Secret discovered by Abhi - 1 in Malayalam Thriller by Chithra Chithu books and stories PDF | അഭി കണ്ടെത്തിയ രഹസ്യം - 1

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

അഭി കണ്ടെത്തിയ രഹസ്യം - 1

അച്ചുതൻ പറമ്പിൽ കിളക്കുന്ന തിരക്കിൽ ആയിരുന്നു... തലയിൽ ഒരു ചുവന്ന തോർത്തും ദേഹത്ത് ഒരു കവി മുണ്ടും ഉടുത്തു അയാൾ തന്റെ തിരക്കിൽ മുങ്ങി.. അപ്പോഴാണ് അത് വഴി ഒരു സൈക്കിൾ ബെൽ ശബ്ദം കേട്ടത്.. തുടർന്ന് ഒരു വിളിയും...

"അച്ചു ഏട്ടാ..... "

ആരാണ് വിളിക്കുന്നത് എന്ന് അച്ചുതൻ തിരിഞ്ഞു നോക്കി അപ്പോൾ ആണ് പോസ്റ്റ്മാൻ ഷിജു അത് വഴി വരുന്നത് അദ്ദേഹം കണ്ടത്.. തലയിൽ കെട്ടിയ ചുവന്ന തോർത്ത്‌ കൈയിൽ എടുത്തു മുഖം തുടച്ചു ശേഷം ഷിജുവിന്റെ അരികിലേക്ക് നടന്നു...

" ഉം... ന്താണ് ഷിജു വല്ല കത്ത് ഉണ്ടോ.. "

" ഉണ്ട്‌... മോളുടെ ജോലി ശെരിയായി ജോയിൻ ലെറ്റർ ആണ്... സന്തോഷത്തോടെ ഷിജു പറഞ്ഞു... "

അത് കേട്ടതും അച്ചുതൻ സന്തോഷത്തിൽ മതിമറന്നു... ഷിജു ലെറ്റർ അച്ചുതന് നൽകിയ കൂടെ ഒരു പേനയും അച്ചുതൻ അത്‌ വാങ്ങിച്ചു സൈൻ ചെയ്തു കൈപറ്റി...

" ചെലവ് ഉണ്ട്‌ അച്ചു ഏട്ടാ... "

" ഓ... പിന്നെ എന്താ തരാമല്ലോ.... " അച്ചുതൻ സന്തോഷത്തോടെ പറഞ്ഞു

ഷിജു അവിടെ നിന്നും പോയതും അച്ചുതൻ തന്റെ പുനാര മകൾ അഭിയുടെ അടുത്തേക്ക് നടന്നു... വീട്ടിൽ എത്തിയതും അദ്ദേഹം അഭിയെ മുറിയിൽ നോക്കി എന്നാൽ അദ്ദേഹത്തിന് അവിടെ തന്റെ മകളെ കാണാൻ കഴിഞ്ഞില്ല ശേഷം അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന ഭാര്യ സുമിത്രയുടെ അടുക്കൽ എത്തി...

" ടി.. മോൾ എവിടെ അവളുടെ മുറിയിൽ കാണുന്നില്ലല്ലോ.."അച്ചുതൻ അടുക്കള വാതിൽക്കൽ നിന്നുകൊണ്ട് ഭാര്യയോട് ചോദിച്ചു

" ദേ മനുഷ്യാ.. നെ കൊണ്ടു പറയിപ്പിക്കാൻ നിൽക്കണ്ട.. ഒറ്റ മോളാണ് എന്നും കരുതി കൊഞ്ചിച്ചു വഷള്ളാക്കി... ഒരു പണിയിലും എന്നെ സഹായിക്കാൻ നില്കാതെ മുറിയിൽ വന്ന അണ്ണാൻ കുഞ്ഞിന്റെ പുറകെ പറമ്പിൽ ഓടി കളിക്കുവാ അവൾ...നാളെ വേറെ വീട്ടിൽ കയറി ചെല്ലെണ്ട പെണ്ണാ... എന്റെ വളർത്ത് ദോഷം എന്നെ പറയൂ... "സുമിത്ര പാത്രം തേക്കുന്ന സമയം ദേഷ്യത്തോടെ പറഞ്ഞു

" ഓ... ഒന്ന് നിർത്തുമോ ന്റെ സുമിയെ നി.. കുറെ ആയി ഈ രാമായണം കേൾക്കുന്നു ഞാൻ മോളു എവിടെ എന്നല്ലെ ചോദിച്ചത് അപ്പോഴേക്കും തുടങ്ങി... അതും പറഞ്ഞ് അച്ചുതൻ പറമ്പിലേക്ക് നടന്നു.. "

അപ്പോഴാണ് അദ്ദേഹം അത് കണ്ടത് മരത്തിനു മുകളിൽ കളിക്കുന്ന അണ്ണാൻ കുഞ്ഞുങ്ങളെ നോക്കി മറച്ചുവട്ടിൽ ഉള്ള ഒരു കല്ലിൽ മേൽ ഇരികുകയാണ് അഭി.. അദ്ദേഹം മകളുടെ അടുത്തു ചെന്നു.. പതിയെ അവളുട തോളിൽ കൈ വെച്ചു.. അവൾ തിരിഞ്ഞു നോക്കി..

"അച്ഛാ... "

"മോളെ ഞാൻ വീട് മുഴുവനും നോക്കി... നീ ഇവിടെയായിരുന്നോ... നിന്നെ കാണാത്തായപ്പോ ഞാൻ അമ്മയോട് തിരക്കി ... "

"അമ്മ സ്ഥിരം പല്ലവി പാടി കാണുമല്ലോ.. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു . "

"അത് അവളുടെ സ്ഥിരം കലാപരിപാടി ആയത് കൊണ്ടു ഞാൻ അത് കാര്യമാക്കിയില്ല... അദ്ദേഹവും ചിരിച്ചു കൊണ്ടു പറഞ്ഞു.. "

"മോളുവിനു ജോയിൻ ലെറ്റർ വന്നിട്ടുണ്ട്.. കൈയിൽ ഉള്ള ലെറ്റർ അവൾക്കു നേരെ നീട്ടികൊണ്ടു അച്ഛൻ പറഞ്ഞു.. "

"അത്... അത് പിന്നെ അച്ഛാ... എനിക്കു ജോലിക്ക് പോകാൻ ഒട്ടും താല്പര്യമില്ല... നമ്മുക്ക് ഇനിയും രെണ്ട്‌ തലമുറ ഇരുന്നു ചിലവാക്കാൻ ഉള്ള സമ്പത്ത് ഉണ്ടല്ലോ.. പിന്നെ ഞാൻ എന്തിനു ജോലിക്ക് പോകണം... അവൾ അച്ഛന്റെ തോളിൽ ചാരികൊണ്ടു ചിണുങ്ങി... "

"അതല്ല മോളു.. പെൺകുട്ടികൾക്ക് എപ്പോഴും സ്വന്തം കാലിൽ നിൽക്കാൻ അറിയണം..ഏതൊരു പ്രതിസന്ധിയും തരണം ചെയ്യാൻ അറിയണം..എന്റെയും അമ്മയുടെയും കൂടെ ജീവിക്കുന്ന നിനക്ക് നമ്മുടെ ഗ്രാമം കഴിഞ്ഞാൽ ഒന്നും അറിയില്ല.. പിന്നെ കെട്ടികൊണ്ടു പോയാൽ അത് മാത്രമായിരിക്കും നിന്റെ ലോകം.. നി ജോലിക്ക് പോയാൽ നിന്റെ ആത്മദൈര്യം വർധിക്കും... അയാൾ അവളുടെ തലയിൽ തലോടികൊണ്ടു പറഞ്ഞു.. "

"ന്നാലും.. "

"ഒരു എന്നാലും ഇല്ല നമ്മൾ തിങ്കളാഴ്ച്ച പാലക്കാട്‌ പോകുന്നു അത്ര തന്നെ.. അവിടെ കമ്പനി വക ഉള്ള ഹോസ്റ്റലിൽ നിനക്ക് നിൽക്കാം.. "

"അച്ഛാ... "

"നമ്മൾ പോകുന്നു.. അത്ര തന്നെ... അച്ഛൻ അതും പറഞ്ഞ് അവിടെ നിന്നും പോയി.. അഭി ചെറിയ നിരാശയോടെ അച്ഛന്റെ പിന്നാലെ നടന്നു..

അന്ന് രാത്രിയിൽ അമ്മ ഉണ്ടാക്കിയ നല്ല ഒന്നാന്തരം സാമ്പാറും വെണ്ടയ്ക്ക ഉപേരിയും പപ്പടവും അച്ചാറും കൂട്ടി കഴിക്കുമ്പോൾ പോലും അഭിക്ക് യാതൊരുവിധ സന്തോഷവും ഇല്ലായിരുന്നു...

അങ്ങനെ ആ ദിവസം വന്നു.. അഭിയും അച്ഛനും പുലർച്ചക്കു തന്നെ തയ്യാറായി... ഇറങ്ങാൻ നേരം അവൾ അമ്മയെ നിറ മിഴിയോടെ നോക്കി...

അമ്മ അവളെ കെട്ടിപിടിച്ചു പതിയെ നെറ്റിയിൽ ഒരു മുത്തം നൽകി... അവളും അമ്മയുടെ മാറിൽ ചാരി കരഞ്ഞു... അധികം സമയം കളയാതെ അച്ഛനും അഭിയും ബുക്ക്‌ ചെയ്ത കാൾ ടാക്സി വന്നപ്പോ അതിൽ കയറി...

"ഞാൻ മോളുവിനെ കൊണ്ടുപോയി വിട്ട ശേഷം നമ്മുടെ ചിന്താമണിയെ കൂടി കണ്ടേ മടങ്ങി വരൂ.. അളിയൻ നാട്ടിൽ അടുത്ത മാസമേ വരൂ...അവളെയും മക്കളെയും കണ്ട് ചിലപ്പോ വൈകും ഞാൻ വരാൻ.. നി കതകു അടച്ചു ഇരുന്നാൽ മതി സൂക്ഷിക്കണം... കേട്ടോ അച്ചുതൻ ഭാര്യയോട് പറഞ്ഞു... "

സുമിത്ര അപ്പോഴും മകളെ നോക്കി എല്ലാം മറന്നു നില്ക്കുകയാണ്... അച്ചുതൻ പറഞ്ഞതിന് ഒന്ന് തലയാട്ടുക മാത്രമാണ് ചെയ്തത്. . അമ്മ മിഴികളിൽ നിന്നും മായും വരെ അഭി അവരെ തന്നെ നോക്കി ഇരുന്നു....വണ്ടി അവളുടെ ഗ്രാമത്തിൽ നിന്നും പാലക്കാട് ടൗൺ ലക്ഷ്യമാക്കി പാഞ്ഞു...

കൃത്യം ഒൻപതുമാണിയോട് അടുത്തപ്പോഴേക്കും അവർ പാലക്കാട്‌ എത്തിയിരുന്നു... നിമിഷനേരം കൊണ്ടു കാർ ഗ്രാൻഡ് ഹോട്ടലിൽ എത്തി... അതിന്റ മുന്നിൽ വിശാലമായി നിരന്നു കിടന്ന കാർ പാർക്കിംഗിൽ വാഹനം നിർത്തി.. ഉടനെ അഭി വാഹനതിന്റെ ഡോർ തുറന്നു ഇറങ്ങി...

വല്ലാത്ത ചൂടും തണുപും കലർന്ന ഇളംകാറ്റ് അവളെ പതിയെ തഴുകി.. ആ കാറ്റിൽ അവളുടെ മുടിയും ഷാളും എല്ലാം പാറിപറന്നു.. അവൾ പതിയെ കൈകൾ കൊണ്ടു ഒതുക്കി... എന്നിട്ട് ചുറ്റും നോക്കി അപ്പോൾ ആണ് തനിക്കു മുന്നിൽ മൂന്ന് നിലയിൽ ഉയർന്നു പൊങ്ങിയ കെട്ടിടതിന്റെ പേര് അവൾ കണ്ടത്.. അവൾ പതിയെ അതു വായിച്ചു..

ഗ്രാൻഡ് ഹോട്ടൽ...

ഇനി തന്റെ ജീവിതം ഈ നഗരത്തിൽ...അവൾ മനസ്സിൽ ഓർത്തു അച്ഛനും അവളും ഡ്രൈവറോട് വെയിറ്റ് ചെയ്യാൻ പറഞ്ഞ് അകത്തു പോയി... റിസപ്ഷനിൽ ഉള്ള പെൺകുട്ടിയുടെ അടുത്തു ചെന്നു..


"പറയു.. സാർ നിങ്ങൾ ആരാണ് എന്ത് വേണം.. "

"ഇത് എന്റെ മകൾ അഭിനയ ഇവിടെ അക്കൗണ്ടന്റ് ആയി ജോയിൻ ചെയ്യാൻ വന്നതാണ്.. "

"ഒക്കെ... മാഡം എം. ഡി. യുടെ മുറി ദേ.. ആ കാണുന്നതാണ്.. ഉടനെ ആ പെൺകുട്ടി അവരുടെ മുന്നിൽ നിന്നുകൊണ്ട് M. D. ക്ക് ഫോൺ ചെയ്ത് cut ചെയ്തു
സാർ ഉണ്ട്‌ നിങ്ങളെ അങ്ങോട്ട്‌ വിളിച്ചു... "അവൾ പറഞ്ഞു

ആ കുട്ടിക്ക് ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടു അഭിയും അച്ഛനും മുറിയിൽ പോയി.. ഡോറിൽ തട്ടിയതും.. അകത്തു നിന്നും "അകത്തേക്ക് വരൂ.. "എന്ന ശബ്ദം കെട്ടു.. അച്ചുതൻ വാതിൽ തുറന്നു...

ഇരുവരും അകത്തു കയറി.. അദ്ദേഹം ഇരിക്കാൻ പറഞ്ഞതും മുന്നിൽ കണ്ട ചെയ്യറിൽ ഇരുന്നു.. കുറച്ചു നേരം അച്ചുതൻ സംസാരിച്ചു... അതു എല്ലാം കേട്ട് കഴിഞ്ഞതും..

"താങ്കളുടെ മകൾക്കു ഇവിടെ ഒരു കുഴപ്പവും ഉണ്ടാകില്ല... പിന്നെ അഭിനയ നിങ്ങൾക്കു ഇവിടെ എല്ലാ കാര്യവും.. അതിനിടയിൽ അദ്ദേഹം ടേബിൾ മേൽ ഉള്ള ബെൽ അടിച്ചു ഉടനെ ഒരാൾ വാതിലിൽ തള്ളി തുറന്നു എത്തി നോക്കി...

പോയി കീർത്തിയെ വിളിച്ചു കൊണ്ടുവരൂ... അയാൾ അതും കേട്ട് വാതിൽ അടച്ചു...


അപ്പോൾ പറഞ്ഞ് വന്നത് ഒരു പ്രോബ്ലം ഉണ്ടാകില്ല ധൈര്യമായി ഇരിക്കൂ.... ഒരു പേടിയും വേണ്ട... "

അപ്പോഴേക്കും അങ്ങോട്ട്‌ കീർത്തി വന്നു..

"സാർ... "

"ആ കീർത്തി.. ഇയാള് പുതിയ ജോയിനി ആണ്‌ താൻ വേണം എല്ലാം പറഞ്ഞു മനസിലാക്കാൻ.. "

"യെസ്.. സാർ... "കീർത്തി പറഞ്ഞു

കീർത്തിയെ അഭി ഒന്ന് നോക്കി... പിന്നെ എം. ടി യോട് യാത്ര പറഞ്ഞ് അവർ പുറത്തിറങ്ങി.. കാറിന്റെ അടുത്തു ചെന്നതും അവളുടെ ബാഗ് അച്ഛൻ എടുത്തു പുറത്തു വെച്ചു... എന്നിട്ടു മകളെ കെട്ടിപിടിച്ചു അപ്പോഴേക്കും അദേഹത്തിന്റെ മിഴികൾ നിറഞ്ഞു...

"അങ്കിൾ കരയണ്ട... ധൈര്യമായി ഇരിക്കൂ.. "അഭിയുടെ അടുത്തു നിന്ന കീർത്തി അച്ചുതനോട്‌ പറഞ്ഞു..

അച്ചുതൻ പതിയെ മകളുടെ തലയിൽ തഴുകി.. നെറ്റിയിൽ ഒരു മുത്തം നൽകി..

"അച്ഛൻ പോയിട്ട് വരാം.. "അതും പറഞ്ഞ് അദ്ദേഹം കാറിൽ കയറി.. അഭി കുറച്ചു നേരം അച്ഛനെ നോക്കി നിന്നു... പിന്നെ കീർത്തി വിളിച്ചപ്പോ അവളുടെ കൂടെ അകത്തു പോയി..അന്ന് മുഴുവൻ കീർത്തി അവൾക്കു തുണയായി കൂടെ ഉണ്ടായിരുന്നു.. ചുരുങ്ങിയ സമയം കൊണ്ടു അവർ നല്ല ഫ്രണ്ട്‌സ് ആയി...

ഈവെനിംഗ് ആറു മണിയായതും .. ജോലി മതിയാക്കി ഹോസ്റ്റലിൽ കമ്പനി വാഹനത്തിൽ കയറി പോയി.. അഭിയെ കീർത്തി അവളുടെ റൂമിൽ കൊണ്ടുപോയി..

" നിനക്ക് ബുദ്ധിമുട്ട് ഇല്ല എങ്കിൽ എന്റെ കൂടെ ദേ ഈ മുറിയിൽ താമസിക്കാം...." കീർത്തി പറഞ്ഞു

" ഓ... എന്ത് ബുദ്ധിമുട്ട് നിനക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരുന്നാൽ മതി ഞാൻ..." ഇരുവരും അതും പറഞ്ഞുകൊണ്ട് പുഞ്ചിരിയോടെ മുറിയിൽ കയറി...

അവൾ ആ മുറിയിൽ കയറി ബാഗ് അവിടെ ചുമരിൽ ചേർന്ന് പണിത ഷെൽഫിൽ വെച്ചു..

" വാ.. അഭി.. പോയി മേല്കഴുകി വാ...എന്നിട്ട് വേണം നിക്കും കഴുകാൻ നല്ല ക്ഷീണം ഉണ്ട്‌..."കീർത്തി പറഞ്ഞു..

കുറച്ചു സമയത്തിന് ശേഷം അഭി മേല്കഴുകി വന്നു പിന്നെ കീർത്തിയും പോയി.. അവളും കുറച്ചു കഴിഞ്ഞു വന്നു... പരസ്പരം രെണ്ട്‌ പേരും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു... രാത്രി എട്ടു മണിയായതും... അവർ ഭക്ഷണശാലയിൽ പോയി.. ഓരോ പ്ലെയിറ്റ് കൈയിൽ എടുത്തു..

"അല്ല ഇതാരാ..പുതിയ ആൾ ആണോ... നാണിയമ്മ ചോദിച്ചു... "

"ആ.. കീർത്തി ചിരിച്ചു കൊണ്ടു പറഞ്ഞു.. "

"ഇതാരാ... അഭി ചോദിച്ചു.. "

"ഇതോ.. ഇതാണ് നാണി നമ്മുടെ ഹോട്ടലിൽ ക്ലീനിങ് സെക്ഷനിൽ വർക്ക്‌ ചെയുന്നു.. നമുക്ക് ഓഫീസ് ടൈം ആയതുകൊണ്ട് കുറച്ചു നേരത്തെ ഇറങ്ങും.. ഇവർ ഈ സമയത്തെ വരൂ ഒപ്പം എല്ലാവർക്കും കഴിക്കാൻ ഉള്ള ഭക്ഷണവും ഹോട്ടലിൽ നിന്നും വരും... രാവിലെ നമ്മൾ അവിടെ പോയി കഴിക്കും അതാണ്‌ പതിവ്... "

"ഉം.. ഇവിടെ എത്ര പേർ ഉണ്ട്‌... "

"ഇവിടെ ഏകദേശം ഇരുപതു മുറികൾ ഉണ്ട്‌ അതിൽ എല്ലാ മുറിയിളും രെണ്ട്‌, മൂന്ന് വിധം പെൺകുട്ടികൾ ഉണ്ട്‌.. ക്ലീനിങ് സെക്ഷൻ, വാഷിംഗ്‌ സെക്ഷൻ, വെയ്റ്റേഴ്സ്..അങ്ങനെ.. "

"ഉം... "

അവർ ഒന്നിച്ചു ഭക്ഷണം കഴിച്ചു.. പ്ലെയിറ്റ് കൈയിൽ എടുത്തു.. കൈയും വായയും പ്ലെയിറ്റും കഴുകിയ ശേഷം അതു പഴയപോലെ കമിഴ്തി വെച്ചു.. മുറിയിൽ പോയി... കിടക്കാൻ നേരം അഭി ലൈറ്റ് ഓഫ്‌ ചെയാൻ നോക്കിയതും...

"വേണ്ട.. അഭി ലൈറ്റ് നിർത്താൻ നോക്കണ്ട.. ഇപ്പോൾ നമ്മുക്ക് ഉള്ള പാലുമായി നാണിയമ്മ വരും... "

അഭി പിന്നെ കട്ടിലിൽ വന്നിരുന്നതും കതകിൽ ആരോ.. തട്ടുന്നു... കീർത്തി വാതിൽ തുറന്നു.. നാണിയമ്മയുടെ കൈയിൽ ഉള്ള ട്രൈയിൽ നിന്നും രെണ്ട്‌ പാൽ ഗ്ലാസ്‌ കൈയിൽ എടുത്തു... എന്നിട്ടു ഒന്ന് അഭിക്ക് നൽകി.. അവളും അതു ചെറുപുഞ്ചിരിയോടെ വാങിച്ചു കുടിച്ചു..പരസ്പരം ഗുഡ് നൈറ്റ്‌ പറഞ്ഞു കിടന്നു...

പിറ്റേന്ന് രവി അഭിയും കീർത്തിയും എഴുന്നേറ്റു..



"മോർണിംഗ്.. അഭി.. പുതിയ സ്ഥലം ആയത് കൊണ്ടു രാത്രി ഉറങ്ങിയോ... "കീർത്തി ചോദിച്ചു..

"മോർണിംഗ്.. ഉം നന്നായി തന്നെ ഉറങ്ങി... അഭി ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.. "

അഭി മുഖം കഴുകാൻ ബാത്‌റൂമിൽ കയറാൻ നോക്കിയതും.. പെട്ടെന്ന് ഒരു കരച്ചിൽ അവിടെ എങ്ങും മുഴങ്ങി.. ശബ്ദം കേട്ട ദിക്കിലേക്ക് എല്ലാവരും ഓടി ഒപ്പം അഭിയും കീർത്തിയും.. അവിടെ എത്തിയതും ആ മുറിയിൽ കണ്ട കാഴ്ച്ച അഭിയുടെ കണ്ണുകൾ പേടിച്ചു വിടർന്നു....




തുടരും


🌹chithu 🌹