The Uninvited Guest - 1 in Malayalam Thriller by Agatha Christie Jr books and stories PDF | അദ്ധ്യായം - 1

Featured Books
  • DIARY - 6

    In the language of the heart, words sometimes spill over wit...

  • Fruit of Hard Work

    This story, Fruit of Hard Work, is written by Ali Waris Alam...

  • Split Personality - 62

    Split Personality A romantic, paranormal and psychological t...

  • Unfathomable Heart - 29

    - 29 - Next morning, Rani was free from her morning routine...

  • Gyashran

                    Gyashran                                Pank...

Categories
Share

അദ്ധ്യായം - 1

This is a work of fiction. Names, characters, places, and incidents cither are the product of the author's imagination or are used fictitiously. Any resemblance to actual persons,living or dead, events, or locales is entirely coincidental.

Copyright © 2020 by Agatha Christie Jr

All rights reserved. No part of this book may be
reproduced or used in any manner without written
permission of the copyright owner except for the use of quotations in a book review.

_________________________________________

നഗരത്തിലെ റോഡിലൂടെ ഒരാൾ തന്റെ കാര് ഓടിച്ചുകൊണ്ട് വരുകയാണ്. രാത്രിയാണ്. നല്ല മഴപെയ്തുകൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു ഫോൺ റിങ് ചെയുന്ന ശബ്ദം കേൾക്കപ്പെടുന്നു. അയാൾ കാറിന്റെ ഡാഷ് ബോർഡിൽ നിന്നും തന്റെ ഫോൺ എടുത്ത് അറ്റൻഡ് ചെയ്ത് മുന്നിൽ വെക്കുന്നു.

"രാജീവ്, നിങ്ങൾ എവിടെ എത്തി ?" ഫോണിൽ നിന്നും വോയിസ് ഓവർ ആയി ഒരു സ്ത്രീ ശബ്ദം.

"ഞാൻ വന്നുകൊണ്ടിരിക്കുകയാണ്. നീ ഫോൺ വെക്ക്. ഒരു പത്ത് മിനിറ്റിനുള്ളിൽ ഞാൻ വീട്ടിൽ എത്തും." രാജീവ് ആ സ്ത്രീക്ക് മറുപടി നൽകി.

രാജീവ് മുന്നിൽ വെച്ചിരുന്ന തന്റെ ഫോൺ എടുത്ത് കോൾ കട്ട് ചെയ്ത് ഫോൺ എടുത്ത സ്ഥലത്ത് തന്നെ തിരികെ വെച്ച് മുന്നിലേക്ക് തന്റെ മുഖം തിരിക്കുമ്പോളായിരുന്നു അത് സംഭവിച്ചത്. വലതുവശത്ത് നിന്നും ഒരു പെണ്കുട്ടി ഭയത്തോടെ ഓടിവന്ന് രാജീവിന്റെ കാറിന്റെ മുന്നിലേക്ക് കുറുകെ ചാടി. കാറിൽ തട്ടിയതും അവൾ ബോധം നഷ്ടപ്പെട്ട് റോഡിലേക്ക് വീഴുന്നു. രാജീവ് തന്റെ കാറിന്റെ ഡ്രൈവിംഗ് സീറ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങി, അവളുടെ അടുത്തേക്ക് ഓടിവന്ന് അവളെ ഉണർത്താൻ ശ്രമിച്ചു. പക്ഷേ അവൾ കണ്ണ് തുറന്നില്ല. രാജീവിന് എന്താ ചെയ്യേണ്ടതെന്ന് അറിഞ്ഞില്ല. റോഡിൽ മറ്റാരും ഉണ്ടായിരുന്നില്ല. രാജീവ് അവൾ വന്ന ഭാഗത്തേക്ക് തിരിഞ്ഞുനോക്കി. അവിടെ രാജീവ് കണ്ടത് ഒരു ഫ്ലാറ്റ് അപാർട്മെന്റ് ആയിരുന്നു. രാജീവിന് എന്താ ചെറുണ്ടതെന്ന് ഒരു എത്തുംപിടിയും കിട്ടിയില്ല.

ഹോസ്പിറ്റലിന്റെ ബെഡിൽ ബോധം വരാതെ കിടക്കുകയായിരുന്നു അവൾ. അവളുടെ സമീപം തന്നെ നിന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ അങ്ങനെ നില്കുകയിരുന്നു രാജീവ്.

വലതുവശത്ത് അയാളുടെ സമീപം കുറച്ച് പോലീസ് ഇൻസ്‌പെക്ടർ നിൽക്കുന്നു. അയാളുടെ മുന്നിൽ നിൽക്കുകയായിരുന്നു രാജീവ്. മധ്യത്തിൽ, രാജീവ് നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ നിൽക്കുന്നത് ഒരു ഡോക്ടറാണ്.

പോലീസ് ഇൻസ്‌പെക്ടർ: "അപ്പൊ നിങ്ങൾ വീട്ടിലേക്ക് മങ്ങി പൊങ്ങുമ്പോൾ നിങ്ങളുടെ കാറിന്റെ മുന്നിലേക്ക് ഈ പെണ്കുട്ടി ഓടിവരുകയായിരുന്നു."

രാജീവ്: " സാർ. ഓടി വരുന്ന സമയത്ത് അവളുടെ ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നു."

അപ്പോഴാണ് ആ പെണ്കുട്ടിക്ക് ബോധം വരുന്നത്. അവൾ തന്റെ കണ്ണുകൾ പതിയെ തുറക്കുന്നത് ഡോക്ടർ ശ്രദ്ധിച്ചു.

ഡോക്ടർ: ( ഡോക്ടർ പോലീസ് ഇൻസ്‌പെക്ടറെ തിരിഞ്ഞുനോക്കികൊണ്ട് ) "സാർ, ഈ കുട്ടിക്ക് ബോധം വന്നു."

പോലീസ് ഇൻസ്‌പെക്ടറും രാജീവും അവളുടെ അടുത്തേക്ക് നടന്നു വന്നു. അവൾ തന്റെ കണ്ണുകൾ പൂർണമായി തുറന്ന ശേഷം ചുറ്റും നോക്കുമ്പോൾ അവൾക്ക് ഒന്നും മനസ്സിലായിരുന്നില്ല.

ഡോക്ടർ: ( പോലീസ് ഇൻസ്‌പെക്ടറോട് ) "ഇനി നിങ്ങൾക്ക് ഈ കുട്ടിയോട് എന്താ ചോദിക്കേണ്ടത് എന്നുവെച്ചാ ചോദിച്ചോളൂ."


എന്ന് പറഞ്ഞുകൊണ്ട് ആ ഡോക്ടർ അവിടെ നിന്നും മടങ്ങി പോകുന്നു.

പോലീസ് ഇൻസ്‌പെക്ടർ: ( പെണ്കുട്ടിയെ നോക്കിക്കൊണ്ട് ) "എന്താ തന്റെ പേര് ?"

പെണ്കുട്ടി: "പ്രിയ."

പോലീസ് ഇൻസ്‌പെക്ടർ: "എന്താ തനിക്ക് സംഭവിച്ചത് ?"

പ്രിയ: ( ഉള്ളിൽ ഭയവുമായി ) "അത്.."

പോലീസ് ഇൻസ്‌പെക്ടർ: "താൻ ഒന്നും പേടിക്കേണ്ട. തനിക്ക് എന്താ സംഭവിച്ചത് ? ആരെങ്കിലും തന്നെ ഉഭദ്രവിച്ചോ ?"

പ്രിയ: ( ഉള്ളിൽ ഭയവുമായി ) "അത്.. ഞാൻ.."

പോലീസ് ഇൻസ്‌പെക്ടർ: "താൻ.."

പ്രിയ: ( ഉള്ളിൽ ഭയവുമായി ) "ഞാൻ.. ഞാൻ ഒരാളെ കൊന്നു."

പോലീസ് ഇൻസ്‌പെക്ടറും രാജീവും അവളുടെ മറുപടി കേട്ട് ഒന്ന് ഞെട്ടി.

പ്രിയയുടെ ഫ്ലാറ്റ് അപാർട്മെന്റിന്റെ പുറത്തെ ദൃശ്യം. ഫോക്കസ് മാറുമ്പോൾ, പ്രിയ കൊന്നു എന്ന് പറയുന്ന വെക്തിയുടെ മൃതദേഹത്തിന് മുന്നിൽ നിൽക്കുകയായിരുന്നു പോലീസ് ഇൻസ്‌പെക്ടർ. അയാൾ തലയിൽ വെച്ചിരുന്ന തന്റെ തൊപ്പി തലയിൽ നിന്നും എടുക്കുന്നു. അവൾ കൊന്നു എന്ന് പറയുന്ന വെക്തി ധരിച്ചിരുന്ന വേഷം ഒരു ജയിൽ പുള്ളിയുടേതായിരുന്നു. ഇൻസ്‌പെക്ടർ തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത്‌ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിൽ വെച്ചു.

പോലീസ് ഇൻസ്‌പെക്ടർ: "ആ.. സാർ, ഞാൻ ആ പ്രിയയുടെ ഫ്ളാറ്റിലാണ് ഉള്ളത്. പ്രിയ കൊന്നു എന്ന് പറയുന്ന വെക്തി, ഒരുമണിക്കൂർ മുൻപ് ജയിലിൽ നിന്നും ചാടിയ മൂന്ന് കുറ്റവാളികളിൽ ഒരാളെയാണ്. ഇല്ല സാർ, ബാക്കി രണ്ടുപേരെ കുറിച്ച് ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല."

പ്രിയയാകട്ടെ ഫ്ലാറ്റിന്റെ വാതിലിന്റെ മുന്നിൽ നിന്ന് കരയുകയായിരുന്നു. അവളുടെ സമീപം കുറച്ച് പോലീസ് കോൻസ്റ്റബിൾസും നിൽക്കുന്നുണ്ടായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ അവളുടെ അടുത്തേക്ക് വന്ന് നിൽകുന്നു.

പോലീസ് ഇൻസ്‌പെക്ടർ: "എന്താ ശരിക്കും സംഭവിച്ചത് ?"

പ്രിയ പോലീസ് ഇൻസ്‌പെക്ടറെ തിരിഞ്ഞുനോക്കി.

പ്രിയ: ( തന്റെ കണ്ണ് തുടച്ച ശേഷം ) "ഞാൻ പറയാം സാർ."

പോലീസ് ഇൻസ്‌പെക്ടർ പ്രിയ പറയാൻ പോകുന്ന കാര്യം കേൾക്കാനായി ആകാംഷയോടെ അവളെ നോക്കി.

( തുടരും... )