Who is Meenu's killer - 39 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 39

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 39

" മാലതി... മോളെ അരുത് പെട്ടെന്നു ഒരു തീരുമാനത്തിൽ എത്തരുത് ഇതു നിങ്ങളുടെ ഭാവിയാണ് നി ഇപ്പോഴത്തെ ദേഷ്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയാൽ അത് നിന്റെ ഭാവിയെ തന്നെ തകർക്കും ...." സരോജിനി മരുമകളോട് വേദനയോടെ പറഞ്ഞു

" എന്റെ ഭാവിയല്ല തള്ളേ നിങ്ങളുടെ മകന്റെ ഭാവിയാണ് തകരുക... " മാലതി കോപത്തോടെ പറഞ്ഞു

"മോളെ... "സരോജിനി ഒരു നിമിഷം കണ്ണീരോടെ ആലോചിച്ചു നിന്നു... ഇന്നുവരെ മാലതി അമ്മ എന്നലാതെ തന്നെ വിളിച്ചിട്ടില്ല തന്നെ ധിക്കരിച്ചു സംസാരിച്ചിട്ട് പോലും ഇല്ല പക്ഷെ ഇന്ന്... സരോജിനിയുടെ മിഴികൾ നിറഞ്ഞൊഴുകി...

ഒന്നും പറയാൻ കഴിയാതെ വേദനയോടെ മാലാതിയുടെ അടുത്തു നിൽപ്പാണ് മാലാതിയുടെ അമ്മ...

ഒന്നും പറയാതെ സരോജിനി മുത്താണിയിൽ മുഖം പൊത്തി കരയാൻ തുടങ്ങി അതും മാലാതിയുടെ അമ്മയെ നോക്കികൊണ്ട്‌...

" ഇന്ന് വരെ എന്റെ മോൾക്ക്‌ ഞാൻ എങ്ങനെയായിരുന്നോ അല്ലെങ്കിൽ എന്നോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ അവൾ നിങ്ങളെ സ്നേഹിച്ചിരുന്നു നിങ്ങള്ക്ക് നേരെ ഒന്ന് ശബ്ദം ഉയർത്തി പോലും ന്റെ കുട്ടി സംസാരിച്ചിട്ടില്ല ഇതിനൊക്കെ കാരണം നിങ്ങളുടെ മകനും നിങ്ങളുടെ വളർത്തു ദോഷവുമാണ്... "മാലാതിയുടെ അമ്മ സരോജിനിയെ നോക്കി അവരുടെ പക്ഷം പറഞ്ഞു

"ഞാൻ ഇനി ഇവന്റെ കൂടെ ജീവിക്കില്ല അത് ഉറപ്പാണ്..." മാലതി എല്ലാവരുടെയും മുന്നിൽ നിന്നുകൊണ്ട് ശബ്ദം ഉയർത്തി പറഞ്ഞു

"മോളെ മാലതി.."കുട്ടിനാരായണൻ മകളെ വിളിച്ചു



" അച്ഛാ പ്ലീസ് ഇപ്പോഴെങ്കിലും ഞാൻ പറയുന്നത് കേൾക്കു.... ഇവനെ വിവാഹം ചെയുന്നത് വരെ ആ നിമിഷം വരെ എന്റെ ജീവിതത്തിൽ ഞാൻ നിങ്ങൾ എന്താണോ പറഞ്ഞത് അതല്ലേ കേട്ടിട്ടുള്ള വിവാഹത്തിന് ശേഷം ഇവൻ പറയുന്നതും ഇന്നുവരെ ഞാൻ ഒരു തീരുമാനവും സ്വന്തമായി എടുത്തിട്ടില്ല... പഠിക്കുന്ന സമയം തുടർന്നു പഠിക്കണം എന്ന് പറഞ്ഞ എന്നെ നിർബന്ധിച്ചു ഇവനെ എന്റെ തലയിൽ കെട്ടി വെച്ചു അതും ഞാൻ സ്വീകരിച്ചു നിങ്ങള്ക്ക് വേണ്ടി പക്ഷെ പ്ലീസ് ഇപ്പോഴെങ്കിലും എന്റെ ജീവിതത്തിൽ എനിക്കൊരു തീരുമാനം എടുക്കാൻ അച്ഛൻ അനുവദിക്കണം... " മാലതി അച്ഛനോട് വേദയോടെ പറഞ്ഞു


"അത് മോളെ മാലതി.."

"അച്ഛാ.. വേണ്ട ഒന്നും പറയണ്ട..."

"മാലതി നി എടുക്കുന്ന തീരുമാനം നല്ലതാണ് എങ്കിൽ എല്ലാവരും കൂടെ ഉണ്ടാകും പക്ഷെ ഞാൻ ഇത്രയും പറഞ്ഞിട്ടും നി ഒരു തെറ്റായ തീരുമാനം എടുത്താൽ അത് നിന്റെയോ എന്റെയോ ഭാവിയല്ല നമ്മുടെ മോളു നമ്മുടെ മോളുവിന്റെ ഭാവിയാണ് നശിപ്പിക്കുക അത് നി മറക്കണ്ട..." പ്രകാശൻ ഇടക്ക് കയറി മാലതിയോട് പറഞ്ഞു


"നിർത്തെടാ...നി ഇനി ഒരു അക്ഷരം മിണ്ടരുത് അതിനുള്ള യോഗ്യത നി കളഞ്ഞിരിക്കുന്നു..."

"മാലതി.."

"വേണ്ട എന്റെ പേര് പോലും ഉച്ഛരിയ്ക്കരുത് നി എനിക്ക് അറപ്പു തോന്നുന്നു... ഈ നിമിഷം നിയും ദേ എന്റെ കുഞ്ഞും മാത്രമാണ് എന്റെ ലോകം പക്ഷെ നി എന്നെ ചതിച്ചു..." മാലതി പ്രകാശന്റെ ബനിയനിൽ പിടിത്തം ഇട്ടുകൊണ്ട് പറഞ്ഞു

"പക്ഷെ മാലതി എന്താ ഉണ്ടായത് എന്ന് ഞാൻ പറഞ്ഞതല്ലേ എന്നിട്ടും നി എന്തെ എന്നെ വിശ്വസിക്കാത്തത്...."പ്രകാശൻ മാലാതിയുടെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു

"വിശ്വസിക്കാത്തത്! എങ്ങനെ വിശ്വസിക്കും എന്റെ വിശ്വാസമാണ് ദേ ഇവളുടെ രൂപത്തിൽ എന്റെ മുന്നിൽ വന്നു നിൽക്കുന്നത്... വിശ്വാസം അത് തകർന്നു പൊട്ടിയ കണ്ണാടിയെ ഒരിക്കലും യോജിപ്പിക്കാൻ കഴിയില്ല അതുപോലെ തന്നെയാണ് ഇപ്പോൾ നിന്നിൽ ഉണ്ടായ എന്റെ വിശ്വാസം തകർന്നതും... ആലോചിച്ചു നോക്കു നിന്റെ സ്ഥാനത്തു ഇതുപോലെ ഞാൻ ആയിരുന്നു എങ്കിൽ ഞാൻ പറയുന്നത് നി വിശ്വസിക്കുമോ? ഇല്ല ഒരിക്കലും വിശ്വസിക്കുകയില്ല ഉടനെ തന്നെ എനിക്കൊരു പേര് തരും വേശി എന്നും വേലി ചാടിയ പശു എന്നും കഴപ്പ് ഉള്ളവൾ എന്നും മറ്റും!... അങ്ങനെ പല പേരുകളും ഉണ്ടാവുമായിരുന്നു...ഇനി എന്റെ ഭാഗം ഞാൻ നിനക്ക് എത്ര ക്ലിയർ ചെയ്താലും നി അത് വിശ്വസിക്കുകയുമില്ല എന്റെ കൂടെ തുടർന്നു ജീവിക്കുകയുമില്ല പകരം ഉടനെ തന്നെ മറ്റൊരു വിവാഹം ചെയ്യും... നി എത്രമാത്രം നിന്റെ ഭാര്യ പരിശുദ്ധിയോടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നുവോ അത്രയും ഞാനും ആഗ്രഹിക്കുന്നു നിനക്കും അത് ഉണ്ടാകണം എന്ന് അത് ശരീരം കൊണ്ട് മാത്രമല്ല മനസ്സ് കൊണ്ടും വേണം പക്ഷെ അത് ഇവിടെ നശിച്ചു..."

"മോളെ.... അരുത് മോളെ വെറുതെ പെട്ടന്നൊരു ദേഷ്യത്തിൽ ഓരോന്നും പറയരുത് നിന്റെ ഭാവി കളയരുത്..."സരോജിനി വീണ്ടും പറഞ്ഞു

" വേണ്ട ഒന്നും പറയണ്ട..."

" മോളെ ഒന്നൂടെ ആലോചിട്ട്.. ഇവന് ഒരു അവസരം കൂടി നൽകികൂടെ നിനക്ക് ..."കുട്ടിനാരായണൻ വീണ്ടും പറഞ്ഞു

"വേണ്ട അച്ഛാ എനിക്കറിയാം അച്ഛന് എന്നെ വീട്ടിലേക്കു കൊണ്ടുപോകാൻ മടിയാണ് അല്ലെങ്കിൽ അതിൽ നാണക്കേട് തോന്നുന്നു എങ്കിൽ വേണ്ട ഞാൻ വരുന്നില്ല എവിടെങ്കിലും പോയി ചത്തോളം ഞാൻ..."

"ടി നിനക്ക് ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ ഉണ്ടാകും എന്നും കൂടെ നിന്നെയും കുഞ്ഞിനേയും ഞാൻ നോക്കും ഒരു കുറവുമില്ലാതെ..."മാലതിയുടെ സഹോദരൻ അവളോട്‌ പറഞ്ഞു

സമയം കടന്നു പോയി... സംഭവിക്കുന്നത് എല്ലാം നോക്കി നിന്നുകൊണ്ട് കരയാൻ മാത്രമേ ദേവകിക്ക് കഴിഞ്ഞുള്ളു...അപ്പോഴും ചുറ്റും കൂടി നിന്നവർ പലരും മാലതിയോട് വീണ്ടും പ്രകാശന്റെ കൂടെ എല്ലാം മറന്നു ജീവിക്കാൻ പറഞ്ഞു എങ്കിലും മാലതി അത് എല്ലാം എതിർത്തു കൊണ്ട് തന്റെ നിലപാടിൽ ഉറച്ചു നില്കുകയായിരുന്നു...

മാലതി കൂടുതൽ ഒന്നും ആലോചിക്കാതെ പതിയെ വിഷമിച്ചിരിക്കുന്ന പ്രാകാശന്റെ അരികിലേക്ക് പോയി...

"ഞാൻ പോവുകയാണ്! നിന്റെ ഒന്നും എനിക്ക് വേണ്ട ഇതുവരെ ഉണ്ടായാ നിന്റെ ഓർമ്മകൾ പോലും ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്... അതുകൊണ്ട് എന്റെ കഴുത്തിൽ നി കെട്ടിയ ഈ താലിയും അഴിച്ചൊള്ളു..."

" മാലതി വേണ്ട നി വെറുതെ... "

" എന്നോട് ഒന്നും സംസാരിക്കണ്ട... എനിക്ക് ഒന്നും കേൾക്കണ്ട...ഈ താലി അഴിച്ചു തന്നാൽ മതി.. "

"ഇല്ല എനിക്കതിനു കഴിയില്ല.."പ്രകാശൻ വേദനയോടെ പറഞ്ഞു

കൂടുതൽ സംസാരിക്കാൻ നിൽക്കാതെ മാലതി അവൻ കെട്ടിയ താലി അഴിച്ച് അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു

" ഇനി നിനക്ക് നിന്റെ ജീവിതം എനിക്ക് എന്റെ ജീവിതം നിയും ഞാനും ഇനി ഒന്നല്ല...നിന്റെ ഓർമ്മകൾ തന്നെ എനിക്ക് വേണ്ട അതുകൊണ്ട് നിന്റെ കുഞ്ഞും എനിക്ക് വേണ്ട... "മാലതി അത് പറഞ്ഞതും പ്രകാശൻ വേദനയോടെ അവളുടെ മിഴികളിൽ നോക്കി..


മാലാതിയുടെ ആ വാക്കുകൾ ഒത്തിരി ആളുകളെ വേദനിപ്പിച്ചു...

"അരുത് മോളെ നി ഈ പാപം ചെയ്യരുത്.. മൂന്നുമാസം ആയ പിഞ്ചു കുഞ്ഞാണ് അമ്മ മാത്രമാണ് ലോകം വേണ്ട മോളെ.."സരോജിനി പറഞ്ഞു

" മുലകുടി മാറാത്ത കുട്ടിയാണ് വേണ്ട മാലതി ഈ തീരുമാനം ശെരിയല്ല.." മാലാതിയുടെ അമ്മയും പറഞ്ഞു

എന്നാൽ അപ്പോഴും മാലതി അവളുടെ തീരുമാനം മാറ്റിയില്ല

"എനിക്ക് വേണ്ട ഈ കുഞ്ഞിനെ... ഈ കുട്ടിയെ കാണുമ്പോൾ എനിക്ക് ഇവനെ ഓർമ്മവരും ഇവനെ ഓർമ്മ വരുമ്പോൾ എന്റെ ജീവിതം നശിച്ചതും ഓർമ്മ വരും.... എല്ലാം മറന്നു എന്റെ സ്വന്തം കാലിൽ നിൽക്കാൻ ഞാൻ മുന്നോട്ടു പോകണം എങ്കിൽ ഈ കുഞ്ഞും എനിക്ക് വേണ്ട..." മാലതി പറഞ്ഞു

തന്റെ തീരുമാനം തെറ്റാണോ ശെരിയാണോ എന്ന് പോലും നോക്കാതെ മാലതി ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും അവിടെ നിന്നും പോവുകയും ചെയ്തു... അപ്പോഴും ഒന്നും അറിയാതെ മിഴികൾ അടച്ചു കിടക്കുകയാണ് ആ കൊച്ചു മിടുക്കി...


തുടരും