെ കിച്ചനിൽ കൊണ്ടുപോയി വച്ചു തുറന്നു പോലും നോക്കിയില്ല... നീ ഒരു കാര്യം ചെയ്യ് വേഗം കൈ കഴുകിയിട്ട് വാ ഞാൻ അപ്പോഴേക്കും ആ ചപ്പാത്തിയും ചിക്കൻ കറിയും ഒന്ന് ചൂടാക്കി എടുക്കട്ടെ.... അതും പറഞ്ഞ് രുദ്രൻ കിച്ചണിലേക്ക് പോയി... സമയം കുറെ വൈകി ഇനി ഭക്ഷണം കഴിച്ചിട്ടും വലിയ പ്രയോജനം ഒന്നുമില്ല... പക്ഷേ വിശക്കുന്ന സമയത്ത് അതൊക്കെ ആര് നോക്കുന്നു.... ധ്രുവൻ ധൃതിയിൽ കൈ കഴുകി വരുമ്പോൾ ആരോടെന്നില്ലാതെ പറഞ്ഞു.... രുദ്രൻ പെട്ടെന്ന് തന്നെ ചിക്കൻ കറിയും ചപ്പാത്തിയും റിഫ്രഷ് ചെയ്തു കൊണ്ടുവന്നു... അവർ അങ്ങിനെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് രുദ്രൻ അക്കാര്യം ധ്രുവനോട് പറഞ്ഞത്... നീ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് പോയപ്പോൾ എന്നെ നമ്മുടെ മുതലാളി വിളിച്ചിരുന്നു നാളെ അദ്ദേഹം കടമറ്റത്ത് കത്തനാർ അച്ഛന്റെ അത്രയും പ്രഗൽഭനായ ഇമ്മാനുവൽ അച്ഛനെ കാണാൻ പോകുന്നുണ്ടെന്ന്.... നമ്മൾ താമസിക്കുന്ന എസ്റ്റേറ്റ് ബംഗ്ലാവിൽ അടിക്കടി ഓരോ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം അത് എന്താണെന്ന് അറിയുകയാണ് പ്രധാന ഉദ്ദേശം   ധ്രുവൻ    മുതലാളി വേറെ എന്തെങ്കിലും പറഞ്ഞോ  രുദ്രൻ   ഈ ഫാദർ ഇമ്മാനുവൽ ആള് ചില്ലറക്കാരനല്ല ചുട്ട കോഴിയെ പറപ്പിക്കും എന്നാണ് നമ്മുടെ മുതലാളി പറഞ്ഞത് .....!!!  👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽