Her love in Malayalam Short Stories by Aval books and stories PDF | അവളുടെ പ്രണയം

The Author
Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

അവളുടെ പ്രണയം

അവളുടെ പ്ലസ്ടു വെക്കേഷന് കാലത്താണ് അനിയത്തിപ്രാവ് ഫിലിം കാണുന്നത്.... അങ്ങനെ ആദ്യമായി മനസ്സിൽ ഒരാളോട് ആരാധന തോന്നി, കുഞ്ചാക്കോബോബൻ...ആക്കാലത്തു അവളൾപ്പെടെ ഒരുപാടു പേരുടെ ആരാധന മൂർത്തി ആയിരുന്നു അദ്ദേഹം.... അങ്ങനെ കൗമാരത്തിന്റെതായ മാനസിക മാറ്റങ്ങൾ അവൾക്കു അനുഭവപ്പെട്ടു തുടങ്ങി.... ആയിടക്കാണ് അച്ഛൻ എൻട്രൻസ്ക എക്സാം പ്രെപറേഷൻ സ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞത്.അച്ഛൻ ബുക്സ് ഒക്കെ സംഘടിപ്പിച്ചു തന്നു.. എനിക്ക് തനിയെ പഠിച്ചിട്ടു ഒന്നും കിട്ടുന്നുണ്ടായിയുന്നില്ല.. ച്ചിട്പനുള്ള ഉപായം അച്ഛൻ തന്നെ കണ്ടുപിടിച്ചു... അങ്ങനെയാണ് അദ്ദേഹത്തിന്റെ മുൻപിൽ എത്തിയത്... കുഞ്ചാക്കോബോബന്റെ ഫേസ്കട്ടുള്ള ഒരു ചുള്ളൻ.. അതാവണം ആദ്യത്തെ അട്ട്രാക്ഷൻ...എന്തോ ഒരു വല്ലാത്ത ആരാധന ആയിരുന്നു മനസ്സിൽ.. ആരാധനയും അതില്കൂടുതൽ ബഹുമാനവും ആയിരുന്നു..ആദ്യമായി അവളുടെ മനസ്സിൽ ഇടം നേടിയ ആൺകുട്ടി... അവതൊന്നും പുറത്തു കാണിച്ചില്ല.. ദൂരെ നിന്ന് ആസ്വദിച്ചു.... മനസ്സിൽ കൊണ്ട്നടന്നു... സൗന്ദര്യം കൊണ്ടും, വിദ്യാഭ്യാസം കൊണ്ടും, സാമ്പത്തികം കൊണ്ടും അവളെക്കാൾ ഒരുപാടു ഉയരെ ആയിരുന്നു... അതുകൊണ്ട് തോന്നിയ ഇഷ്ടം മനസ്സിൽ അടക്കിപിടിക്കാൻ തീരുമാനിച്ചു... അവൾക്കെതിപ്പിടിക്കാവുന്നതിലും ഏറെ ദൂരെ ആയിരുന്നു അവന്റെ സ്ഥാനം ...പഠന സംബന്ധമായി ഇടക്കൊക്കെ കാണാൻ സാധിച്ചു... പഠനത്തെക്കാൾ കൂടുതൽ അവൻ അവളെ ആകർഷിച്ചു...നോട്ടവും ചെഷ്ടകളും ഒക്കെ അവൾക്കു മനപാഠം ആയിരുന്നു.. അവൻ ഇഷ്ടപെടുന്ന എല്ലാത്തിനേം അവളും ഒരുപാടു സ്നേഹിച്ചു...ഓരോ നോട്ടത്തിലും അവളോട്‌ ഒരു ഇഷ്ടം ഉള്ളതുപോലെ അവൾക്കു തോന്നി. എപ്പോഴോ അവനും അവളെ ശ്രദ്ധിക്കുന്നതായി തോന്നി...പാട്ട് കേൾക്കാൻ അവൾക് ഇഷ്ടം ആയിരുന്നു... അതുകണ്ടിട്ട് 12 ക്ലാസ്സ്‌ കഴിഞ്ഞപ്പോ അച്ഛൻ അവൾക്കോരു ടെപ്റെക്കോർഡർ വാങ്ങികൊടുത്തു ...അവന്റെ അടുത്ത് ഒരുപാടു ഓഡിയോ കാസ്സെറ്റ് ഒക്കെ ഉണ്ടായിരുന്നു..എപ്പോഴും പാട്ട് പാടുന്ന ശീലം ഉണ്ടായിരുന്നു.. ആ സൗണ്ട് അന്നും അവൾക് ഹരം ആയിരുന്നു.... ഇടക്ക് വരുമ്പോ കാസ്സെറ്റ് കൊണ്ടുവരും.. കൂടുതൽ ഹിന്ദി പാട്ടുകളായിരുന്നു... ബൈ ബൈ 98, ബാസിഗർ.. അങ്ങനെ കുറെ തന്നിട്ടുണ്ട്..അവളുടെ അനുജത്തിമാരും അവന്റെ ചങ്ങാതിമാരായി...ഒരുദിവസം ഇഷ്‌ക് മൂവി കേസ്സ്റ്റ് കൊണ്ടുവന്നു അതവളുടെ കയ്യിലാണ്കൊ ടുത്തത്.... അതിന്റെ ബാക്ക് സൈഡിൽ 'ഇഷ്‌ക്?' എഴുതിയിരുന്നു.. അതവളുടെ ശ്രദ്ധയിൽ പെട്ടു... മനസ് പെട്ടെന്ന് തുള്ളിച്ചാടുന്നത് പോലെ തോന്നി.. പക്ഷെ ഡയറക്റ്റ് ഒന്നും പറഞ്ഞില്ലല്ലോ.. തന്നോട്പ റയട്ടെ എന്നോർത്തു വന്ന സന്തോഷം മനസ്സിൽ അടക്കി അവൾ നടന്നു... അങ്ങനെ എൻട്രൻസ് എക്സാം അടുത്തെത്തി .അവരുടെ വീട്ടിൽ പോയി കുറച്ചു ദിവസം താമസിച്ചു പഠിക്കാൻ പോയി... അവിടെ അച്ഛനും, അമ്മയും ചേട്ടന്മാരും ചേച്ചി എല്ലാവരും ഉണ്ടായിരുന്നു... അങ്ങനെ അവിടെ വെച്ചു കൂടുതൽ അടുത്ത്കു പെരുമാറാൻ തുടങ്ങി... ചെഷ്ടകളിലൂടെ അവന്റെ ഇഷ്ടം അവളറിഞ്ഞു തുടങ്ങി... മനസ്സിൽ മഴപെയ്തുകൊണ്ടിരുന്നു... അതവളുടെ വീടായിട്ടു തോന്നി... അവൾ ആ വീട്ടിലേക്ക് വലതു കാൽ വെച്ചു കേറുന്നത് സ്വപ്നം കാണാൻ തുടങ്ങി....അങ്ങിനെ എൻട്രൻസ് എക്സാം എഴുതി.. അവന്റെ ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ അവൾ സൂക്ഷിച്ചിരുന്നു... അതിൽ തൊട്ട്അ നുഗ്രഹം വാങ്ങിച്ചിട്ടാണ് പിന്നീടുള്ള ഓരോ കാര്യവും ചെയ്തിരുന്നത്.... ഇതു കോളേജ്കോ ചേരണം.. ഇതു കോഴ്സ് പഠിക്കണം അങ്ങനെയെല്ലാം അച്ഛൻ അവനോടു ചോദിക്കുമായിരുന്നു... അച്ഛനും ഒരുപാടു ബഹുമാനം ആയിരുന്നു... അങ്ങനെ അവൾ സ്വപ്നം കണ്ടിരുന്ന ആൾ പതിയെ പതിയെ അവളുടെ ഹൃദയം കീഴടക്കിതുടങ്ങി... അവനെ എന്ത്‌ വിളിക്കണം എന്ന് അവൾക്കറിയില്ലായിരുന്നു... മനസ്സിൽ പല പേരുകൾ വിളിച്ചു താലോലിച്ചു...അവർ പരിചയപ്പെട്ടതിന് ശേഷമുള്ള അവളുടെ ആദ്യത്തെ ബർത്ഡേയ്ക്ക് അവൻ അവൾക്കൊരു സമ്മാനം കൊടുത്തു ജീവിതത്തിൽ ഇന്നും അമൂല്യമായി കാണുന്ന സമ്മാനം.... ഒരു ബര്ത്ഡേയ്കാർഡു പിന്നെ ഒരു പേന... ആ കാർഡിൽ ചുമന്ന അക്ഷരത്തിൽ ആശംസകൾ അറിയിച്ചപ്പോ ഇതുവരെ ആരും വിളിക്കാത്ത ഒരു ചെല്ലപ്പേരുണ്ടായിരുന്നു.. ജീവിതത്തിൽ ഇതുവരെ ആരും വിൽക്കാത്ത പേര്.. അവനുമാത്രം അവകാശപെടാനുള്ള പേര്...അവൾക് കിട്ടിയ ആദ്യത്തെ പ്രണയ സമ്മാനം . എന്തുകൊണ്ടോ അതവളാരെയും കാണിച്ചില്ല...ആരും. കാണാതെയാണ് അതു തന്നത് അതുകൊണ്ട് ആരും കാണാതെ സൂക്ഷിച്ചു.. എന്നിട്ടും അവൾക്അ സംശയം ആയിരുന്നു വെറുതെ തോ ന്നിയതാണോ ദൈവമേ എന്ന്ങ് എപ്പോഴും ചോദിക്കും... അങ്ങനെ എൻട്രൻസ്നെ എക്സാം ഒക്കെ കഴിഞ്ഞെങ്കിലും ആ സൗഹൃദം മുന്നോട്ടുപോയി... ഇടക്കൊക്കെ വരാനുള്ള സ്വാതത്ര്യം അവനുണ്ടയിരുന്നു.. അവൻ പറഞ്ഞ കോളേജിൽ ജോയിൻ ചെയ്തു... ആരും അറിയാതെ പ്രണയം നടക്കുന്നുണ്ടായിരുന്നു... അവൻ വീട്ടിൽ എല്ലാവരും ആയിട്ടു ഒരു അടുപ്പം സൂക്ഷിച്ചു... ഇടക്ക് വരുമ്പോകിട്ടുന്ന കൊച്ചു കൊച്ചു നിമിഷങ്ങൾ അവൾ സൂക്ഷിച്ചു വെച്ചു....അതിലൊക്കെ ചേർത്തുപിടികലിന്റെ സുഖം അവളാനുഭവിച്ചു..അങ്ങനെ ഒരു ദിവസം അവൾ പഠിക്കു കൊണ്ടിരുന്നപ്പോൾ റൂമിൽ എത്തി അവൾക്കൊരു സമ്മാനം നല്കി...അതായിരുന്നു അവൾക്കു ആദ്യമായിക്കിട്ടിയ ഉറപ്പ്... തന്നെ കൈവിട്ടു കളയില്ല എന്നദ്യമായി തോന്നിയത് അന്നായിരുന്നു....പിറ്റേ ദിവസം അവന്റെ സ്കൂട്ടറിൽ അവളെ കോളേജിൽ കൊണ്ടുപോയാക്കി.. പോകുന്ന വഴി അമ്പലത്തിൽ കേറി.. എനിക്കുള്ളതാണെന്നു ഞാൻ വിശ്വസിച്ചോട്ടെ ദൈവമേ എന്നാണ് ആദ്യം പറഞ്ഞത്.. പിന്നെ ഒരിക്കലും എനിക്ക് നഷ്ടപ്പെടരുതേ എന്നും... അന്നുമുതൽ അ ഇഷ്ടം മനസ്സിൽ ചിരപ്രതിഷ്ഠ നേടി... അവൾക്കും അവനും പരസ്പരം സ്നേഹം കൈമാറാൻ ഒരുപാടു സുന്ദര നിമിഷങ്ങൾ കൊടുത്തു.. എന്തെങ്കിലുo ഒക്കെ കാരണങ്ങൾ ഉണ്ടാക്കി അടുത്തേക്ക് ഓടിചെല്ലാനുള്ള അവസരങ്ങൾ ഉണ്ടാക്കിയെടുക്കുമായിരുന്നു.. ദൂരെ നിന്നാണെങ്കിലും ഒന്ന് കണ്ടാൽ മതിയായിരുന്നു മനസൊരുപാട് സന്തോഷിക്കും... അങ്ങനെ ഡിഗ്രി കാലം മനോഹരമായ പ്രണയ കാലം ആയി.. തമ്മിൽ കാണുന്ന ഓരോ നിമിഷവും ഓർത്തുവെക്കാൻ ശ്രമിച്ചു... അവൻ സിവിൽ സർവീസ് എക്സാം പ്രിപയർ ചെയ്തു... അവൾ ഊണിലും ഉറക്കത്തിലും അവനുവേണ്ടി പ്രാർത്ഥിച്ചു.. അവൻ ആഗ്രഹിക്കുന്നതിനേക്കാൾ ഉയരത്തിൽ എത്തണം.. അതായിരുന്നു എന്നും പ്രാർത്ഥന... ആയഇടക്കൊക്ക അമ്പലത്തിൽ പോകുമ്പോ ആരും കാണാതെ പുഷ്പാഞ്ജലി എഴുതിക്കും..അവൾക്കു വേണ്ടി ഒന്നും പ്രാർത്ഥിച്ചില്ല.. എല്ലാ പ്രാർത്ഥനകളിലും അവൻ മാത്രം നിറഞ്ഞു നിന്നിരുന്ന കാലം.. കുഞ്ഞനിയത്തിയും അവളും കുടി ആയിരുന്നു എപ്പോഴും ഒരുമിച്ചു നടന്നിരുന്നത് കുഞ്ഞാരുന്നെങ്കിലും അവൾക്കു മാത്രം ചെറിയ രീതിയിൽ എല്ലാം മനസിലാവുന്നുണ്ടായിരുന്നു..ഒരിക്കൽ വീട്ടിൽ പേഴ്സ് മറന്നു വെച്ചു പിറ്റേന്ന് രാവിലെ പേഴ്‌സ് കൊടുത്തിട്ടുവരാം എന്നും പറഞ്ഞിറങ്ങി... ചുമ്മാ അങ്ങ് പോകുവാരുന്നു... അവൻ അവളെ കാത്തു നില്പുണ്ടായിരുന്നു .അന്നത്തെ സ്കൂട്ടർ യാത്ര ഒരു അനുഭവം ആയിരുന്നു... അന്ന് ഞങ്ങൾ ഒരമ്പലത്തിൽ പോയി ഒരു കാവ്... കാടിന്റെ നടുക്കുള്ള ഭംഗിയുള്ള ക്ഷേത്രം.. അവിടെ അവരെ ചേർത്ത ദേ വി എന്നും അങ്ങനെ ചേർത്തുവെക്കാൻ അവൾ പ്രാർത്ഥിച്ചു... കുറെ നർമ മോഹൂർത്തങ്ങളുണ്ടായിരുന്നു അന്ന്... അവിടെത്തിയാൽ ഞങ്ങള്ക്ക് മാത്രം ഒരു ചെറുചിരിയോടെ ഓർക്കാൻ പറ്റുന്നത്.. അങ്ങനെ എത്ര എത്ര യാത്രകളാണ്സ്കൂട്ടറിൽ പോയിട്ടുള്ളത്... അതിൽ ആദ്യം കേറിയ പെൺകുട്ടി അവളാണെന്നു ഒരുപാടു തവണ പറഞ്ഞു കേട്ടിട്ടുണ്ട്.... പിന്നെ ഒരു കല്യാണത്തിന് പോയപ്പോ ബീച്ചിൽ പോയത്.. അന്ന് അച്ഛനും അമ്മയും അനിയത്തിമാരും എല്ലാവരും ഉണ്ടായിരുന്നു എന്നിട്ടും കൈകോർത്തു തിരകൾ എണ്ണി നടന്നത് ഒരിക്കലും മറക്കില്ല...അന്ന് ആരെങ്കിലും നോക്കുന്നുണ്ടോ എന്നൊന്നും ഓർത്തിട്ടില്ല.. ആരും ഒന്നും പറഞ്ഞിട്ടുമില്ല... പിന്നെ ഒരു ഓണത്തിന് അമ്മ നെറ്റി വാങ്ങിത്തന്നു.. ആദ്യമായി നെറ്റി ഓകേ ഇട്ടു നിന്നപ്പോ അവൻ വരുന്നു.... അന്ന് ഒരുമിച്ചിരുന്നു മയിൽ‌പീലിക്കാവ് സിനിമ കണ്ടു... അടുത്തടുത്താണിരിക്കുന്നത് ആരും കാണാതെ ചെലപ്പോ ഒന്ന് തോടും.. എല്ലാവരും ചുറ്റും ഉണ്ടാവും... പേടിച്ചേല്ലാവരേം നോക്കുമ്പോ അവൻ ഒരു കള്ളച്ചിരിയോടെ അവളെനോക്കും... അതൊക്കെ ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു...ഇന്നും അതിലെ പാട്ടുകൾ കേൾക്കുമ്പോൾ അ സുന്ദര നിമിഷങ്ങൾ ഓർമയിൽ വരും.. പിന്നെ ഊഞ്ഞാൽ കെട്ടിതും ആടിതും എല്ലാം ഓർമയിൽ ഇപ്പോഴും തളിർത്തു നിൽക്കുന്നുണ്ട്...പിന്നീട് ഒരിക്കൽ വന്നപ്പോൾ വീടിന്റെ മുകളിലേക്ക് പണിയാനുള്ള പ്ലാനും ഡിസൈനും ഒക്കെ അച്ഛൻ വരപ്പിച്ചു... അതും നല്ല രസം ആയിരുന്നു.. അവളും അവനും കുടി ആയിരുന്നു ടെറസിൽ കേറി എല്ലാം നോക്കിത്.. അവളോടാണ് എല്ലാം സംസാരിച്ചത്... അങ്ങനെ ഒരുപാടു അടുയത്‌പോയ് ദിവസങ്ങൾ...ഓർത്തു വെക്കാൻ ഒരുപാടു കുഞ്ഞു കുഞ്ഞു ഓർമപ്പൊട്ടുകൾ... പിന്നെ ഒരുമിച്ചു ഐസ്ക്രീം കഴിക്കാൻ പോയ സ്ഥലങ്ങൾ കുറെ ഓർമ്മകൾ അങ്ങിനെയും ഉണ്ട്.. സങ്കരാചര്യരുടെ സ്തൂപം കാണാൻ പോയത് അന്നെല്ലാവരും ഉണ്ടായിരുന്നു... അവളും, അവനും കുഞ്ഞനുജത്തിയും ആദ്യം കേറി അനിയത്തീടെ കണ്ണ് വെട്ടിച്ചു കുറെ കുസൃതികളോപ്പിച്ചിട്ടുണ്ട്...പിന്നെ ഒരിക്കലും മറക്കാത്ത യൂണിവേഴ്സിറ്റി യാത്ര... അവന്റെ കയ്യും പിടിച്ചു കുറെ സമയം നടക്കാൻ പറ്റി... ഒരുമിച്ചു ട്രാൻസ്‌പോർട് ബസിന്റെ സീറ്റിലിരുന്നുള്ള ആ യാത്ര...സ്പ്രൈറ്റ് വാങ്ങി തന്നത്.. ഒരുമിച്ചു ഫുഡ്‌ കഴിച്ചത് തിരിച്ചു വന്നതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓർമയിൽ ജ്വലിച്ചു നിൽക്കുന്നു..
അവളുടെ അയല്പക്കത്തെ ഒരു ചേട്ടനും ചേച്ചിക്കും ആയിടക്കാണ് മോനുണ്ടായതു.. കുറെ നാൾ കുട്ടികളുണ്ടാവാതിരുന്നിട്ടു കിട്ടിയതാണ് ആ കുഞ്ഞിനെ.. ഞങ്ങൾക്കും അവനെ വെല്യ കാര്യം ആയിരുന്നു.. ചേച്ചിടെ പ്രഗ്നൻസി ടൈമിലെ ചേട്ടന്റെ ശ്രദ്ധ ഒക്കെ അവളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകും ആയിരുന്നു.. അവനും അവളും കല്യാണം കഴിക്കുന്നതും അവളുടെ പ്രെഗ്നൻസി ടൈം.. പിന്നെ ആ കുഞ്ഞിനെപോലെ ഒരു മോനുണ്ടാകുന്നത് അങ്ങനെ പലതും അവൾ സ്വപ്നം കണ്ടിരുന്നു...ആ കുഞ്ഞിനെ താരാട്ടു പാടുന്നപോലെ അവൾ അടുത്ത വീട്ടിലെ കുഞ്ഞിനെ ഉറക്കി... അവനെ എടുക്കുമ്പോ അവളുടെ മോനെ എടുക്കുന്ന ഫീൽ ഒക്കെ വന്നു... അങ്ങനെ ആരോടും പറയാത്ത എന്തൊക്കെ സ്വപ്‌നങ്ങൾ.,.
പഠന ആവശ്യത്തിന് കുറച്ചു നാൾ അവനു മാറി നിൽക്കേണ്ടി വന്നു.. ആ നാളുകളിലാണ് അവർ തമ്മിൽ ഏറ്റവും അധികം ദിവസങ്ങൾ വിട്ടു നിന്നത്... എന്നാലും എഴുത്തുകളിലൂടെ അവാൻ അവളെ സാന്ത്വനിപ്പിച്ചു.. അവന്റെ സാമീപ്യം അവളെ അറിയിക്കും വിധം പ്രണയാതുരമായിരുന്നു ഓരോ വാക്കുകളും.... അവന്റെ ഹോസ്റ്റൽ വിശേങ്ങൾ, ഫ്രണ്ട്‌സ്, അവൻ കേൾക്കുന്ന പാട്ടുകൾ.. യുഗ്മഗാനങ്ങളാണെങ്കിൽ പിന്നെ അതിന്റെ ഇഷ്ടപെട്ട വരികൾ ആ എഴുത്തിലുണ്ടാവും...കുഞ്ഞനുജത്തിയും ആയിട്ടു നല്ലകുട്ടായിരുന്നു അവളുടെ പേരിലാണ് ലെറ്റർ അയക്കുന്നെ.. അതോണ്ട് അതു സേഫ് ആയിട്ടു ഞാൻ വരുന്നത് വരെ അവള് പൊട്ടികാതെ വെക്കും... വീട്ടിലുള്ളവർക് ഒന്ന്.. അവൾക് വേറെ ഒന്ന്.. അങ്ങനെ 2 പേപ്പർ ഉണ്ടാകും ആ എഴുത്തിൽ... അനിയത്തിയെ സോപ്പ് ഇട്ടു അവളുടെ ലെറ്റർ കൈക്കലാക്കും.. കോമൺ എഴുത്തിനു എല്ലാവരും കുടി മറുപടി അയക്കും.. അവളുടേത്അ അവൾ സെപ്പറേറ്റ ആരും അറിയാതെ കോളേജിൽ പോകുന്ന വഴി പോസ്റ്റ്‌ ചെയ്യും.. അങ്ങനെ ഒരുപാട്ങ്ങ എഴുത്തുകൾ അവൾ ആരും കാണാതെ സൂക്ഷിച്ചിരുന്നു... പിന്നെയും കുറെ സമ്മാനങ്ങൾ അവൾക്അ കിട്ടിയിരുന്നു.. ഒരുമണി അരിയിൽ അവളുടെ പേരെഴുതിയ കീ ചെയിൻ, ഒരു മെറൂൺ ശംഘ.. അങ്ങനെ കുറേ അവൾ സൂക്ഷിച്ചു വെച്ചു...വഴിപാടുകളും പ്രാർത്ഥനകളും മുറക്ക് നടന്നിരുന്നു.. അവർ ഒന്നിക്കാണെന്നു അവൾ പ്രാർത്ഥിച്ചിട്ടുണ്ടോ എന്നറിയില്ല.. അതിനേക്കാൾ കൂടുതൽ അവനു നല്ല ജോലി കിട്ടാനും, അവൻ ആഗ്രഹിക്കുന്നതൊക്കെ വേഗം നടത്തികൊടുക്കാനും ഒക്കെയാ പ്രഖ്ര്ഥിച്ചിരുന്നത്... അങ്ങനെ പഠനം കഴിഞ്ഞു ചെറിയ ജോലിയൊക്കെ ആയി... ആദ്യത്തെ സാലറി കിട്ടിയപ്പോ ചെലവ് ചെയ്തതൊക്കെ ഓർമയുണ്ട്... അപ്പോഴേക്കും അവളുടെ ഡിഗ്രി ലാസ്റ്റ് സെമെസ്റ്റർ എത്തി.. പ്രൊജക്റ്റ്‌ ഷിപ്പിയർഡിൽ ചെയ്യാനാവസരം കകിട്ടി.. കുറച്ചു ഫ്രണ്ട്‌സ് കൂടെ ഉണ്ടായിരുന്നു.. അവിടെ ഹോസ്റ്റൽ ആണ് താമസിച്ചത്.. ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ പോകും... അന്ന് ഒരുമിച്ചു പോയിരുന്ന കുട്ടുകർക്കു മാത്രം അവളുടെ പ്രണയത്തെ കുറിച്ച് അറിയാം... അതുകൊണ്ട് ഖവൽ എല്ലാത്തിനും സപ്പോർട്ട് ചെയ്യും... വീട്ടിൽ നിന്നും പോകുന്ന വഴി ഒന്ന് രണ്ടു തവണ അവൻ ബസ്സ്റ്റാൻഡിൽ വന്നിട്ടുണ്ട്.. അവളെ കുട്ടി ഐസ്ക്രീം കഴിക്കാനൊക്കെ പോയി.. കുറച്ചു നേരം മുട്ടിയുരുമ്മി ഇരുന്നു അ ഓർമകളും മനസിലിട്ടു തിരിച്ചു അവളെ ബസിൽ കേറ്റി വിടും.. എന്നിട്ട് അവളെ നോക്കി നിക്കുന്ന വന്റെ കണ്ണിലെ പ്രണയം അവളുടെ ലഹരി ആയിരുന്നു.... പിന്നീട് ഒരു ദിവസം ഉച്ചക്ക് ഇറങ്ങാൻ പറഞ്ഞു..ഇറങ്ങിപ്പോ പുറത്തു കാത്തു നിൽപുണ്ടായിരുന്നു.. രണ്ടുപേരും കൈ കോർത്തു കുറെ നടന്നത് ഇപ്പോഴും ഓർക്കുന്നു... സിറ്റി സർവീസ് ബുവിൽ കേട്ടിട്ട് അവളുടെ ബാക്ക് സീറ്റിലിരുന്നു വിന്ഡോ വഴി കൈട്ടു തൊട്ടതു അവൾ അതു ആസ്വധിച്ചിരുന്നതും എല്ലാം ഓർക്കുമ്പോ എന്ത് സുഖമാണ്.. അന്നവളുടെ മാത്രം സ്വന്തമായിരുന്നല്ലോ... പിന്നെ മ്യൂസിക് വേൾഡിൽ പോയത്.. അന്നൊരു പർപിൾ കളർ ആയിരുന്നു അതിന്റെ ഉൾവശം മുഴുവൻ... അവിടെ ഹെഡ്സെറ്റ് വെച്ചു പാട്ടൊക്കെ കേൾക്കാൻ പറ്റും.... അവിടുന്ന് ഏതോ ഒരു കാസ്സെറ്റ് ഒക്കെ വാങ്ങി.. പിന്നെ അവിടുന്ന് ഒരു ബസിന്റെ ബാക്ക് സീറ്റിൽ അവന്റെ ചുമലിൽ തലവെച്ചു കിടന്നു യാത്ര ചെയ്തത്.. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്നും ഒരു തോന്നലും അന്നുണ്ടായില്ല... അവൻ അവളെ കല്യാണം കഴിക്കും എന്ന പൂർണ വിശ്വാസം അവൾക്കുണ്ടായിരുന്നു..നല്ല ജോലി ഒക്കെ കിട്ടിട്ടു കൂടെ കൂട്ടും എന്നായിരുന്നു അവളുടെ മനസ്സിൽ.. അവനും അങ്ങനെത്തന്നെയാവും ചിന്തിച്ചത്... അങ്ങനെ ഇരിക്കുമ്പോ കുഞ്ഞനുജത്തി യാതൃശ്ചികമായി അവന്റെ ചേട്ടനെ കാണാനിടയായി അവർക്കൊക്കെ എന്തൊക്കെയോ ചെറിയ ഡൌട്ട്സ് തോന്നിതുടങ്ങിയ ടൈം ആയിരുന്നു അതുകൊണ്ട് അവളെ അവർ ചെറുതായി ചോദ്യം ചെയ്തു.. അവള് കുഞ്ഞല്ലേ അവൾകറിയാവുന്നതൊക്കെ പറഞ്ഞു കൊടുത്തു.. ആ ചേട്ടനെ ഒരിക്കലും കുറ്റം പറയില്ല.. അദ്ദേഹം മകനെ പോലെ സ്നേഹിച്ചതാണ്... അച്ഛനും അവരുടെ ഫാമിലി എല്ലാവരും ആയിട്ടു നല്ല ബന്ധം ആയിരുന്നു.. അതുകൊണ്ട് അച്ഛൻ ചതിച്ചപോലെ ഒരു തോന്നൽ അവരിലുണ്ടായി.. അവനെ തട്ടിയെടുക്കാൻ അവളുടെ ഫാമിലി ട്രാപ് ചെയ്തു എന്ന അർത്ഥത്തിൽ അച്ഛനെ വിളിച്ചു ചീത്ത പറഞ്ഞു.. അന്ന് അച്ഛന് ഞങ്ങളുടെ ബന്ധത്തെ കുറിച് അറിയില്ലായിരുന്നു അച്ഛനും ജയിക്കാൻ വേണ്ടി എന്തൊക്കെയോ പറഞ്ഞു.. അങ്ങനെ ആ ബന്ധത്തിൽ വലിയ ഒരു വിള്ളൽ ഉണ്ടായി... അന്നാണ്രുപാടു വേദനിപ്പിച്ചു... അന്നാണ് അച്ഛൻ അതിനെക്കുറിച്ചു അവളോട്‌ ആദ്യമായി ചോദിച്ചത്.. അവളൊന്നും മിണ്ടാതെ തല കുമ്പിട്ടു നിന്ന്... മൂത്ത അനിയത്തിക്ക്
അവളോട്‌ എന്തോ ഇഷ്ടക്കേടുണ്ടായിരുന്നു.. പണ്ടുമുതലേ അവളെങ്ങനെയാണ്.. അവരുടെ ബന്ധം അവൾക്കിഷ്കുപ്പെടുന്നുണ്ടായിരുന്നില്ല... അവൻ മോശം ആണെന്ന്അ വരുത്തി തീർക്കാൻ പലപ്പോഴും മൂത്ത അനിയത്തി ശ്രമിച്ചിരുന്നു.. അതുകൊണ്ട്വ എല്ലാം അവളിൽ നിന്ന് മറച്ചു വെച്ചിരുന്നു.. അനിയത്തി പോയി അവളുടെ അലമാരയിൽ അവൾപൊന്നുപോലെ സൂക്ഷിച്ചിരുന്ന എഴുതുകളും, മറ്റെല്ലാ സാധനങ്ങളും കാസറ്റ് കളും എല്ലാം എടുത്തുകൊണ്ടുവന്നു അച്ഛന് കൊടുത്തു.. അച്ഛൻ അന്ന്അടിച്ച അടി ഇന്നും ഓർക്കുമ്പോ വിങ്ങലാണ്.. ഒരുപാടു തല്ലി.. എന്നിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപോയി.. . പിന്നെ അവൾ ജീവശ്ചവം പോലെ ആയിപോയി.. കുഞ്ഞനുജത്തി മാത്രം അ വളെ അശ്വസിപ്പിച്ചുകൂടെ നിന്നു..പിന്നെ കുറെ നാളത്തേക്ക് അവൻ കോൺടാക്ട് ചെയ്തില്ല... അവന്റെ വീട്ടിലും ഇതേ അനുഭവം ഉണ്ടായിക്കാണും എന്ന് അവളും കരുതി.. എന്നാലും അവൾക്കൊന്നും മറക്കാൻ പറ്റിയിരുന്നില്ല.. അവളുടെ പ്രാണനായി കരുതി അവൾ അ എഴുതുകളും സമ്മാനങ്ങളും എടുത്തു വെച്ചു... അവൻ അവളെ തേടി വരും എന്ന് അവൾ വിശ്വസിച്ചു.. അവൻ വന്നില്ല ഒന്ന് വിളിക്കുന്നുപോലും ഇല്ല...അങ്ങനെ പ്രൊജക്റ്റ്‌ ലാസ്റ്റ് ഡേ എത്തി.. അവനുള്ള സ്‌ഥലം അവൾക്കറിയില്ല എങ്കിലും അവളുടെ അവസാന പ്രതീക്ഷ എന്നവണ്ണം ഖവൽ അവനെ തേടിപോയി.. അവൻ അവിടെ ഉണ്ടായിരുന്നു.. അവളെ ചേർത്തു പിടിച്ചു അവളുടെ പറയതികളൊക്കെ കേട്ടു... അവളെ ബസ്സിൽ കേറ്റി വിട്ട്.. അന്നവൾ വീട്ടിൽ എത്തിയൊന്നു വിളിച്ചു ചോദിച്ചു.. അവളുടെ പ്രണയം അവളെ വിട്ടുപോയിട്ടില്ല എന്ന വിശ്വാസം അവൾക്കു വന്നു.. ആരും അറിയാതെ അവൾ അതു മനസിലിട്ടു നടന്നു.. പിന്നെ കുറേനാൾ വീണ്ടും ഒരു വിവരവും ഇല്ലാതായി..അവൾ പ്രാർത്ഥിച്ച പോലെ ആരും കൊതിക്കുന്ന ഒരു നല്ല ജോലി അവനുകിട്ടിയെന്നും പുതിയ കാർ എടുത്തു എന്നും ഒക്കെ അറിഞ്ഞു.. അന്നവൾ അമ്പലത്തിൽ പോയി ദൈവത്തിനോട് നന്ദി പറഞ്ഞു ...ആ കാറിൽ ഒന്ന് കേറാനുള്ള മോഹം അവൾക്കുണ്ടായിരുന്നു.. ഒരിക്കൽ ഒരു കല്യാണത്തിന് പോയപ്പോ വീണ്ടും കണ്ടു കള്ളച്ചിരിയോടെ അവളോട്‌ സംസാരിച്ചു അവളേം അമ്മയേം അ കാറിൽ കയറ്റി ബസ് കേറ്റി വിട്ടു... അന്ന് വൈകിട്ട് വീട്ടിലേക്ക് വിളിച്ചു... വീണ്ടും അവളിൽ മോഹങ്ങൾ പൂക്കാൻ തുടങ്ങി...അവളെ കൈ വിടില്ല എന്ന തോന്നൽ അവളിലുണ്ടായി...എല്ലാം തകർന്നത് ആ ദിവസം ആയിരുന്നു അവന്റെ ചേട്ടൻ അച്ഛനെ കാണുന്നതും ഒരുപാടു കുത്തുവാക്കുകൾ പറഞ്ഞു അപമാനിച്ചതും അന്നായിരുന്നു...കുറെ വഴക്ക് പറഞ്ഞു.. ആണുങ്ങളെ വശികരിക്കാൻ വിടുന്നതിനു പകരം അവളെ ചന്തയിൽ കൊണ്ടുപോയി വിൽക്കാൻ പറഞ്ഞു.. അതു അച്ഛനെ ഏറെ വേദനിപ്പിച്ചു.. കരയുന്ന പോലെ അച്ഛൻ വന്നതിപ്പോഴും ഓർമയുണ്ട്..അവൻ തന്ന സാധനങ്ങളൊക്ക തിരികെ കൊടുക്കണം എന്ന അന്ത്യ ശാസനം തന്നിട്ടാണ് അന്നച്ചൻ പോയത്.. അതുപോലെ അവന്റെ പുസ്തകങ്ങളും, കാൽകുലേറ്റർ അങ്ങനെ കുറെ സാധനങ്ങൾ തിരികെ ഏല്പിക്കാൻ വേണ്ടി അവളും അച്ഛനും കുടി അവരുടെ കടയിൽ പോയി.. അവിടെ ജോലിക്കാർ മാത്രേ ഉണ്ടായിരുന്നുള്ളു അതു കൊടുത്ത് ഒന്നും മിണ്ടാതെ തിരിച്ചു പൊന്നു ... അന്നവൾ ഒരുപാടു കരഞ്ഞു.... അച്ഛനും അമ്മയും അവൾക്കുവേണ്ടി വിഷമിക്കുന്നത് അവൾക്കു സഹിക്കാൻ കഴിഞ്ഞില്ല.. എങ്ങനെ അവളുടെ പ്രണയം അവളുടെ സ്വപ്നം വേണ്ട എന്ന് വെക്കും അന്ന് രാത്രി ഒരുപാടു ആലോചിച്ചു അവൾ അ തീരുമാനം എടുത്തു.. അവർ കാരണം 2 വീട്ടുകാരും വിഷമിക്കുന്നതിനേക്കാൾ നല്ലതാണല്ലോ അവൾ മാത്രം കരയുന്നത് എന്നവൾ ഓർത്തു... അങ്ങനെ ഒരുപാടു വേദനയോടെ അന്നവൾ അവനു ഒരു കത്തെഴുതി... ആരേം വേദനിപ്പിക്കാതെ നമുക്ക് പിരിയാം എന്ന് പറഞ്ഞു... ഇനി ഒരിക്കലും തമ്മിൽ കാണാതിരിക്കാൻ ശ്രമിക്കാം എന്നും... അവന്റ നന്മകും അതാവും നല്ലതെന്നു ബോധ്യപ്പെടുത്താൻ ശ്രമിച്ചു..എത്രയും പെട്ടെന്ന് അവളെക്കാൾ നല്ല ഒരു പെൺകുട്ടിയെ അവന്കിട്ടട്ടെ എന്നുപറഞ്ഞു... എന്നും അവൾ അങ്ങനെയായിരുന്നു അവളിഷ്ടപെടുന്നവർ വേദനിക്കുന്നതിനേക്കാൾ അവൾ വേദനിക്കുന്നതാണ് നല്ലതെന്നു ചിന്തിക്കും...അവൾ ഏറെ കൊതിച്ച ജീവിതം അവൾക്ക് എന്നെന്നേക്കുമായി അവിടെ നഷ്ടപ്പെട്ടു...പിന്നീട് ഒരിക്കലും കാണാൻ ശ്രമിച്ചില്ല... കോമൺ ഫഗ്ഷൻസ് എല്ലാം അവളൊഴിവാക്കി.. എല്ലാവരും പോയാലും അവള്മാത്രം എവിടേം പോകാതായി.. അവൻ ഒരിക്കലെങ്കിലും നീ പോകരുതെന്ന് അവളോട്‌ പറയും എന്ന് വെറുതെ മോഹിച്ചു... അ കത്ത് കിട്ടിയാൽ ഓടി അവളുടെ അടുത്ത് വന്നു നിന്നെ ഞാൻ ഒരിക്കലും കൈവിടില്ല.. നീ കാത്തിരിക്കൂ എന്ന് പറയും എന്ന് അവളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിന്നു... എന്നാൽ അവൻ പിന്നീട് ഒരിക്കലും വന്നില്ല അവളോട് വിട്ടിട്ടു പോകരുതെന്ന് പറഞ്ഞില്ല.. ഒരുവാക്കുപോലും പരസ്പരം സംസാരിക്കാതെ അവർ പിരിഞ്ഞു... പിന്നീട് ഒരിക്കലും അവൾ അവനെപ്പറ്റി അന്വേഷിച്ചില്ല... അങ്ങനെ കരഞ്ഞു കരഞ്ഞു തളർന്നു ഉറങ്ങുന്ന രാത്രികളായി പിന്നെടുള്ളതെല്ലാം..ഒരുപാടു കരയും... ഇതൊക്കെ തരണം ചെയ്യാനുള്ള ശക്തിതരാൻ പ്രാർത്ഥിക്കും.. അന്നാളിൽ കൂടുതൽ കേട്ടത് കണ്ണകി യിലെ പാട്ടുകൾ എന്നുവരും നീ, ഇനിയൊരു ജന്മം ഉണ്ടെങ്കിൽ , തന്നെപൂവിട്ട മോഹം... നിനക്കായി അതൊക്കെയായിരുന്നു ചുമ്മാ ഇരുന്നു കരഞ്ഞു തീർക്കും...ആരോടും ഒന്നും പറയില്ല പുറമെ ചിരിച്ചു നടക്കും ഉള്ളിൽ കരയും.. ആരും അറിയാതെ എല്ലാവരും ഉറങ്ങിക്കഴിയുമ്പോ എണീറ്റിരുന്നു കരയും.. പറ്റുന്ന സമയം ഒക്കെ അമ്പലത്തിൽ പോകും അങ്ങനെ ആ വലിയ വേദന മറക്കാൻ അവൾ കഠിന പ്രായത്നം നടത്തികൊണ്ടിരുന്നു.. എന്നാലും ഒരു ഫോൺ കാൾ വരുമ്പോ ഓടി ചെന്നെടുക്കും അവൾ കേൾക്കാൻ കൊതിച്ച സ്വരം അല്ലെന്നറിയുമ്പോ വേദനയോടെ ഇരിക്കും...അങ്ങനെ ഫൈനൽ വൈവ ഒക്കെ എത്തി..പിന്നെ കോളേജ് ടൂർ പോകുന്നില്ല എന്ന് കരുതിയതാണ്.. ഞങ്ങൾ ആകെ 6 പെൺകുട്ടികളെ ഉള്ളു പിന്നെ 42 ആൺകുട്ടികളും... അപ്പൊ അവൾ പോയില്ലെങ്കിൽ മറ്റുള്ളവരേം പേരെന്റ്സ് വിടില്ല എന്നൊക്കെ പറഞ്ഞു കൊണ്ടുപോയി... എല്ലാത്തിനും പോയെങ്കിലും ഒട്ടും ആസ്വാധിച്ചില്ലായിരുന്നു.. അങ്ങനെ ഡിഗ്രി കാലം കഴിഞ്ഞു... വെക്കേഷൻ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ ചേർത്തു അച്ഛന്റെ കസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു.. അങ്ങോട്ടുള്ള വഴിയിൽ ആയിരുന്നു അവന്റെ വീട്.. അവൾ അറിയാതെ എന്നും അവിടേക്കുള്ള അവളുടെ കണ്ണുകളുടെ നോട്ടം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.. അത്രയ്ക്ക് അവന്റെ എല്ലാത്തിനോടും വല്ലാത്ത ആരാധന ആയിരുന്നു.. എങ്ങനെയോ അ വെക്കേഷൻ തീർന്നു.. പിന്നീട് പിജി ജോയിൻ ചെയ്തു.. അവളുടെ വേദനകളെയെല്ലാം മറക്കാൻ കരുത്തു നൽകുന്ന വിധത്തിലുള്ള അന്തരീക്ഷം ആയിരുന്നു ആ കോളേജ്... എല്ലാദിവസവും ഭജനയും മോട്ടിവേഷണൽ സ്പീക്ച്ചും ഒക്കെ തന്നിരുന്നു... എല്ലായിടത്തും ഒരു ദൈവികത നിറഞ്ഞു നിന്നിരുന്നു.. അവളുടെ മനസ്സ് സന്തോഷിക്കാൻ തുടങ്ങി.. അവിടം അവളുടെ മാനസിക നില തിരികെ നൽകി.. അവൾക്‌ ഹോസ്റ്റലിൽ കുറെ കുട്ടുകാരെ കിട്ടി...പതിയെ പതിയെ പഴയത് പോലെ മനസുകൊണ്ട് ചിരിക്കാൻ തുടങ്ങി...അങ്ങനെ എല്ലാം മറന്നെന്നു അവളെ വിശ്വസിപ്പിക്കുമ്പോഴും അവളെ തേടി ഒരിക്കൽ പോലും അവൻ വന്നില്ലല്ലോ എന്ന വേദന അവളെ ചിലപ്പോഴൊക്കെ തളർത്തിയിരുന്നു... അവനെ കുറിച്ച് ഓർമിക്കാതിരിക്കാൻ അവൾക്കാവില്ലായിരുന്നു ഇടക് അ ഫോട്ടോയും കാർഡും ഒക്കെ എടുത്തുനോക്കും... അപ്പൊ എന്നെങ്കിലും തേടിവരും എന്ന ചിന്ത വരും.. അതിനിടയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു കല്യാണം വന്നു.. അതിൽ അവനും അവൾക്കും പങ്കെടുക്കാതിരിക്കാൻ കഴിയാത്തതായിരുന്നു അതുകൊണ്ടുതന്നെ അതിനു പോകാൻ വല്ലാത്ത ഉത്സാഹം ആയിരുന്നു.. അവനെ കെകുനം കണ്ണുകൾ കൊതിച്ചിരുന്നു.. സാരീ ഒക്കെ ഉടുത്തു പോയി അവനെ കണ്ടു പക്ഷെ അവഖ്‌ന് അവളെ ഒന്ന് നോക്കിയതുപോലും ഇല്ല... എന്നെങ്കിലും പരിചയപ്പെട്ടിട്ടുള്ള ആളോടുള്ള പരിഗണന പോലും അവൾക്കു നൽകിയില്ല.. കുഞ്ഞനുജത്തിക്കു അതു സഹിക്കാനായില്ല.. എന്നേക്കാൾ കൂടുതൽ അവഖ്‌ള് അവരെ ഒന്നിപ്പിക്കാൻ പ്രാർത്ഥിച്ചിരുന്നു... ആദ്യമായി അവഖ്‌ന് അവളെ ഒഴിവാക്കുന്നു എന്ന ചിന്ത അവളെ വന്നു മൂടി.. അത് അവന്റെ വീട്ടിലെ എല്ലാവരേം പേടിച്ചിട്ടായിരിക്കും എന്ന് കരുതാനാണ് അവൾക്കു തോന്നിയത്.. ഒരിക്കലും മനസ്സിൽ പോലും അവനെ കുറ്റപ്പെടുത്താൻ അവൾക്കു കഴിഞ്ഞില്ല.. പിന്നീട് നിധിപോലെ സൂക്ഷിഖ്തൊന്നും എടുത്തു നോക്കിയില്ല.. എങ്കിലും കളയാൻഅനസ്സനുവദിച്ചില്ല...അതൊക്കെ അങ്ങനെതന്നെ ഇരിക്കട്ടെ എന്ന് തോന്നി..എന്നെങ്കിലും തേടി വരുമ്പോ കാണിക്കാം എന്ന് ഓർത്തു... അങ്ങനെ ആ ഓർമകളെയും മായ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. അങ്ങനെ പിജി കാലഘട്ടം കഴിയാറായി.. പ്രൊജക്റ്റ്‌ ടൈമിൽ ആ മുഖം വീണ്ടും കാണാനിടയായി... മുൻപിൽ കൊണ്ടുവന്നു നിർത്തി.. അവരുടെ ചേട്ടനും കൂടെ വന്നിരുന്നു എന്തോ കാര്യത്തിന് അവിടെ വന്നതാണ് ... അവർ കാണുന്ന സമയത്തു അവൻ തനിച്ചായിരുന്നു..ആ കണ്ണുകൾ അവളെ എന്നോ മറന്നു എന്ന് അവൾക്കു തോന്നി..പ്രണയം തുളുമ്പുന്ന ഒരു നോട്ടം പോലും ഇല്ലായിരുന്നു.. ജസ്റ്റ്‌ എന്താ ഇവിടെ എന്ന് മാത്രം ചോദിച്ചു തിരിഞ്ഞു നടക്കുമ്പോ അവൻ മാത്രം വിളിച്ചിരുന്ന ചെല്ലപ്പേര് വിളിക്കും എന്നവൾ പ്രതീക്ഷിച്ചു.. അതുണ്ടാവില്ല... ഒരുപാടു കരഞ്ഞു... എന്തിനാണ് എന്റെ മുൻപിൽ കൊണ്ടുവന്നു നിർതീത്‌ എന്ന് ദൈവത്തിനോട് ചോദിച്ചു... ചേട്ടൻ കൂടെ ഉള്ളതുകൊണ്ടാവും അവളെ ശ്രദ്ധിക്കാത്തതെന്നു സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു...അങ്ങനെ ആ ദിവസങ്ങൾ വീണ്ടും ഓർമ്മകൾ കാർന്നു തിന്നു... വീണ്ടും അതിജീവനം...അങ്ങനെ പിജി പഠനം പൂർത്തിയായി... അച്ഛന്റെ ഒരു സുഹൃത്തിന്റെ കമ്പനിയിൽ ട്രെയിനിങ്അ ങ്ങ കേറീ.. അങ്ങനെ അവനുള്ള അതെ നഗരത്തിൽ അവളും എത്തി... ഒരു വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിൽ ആയിരുന്നു താമസം... അവന്റെ അതെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരുപാടു പേർ ആ ഹോസ്റ്റലിൽ ഉണ്ടായിരുന്നു.. അവൾ അറിയാതെ അവനെ തിരഞ്ഞു.. വെ പേരിൽ ഒരാൾ കൂടെ ജോലി ചെയ്യുന്നുണ്ടോ എന്ന് വെറുതെ അവരോടൊക്കെ ചോദിച്ചു.. ആർക്കും അറിയില്ലായിരുന്നു.. അതൊരു വലിയ സ്ഥാപനം ആയിരിന്നു.. ഒരുപാടു സെക്ഷൻസ് ഉണ്ടല്ലോ.. അവൻ ഇതു സെക്ഷൻ ആണെന്നോഏതാ ഡിസിഗനേഷൻ എന്നോ ഒന്നും അറിയില്ലല്ലോ... പുറത്തിറങ്ങിയാൽ എന്നും കണ്ണുകൾ ആ മുഖം തിരയാൻ തുടങ്ങി.. അത്രമേൽ ആഴത്തായിലാണ് അവനുണ്ടായൊരുന്നത്.. യാത്രകളിലെല്ലാം അവന്റെ സാമീപ്യം കൊതിച്ചു.. ഒന്നും ഉണ്ടായില്ല അവനെ കണ്ടില്ല... അങ്ങനെ ഒരു ദിവസം ആ വിവാഹ വാർത്ത അറിഞ്ഞു.. അവളെ അടിമുടി തകർത്ത വാർത്ത... ഇനിയൊരിക്കലും അതവൾക്കു കിട്ടില്ല എന്ന സത്യം അവൾക്കുള്ക്കൊള്ളാൻ കഴിഞ്ഞില്ല.. എങ്ങനെ വേണ്ടാന്ന് വെക്കാൻ തോന്നി എന്ന് തേങ്ങി തേങ്ങി ചോദിച്ചു കൊണ്ടേ ഇരുന്നു... ആ അവസാന ഓർമതുണ്ടുകൾ കുടി നശിപ്പിച്ചു കളഞ്ഞു... അന്ന് വീണ്ടും ഉയർന്നു പൊങ്ങാനുള്ള കരുത്തു നൽകിയത് അച്ഛനേം അമ്മയേം അനിയത്തിമാരെയും കുറിച്ചുള്ള ചിന്തകളാണ്.. അവളിലാണ്അ ച്ഛന്റെ പ്രതീക്ഷ തളർന്നിരുന്നാൽ ആ പ്രതീക്ഷകൾ തകർന്നു പോകും എന്നു ബോദ്യം അവൾക്കു ഉണ്ടായിരുന്നു..അതൊക്കെ ഓവർടൈം വർക്ക്‌ ചെയ്തു...എല്ലാം ഒരു സ്വപ്നം ആയിരുന്നു എന്ന് കരുതാൻ ശ്രമിച്ചു..പിന്നീട്പ്പോഴോ അമ്മയുടെ വീട്ടിൽ പോയപ്പോ അവരുടെ മാര്യേജ് ആൽബം അവളുടെ കയ്യിൽ കിട്ടി.. അവതുമുഴുവൻ ഇരുന്നു കണ്ടു.. പലതവണ.. അവൾ നിൽക്കണം എന്നാ ആഗ്രഹിച്ചിരുന്ന ഇടതൊക്കെ മറ്റൊരാൾ.. എങ്കിലും മനസ്സിൽ അവർക്കു നന്മകൾ നേർന്നു... പിന്നെ അവർക്കു കുഞ്ഞുണ്ടാകാൻ പോകുന്നു എന്നാ വാർത്തയും ചെവിയിലെത്തി.. അവളേറെ സ്വപ്നം കണ്ടിരുന്ന അവന്റെ കുഞ്ഞ് അവൾ തരട്ടുപാടി ഉറക്കണം എന്നാഗ്രഹിച്ച കുഞ്ഞ് അതും മനസ്സിൽ ഒരു തേങ്ങലോടെ മറക്കാൻ ശ്രമിച്ചു ... അവൻ ഭാര്യയെ കെയർ ചെയ്യുന്നതൊക്കെ അവളറി യുന്നുണ്ടായിരുന്നു...... അങ്ങനെ പിന്നെയും ദിവസങ്ങൾ കടന്നുപോയി...അവൾക് കല്യാണം ആലോചിക്കാൻ തുടങ്ങി...അപ്പൊ അവിചാരിതമായി അവൾ ഒരിക്കൽ ഏറെ കാണാൻ കൊതിച്ചിരുന്ന ആ മുഖം കണ്ടു...മറക്കാൻ മോഹം ഓകെ ഉണ്ട്എ ന്നാലും ഒന്ന് രണ്ടു വാക്കുകൾ അവൾ സംസാരിച്ചു... അവൻ വേഗം നടന്നകന്നു...ഭാര്യയുടെ ഡെലിവറി അടുത്തപ്പോൾ പ്രാർത്ഥിക്കാൻ വന്നതാണ്.. ചേട്ടന്റെ വൈഫ്‌ ആണ് അത്പറഞ്ഞത..അവർ അവൾക്അ വന്റെ മൊബൈൽ നമ്പർ കൊടുത്തു.. അവരൊക്കെ അവിടെ ഉണ്ടാകും ജോലി കഴിഞ്ഞ് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു.. അതവളെ ഒരുപാടു വേദനിപ്പിക്കും എന്നിവർക്ക്റിയാവുന്നതാണ്‌ എന്നിട്ടും അവളുടെ വേദന കാണാൻ ആഗ്രഹിക്കുന്ന പോലെ അവരത് പറഞ്ഞപ്പോ.. ഒരിക്കൽ ഒരുപാടു ആഗ്രഹിച്ച ആ നമ്പർ എല്ലാം നഷ്ടപ്പെട്ടിട്ടു കിട്ടിയപ്പോ അത് അവൾക്കൊരു വേസ്റ്റ് ആണെന്ന് തോന്നി.. അത് ചാവറ്റ്ട്കൊട്ടയിലേക്ക് എറിയുമ്പോൾ അവളുടെ ഹൃദയം വിങ്ങി വിങ്ങി കരയുന്നുണ്ടായിയുന്നു.. ഒരിക്കലും തിരിച്ചു കിട്ടാത്ത അവളുടെ പ്രണയത്തെ അവൾ നെഞ്ചോടു ചേർത്തു വെച്ചു വിങ്ങി... പിന്നീടൊരിക്കലും ഒരു ഓർമപോലും ചികഞ്ഞെടുക്കാൻ ശ്രമിച്ചില്ല... അതായിരുന്നു അവളുടെ പ്രണയം... അത് അവൾക് നഷ്ടപ്രണയം ആയിയുന്നില്ല അവളുടെ ഇഷ്ടപ്രണയം ആയിരുന്നു.. അവളുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം...പിന്നീടുള്ള അവളുട 18 വർഷത്തെ വിവാഹ ജീവിതത്തിൽ പ്രണയം എന്ന വികാരം അവൾ അനുഭവിച്ചിട്ടില്ല... ഓരോ രാത്രിയിലും അവൾ ജീവശ്ചവം പോലെ കിടന്നു കൊടുത്തു... തലയിണയിൽ മുഖം പൊത്തി കരയുമ്പോൾ അവളുടെ ഏക ആശ്വാസം അവളുടെ പ്രണയം പകർന്നു നൽകിയ മനോഹര നിമിഷങ്ങൾ ആയിരുന്നു.. ആ നുറുങ്ങോർമ്മകൾക് അവളുടെ ജീവിതത്തിന്റെ വിലയുണ്ടായിരുന്നു... അവളുടെ ശ്വാസം.. അവളുടെ സ്വപ്നം.. അവളുടെ ആരും അറിയാത്ത തണൽ മരം... അവൻ പോലും അറിയാതെ ആ നിമിഷങ്ങൾ വീണ്ടും വീണ്ടും സ്നേഹിച്ചു.. അതവളുടെ ജീവ ശ്വാസം ആയിരുന്നു.. അവനുള്ള തോന്നും നഷ്ട പെടുത്താതെ അവന്റെ നിഴലായി അവൾ മാറി...അവൻ അവളുടെ മനസിന്റെ ഉടമയും.. അവളുടെ ഹൃദയത്തിന്റെ രാജകുമാരൻ... അവളുടെ ഇഷ്ടപ്രണയം...