Who is Meenu's killer - 13 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 13

Featured Books
  • द्वारावती - 73

    73नदी के प्रवाह में बहता हुआ उत्सव किसी अज्ञात स्थल पर पहुँच...

  • जंगल - भाग 10

    बात खत्म नहीं हुई थी। कौन कहता है, ज़िन्दगी कितने नुकिले सिरे...

  • My Devil Hubby Rebirth Love - 53

    अब आगे रूही ने रूद्र को शर्ट उतारते हुए देखा उसने अपनी नजर र...

  • बैरी पिया.... - 56

    अब तक : सीमा " पता नही मैम... । कई बार बेचारे को मारा पीटा भ...

  • साथिया - 127

    नेहा और आनंद के जाने  के बादसांझ तुरंत अपने कमरे में चली गई...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 13

പെട്ടെന്നു പ്രതീക്ഷിക്കാതെ ആ ദീപം അണഞ്ഞതും മൂന്ന് പേരും ഭയന്ന് വിറച്ചു...

" ടാ എന്തുവാടാ ഇതു എനിക്ക് പേടിയാകുന്നു ലൈറ്റ് ഓൻ ചെയ്താലോ ..." സുധി കിടുകിടാ വിറച്ചു കൊണ്ട് ചോദിച്ചു

"വേണ്ട ഒന്ന് മിണ്ടാതെ നില്ക്കു... "ശരത് അവന്റെ ഭയം ഉള്ളിൽ ഒതുക്കി കൊണ്ട് പറഞ്ഞു

" ശ്.. ശ്... ഒരു ചെറിയ കാറ്റ് മൂന്ന് പേരുടെയും ചെവിയിൽ തഴുകി അതും കൂടി ആയതും സുധി അവിടെ നിന്നും ഡാൻസ് ചെയാൻ തുടങ്ങി..

"ആ... ടാ എനിക്ക് പേടിയാകുന്നു എന്റെ കാലുകൾ എന്റെ നിയന്ത്രണത്തിൽ അല്ല.. ഞാൻ എപ്പോൾ വേണേലും ഓടും ഉറപ്പാ..."

"ടാ പ്ലീസ് ഓടരുത് നമ്മുടെ ഈ ചങ്ങല പൊട്ടിച്ചു ഓടിയാൽ പ്രേശ്നമാണ് ഇങ്ങിനെ നില്കുന്നതാണ് സേഫ്റ്റി..." രാഹുൽ പറഞ്ഞു

"ദൈവമേ... എന്തായാലും ഒന്ന് ഉറപ്പായി ഞാൻ ഇവിടെ ചാകും നിങ്ങൾ വായോ ട്ടാ അപ്പോഴും ക്യാമറ തോളിൽ തൂക്കി കൊണ്ട്... ഞാൻ എങ്ങനെ ചത്തു എന്നറിയാൻ..."

"ഒ... മണ്ടാ ഒന്ന് മിണ്ടാതെ നിൽക്ക് നീ..."

"ആ ടാ ഞാൻ മണ്ടനാ നീ പറയുന്നത് വിശ്വസിച്ചു കൊണ്ട് ഇപ്പോഴും ഇവിടെ നിന്നും ഓടാതെ നിൽക്കുന്ന മണ്ടൻ തന്നെ ദൈവമേ എന്നെ രക്ഷിക്കണേ..." സുധി പറഞ്ഞു

"ഒന്ന് മിണ്ടാതെ നില്ക്കു..." ശരത് ദേഷ്യത്തോടെ പറഞ്ഞു

"ഞാൻ മിണ്ടാതെ നിൽക്കാം പക്ഷെ എന്റെ കാലുകൾ പുതിയ ഓരോ സ്റ്റെപ്പും പ്രാക്റ്റീസ് ചെയുന്നത് എനിക്ക് നിർത്താൻ കഴിയുന്നില്ല..."സുധി വീണ്ടും പറഞ്ഞു

"ഒ.."

" മീനു നീ എവിടെ എന്തിനാ ഇങ്ങിനെ ഞങ്ങളെ ഭയപെടുത്തുന്നത്... ഞാൻ പറഞ്ഞാലോ നീ എന്തു ചോദിച്ചാലും ഞാൻ അത് നിറവേറ്റും... പിന്നെ എന്തിനാ ഇതൊക്കെ... "

" മോളെ ഞങ്ങളെ കൊല്ലരുത് ട്ടാ... ഞങ്ങൾ ചത്താൽ മോളെ കൊന്നവരെ കണ്ടെത്താൻ കഴിയില്ല.. "സുധി വീണ്ടും പറഞ്ഞു

"ടാ ഇനി ഒരു അക്ഷരം മിണ്ടിയാൽ നിന്നെ ഞാൻ തന്നെ ഇവിടെ വെച്ചു കൊല്ലും എന്നിട്ട് പ്രേതം കൊന്നതാ എന്ന് പറയും..." രാഹുൽ പറഞ്ഞു

" ഇവന്മാർ ചിലപ്പോ ചെയ്ത് എന്ന് വരും.."

പിന്നെയും ശരത് മീനുവിനെ വിളിച്ചു എന്നാൽ മറുപടി ഒന്നും ഉണ്ടായിരുന്നില്ല പെട്ടെന്നു അവർക്കു മുന്നിൽ ഉള്ള സ്റ്റാറിൽ നടുവിൽ ഉണ്ടായിരുന്ന ഡോൾ അവിടെ പറന്നു പൊങ്ങി ... അത് കണ്ടതും സുധി പേടിച്ചു വിറച്ചു

"അയ്യോയ്... "സുധി അലറി


പെട്ടെന്നു വൃത്തതിന്റെ നടുവിലായി ഒരു വലിയ കല്ല് വീണതും ആ ശബ്ദവും കൂടി ഉണ്ടായത്തും സുധി അവരുടെ ആ ചങ്ങല പൊട്ടിച്ചു...അവൻ അവിടെ നിന്നും ഓടി...

"ദൈവമേ എന്നെ കാത്തോളണേ...." സുധി അലറി ഓടി

അവരുടെ ചങ്ങല പൊട്ടിച്ചതും അവിടം മുഴുവനും കല്ലുകൾ വീഴാൻ തുടങ്ങി പേടിച്ചു പോയ മൂന്ന് പേരും ലൈറ്റ് ഓൻ ചെയ്തുകൊണ്ട് ഓരോ ഭാഗത്തേക്ക്‌ തെന്നി മാറി...

പെട്ടെന്നു അവിടം മുഴുവനും ഒരു പൊട്ടിച്ചിരി ഉണ്ടായി...

" ദൈവമേ ഞാൻ കാണുന്നു എന്റെ മരണം ഇപ്പോൾ ഈ സമയം അത് ആ ആത്മാവിന്റെ കൈകൊണ്ടോ അതോ ഇവന്മാരുടെ കൈകൊണ്ടോ..." സുധി പേടിയോടെ പറഞ്ഞു

"എന്തിനാ മീനു നീ ഞങ്ങളെ പേടിപ്പിക്കുന്നത് ഞങ്ങളെ പേടിപ്പിക്കുന്നത് കൊണ്ട് നിനക്ക് ഒന്നും കിട്ടുകയില്ല... നിന്നെ സഹായിക്കാൻ എന്നാണ് ഞാൻ പറഞ്ഞത്..." ധൈര്യത്തെ സംഭാരിച്ചുകൊണ്ട്‌ ശരത് പറഞ്ഞു

ആ ശബ്ദം കേട്ടതും രാഹുലും സുധിയും ശരത്തിന്റെ അരികിൽ വന്നു...

"ടാ... ഇതു ശെരിയാവില്ല നമ്മുക്ക് പോകാം..."രാഹുൽ പറഞ്ഞു

"ശെരി..." ശരത്തും ഒടുവിൽ അതിനു സമ്മതിച്ചു

അവർ മൂന്ന് പേരും പതിയെ അവിടെ നിന്നും നടക്കാൻ തുടങ്ങിയതും പെട്ടെന്നു അവർക്കു മുന്നിൽ ആ പാവ വന്നു നിന്നു

"ദൈവമേ എന്താടാ ഇതു ഇത് എവിടെ നിന്നു പൊട്ടി മുളച്ചു വന്നു.." രാഹുൽ ചോദിച്ചു

"എനിക്ക് മനസിലായി.."

"എന്തു മനസിലായി..."

"ഇതു നമ്മളെ ഇവിടെ കൊല്ലും.." സുധി പറഞ്ഞു

" നി മിണ്ടല്ലേ ഞാൻ അത് പോയി എടുത്തു വരാം.. "

രാഹുൽ അതും പറഞ്ഞുകൊണ്ട് ആ പാവയുടെ അരികിലേക്ക് നടന്നു പെട്ടെന്നു അത് പിന്നിലേക്ക് നീങ്ങി.. പെട്ടെന്നു രാഹുൽ പേടിച്ചു എങ്കിലും അവൻ പിന്നെയും മുന്നോട്ടു നടന്നു... അപ്പോഴും സുധിയും ശരത്തും പിന്നിൽ തന്നെയായിരുന്നു നിന്നിരുന്നത്... രാഹുൽ അതിനെ എടുക്കാൻ കൈ നീട്ടിയതും അത് പിന്നെയും പുറകിലേക്ക് നീങ്ങി അത് കണ്ടതും രാഹുൽ പേടിയോടെ ശരത്തിനെയും സുധിയേയും മാറി മാറി നോക്കി അവരും രാഹുലിന്റെ അരികിൽ വന്നു...

അവർ മൂന്ന് പേരും അത് എടുക്കാൻ ശ്രെമിച്ചു കൊണ്ട് കൈ നീട്ടി പെട്ടെന്നു അത് അവിടെ നിന്നും വായുവിൽ ഉയർന്നു...

എല്ലാവരും പേടിയോടെ തല ഉയർത്തി ആ പാവയെ കാണാൻ മുകളിലേക്കു നോക്കി നിന്നു

"ആ.."സുധി ശബ്ദം ഉണ്ടാക്കി

"എന്താടാ.."രാഹുൽ ചോദിച്ചു

"പിച്ചി.."സുധി പറഞ്ഞു

"ആര് പിച്ചി.."ശരത് ചോദിച്ചു

"ഞാൻ തന്നെ.."സുധി പറഞ്ഞു

"എന്തു.."രാഹുൽ ചോദിച്ചു

"ഇതൊക്കെ കണ്ടിട്ടും ഞാൻ ജീവനോടെ ഉണ്ടോ എന്നറിയാൻ പിച്ചിയതാണ്.."

" അത് കേട്ടതും ദേഷ്യം വന്ന രാഹുൽ അവനെ ഒരു ചവിട്ടു ചവിട്ടി... "

"ആ..."

"ഞാനും ഇതു നി ജീവനോടെ ഉണ്ടോ എന്നറിയാൻ ചവിട്ടിയതാ.."

പെട്ടെന്നു ആ പാവ കാറ്റിൽ മുന്നോട്ടു പറക്കാൻ തുടങ്ങി

"ടാ വാ നമ്മുക്കും കൂടെ പോകാം... അത് നമ്മളെ എങ്ങോട്ടോ വിളിക്കുന്നത് പോലെ എനിക്ക് തോന്നുന്നു..."ശരത് പറഞ്ഞു

"അത് എനിക്കും തോന്നി ശ്മാശനത്തേക്ക് ആണ് വിളിക്കുന്നത്‌ എന്ന്..." സുധി പറഞ്ഞു

"ഇനി നി ഒരക്ഷരം മിണ്ടിയാൽ.." രാഹുൽ പറഞ്ഞു
സുധി അവന്റെ വായ സ്വായം പൊതി പിടിച്ചു...

പിന്നെ പെട്ടെന്നു തന്നെ മൂന്നുപേരും ആ പാവയെ പിന്തുടർന്ന് പോയി... ആ പാവ നേരെ ഒരു ചെറിയ മുറിയിലേക്ക് കയറി ആ മുറിയിൽ പാവ ഒരു മൂലയിൽ ആയി താഴേക്കു വീണു ആ പാവ വീണ സ്ഥലം കണ്ട മൂന്നുപേരും ഞെട്ടി കാരണം ആ മൂലയിൽ മീനു ഉണ്ടായിരുന്നു ഒരു കറുത്ത നിഴലായി...


തുടരും