Who is Meenu's killer - 12 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 12

Featured Books
  • નિતુ - પ્રકરણ 64

    નિતુ : ૬૪(નવીન)નિતુ મનોમન સહજ ખુશ હતી, કારણ કે તેનો એક ડર ઓછ...

  • સંઘર્ષ - પ્રકરણ 20

    સિંહાસન સિરીઝ સિદ્ધાર્થ છાયા Disclaimer: સિંહાસન સિરીઝની તમા...

  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

  • હાસ્યના લાભ

    હાસ્યના લાભ- રાકેશ ઠક્કર હાસ્યના લાભ જ લાભ છે. તેનાથી ક્યારે...

Categories
Share

മീനുവിന്റെ കൊലയാളി ആര് - 12

അവർ മൂന്നുപേരും ഒത്തിരി നേരം അവിടെ നിന്നു എന്നാൽ അകത്തു നിന്നും ഒരു ശബ്ദം പോലും ഉണ്ടായില്ല..

"ടാ സമയം കടന്നു പോയി ഇനിയും ഇവിടെ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ല... "സുധി പറഞ്ഞു

"ശെരിയാ നമ്മുക്ക് പോകാം.. "ശരത്തും മനസിലാ മനസോടെ പറഞ്ഞു

മൂന്നുപേരും ആ കെട്ടിടത്തിന്റെ മുകളിലേക്കു ഒന്നൂടെ നോക്കി... ഇല്ല ഒന്നും കാണാൻ കഴിയുന്നില്ല അവർ അവിടെ നിന്നും പോകാൻ വേണ്ടി തിരിഞ്ഞു നടക്കാൻ ശ്രെമിച്ചതും പെട്ടെന്നു മുകളിൽ നിന്നും വലിയൊരു കല്ല് താഴേക്കു വീഴുന്ന ശബ്ദം കേട്ടു... നിശബ്ദം മാത്രം തളം കെട്ടി നിന്ന ആ രാത്രിയുടെ യാമത്തിൽ ഉച്ചത്തിൽ ഉള്ള ആ ശബ്ദം കേട്ടതും മൂന്നുപേരും ഓരോ ദിക്കിലേക്കും പേടിച്ചു കൊണ്ടു ഓടി സുധി അടുത്തുള്ള ഒരു ചെറിയ കുറ്റിക്കാട്ടിലും രാഹുൽ നേരെയും ശരത് ഇടതു ഭാഗത്തേക്കുമായി ഓടി...

" ടാ... വാ വാ ഒന്നുമില്ല കല്ലാണ് കല്ല്..." സുധി അതും പറഞ്ഞുകൊണ്ട് ആ കുറ്റിക്കാട്ടിൽ നിന്നും പുറത്തേക്കു വന്നു..

ശബ്ദം കേട്ടതും ചുറ്റും നോക്കാതെ ഓടുന്ന ശരത്തും രാഹുലും തിരിഞ്ഞു നോക്കി പതിയെ വീണ്ടും മൂന്നുപേരും ഒന്നിച്ച് വന്നു അതെ പഴയ സ്ഥലത്തു നിന്നു

"ടാ എന്തുവാ ഇതിനർത്ഥം നമ്മളോട് വല്ലതും പറയാൻ ഉണ്ട് എന്നോ അതോ ഇനി ഇങ്ങോട്ട് വരാൻ പാടില്ല എന്ന് നമ്മുക്ക് ഒരു താക്കീത് നൽകുന്നതോ..." സുധി പേടിയോടെ രണ്ടുപേരോടുമായി ചോദിച്ചു

"അറിയില്ല ടാ..." ഇരുവരും പറഞ്ഞു

"ഇപ്പോൾ എന്തു ചെയ്യാം, മുന്നോട്ടു പോകണോ അതോ തിരിക്കാൻ നോക്കാണോ..."

" വേണ്ട എന്തായാലും ഇതിനു ഒരു ഉത്തരം ലഭിക്കാതെ തിരിക്കണ്ട അകത്തേക്ക് പോകാതെ നമ്മുക്ക് ഇവിടെ തന്നെ നിന്നുകൊണ്ട് ഒന്നൂടെ ചോദിച്ചു നോക്കിയാലോ... " സുധി പറഞ്ഞു

"ആ ശെരിയാ അത് മതി..."ശരത് പറഞ്ഞു

"എന്നാ നീ തന്നെ സംസാരിക്കു.."രാഹുൽ പറഞ്ഞു

"മം... മീനു ഇതിനർത്ഥം എന്താണ് ഞങ്ങൾ നിന്നെ സഹായിക്കണം എന്നാണോ അതോ ഇനി ഇങ്ങോട്ട് വരരുത് എന്നോ... നിന്നെ സഹായിക്കണം എന്നാണ് എങ്കിൽ നീ ഒരു വലിയ ശബ്ദം ഉണ്ടാക്കണം... അതല്ല എങ്കിൽ നീ ഈ ക്യാമെറക്ക് മുന്നിൽ വന്നു നിന്നാൽ മതി ഞങ്ങൾ പൊക്കൊള്ളാം ഇനി ഇങ്ങോട്ട് ഒരിക്കലും വരില്ല നിന്നെ ശല്യം ചെയ്യില്ല..."

അവർ അതും പറഞ്ഞുകൊണ്ട് ആത്മാവിന്റെ അതായതു മീനുവിന്റെ ഉത്തരത്തിനായി മുകളിലേക്കു നോക്കി കാത്തു നിന്നു

"ആാാ....... ആാാ.... വലിയൊരു അലർച്ചയായിരുന്നു അതും ആ കെട്ടിടം തന്നെ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന രീതിയിൽ ആയിരുന്നു അകത്തു മീനുവിന്റെ അലർച്ച..."

"ടാ... കേട്ടോ ദൈവമേ എനിക്ക് പേടിയാകുന്നു.." സുധി പറഞ്ഞു

" ടാ നമ്മൾ ഇതു ഇങ്ങിനെ വിട്ടു പോകാൻ പാടില്ല നല്ലൊരു ചാൻസ് ആണ് ആ കുട്ടിക്ക് നമ്മുടെ സഹായം വേണം അപ്പോൾ നമ്മൾ പറയുന്നത് അവൾ സമ്മതിക്കും അങ്ങനെയെങ്കിൽ അവളെ നമ്മുടെ ക്യാമെറക്ക് മുന്നിൽ നിഷ്പ്രയാസം കൊണ്ടുവരാൻ സാധിക്കും... "

" ശെരിയാ എനിക്കും അത് തോന്നി അവൾ ഇനി നമ്മൾ എന്തു ചോദിച്ചാലും അതിനു റീയാക്ക്റ്റ് ചെയ്യും അതു കൊണ്ട് വാ നമ്മുക്ക് ഇതു ഈ അവസരം കളയാൻ പാടില്ല... " രാഹുൽ പറഞ്ഞു

അങ്ങനെ അവർ മൂന്നുപേരും വീണ്ടും ആ കെട്ടിടത്തിനു അകത്തേക്ക് പ്രവേശിച്ചു...

" മീനു വാവേ ഞങ്ങൾ നിന്നെ കാണാൻ അകത്തേക്ക് വരാൻ ആഗ്രഹിക്കുന്നു നീ ഞങ്ങളെ ഒന്നും ചെയ്യരുത്... " സുധി അകത്തേക്ക് കടക്കിന്നതിനു മുൻപ് പറഞ്ഞു

"മം... "
അതിനുത്തരമായി അവർ അകത്തു നിന്നും ആ ശബ്ദം കേട്ടതും മൂന്നുപേരും ധൈര്യത്തോടെ ഉള്ളിലേക്ക് കയറി...

"മോളെ മീനു ഞങ്ങളുടെ ഈ ക്യാമെറക്ക് മുന്നിൽ വന്നു നിൽക്കുമോ..." രാഹുൽ ചോദിച്ചു

എന്നാൽ മീനു അവരുടെ ക്യാമറക്ക് മുന്നിൽ വന്നില്ല അവർ ചുറ്റും നോക്കി ആ സമയം ജനാലയിൽ കൂടി അവരെ ആരോ എത്തി നോക്കുന്നത് കണ്ട സുധി ഒന്നൂടെ അത് ശ്രെധിച്ചു..മുടി തൂങ്ങി നിൽക്കുന്ന രീതിയിൽ തങ്ങളെ കുനിഞ്ഞു നോക്കുന്ന ഒരു കറുത്ത രൂപം....

"ടാ ദേ അവിടെ..."സുധി അത് പറഞ്ഞ് തീരും മുൻപേ രാഹുലും ശരത്തും കൈയിൽ ഉണ്ടായിരുന്ന ക്യാമറയുമായി അങ്ങോട്ട്‌ ഓടി... എന്നാൽ മീനു അവർ അങ്ങോട്ട്‌ ആ ക്യാമെറയിൽ കൊണ്ടു ഓടി എത്തുന്നതിനു മുൻപ് അവിടെ നിന്നും അപ്രത്യക്ഷമായി...അവർക്കു ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല..

എങ്കിലും അവർ അവരുടെ ക്യാമെറയിൽ ഒന്ന് നോക്കി... അതെ സുധി പറഞ്ഞത് സത്യമാണ് ജനാലയിൽ കൂടി അവൾ തങ്ങളെ എത്തി നോക്കിയിരിക്കുന്നു ആ രൂപം അവർ മൂന്ന്പേരും സൂം ചെയ്ത് നോക്കി... മുഖത്തിന്റെ ആകൃതി ഉണ്ടെങ്കിലും അവിടം മുഴുവൻ വികൃതമായി കാണുന്നു... കണ്ണിനു പകരം വലിയ രണ്ടു കുഴികൾ അത് കണ്ടതും സുധി പേടിച്ചു വിറച്ചു...

"ടാ അവൾ നമ്മുടെ ക്യാമെറക്ക് മുന്നിൽ വരാൻ സമ്മതിക്കുന്നില്ല ഒന്ന് ചെയ്യാം നമ്മുക്ക് റിക്ച്വൽ ചെയ്താലോ..." ശരത് ചോദിച്ചു

"മം... നല്ല ഐഡിയ.." സുധി പറഞ്ഞു

" അതിനു വേണ്ടത് ചെയ്തോ.. " രാഹുൽ പറഞ്ഞു

മൂന്നുപേരും നല്ലൊരു സ്ഥലവും കണ്ടെത്തി ഒരു ചെറിയ മുറിയായിരുന്നു അത്... വൈകാതെ തന്നെ സുധി തന്റെ ഷോൾഡറിൽ ഉണ്ടായിരുന്ന ബാഗ് അഴിച്ചു അതിന്റെ സിപ് തുറന്നു അതിൽ നിന്നും മണ്ണിന്റെ മൂന്ന് വിളക്കും പൊടിയുപ്പും എടുത്തു ശേഷം ഒരു മഞ്ഞൾ പൊടി പാക്കറ്റും എടുത്തു... കൈയിൽ ഉണ്ടായിരുന്ന ഉപ്പിന്റെ കവർ പൊട്ടിച്ചു ശേഷം അതിൽ നിന്നും ഉപ്പു എടുക്കുകയും ഒരു നക്ഷത്രം വരക്കുകയും അതിനു ചുറ്റും വലിയ ഒരു വൃത്തം വരക്കുകയും ആ വൃത്തതിന്റെ അടുത്തു തന്നെ മഞ്ഞൾ പൊടി കൊണ്ട് അതിനു ചുറ്റും മറ്റൊരു വലിയ വൃത്തവും വരച്ചു ശേഷം ഉണ്ടായിരുന്ന കുഞ്ഞു മണ്ണ് വിളക്കിൽ എണ്ണ ഒഴിച്ച് തിരി വെച്ചു കത്തിച്ചു... എന്നിട്ട് ആ നക്ഷത്രത്തിന്റെ നടുവിലായി ആ മൂന്ന് വിളക്കും വെച്ചു...പിന്നെ തങ്ങളെ കാണാൻ പറ്റുന്ന രീതിയിൽ നൈറ്റ്‌ വിഷൻ ക്യാമറ സെറ്റ് ചെയ്ത്...പിന്നീട് മൂന്ന് പേരും തങ്ങളുടെ കൈയിൽ ഉണ്ടായിരുന്ന ലൈറ്റ് ഓഫ്‌ ചെയ്തുകൊണ്ട് ആ വൃത്തിനു പുറത്തായി കൈകൾ കോർത്തു കൊണ്ടു നിന്നു...

" ടാ നമ്മുക്ക് അത് എടുത്തല്ലോ..."ശരത് ചോദിച്ചു

"അത് വേണോ..." രാഹുൽ ചോദിച്ചു

"മം..."


ഇരുവരും സുധിയെ ഒന്ന് നോക്കി കാര്യം മനസിലായ സുധി ഉടനെ തന്നെ ബാഗിൽ നിന്നും ഒരു ഡോൾ എടുത്തു ഒരു ഭാഗത്തെ കണ്ണ് കുത്തി പൊട്ടിയ അവസ്ഥയിൽ ആയിരുന്നു അത്...

"ഹായ്... ഇതു ഞങ്ങളുടെ സബ്സ്ക്രൈബ്ർ നൽകിയ അബേണ്ടെന്റായ ഡോൾ ആണിത്...ആ വീട്ടിലെ കുട്ടി കളിക്കാൻ പുറത്തേക്കു പോയപ്പോ ഒരു ഒഴിഞ്ഞ വീട്ടിൽ നിന്നും കിട്ടിയതാണിത് എന്നിട്ടു കുട്ടി അത് വീട്ടിൽ കൊണ്ടുവന്നു അതിൽ പിന്നെ കുട്ടിയുടെ സ്വഭാവത്തിന് ഒരു മാറ്റം ഉണ്ടായി എപ്പോഴും ഈ പാവയുടെ കൂടെ കളിയും ചിരിയും സംസാരവും പിന്നെ പതിയെ കുട്ടി സ്കൂളിൽ പോലും പോകാതെയായി... അപ്പോഴാണ് അവർക്കു അത് തോന്നിയത് ഈ പാവമാണ് ഇതിനു കാരണം എന്ന് പിന്നീട് അവർ ആ കുട്ടിക്ക് അറിയാതെ പാവയെ പലസ്ഥലത്തും വെച്ചു എന്നാൽ അത് എവിടെ വെച്ചാലും ഈ കുട്ടിയുടെ അരികിൽ തന്നെ വന്നു... പിന്നെ അവർ ഈ പാവയെ കളയാൻ ഒരുപാട് ശ്രെമിച്ചു നടന്നില്ല ഒടുവിൽ അവർ അത് ഞങ്ങൾക്ക് തന്നു അപ്പോഴാണ് ഈ കഥയും പറഞ്ഞത്.... ഇന്ന് ഇതു വെച്ചാണ് നമ്മൾ മീനുവുനോട് സംസാരിക്കാൻ പോകുന്നത്..."അത് പറഞ്ഞുകൊണ്ട് കൈയിൽ ഉള്ള പാവയെ രാഹുൽ ആ വൃത്തിനകത്ത് വെച്ചു...

"മീനു നീ എവിടെ, എവിടെയാണ് എങ്കിലും വരു ഞങ്ങളുടെ ഈ വൃത്തത്തിനകത്തേക്ക് ഈ പാവയെ ഇഷ്ടം ആയി എങ്കിൽ ഇതു എടുത്തു കൊണ്ട് പൊയ്ക്കോളൂ അല്ലെങ്കിൽ ഈ പാവയിൽ കയറി ഞങ്ങളോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കാം അതല്ല ഈ പാവ വേണ്ട എങ്കിൽ ഞങ്ങളുടെ ആരുടെയെങ്കിലും ശരീരം വേണോ..." ശരത് ചോദിച്ചു

"ടാ.." സുധി ഇടക്ക് കയറി വിളിച്ചു

" ശൂ... " ശരത് കോപത്തോടെ മുഖം കാണിച്ചു

"ശെരി ഇവരുടെ വേണ്ട എന്റെ ശരീരം വേണോ തരാം എന്റെ ശരീരത്തിൽ കയറി നിനക്ക് എന്താണോ പറയാൻ ഉള്ളത് അത് പറ കോടാനുകോടി ജനങ്ങൾ ഇതു കേൾക്കും..." ശരത് പറഞ്ഞു

പെട്ടെന്നു അവർക്കു അവിടം വലിയൊരു കാറ്റ് അനുഭവപ്പെട്ടു... അപ്പോഴേക്കും അവർ കത്തിച്ച വിളക്കും അണഞ്ഞു പോയിരുന്നു...

തുടരും