item in Malayalam Short Stories by Chithra Chithu books and stories PDF | ഐറ്റം

Featured Books
  • ભાગવત રહસ્ય - 149

    ભાગવત રહસ્ય-૧૪૯   કર્મની નિંદા ભાગવતમાં નથી. પણ સકામ કર્મની...

  • નિતુ - પ્રકરણ 64

    નિતુ : ૬૪(નવીન)નિતુ મનોમન સહજ ખુશ હતી, કારણ કે તેનો એક ડર ઓછ...

  • સંઘર્ષ - પ્રકરણ 20

    સિંહાસન સિરીઝ સિદ્ધાર્થ છાયા Disclaimer: સિંહાસન સિરીઝની તમા...

  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

Categories
Share

ഐറ്റം

"ഭഗവാനെ ഞാൻ ഇനി എന്തു ചെയ്യും...ബസ്സ് മിസ്സ്‌ ആയല്ലോ... "സുജിത തലയിൽ കൈവെച്ചു കൊണ്ടു പറഞ്ഞു...

അവൾ ഉടനെ തന്നെ ബസ്സ് സ്റ്റോപ്പിൽ നിന്നും അനുജൻ സുജിത്തിനെ വിളിച്ചു..

"ഹലോ... ടാ ഉണ്ണി ചേച്ചി ദേ.. ആലൂർ ബസ്സ് സ്റ്റോപ്പിൽ ആണ് നീ ഉടനെ തന്നെ ഇങ്ങോട്ട് വാ.."

"ഈശ്വരാ.. എന്താ ടി നീ പറയുന്നത് ഈ പതിനൊന്ന് മണിക്ക് നീ ബസ് സ്റ്റോപ്പിൽ ആണ് എന്നോ... നീ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ... "

അതൊക്കെ ഞാൻ പറയാം ആദ്യം നീ ഉടനെ ഇങ്ങോട്ട് വരാൻ നോക്ക്... എനിക്ക് പേടി തോന്നുന്നു...

"പേടിക്കണ്ട ഞാൻ അര മണിക്കൂറിൽ അവിടെ എത്തും നീ സൂക്ഷിക്കണം കേട്ടോ... "

അവൻ ഫോൺ കട്ട്‌ ചെയ്തു ഉടനെ കട്ടിലിൽ നിന്നും എഴുന്നേറ്റു ചുമരിൽ തൂക്കി ഇട്ടിരിക്കുന്ന ഷർട്ട് കൈയിൽ എടുത്തു.. എന്നിട്ട് ധൃതിയിൽ അത് ധരിച്ചു... അവൻ റൂമിന്റെ കതക് തുറന്നതും ആ ശബ്ദം കേട്ട് അമ്മയും ഉണർന്നു...അമ്മ മുറിയിൽ നിന്നും വന്നതും സുജിത് എങ്ങോടട്ടോ പോകുന്നത് പോലെ തോന്നി...

" അല്ല നീ എങ്ങോട്ടാ മോനെ ഈ ആസമയത്ത്‌.. അമ്മ ചോദിച്ചു.. "

" ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം... "

"എവിടെക്കാ... അമ്മ വീണ്ടും ചോദിച്ചു.. "

"അമ്മേ ഞാൻ പറഞ്ഞാലോ അത്യാവശ്യമായി ഒരിടം വരെ പോകണം പോയിട്ട് വരാം... കൂടുതൽ സംസാരിക്കാൻ നില്കാതെ അവൻ മുറ്റത്തു ഇറങ്ങി... "

നിർത്തി വെച്ചിരിക്കുന്ന അവന്റെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. മകൻ ഗേറ്റ് കടന്ന് പോകുന്നത് വരെ അമ്മ വാതിലിൽ ചാരി നിന്നു... പെട്ടന്നു അച്ഛനും അമ്മയുടെ അടുത്തു എത്തി

"മോൻ എങ്ങോട്ടാ... "അച്ഛൻ ചോദിച്ചു

"അറിയില്ല... ചേട്ടാ.. ഉടനെ വരാം എന്ന്... "

"അറിയില്ല.. എന്നിട്ടു നീ അവനെ തടയാൻ ശ്രെമിക്കാതെ നോക്കി നിൽക്കുവാണോ.. "

"ഞാൻ ഒരുപാടു പറഞ്ഞു കേട്ടില്ല... ഞാൻ എന്തു ചെയ്യാനാ... "

"ഇനി അവൻ വരുന്നത് വരെ എനിക്ക് ഉറക്കം വരില്ല.. നീ ഒരു കാര്യം ചെയ്യു ടീവി ഓൺ ചെയ്യു പിന്നെ എനിക്ക് ഒരു കോഫി കിട്ടിയാൽ കൊള്ളാമായിരുന്നു... "


അമ്മ വാതിൽ അടച്ചു ടീവി ഓൺ ചെയ്തു റിമോട്ട് അച്ഛന് നൽകി... അച്ഛൻ സോഫയിൽ ഇരുന്നു അമ്മ അടുക്കളയിൽ പോയി കോഫി വെച്ചു വന്നു ഇരുവരും അത് കുടിച്ച് അങ്ങനെ ഇരുന്നു... ഇതേ സമയം ഭയന്ന് നിൽക്കുന്ന സുജിതയുടെ അടുത്തേക്ക് അതുവഴി വന്ന രെണ്ട്‌ ചെറുപ്പക്കാർ വന്നു നിന്നു... അവൾ അവരുടെ നോട്ടം കണ്ടതും ഭയന്ന് വിറച്ചു.. അവർ അവളെ അടിമുടി ഒന്ന് നോക്കി...


"അല്ല കൊച്ച് എങ്ങോട്ടാ.. വാ ഞങ്ങൾ കൊണ്ടു വിടാം ഇത് അത്ര നല്ല സ്ഥലം അല്ല... "

"അതിൽ ഒരാൾ പറഞ്ഞു.. "

അവൾ മറുപടി ഒന്നും പറയാതെ അങ്ങനെ തന്നെ നിന്നു അവൻ വീണ്ടും അവളെ വിളിച്ചു..പിന്നെ പതിയെ അവളുടെ അരികിൽ വരാൻ തുടങ്ങി അത് കണ്ടതും അവൾ പേടിച്ചു വിറ കൊണ്ടു...

അവൾ ഉടനെ അവിടെ നിന്നും പതുകെ നടക്കാൻ തുടങ്ങി.. അവന്മാരും അവളുടെ പിന്നാലെ നടക്കാൻ തുടങ്ങി... അത് കണ്ടതും ബാഗിൽ വെച്ചിരിക്കുന്ന ഫോൺ എടുത്തു അനുജനെ വിളിച്ചു എന്നാൽ കാൾ പോയില്ല...അവൾ അപ്പോഴും തിരിഞ്ഞ് നോക്കി ഉണ്ട്‌ അവർ അവൾക്കു പിന്നാലെ ഉണ്ട്‌... അവൾ വീണ്ടും അനിയനെ വിളിക്കാൻ നോക്കി... പെട്ടന്ന് ഒരു കൈ അവളുടെ തോളിൽ പതിഞ്ഞു

ഭയന്ന് വിറച്ചു കൊണ്ടു അവൾ തിരിഞ്ഞ് നോക്കി... മുന്നിൽ ഒരു അർദ്ധനാരി നില്കുന്നു...

"എന്താ ആനി കസ്റ്റമറെ കൊണ്ടു വരാൻ ഇത്ര നേരം ആയോ... എത്ര നേരമായി ഇവിടെ നിൽക്കുന്നു... "

അവൾ ഒന്നും മനസിലാകാതെ അവരെ തിരിഞ്ഞ് നോക്കി... അപ്പോൾ അവളുടെ പിന്നാലെ വന്ന ചെറുപ്പക്കാരും ഒന്നും മനസിലാകാതെ പരസ്പരം മിഴിച്ചു നോക്കി...

റോസ് നിറ സാരിയിൽ തിളങ്ങുന്നു അവരുടെ മേനി.. മുഖത്തു വലിയ കറുത്ത പൊട്ടും.. ചുണ്ടുകളിൽ ആരെയും ആകർഷിക്കുന്ന ലിപ്സ്റ്റിക്ക്.. തലയിൽ വെച്ചിരിക്കുന്ന മുല്ലപ്പൂ ഗന്ധം അവിടെ എങ്ങും കാറ്റിൽ പരന്നു..

"എന്താ ആനി ഇങ്ങനെ നോക്കുന്നത്.. ആ ഈ ചേട്ടന്മാർ ആണോ ഇന്നത്തെ കസ്റ്റമർ... റേറ്റ് സംസാരിച്ചോ..!

അവരുടെ സംസാരം കേട്ടതും ഒരു നിമിഷം ഒന്നും മനസിലായില്ല എങ്കിലും പിന്നെ സുജിതക്കു കാര്യം മനസിലായി

"ആ...അതെ ഇന്ന് ഇവന്മാർ ആണ് പാർട്ടി.. ഇല്ലാ റേറ്റ് ഒന്നും പറഞ്ഞിട്ടില്ല.. നീ സംസാരിച്ചാൽ മതി.. പിന്നെ എവിടെ നമ്മയുടെ ദീനു ചേട്ടൻ വണ്ടി എവിടെ സ്ഥലത്തു പോകണ്ടേ.. "

"ഓ... ആളു പാർട്ടി സെറ്റ് അയാൽ വിളിക്കാൻ പറഞ്ഞു.. നില്ക്കു ഞാൻ ചേട്ടന്മാരോട് സംസാരിച്ചിട്ട് വരാം.. അതും പറഞ്ഞു ആ അർദ്ധനാരി അവരുടെ അരികിൽ ചെന്നു... "

അവളുടെ വരവ് കണ്ടതും ചെറുപ്പക്കാർ ഒന്നും മനസിലാകാതെ നോക്കി നിന്നു

"പോരുന്നോ.. സ്ഥലം ഞങ്ങൾ പറയാം റേറ്റ് നിങ്ങൾ എത്ര തരും.. "

അത് കേട്ടതും അവന്മാർ ഞെട്ടി


"അത്.. അത് പിന്നെ ആ കുട്ടി.. "അവർ സുജിതയെ ചൂണ്ടി ചോദിച്ചു

"അതും ന്റെ കുട്ടിയാണ്... അവളെ വേണോ കുറച്ചു കൂടും.. "

"ടാ.. ഇതും ഐറ്റം ആണ്.. അതും പറഞ്ഞു കൊണ്ടു അവർ തിരിഞ്ഞ് ഓടി...

അവരുടെ ഓട്ടം കണ്ടതും സുജിത ആ അർദ്ധനാരിയെ ഓടി വന്നു കെട്ടിപിടിച്ചു..

"പേടിക്കണ്ട അവന്മാർ പോയി.. എന്തിനാ ഈ രാത്രിയിൽ ഒറ്റയ്ക്ക് ഇവിടെ.. "

"ഞാൻ കോയമ്പത്തൂർ ജോലി ചെയുന്നു.. ഓഫീസ് മുതലാളിയുടെ ഭാര്യയുടെ അച്ഛൻ മരിച്ചു അതുകൊണ്ട് ലീവ് ആണ്...അവിടെ നിന്നും വരുന്ന വഴിയാണ് അപ്പോഴേക്കും ബസ്സ് മിസ്സ്‌ ആയി... അനുജന് ഫോൺ ചെയ്തിട്ടുണ്ട് അവൻ ഉടനെ വരും.. അവൾ പറഞ്ഞു "


പിന്നെയും കുറച്ചു അവർ ഒരുപാടു സംസാരിച്ചു അനുജൻ വരുന്നത് വരെ അവളുടെ തുണക്കായി അവരും കൂടെ ഇരുന്നു... കുറച്ചു കഴിഞ്ഞതും അവൻ സ്ഥലത്ത് എത്തി... സുജിത അനുജനെ കണ്ടതും സന്തോഷത്തോടെ അവന്റെ അരികിൽ ചെന്നു.. അവന്റെ കൂടെ ബൈക്കിൽ കയറുന്നതിനു മുൻപ് അവരെ ഒന്നുടെ കെട്ടിപിടിച്ചു.. എന്നിട്ടു അവിടെ നിന്നും അനുജന്റെ കൂടെ യാത്രയായി.. അവന് ചേച്ചി അവരുടെ അടുത്തു തിന്നത് തീരെ ഇഷ്ടം ആയില്ല..

"നിനക്ക് ഒറ്റയ്ക്ക് നിൽക്കാമായിരുന്നു.. എന്തിനാ അതിന്റെ അടുത്തു നിന്നത്... "

അത് കേട്ടതും അവൾ അവനോടു ഉണ്ടായതെല്ലാം പറഞ്ഞു..

"അതിനു നീ താങ്ക്സ് പറഞ്ഞില്ലെ പിന്നെ എന്തിനാ ഒരു കെട്ടിപിടിതം... അവൻ വീണ്ടും ചോദിച്ചു.. "

"ടാ നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്.. ഇന്നും മിക്ക പെൺകുട്ടികൾ രാത്രിയിൽ കുറച്ചു എങ്കിലും പുറത്തിറങ്ങി നടക്കുന്നു എങ്കിൽ അതിൽ ഇവരുടെ പങ്കു ഉണ്ട്‌... ആരെയും ദ്രോഹിക്കാത്ത അവരുടെ ശരീരം ദ്രോഹിക്കുന്ന ഒരുപാടു ആളുകൾ ഉണ്ട്‌...ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്ത ജീവിക്കുന്ന ജീവിതം അതാണ്‌ അവർ.. അവരെ കുറിച്ച് പറയണം എങ്കിൽ ഒരുപാടു ഉണ്ട്‌ എന്നാൽ ചില്ല സമയം അവരെ സമൂഹം ഒന്നിച്ചു വിളിക്കും


ഐറ്റം



ശുഭം


🌹chithu🌹


അവരെയും ബഹുമാനിക്കുക.. അർദ്ധനാരി ഈശ്വരന്റെ മറ്റൊരു രൂപം