A Nobody in Malayalam Short Stories by Aval books and stories PDF | ആരും അല്ലാതായവൾ

The Author
Featured Books
  • ભાગવત રહસ્ય - 149

    ભાગવત રહસ્ય-૧૪૯   કર્મની નિંદા ભાગવતમાં નથી. પણ સકામ કર્મની...

  • નિતુ - પ્રકરણ 64

    નિતુ : ૬૪(નવીન)નિતુ મનોમન સહજ ખુશ હતી, કારણ કે તેનો એક ડર ઓછ...

  • સંઘર્ષ - પ્રકરણ 20

    સિંહાસન સિરીઝ સિદ્ધાર્થ છાયા Disclaimer: સિંહાસન સિરીઝની તમા...

  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

Categories
Share

ആരും അല്ലാതായവൾ

പെട്ടെന്ന് ഒരു ദിവസം അവൾ ആരും അല്ലാതായി അല്ലെ... ഒരിക്കൽ പറഞ്ഞു നീയാണ് എല്ലാം എന്ന്.. നിയാണ്എന്നെ ഏറ്റവും കൂടുതൽ അറിഞ്ഞത് എന്ന്...നിന്റെ രൂപവും ഭാവവും ഒക്കെ ഇഷ്ടമാണെന്നു...ആ വാക്കുകൾ അവളെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചു... അവളെ കെട്ടിരിക്കാൻ അവളെ കാഴ്ചകൾ കാണിക്കാൻ.. അവളെ ഒന്നു ചേർത്ത് പിടിക്കാൻ ആരും ഇല്ലാതിരുന്ന സമയം...അവൾക്കു ചുറ്റുമുള്ള എല്ലാവരെയും അവൾ ചേർത്തു നിർത്തേണ്ടി വന്ന നാളുകൾ... ആരോടും ഒന്നും പറയാതെ എല്ലാം അവളുടെ കടമയായി ചെയ്തുകിടുത്തുകൊണ്ടിരുന്നു.. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ജീവിച്ചു..ഇടയിലെപ്പോഴോ
പ ആഗ്രഹിച്ചതെലാം ഒരു പുകമറ പോലെ മുന്നിൽ വന്നപ്പോ..പുകമറ മാറ്റി അതെടുക്കാൻ തോന്നിയതെന്തിനാ... വിട്ടു കളഞ്ഞ മതിയായിരുന്നു.. എങ്കിൽ ഇത്രയും തവണ ഹൃദയം നുറുങ്ങില്ലാരുന്നു... ഇതിപ്പോ കത്തി കുത്തിയിറക്കുന്ന വേദന.. വീണ്ടും വീണ്ടും വലിച്ചുരി കുത്തികൊണ്ടിരിക്കുന്നു.. ഇനി വയ്യ.. മരണം വരെ വിട്ടുകൊടുക്കില്ല എന്നോർത്താണ് ചേർത്തു പിടിച്ചത്..അത് മരണവേദന തരുമ്പോ ...ഒന്നിറങ്ങിപോകാൻ പറയുമ്പോ...നീ ആരും അല്ല എന്ന് വീണ്ടും വീണ്ടും പറയുമ്പോ... ഒരിക്കലും ആ പഴയ സാന്നിധ്യം അവൾക്ന കിട്ടില്ല എന്ന് വീണ്ടും വീണ്ടും മനസ്സ്പറയുമ്പോ... എന്ത് ചെയ്യും ദൈവമേ.... കഴിഞ്ഞ നാളുകളിലെ അവളെ.. എല്ലാം സഹിച്ചു കൂടെ നിന്നവളെ ഒരിക്കലെങ്കിലും ഓർത്തിരുന്നെങ്കിൽ... ഒന്നു ചേർത്തു പിടിക്കാതെ വിട്ടു കളയാൻ പറ്റുവോ....ഒരു ബന്ധം നിലനിർത്താൻ ഒരുവൾക് ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ കഴിയും.. ഇതിൽ കൂടുതൽ എങ്ങനെ ഒരാളെ പ്രണയിക്കാനാവും.. എന്നും മനസ് മുഴുവൻ ഒരാൾ മാത്രമേ ഉണ്ടായിട്ടുള്ളൂ... അത് തീവ്രമായ ഒരു വികാരം ആയിരുന്നതുകൊണ്ടാവാം മുന്നിൽ കൊണ്ടുവന്നത്.. എല്ലാം അറിഞ്ഞത്... എല്ലാം. പറഞ്ഞത്....ഓരോ ദിവസവും ഓരോ കാഴ്ചകളും.. ഓരോ ഉയർച്ച താഴ്ചകളും അവൾ കണ്ടത് മിഥ്യ ആയിരുന്നോ... അതോ ഇപ്പൊ ബോധപൂർവം ഒഴിവാക്കിയതോ... അങ്ങനെ വെറുതെ പോലും ചിന്തിക്കാൻ കഴിയുന്നില്ല.. അവൾ അറിഞ്ഞ അവളെ അറിഞ്ഞ ആൾ ഒരിക്കലും വേണ്ടെന്നു വെക്കില്ല... അല്ലെങ്കിൽ അങ്ങനൊരാളെ അവൾക് തിരിച്ചു കൊടുക്കില്ല... ആ മനസ്സിൽ എവിടെയെങ്കിലും അവളുണ്ടാവും എന്ന് വിശ്വസിക്കണനാണ് അവൾക്കിഷ്ടം...മറിച്ചായാൽ അവളുടെ പ്രണയം വെറും ഒരു മരിചിക ആയി പോകില്ലേ. അതിൽ സത്യം ഇല്ലാതാവില്ലേ... അവൾ വീണ്ടും വീണ്ടും ചതിക്കപെട്ടെന്ന് കരുത്തേണ്ടിവരില്ലേ.. ഒരിക്കലും കിട്ടാത്ത ഒന്നിനെ തേടിപോയ ഏറ്റവും വലിയ വിഡ്ഢി.... കൈയിൽ ഇല്ലാത്തതു ഉണ്ടെന്നു കരുതി എന്തൊക്കെയോ കണ്ടു അഹങ്കരിച്ചു ഭ്രാന്തി... നിന്നെ പ്രണയിക്കാൻ ഈ ലോകത്ത് ആരും ഇല്ല... നിന്റെ വേദനകൾ ആരെയും വിഷമിപ്പിക്കില്ല...നിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പറയാൻ, നിന്റെ വിഷമങ്ങൾ നീ പറയാതെ അറിയാൻ ആരൊക്കെയോ നിനക്കുണ്ടെന്നു നീ സ്വപ്നം. കണ്ടതാണ്.. ഒരു പഴകിനാവ്.. നിനക്കുവേണ്ടി കാത്തിരിക്കാൻ ആരും ഇല്ല...നിന്റെ മനസ് ആർക്കും വേണ്ട.. അവരുടെ ആവശ്യങ്ങൾ കഴിഞ്ഞു... നിന്നെക്കാൾ കൂടുതൽ കടപ്പാടുള്ളവർ കൂടുതൽ കരുത്തോടെ അവർക്ക് ചുറ്റും ഉണ്ട്... ഒരിക്കലും നീ ചിന്തിക്കുന്നത് പോലെ വിഡ്ഢിത്തരം ആരും ചിന്തിച്ചിട്ടുണ്ടാവില്ല... എല്ലാം ചെയ്തു കൊടുത്തു., എല്ലാത്തിനും കൂടെ നിന്നു.. ആരും താങ്ങാനില്ലാത്തപ്പോ താങ്ങായി തണലായി അതിന്റെ നന്ദി മാത്രമാണ് നീ ഇന്നുവരെ നീ അനുഭവിച്ച സാന്ത്വനം.. അല്ലാതെ നിനക്ക് വേണ്ടി ആരും ജീവിക്കുന്നില്ല.. ചിലപ്പോ ഒരു നുറുങ്ങോർമയായി ആ മനസ്സിൽ മിന്നി മായുമായിരിക്കും ... അവളും അത്രയേ ആഗ്രഹിച്ചുള്ളൂ... എങ്കിലും ദേഷ്യപെടുമ്പോ അവൾ ചെയ്ത ഒരു കുഞ്ഞ് കാര്യമെങ്കിലും ഓർത്തിരുന്നെങ്കിൽ,... ഒരു ദിവസത്തെ അവളുടെ ത്യാഗം.. തനിച്ചോടുമ്പോ കൂടെ ഓടാൻ ഒരു ദിവസം അവൾ കാണിച്ച ധൈര്യം ഓർത്തിരുന്നെങ്കിൽ... അവൾക് കൊടുത്തതൊന്നും തിരിച്ചെടുക്കില്ലാരുന്നു.. അവൾക്കും നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു.. എന്നാൽ ആ നഷ്ടങ്ങളുടെ എല്ലാം മുകളിൽ ആ ഒരാളായിരുന്നു.. ഉള്ളിലൊളിപ്പിച്ച അയാളോടുള്ള സ്നേഹം ആയിരുന്നു.. ഒരിക്കലും ആ മനസ്സ് വേദനിക്കരുത് എന്നേ പ്രാർത്ഥിച്ചിട്ടുള്ളു.. ആ ചിരി കാണാൻ വേണ്ടിയാണു എല്ലാം ചയ്തു കൊടുത്തത്... ഇന്നുവരെ ആരെങ്കിലും ഇതുപോലെ അന്ധയായിട്ടുണ്ടാവുമോ... അവളുടെ കണ്ണിൽ ആ സങ്കടങ്ങൾ മാത്രം വന്നു പെട്ടു.. അതുമായ്ക്കാനുള്ള ഓട്ടം ആയിരുന്നു.. നീ കൂടെ ഉള്ളപ്പോ ധൈര്യം തോന്നുന്നുവന്നു പറഞ്ഞപ്പോ അഭിമാനത്തോടെ അവകാശത്തോടെ എല്ലാം ചെയ്തു.. ഒന്നും ആവശ്യപ്പെടാതെ.. എവിടെന്നൊക്കെയോ നുള്ളിപെറുക്കി... നാളേക്ക് കരുതിയതും.. ഒരുപാടു ഹൃദയത്തോട് ചേർത്തു വെച്ചതും ഒക്കെ മുന്നിൽ വെച്ചു കൊടുത്തു... തിരിച്ചു കിട്ടിയ ചിരി മതിയായിരുന്നു അവൾക്.. ആ കണ്ണിന്റെ തിളക്കം മതിയായിരുന്നു... അവൾ എല്ലാം ആണെന്ന് ആ കണ്ണുകൾ പറയുന്നത് പോലെ തോന്നിയത് അതുകൊണ്ടാവും.. ഇന്ന് ആ തിളക്കം കാണുന്നില്ല.. ഇന്ന് മറ്റെന്തിനോ വേണ്ടി ഓടികൊണ്ടിരിക്കുന്നു.. അവിടെ അവൾ തടസം ആവും എന്നുള്ള പേടിയാണ് ആ കണ്ണുകളിൽ.. ഇന്ന് ആ കണ്ണുകൾ അവളെ ഭയക്കുന്നു.. അവൾ കാരണം ഉണ്ടായേക്കാവുന്ന നഷ്ടങ്ങളെ മാത്രമാണ് ആ കണ്ണുകളിൽ നോക്കുമ്പോ കാണുന്നത്... അവളെ സന്തോഷിപ്പിക്കാൻ വേണ്ടി പാട്ടുകൾ പാടുന്ന.. ചിലപ്പോഴൊക്കെ അവളോട്‌ മിണ്ടാൻ വേണ്ടി മാത്രം അവസരങ്ങൾ ഉണ്ടാക്കിയിരുന്നവനെ കാണുന്നില്ല... എല്ലാത്തിലും അവളുടെ അഭിപ്രായം ചോദിച്ചിരുന്നവൻ ഇപ്പൊ ഒന്നും പറയാനില്ലാതെ വാക്കുകൾ പരതുന്നു... അവളെ വഴിയിൽ ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ടാവും ഇടക് ഇടക് എന്തെങ്കിലും ഒരു ആശ്വാസവാക്ക് പറയാൻ ഓടി വരുന്നത്.. അതും അവൾക് നിധിയാണ്... അതുകൊണ്ടാണല്ലോ ഇന്നും കൂടെ നിക്കാൻ തോന്നുന്നത്.. ഇന്നവളെക്കാൾ ഉയരത്തിൽ എന്തൊക്കെയോ അവനെത്തിപിടിക്കാനുണ്ട്...അതിനൊരു തടസമായി അവൾ മാറിയാൽ ഒരിക്കലും ആ ഓർമ്മകളിൽ പോലും അവളുണ്ടാവില്ല അതവൾക് മനസിലായി .. ആ സ്നേഹം നഷ്ടപ്പെടാൻ അവൾക് ആഗ്രഹിക്കുന്നില്ല.. അത് നിലനിൽക്കണമെങ്കിൽ അവൾ മാറിയേ പറ്റൂ., പഴയതുപോലെ ഓർമ്മചെപ്പിലടച്ചു വെക്കണം.. ഒരിക്കലും തുറക്കാത്ത പൂട്ടിട്ടു പുട്ടണം.. അതിനു കഴിയോ അവൾക്.. അറിയില്ല...പെട്ടെന്ന് എല്ലാം ആയവന്റെ ആരും അല്ലാതായിതീരാൻ കഴിയുമോ അവൾക്... അവളുടെ സ്വപ്നം ഉപേക്ഷിച്ചുപോകാൻ കഴിയുമോ.,.. നാളെ എന്താവും അവൾക്കു വേണ്ടി കരുതിവെക്കുന്നതെന്നറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കട്ടെ,.. ഒന്നുകൂടി അവളെ നഷ്ടപ്പെടാൻ വയ്യെന്ന് പറഞ്ഞു അവളെ ചേർത്തു പിടിക്കാൻ ഓടിവരുന്നവനെ സ്വപ്നം കണ്ടുറങ്ങാൻ അവളോടു പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കുന്ന അവളുടെ മനസിനെ എങ്ങനെ അടക്കി നിർത്തും... സ്നേഹിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടെന്നറിയുമ്പോഴല്ലേ മനസുകൊണ്ട് ചിരിക്കാനാവു... പൊന്നു പോലെ നോക്കുമായിരുന്നവനെ തട്ടിക്കളിക്കുന്നത് കാണുമ്പോ.. സ്വന്തം അച്ഛന്റെ വിസർജ്യങ്ങൾ എടുക്കാൻ മടിയുള്ളവർ നോക്കില്ല എന്ന ഉറപ്പുള്ളപ്പോ... ഒരിക്കലും ഒരുവേദനക്കും തനിച്ചു വിട്ടുകൊടുക്കില്ല എന്ന ദൃഡപ്രതിജ്ഞ എടുത്തവൾ എന്നെങ്കിലും തനിച്ചാവുമ്പോ ഓടിച്ചെന്നു കൂടെ ഇരിക്കണം എന്നല്ലേ കരുതുള്ളു...ഇന്ന് ആരും അല്ലെന്നു കരുതുന്നവർ എന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോ അവിടെ ഉണ്ടാവേണ്ടേ.. അന്നും ഇതേ മനസോടെ പ്രണയിക്കാൻ അവൾ കാത്തിരിക്കണ്ടെ . അവളുടെ പ്രണയം സത്യം ആവണം എന്നെങ്കിലും ഇന്നവൾ പിന്മാറിയാൽ ആ പ്രണയം മരിച്ചുപോകും... ഇത്രനാൾ ജീവൻ കൊടുത്തു കാത്തുസൂക്ഷിച്ച അവളുടെ പ്രണയത്തെ അവളെങ്ങനെ കൊന്നു കളയും .. വേണ്ട ഒന്നും ചെയ്യണ്ട... അങ്ങനെ തന്നെ അവൻ ഉപേക്ഷിച്ച സ്‌ഥലത്തു നിൽകാം.... അവൻ വരും എന്ന പ്രതീക്ഷയിൽ.. ആരും അല്ലാതായവളെ എല്ലാം ആണെന്ന് പറഞ്ഞു ചേർത്തു നിർത്താൻ അവൻ വരും..അ പ്രതീക്ഷ ഇല്ലാതെ അവളെങ്ങനെ ഉറങ്ങും..,