Andayamy - 4 in Malayalam Love Stories by Chithra Chithu books and stories PDF | ആന്ദയാമി - 4

Featured Books
  • My Wife is Student ? - 25

    वो दोनो जैसे ही अंडर जाते हैं.. वैसे ही हैरान हो जाते है ......

  • एग्जाम ड्यूटी - 3

    दूसरे दिन की परीक्षा: जिम्मेदारी और लापरवाही का द्वंद्वपरीक्...

  • आई कैन सी यू - 52

    अब तक कहानी में हम ने देखा के लूसी को बड़ी मुश्किल से बचाया...

  • All We Imagine As Light - Film Review

                           फिल्म रिव्यु  All We Imagine As Light...

  • दर्द दिलों के - 12

    तो हमने अभी तक देखा धनंजय और शेर सिंह अपने रुतबे को बचाने के...

Categories
Share

ആന്ദയാമി - 4

\"മോനെ... മോനെ ആനന്ദ്... \"സുധാമണി കോപത്തോടെ അകത്തേക്ക് കയറി വരുന്ന മകനെ വിളിച്ചു ശേഷം അവന്റെ അടുത്തേക്ക് പോയി എന്നാൽ അമ്മയുടെ മുഖത്തേക്ക് കോപത്തോടെ നോക്കിയ ശേഷം അവൻ ഒന്നും പറയാതെ തന്റെ മുറിയിലേക്കു പോയി...

\"ശാന്തേ..\" സുധാമണി അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചു

\"എന്താ ചേച്ചി..\"

\"ഉണ്ടാക്കി കഴിഞ്ഞോ അവനുള്ള ഉണ്ണിയപ്പം..\" സുധാമണി അതും ചോദിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി...

\"ഉവ്വ് കഴിഞ്ഞു ചായ തിളക്കാനായി തിളച്ച ശേഷം ഉടനെ തരാം....\"

\"മ്മ്.... അവന്റെ പിണക്കം ഈ ഉണ്ണിയപ്പം കഴിച്ചാൽ മാറും..\"

കുറച്ചു നേരം കഴിഞ്ഞതും ചായ തിളച്ചു...ശാന്ത ഉടനെ തന്നെ അല്പം മധുരവും ചേർത്ത ശേഷം ഒരു ഗ്ലാസ്സിലേക്ക് പകർത്തി... ഉണ്ടാക്കിയ ഉണ്ണിയപ്പം ചെറിയ ഒരു പ്ലെയ്റ്റിലും വെച്ചു

\"ചേച്ചിയെ..\"

\"ആ... ദാ വരുന്നു...\"

ആയുഷ്യന്റെ മുറി ക്ലീൻ ചെയുന്ന സുധാമണി അതെല്ലാം അങ്ങനെ തന്നെ ഉപേക്ഷിച്ചു ശേഷം അടുക്കളയിൽ പോയി.. ശാന്ത പകർത്തി വെച്ച ചായയും ഉണ്ണിയപ്പവും കൈയിൽ എടുത്തു നേരെ മുകളിലുള്ള അവന്റെ മുറിയിലേക്ക് പോയി വാതിൽ തുറന്നു എന്നാൽ ആനന്ദ് അവിടെ എങ്ങും ഉണ്ടായിരുന്നില്ല...

\"ഈ ചെക്കൻ ഇതെവിടെ പോയി ഒരു പക്ഷെ മുകളിൽ പോയി കാണുമോ...\"ആ ഉണ്ടാകും..അവർ മനസ്സിൽ പറഞ്ഞു

അങ്ങനെ സുധാമണി കുറച്ചു ദൂരം നേരെ നടന്നു അവിടെ നിന്നും ഉള്ള മൂന്ന് പടികൾ ചവിട്ടിയാൽ ഒരു വാതിൽ ഉണ്ട് അത് തുറന്നാൽ പിന്നെ വിശാലമായ ഗാർഡൺ ആണ്... ചെടികളോടും പൂക്കളോടും പ്രീതിഉള്ള സുധാമണി മുറ്റത്ത്‌ നട്ടു വളർത്തും പോലെ ടറസിലും അവർ ചെടികൾ നട്ടു വളർത്തിയിരുന്നു

എന്നാൽ മുകളിൽ വളരെ കുറച്ചു പൂക്കൾ ചെടിയും കൂടുതൽ പച്ചക്കറി ചെടിയും ഉണ്ടായിരുന്നു .. വഴുതന, തക്കാളി, പച്ചമുളക്,കോവക്ക, വെണ്ടയ്ക്ക, കറിവേപ്പില, കനകാംഭരം, റോസ്,ചെമ്പകം അങ്ങനെ ഒത്തിരി ഇതിനു നടുവിലായി വൃത്താകറിയിൽ ഒരു ടീപോയും അതിനു ചുറ്റും നാല് ചെയ്യറും ഉണ്ടായിരുന്നു...

അവിടെ എത്തിയ സുധാമണി ചുറ്റും നോക്കി... ചെടികൾക്ക് നടുവിൽ എന്തോ ആലോചനയിൽ വിഷമത്തോടെ ഇരിക്കുകയാണ് ആനന്ദ്...

\"മോനെ... \"സുധാമണി വിളിച്ചു

അമ്മയുടെ വിളി കേട്ടതും ആനന്ദ് വീണ്ടും മുഖം തിരിഞ്ഞു..എന്നാൽ അത് കാര്യമാക്കാതെ സുധാമണി ചുടുള്ള ചായയും ഉണ്ണിയപ്പവുമായി മുന്നോട്ടു നടന്നു

\"മോനെ..\" അവർ വീണ്ടും വിളിച്ചു

ആനന്ദ് അപ്പോഴും നിശബ്ദത പാലിച്ചു...

മ്മ് അമ്മേടെ പൊന്നുമോന്റെ ദേഷ്യം മാറിയില്ല എന്ന് തോന്നുന്നു...അതും പറഞ്ഞുകൊണ്ട് സുധാമണി കൈയിൽ ഉള്ള ഗ്ലാസും പ്ലെയ്റ്റും ടീ പോയുടെ മേൽ വെച്ചു..

\"അമ്മേ പ്ലീസ് എന്നോട് ഒന്നും സംസാരിക്കണ്ട എന്നെ ഒന്ന് തനിച്ചിരിക്കാൻ സമ്മതിക്കുമോ... ആകെ ഒരു മനഃസമാദാനം കിട്ടുന്നത് കോളേജിലും കൂട്ടുകാരുടെ കൂടെ ഉള്ളപ്പോഴുമാണ്... ഈ വീട്ടിലേക്കു വരുന്നത് പോലും ഇപ്പോൾ താല്പര്യം ഇല്ലാതെയായി...\" ആനന്ദ് അല്പം കോപത്തോടെ പറഞ്ഞു

\"അങ്ങനെയങ്ങു പിണങ്ങിയാലോ... ഇങ്ട് നോക്കിയേ അമ്മ നിനക്ക് വേണ്ടി എന്താണ് കൊണ്ട് വന്നത് എന്ന്...\"

അത് കേട്ടതും ആനന്ദ് തിരിഞ്ഞു നോക്കി... ടീ പോയുടെ മേൽ ഉള്ള ഉണ്ണിയപ്പവും ചുടുള്ള ആവി പറക്കും ചായ കണ്ടതും ഒരു നിമിഷം ഉണ്ടായിരുന്ന ദേഷ്യം എല്ലാം തന്നെ പോയി...

\"എനിക്ക് ഇതൊന്നും വേണ്ട ഇത് കാണിച്ചു കൊണ്ട് എന്റെ ദേഷ്യം പോകും എന്ന് കരുതണ്ട...\"തന്റെ കോപം പോയത് കാണിക്കാത്ത മട്ടിൽ അവൻ പറഞ്ഞു

\"വേണ്ട എങ്കിൽ വേണ്ട ഞാൻ കഴിച്ചോളാം...\" അതും പറഞ്ഞുകൊണ്ട് സുധാമണി അതിൽ നിന്നും ഒരു ഉണ്ണിയപ്പം കൈയിൽ എടുത്തു...

\"ആ അങ്ങനെ ഇപ്പോ എന്റെ ഉണ്ണിയപ്പം അമ്മ കഴിക്കണ്ട... \"അതും പറഞ്ഞുകൊണ്ട് അവൻ അമ്മയുടെ കൈയിൽ ഉള്ള ഉണ്ണിയപ്പം തട്ടി പറിച്ചു...

പെട്ടന്ന് ഇരുവരും പരസ്പരം നോക്കി പുഞ്ചിരി തൂകി

ആനന്ദ് ആ ഉണ്ണിയപ്പം കഴിക്കുന്നതും നോക്കി സുധാമണി അവന്റെ തലയിൽ തഴുകി

\" അമ്മേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ...\"

\"മ്മ്.. ചോദിക്ക്..\"

\"അമ്മേ അമ്മ എന്തിനാ ഇങ്ങിനെ കഷ്ടപ്പെട്ട് ഈ ജീവിതം ജീവിക്കുന്നത് നമ്മുക്ക് പോകാം എങ്ങോട്ടേങ്കിലും ഞാൻ നോക്കാം അമ്മയെ പൊന്നു പോലെ എന്തിനാ ഈ സന്തോഷമില്ലാത്ത ജീവിതം...\"ആനന്ദ് ചോദിച്ചു

ആനന്ദ് പറഞ്ഞത് കേട്ടതും സുധാമണി അവന് ഒരു പുഞ്ചിരി നൽകി ഉത്തരമായി

\"എന്തിനാ അമ്മ ഇപ്പോ ചിരിക്കുന്നത് എനിക്കു മനസിലായില്ല...\" അമ്മയെ നോക്കി ആനന്ദ് ചോദിച്ചു

\"അല്ല ഞാൻ ആലോചിക്കുകയായിരുന്നു ഇത്രയും വളർന്നപ്പോ സ്വന്തം കാലിൽ നിൽക്കാൻ കഴിയും എന്ന് നിനക്ക് തോന്നുന്ന ഈ സമയം അമ്മയെ രക്ഷിക്കാൻ അല്ലെങ്കിൽ അമ്മയുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ നി ശ്രമിക്കുന്നു ന്റെ കുട്ടി അങ്ങനെ പറഞ്ഞത് എന്നോടുള്ള സ്നേഹം കൊണ്ടാണ് അതിൽ എനിക്കു സന്തോഷം മാത്രം എന്നാൽ ഈ വാക്കുകൾ കുറച്ചൂടെ വർഷങ്ങൾക്കു മുൻപ് പറഞ്ഞില്ല നിനക്ക് പത്തിൽ പഠിക്കുന്ന സമയത്തെങ്കിലും പറയാൻ സാധിച്ചോ ഇല്ല കാരണം അന്ന് നിനക്കും തണലായി അച്ഛൻ ഉണ്ടായിരുന്നു അദേഹത്തിന്റെ നിഴൽ നിനക്കും വേണമായിരുന്നു...ഇന്ന് അത് വേണ്ട എന്ന് തോന്നുന്നു അല്ലെ മോനെ... എപ്പോഴും മുന്നോട്ടു പോകുന്നത് നല്ലതാണ് ഇടയ്ക്കു തിരിഞ്ഞു നിക്കുന്നതിൽ തെറ്റില്ല...\" സുധാമണി പറഞ്ഞു

\"അതല്ല അമ്മേ ഞാൻ പറയുന്നത്..\"

\"മോനു ഒന്നും പറയണ്ട ഞാൻ നിന്റെ അച്ഛനെ ഉപേക്ഷിച്ചു ഞാൻ വരില്ല അങ്ങനെ വന്നാൽ ഇല്ല... ഈ സമൂഹം എന്ത് പറയും..\"

\"അപ്പോൾ നമ്മൾ ഈ സമൂഹത്തിന് വേണ്ടി ജീവിക്കണം എന്നാണോ അമ്മ പറയുന്നത്...\" ആനന്ദ് ചോദിച്ചു

\"തീർച്ചയായും ഇവിടെ ഈ സമൂഹത്തിൽ നമ്മൾ ജീവിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ജീവിക്കണം... \"അമ്മ മകനെ തഴുകി കൊണ്ട് പറഞ്ഞു

\"എന്ത് തന്നെയായാലും അമ്മയോട് ഞാൻ കാര്യം ഉറപ്പിച്ചു പറയുന്നു എനിക്ക് ഇവിടെ ശെരിയായി തോന്നുന്നില്ല സഹിക്കുന്നത് വരെ എന്നെ കൊണ്ട് കഴിയും വരെ ഞാൻ സഹിക്കും അതിരു കടന്നാൽ പിന്നെ ഉറപ്പിയായും ഞാൻ അമ്മയെയും കൊണ്ട് ഇവിടെനിന്നും പോകും അത് തടയാൻ അമ്മക്ക് ഒരിക്കലും കഴിയില്ല..\" ആനന്ദ് അത് തീരുമാനിച്ചത് പോലെ പറഞ്ഞു

അത് കേട്ടതും ഒന്നും പറയാതെ സുധാമണി ഇരുന്നു... ശേഷം കുറച്ചു നേരം ആ തണുത്ത ക്കാറ്റും പൂക്കളുടെ സുഗന്ധം ശ്വസിച്ചു കൊണ്ട് എല്ലാം മറന്ന് അവർ ഇരുവരും അവിടെ ഇരുന്നു അപ്പോഴേക്കും ആനന്ദ് തനിക്കായി അമ്മ കൊണ്ട് വന്ന ചായയും ഉണ്ണിയപ്പവും കഴിക്കുകയും ചെയ്തു...

\" അല്ല അമ്മേ അപ്പുറത്തെ വീട്ടിലേക്കു പുതിയ തമാസക്കാർ വന്നിട്ടുണ്ടോ... \" ഒരു കുശലം പോലെ അവൻ ചോദിച്ചു

\"ഉണ്ട്...അച്ഛൻ അമ്മ രണ്ടു കുട്ടികൾ മൂത്തത് പെൺകുട്ടി രണ്ടാമത്തേത് ആൺകുട്ടി... ആൺകുട്ടി ചെറുതാ പത്തിൽ പഠിക്കുന്നു എന്ന് തോന്നുന്നു പെൺകുട്ടിക്ക് നിന്റെ പ്രായം തോന്നും കണ്ടാൽ.. നല്ല ഭംഗി ഉള്ള കുട്ടിയാ തോനെ മുടിയും ഉണ്ട് രാവിലെ ഇങ്ങോട്ട് വന്നപ്പോ കണ്ടതാ എനിക്ക് എന്തോ ആ കുട്ടിയെ കണ്ടപ്പോ വല്ലാതെ ബോധിച്ചു...\"സുധാമണി പറഞ്ഞു

\" എന്ത് നല്ല ഭംഗി ഉള്ള കുട്ടിയോ ആഹാ ...\"ആനന്ദിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി എന്ന് വേണം പറയാൻ

\"എന്നാ മോനു അമ്മ താഴേക്കു പോകട്ടെ കുറച്ചൂടെ ജോലി ഉണ്ട്...\"

\"ഉം..\"

മകന്റെ നെറ്റിയിൽ ഒരു മുത്തം നൽകി കൊണ്ട് സുധാമണി അവിടെ നിന്നും പോയി...

\"ഉടനെ തന്നെ അവന്മാരെ വിളിച്ചു വരുത്തണം... അയൽവാസിയായി വന്നിരിക്കുന്ന ആ സുന്ദരിയെ കാണിച്ചു കൊടുക്കണം...\" ആനന്ദ് മനസ്സിൽ വിചാരിച്ചു

പെട്ടന്ന് തന്നെ പോക്കറ്റിൽ ഉള്ള തന്റെ ഫോൺ കൈയിൽ എടുത്തു

ആർക്കാ വിളിക്കേണ്ടത്... അവൻ ഒരു നിമിഷം ആലോചിച്ചു ആ കിരൺ അവനെ തന്നെ വിളിക്കാം...ആനന്ദ് തീരുമാനിച്ചു

അവൻ പെട്ടന്ന് തന്നെ കിരണിന്റെ നമ്പർ ഡയൽ ചെയ്‌തു...

\"ഹലോ..\" കിരൺ ചോദിച്ചു

\"ടാ എത്രയും പെട്ടന്ന് എന്റെ വീട്ടിലേക്കു വാ..\" ആനന്ദ് പറഞ്ഞു

\"എന്താ! എന്താ കാര്യം എന്തെങ്കിലും പ്രശ്നം...\" കിരൺ പതറി കൊണ്ട് ചോദിച്ചു

\"ഏയ്യ് നി വെറുതെ പതറല്ലേ നി ആ ശക്തിയെയും ചാൾസിനെയും വിളിച്ചു പെട്ടന്ന് വാ ഇങ്ങോട്ട്....\"

\"എന്താടാ... നി കാര്യം പറ...\"

\"ടാ ഇവിടെ എന്റെ വീടിനു മുന്നിൽ പുതിയ താമസക്കാർ വന്നിരിക്കുന്നു....\"

\"അതിനു..\"

\"അതിനോ ടാ അതിൽ ഒരു പെൺകുട്ടി ഉണ്ട് നല്ല ഭംഗിയാണ് പോലും അവളെ കാണാൻ..\"ആനന്ദ് സന്തോഷത്തോടെ പറഞ്ഞു

\"ആണോ നി കണ്ടോ അവളെ...\"

\"ഇല്ല അമ്മ പറഞ്ഞതാ പെട്ടന്ന് വാ നമ്മുക്ക് ഒരുമിച്ചു തന്നെ അവളെ കാണാം അതുവരെ ഞാൻ നോക്കുകയില്ല അങ്ങോട്ട്‌....\"

\"ശെരി ഇപ്പോ വരാം..\"കിരൺ ഫോൺ കട്ട്‌ ചെയ്തു...

കിരൺ പെട്ടന്ന് തന്നെ ചാൾസിനെയും ശക്തിയെയും വിളിച്ചു...

\"ടാ രണ്ടുപേരും ഉടനെ തന്നെ കവലയിലേക്ക് വാ... \"നമ്മുക്ക് ഉടനെ തന്നെ ആനന്ദിന്റെ വീട്ടിലേക്കു പോകാം...

കിരൺ പറഞ്ഞത് പ്രകാരം അവർ രെണ്ട്‌ പേരും ഉടനെ തന്നെ കവലയിൽ എത്തി... അപ്പോഴേക്കും അങ്ങോട്ട്‌ കിരണും വന്നു

\" എന്താടാ എന്താ ഈ സമയത്ത്... \"

\" അതൊക്കെ പറയാം... നിങ്ങൾ വാ നമ്മുക്ക് അവന്റെ വീട്ടിലേക്കു പോകാം... \"

അങ്ങനെ അവർ പെട്ടന്ന് തന്നെ ആനന്ദിന്റെ വീട്ടിലേക്കു പുറപ്പെട്ടു... കുറച്ചു ദൂരം മുന്നോട്ടു പോയതും അവർ ആനന്ദിന്റെ വീട്ടിലേക്കു എത്തി മുറ്റത്തു ബൈക്ക് നിർത്തിയ ശേഷം മുൻവാതിൽ തട്ടി

\"അമ്മേ...\" അവർ ഹാളിൽ ഇരിക്കുന്ന സുധാമണിയെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി

\"ആ ആരിത് മക്കള് വാ...\"

\"അവൻ ആനന്ദ് എവിടെ..\" കിരൺ ചോദിച്ചു

\"അവൻ മുകളിൽ ഉണ്ട്.. എന്താ പെട്ടന്ന് ഇങ്ങോട്ട്....\"

\"അത് വെറുതെ കുറെ ദിവസമായല്ലോ ഇങ്ങോട്ട് വന്നിട്ട് അതാ...\" ചാൾസ് പറഞ്ഞു

\"മ്മ്... മക്കള് ചെല്ല് അമ്മ കുടിക്കാൻ ഉള്ളത് കൊണ്ടുവരാം..\"

\" മ്മ്...\" മൂന്ന് പേരും ഉടനെ തന്നെ മുകളിലേക്കു നടന്നു


\"ടാ ആനന്ദ് എവിടെ നി..\" കിരൺ വിളിച്ചു

\"ഇങ്ട് വാ..\"

മൂന്ന് പേരും പെട്ടന്ന് തന്നെ ടറസിന്റെ മുകൾ എത്തി

\"ഏതാ വീട്...\" ശക്തി ചോദിച്ചു

\"ദേ ആ കാണുന്നതാ..\" ആനന്ദ് പറഞ്ഞു

\" ആഹാ അത്രക്കും സുന്ദരിയാണോ.. അന്റെ ഭാഗ്യം... \"

\" പിന്നല്ലാതെ.... \"

\"എന്നാൽ അവൾ എന്റെ..\" ചാൾസ് പറഞ്ഞു

\"പോടാ ഇത് എന്റെ വീടാ അവൾ എന്റെ വീടിനു മുന്നിൽ വന്നിട്ടുണ്ടെങ്ങിൽ അത് എനിക്ക് വേണ്ടി ദൈവം കൊണ്ട് വന്നതാ...ഞാൻ നിങ്ങളെ വിളിച്ചത് പോലും എന്റെ സെലെക്ഷൻ നിങ്ങൾക്ക് കാണാൻ വേണ്ടിയാ... \"ആനന്ദ് പറഞ്ഞു

അവർ അങ്ങനെ ഓരോന്നും സംസാരിക്കുന്ന സമയം സുധാമണി അങ്ങോട്ട്‌ ചായയും ഉണ്ണിയപ്പവുമായി വന്നു ശേഷം അവിടെ നിന്നും താഴേക്കു പോയി ഈ സമയം യാമിനി പുറത്തേക്കു വരുന്ന നിമിഷത്തിനായി അവർ നാല് പേരും കാത്തിരുന്നു



തുടരും