highway in Malayalam Fiction Stories by ശശി കുറുപ്പ് books and stories PDF | പെരുവഴിയമ്പലം

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

പെരുവഴിയമ്പലം

കഥ
*****
പെരുവഴിയമ്പലം
🌺🌺🌺🌺🌺🌺🌺


രചന:
ശശി കുറുപ്പ്
***********************

മരണം കോളിംഗ് ബെല്ല് അമർത്തിയപ്പോൾ ഹോം നഴ്സ് വാതിൽ തുറന്നു.

നാളെ വെളുപ്പിന് 5.30 ആണ്‌ സമയം,
മരണം അറിയിച്ചു.

" രണ്ട് മാസം കൂടി നീട്ടി കിട്ടിയാൽ nursing ന് പഠിക്കുന്ന മകൾക്ക് ഫീസ് അടക്കാം. വേറെ ഒരു വരുമാനവും ഇല്ല. കരുണ കാട്ടണം"

ഹോം നഴ്സ് മരണത്തിന്റെ കാൽക്കൽ വീണു അപേക്ഷിച്ചു.


പ്രജ്ഞ വിട്ട് തളർന്ന ശരീരവുമായി മെത്തയിൽ കിടന്ന രാഘവൻ മാസ്റ്റർ , മണിയടി കേട്ടില്ല.
അറിയപ്പെടുന്ന
ദാർശനികനും എഴുത്തുകാരനും കവിയും, ജീവകാരുണ്യ പ്രവർത്തകനും ,രണ്ടുതവണ പഞ്ചായത്ത് പ്രസിഡൻ്റ് ഉം ആയിരുന്നു മാഷ്.

ആൺമക്കൾ 2 പേർ അമേരിക്കയിൽ.
ഒരു മകളും.

പറമ്പിൽ പണിയെടുത്തവർക്കും അടുക്കള ജോലിക്കാർക്കും 5 സെന്റ് സ്ഥലവും ചെറിയ വീടും പണിതു കൊടുത്തു മാസ്റ്റർ .

പലപ്പോഴും മകൾ മഹിമയെ കുറിച്ച് മാസ്റ്റർ സങ്കടപ്പെടത്ത ദിവസങ്ങൾ ഇല്ല.
ഒരിക്കൽ അവസാനമായി
അച്ഛനെ കാണുവാൻ അവൾ വന്നിരുന്നു; കുറെ വർഷങ്ങൾക്കു മുൻപ്.


അവൾ ഉപേക്ഷിച്ച് പോയ ഡയറി കുറിപ്പുകൾ വായിച്ചു തളർന്നു മൃതപ്രായൻ ആയി മാഷ്.

" കേനേഷിതം ലിംഗ സ്വത്ത്വം വിഭിന്നം ?

ലിംഗത്തിൻ്റെ സ്വത്ത്വ വിഭിന്നത ആരുടെ ഹിതമനുസരിച്ചാണ് രൂപപ്പെട്ടത് ?

മൂത്രം ഒഴിക്കാൻ വിങ്ങിപോട്ടുമ്പോൾ മറപ്പുരയില് ഇരുന്നു. ഒളിഞ്ഞു നോക്കിയ സഹപാഠി , മറ്റുകുട്ടികളോട് പറഞ്ഞു,
"നമുക്ക് ഉള്ളതുപോലെ മൂത്രമൊഴിക്കാൻ അവൾക്ക് ഇല്ല,
അവള് ഒരു ആണാണ് "
ചെളിനിറഞ്ഞ വരമ്പിൻ്റെ ഇരുവശങ്ങളിലും സ്വർണനിറമുള്ള നെന്മനികൾ നിറഞ്ഞ പാടങ്ങൾ. നെന്മണികൾ കൊത്തികൊറിക്കാൻ കിളികൾ പറന്നു നടന്നു.
തെങ്ങോലകളിൽ വള്ളികൾ നെയ്തെടുത് കൂടുകൾ നിർമിച്ചു അവർ കുഞ്ഞാറ്റകൾ ചേക്കേറി കൊയ്ത്തിനായി കാത്തിരുന്നു.
കറ്റ കൊയ്ത്തു കഴിഞ്ഞാൽ പാടങ്ങൾ വിജനമാക്കും. അവറ്റകൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പറന്നുപോകും.
അന്നു തിങ്കൾ ആഴ്ച്ച ആയിരുന്നു. കൂട്ടുകാർക്കൊപ്പം ഗേറ്റ് കടന്ന് സ്കൂളിൽ എത്തിയപ്പോൾ എട്ടാംക്ലാസ് ലെ ആൺ കുട്ടികൾ കൂകി വിളിച്ചു.
" ശിഖണ്ടി "
കരഞ്ഞു തിരികെ വീട്ടിൽ പോന്നു.
അമ്മ വടികൊണ്ട് അടിച്ച മുറിപ്പടുകളിൽ വാത്സല്യത്തോടെ അച്ഛൻ തടവി, അദ്ദേഹത്തിൻ്റെ കണ്ണുകൾ തുളുമ്പി ധാര ധാരയായി സങ്കടങ്ങൾ ഒഴുകി.
അമ്മ എന്നെ എന്നും വെറുത്തു
ഞാൻ ഒരു ദു:ശകുനം ആയിരുന്നു അവർക്കൊക്കെ.
പഠിപ്പ് നിർത്തി.
പിന്നെ ശരീരത്തിന് വളർച്ച തുടങ്ങി. മാറിടം വലുതായി, ലിംഗം ആൺകുട്ടികൾക്കുള്ളതുപോലെ വളർന്നു. പരിണാമ പ്രക്രിയയിൽ എന്റെ ട്രാൻസ്ജെൻഡർ സ്വത്വം പൂർണ്ണമായി.
അമ്മ പലപ്പോഴും അശ്രീകരം എന്ന് വിളിച്ചു. പട്ടിക്കും പൂച്ചകൾക്കും പേരു വിളിച്ച് ആഹാരം കൊടുക്കും, എനിക്ക് അടുക്കളയിൽ ഒരു പാത്രത്തിൽ എച്ചിൽ വെക്കും.
കരഞ്ഞു കണ്ണീർ വറ്റി.
ഞാൻ എന്ത് തെറ്റാണ്
ചെയ്തത് ?

അയൽവാസികൾ പുച്ഛിച്ചു ചിരിക്കും. ഏകാന്തയുടെ തടവറയിൽ പതിനഞ്ച് വയസ്സ് ആയപ്പോൾ അമ്മയുടെ അനുജത്തി ബോംബയിൽ കൊണ്ടുപോയി.
അവർ എന്നെ പോലെ ഉളളവർ പഠിക്കുന്ന സ്കൂളിൽ പഠിപ്പിച്ചു.

ചിറ്റപ്പൻ എൻ്റെ ശരീരത്തിൽ നിരവധി തവണ രതിസുഖം കണ്ടെത്തി. എനിക്ക് എതിർക്കാൻ കഴിഞ്ഞില്ല.

ഡയറി കുറിപ്പുകളുടെ ഒരു അദ്ധ്യായം അവസാനിപ്പിച്ച് അവൾ കോറിയിട്ടു
കേനേഷിതം ലിംഗ സ്വത്ത്വം വിഭിന്നം ?

മഹിമ പിന്നീട് വന്നിട്ടില്ല. മാഷ് മകളെ കണ്ടിട്ടുമില്ല.

ഭാര്യ, മാനസസരോവർ യാത്ര കഴിഞ്ഞു മടങ്ങി എത്താതെ സ്വാമിജി യുടെ ആശ്രമത്തിൽ തങ്ങി.

അവരെ കാണുവാൻ ആശ്രമത്തിൽ എത്തിയപ്പോൾ മാസ്റ്ററെ കെട്ടിപ്പിടിച്ചു അവർ മതിയാവോളം ഉമ്മ വെച്ചു.

അന്ന് രാത്രി ഉറങ്ങുവാൻ നന്നെ വൈകി.

"പുത്രമിത്രാർത്ഥകളത്രാദിസംഗമമെത്രയുമൽപകാലസ്ഥിതമോർക്ക നീ.
പാസ്ഥർ പെരുവഴിമ്പലം തന്നിലെ
താനന്തരായ് കൂടി വിയോഗം വരുംപോലെ "

" നമ്മൾ ജീവിത യാത്ര യിലെ വഴിപോക്കരാണ്. കുറെ നാൾ ഒന്നിച്ചു കഴിഞ്ഞു. ഇനിയും യാത്ര ബാക്കിയുണ്ട്. അങ്ങ് കനിവോടെ തിരികെ പോകണം. സർവ ചരാചരാചാര്യൻ അങ്ങേക്ക് തുണയാകും."

രാവിലെ ചായ നൽകിക്കൊണ്ട്
മാളവിക ടീച്ചർ പറഞ്ഞു.

മാസ്റ്റർക്കൊപ്പം പക്ഷികളും, മരങ്ങളും, പൂക്കളും ആശ്രമ പരിസരവും പൊട്ടികരഞ്ഞു. വ്രണിത ഹൃദയനായി മാസ്റ്റർ മടങ്ങി.
ഭൗതിക ജീവിതത്തിൽ നിന്നും വിട പറഞ്ഞു.
മാളവികയെ അത്രമാത്രം സ്നേഹിച്ചിരുന്നു മാസ്റ്റർ .
വിരക്തി ശരീരത്തെയും മനസ്സിനേയും തളർത്തി.
മാസ്റ്റർ കട്ടിലിൽ നിന്ന് പിന്നീട് എഴുനേട്ടിട്ടില്ല.


രണ്ടുമാസം അവസാനിച്ചു.

അടുത്ത വെളുപ്പിന് 5.30 ന് കോളിംഗ് ബെല്ല്
അടിക്കാതെ മരണം മാസ്റ്ററുടെ കാൽച്ചുവട്ടിൽ നിന്ന് തേങ്ങി അറിയിച്ചു.
"ആ ഹോം നഴ്സ്ന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് സങ്കടമുണ്ട്. ആദ്യമായി ഒരു തെറ്റ് ചെയ്തു.
അവളുടെ കുട്ടിയുടെ ഫീസ് മുടക്കാതിരിക്കാൻ രണ്ടു മാസം വൈകി."

മരണം പറയുന്നത് മാസ്റ്റർ കേട്ടില്ല.

5.30 ന് മുൻപ്തന്നെ പെരുവഴിഅമ്പലം ഒഴിവാക്കി,
ബഹുജന്മാർജ്ജിത കർമ്മങ്ങൾ ആശേഷം തിരുമുൽ കാഴ്ചെ വെച്ച്

തെരുവ് പട്ടികൾ മോങ്ങി, പക്ഷികൾ ചിറകടിച്ചു പറന്നു.
കൊള്ളിമീൻ വീശി.
ശക്തമായി മഴ പെയ്തു.

മരണം വിഷണ്ണനായി മടങ്ങി.
*******************************

ഴഴ ഴഴ ഴഴ ഴഴ ഴ ഴഴ ഴഴ ഴ ഴഴ ഴഴഴ ഴഴ ഴഴ ഴ ഴഴ ഴ ഴ ഴ ഴ ഴ ഴ ഴ
ഴഴ ഴ ഴഴ ഴ ഴഴ ഴഴ ഴ ഴഴ ഴ ഴ ഴ ഴഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ