"ഡി.....ചേച്ചി.... എത്രനേരായെടി നിന്റെ ഫോൺ കിടന്ന് ചിലക്കുന്നു. ഒന്നെടുത്തു തുലയ്ക്ക് അല്ലെങ്കിൽ അത് തലക്കൊരു സൊയിര്യം തരില്ല...." "ദേ... ചിന്നുനീയൊന്ന് ചുമ്മാതിരുന്നേ.... ഫോൺ അല്ലേ? അത് അവിടിരുന്നടിച്ചോട്ടോ..... നിന്റെ മേലൊന്നു അല്ലല്ലോ അത് ഇരിക്കുന്നത് പിന്നെന്താനിനക്കിത്ര പ്രശ്നം ? തല്ക്കാലം മോള്ആ പുട്ട് കുത്തിക്കേറ്റ്. അല്ലപിന്നേ....." ഉരുളക്ക് ഉപ്പേരി എന്നത് പോലെ അവളെ പുച്ഛിച്ചുകൊണ്ട് അകത്തുനിന്നും ഒരു ശബ്ദം കേൾക്കാം.
നെഞ്ചോരം - 1
"ഡി.....ചേച്ചി.... എത്രനേരായെടി നിന്റെ ഫോൺ കിടന്ന് ചിലക്കുന്നു.ഒന്നെടുത്തു തുലയ്ക്ക് അല്ലെങ്കിൽ അത് തലക്കൊരു സൊയിര്യം തരില്ല....""ദേ... ചിന്നുനീയൊന്ന് ചുമ്മാതിരുന്നേ.... ഫോൺ അല്ലേ?അത് അവിടിരുന്നടിച്ചോട്ടോ.....നിന്റെ മേലൊന്നു അല്ലല്ലോ ഇരിക്കുന്നത് പിന്നെന്താനിനക്കിത്ര പ്രശ്നം ?തല്ക്കാലം മോള്ആ പുട്ട് കുത്തിക്കേറ്റ്. അല്ലപിന്നേ....."ഉരുളക്ക് ഉപ്പേരി എന്നത് പോലെ അവളെ പുച്ഛിച്ചുകൊണ്ട് അകത്തുനിന്നും ഒരു ശബ്ദം കേൾക്കാം.ആ ശബ്ദത്തിന്റ ഉടമയാണ് ഈ ഞാൻ.കസേരയിൽ കാലുംകേറ്റിവച്ച് പുട്ട് കുത്തിക്കേറ്റുന്ന അവളാണ് ഹരിത എന്ന ചിന്നു.അതായത് എന്റെ അഞ്ചുവയസ്സിന്റെ ഇളയ അനിയത്തി അനിയത്തി ആണേലും അവള്ടെ ഭാവം കണ്ടാൽ അവളെന്റെ ചേച്ചിയാണെന്ന് തോന്നും അതായത് കുട്ടി 10ൽ ആണേലും നാക്ക് maയ്ക്കാണെന്ന്.ഇപ്പോ *****ഗേൾസ് സ്കൂളിൽ 9ൽ പഠിക്കുന്നുഞങ്ങടെ അച്ഛൻ ഹരിദാസ്കൂലിപ്പണി ആണ് ട്ടോ അമ്മ നിമ്മി എന്ന നിർമല.പിന്നെ ഞാൻ......എന്താ എല്ലാരും നോക്കിനിക്കുന്നെ ഞാനാണ് നായിക ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടെന്നെ.....ഞാൻ ഹരിണി എല്ലാരും ഹരി.........ന്ന് വിളിക്കും ഇപ്പോ വീട്ടീന്ന് ഒന്നരമണിക്കൂർ ദൂരെയുള്ള ഒരു കോപ്പറേറ്റീവ് കോളേജിൽ ഗ്രാഫിക് ഡിസൈനിങ് ...Read More
നെഞ്ചോരം - 2
ഗ്ലാസ് ഡോർ ആയതുകൊണ്ട് ക്ലാസ്സിന് മുന്നിലെത്തിയപ്പോൾതന്നെ തന്റെ ഗ്യാങ് മുഴുവൻ വന്നിട്ടുണ്ടോ എന്ന് കണ്ണുകൾ കൊണ്ട് ആകെയൊന്നു പരതി.ദിവസവുംഉള്ള പരിപാടിയാണിത്ഗ്യാങ് മുഴുവൻ വന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് മാത്രമേ ഞാൻ ക്ലാസ്സിൽ കയറാറുള്ളു.ഇന്നും ആ പതിവ്തെറ്റിക്കാതെയുള്ള നീരീക്ഷണത്തിനിടയിലാണ് ആ കാര്യം ശ്രെദ്ധിച്ചത്.ക്ലാസ്സിലെ ഏറ്റവും വലിയ അലമ്പനടക്കം എല്ലാം അലമ്പൊന്നും കാണിക്കാതെ അവനവന്റെ സിസ്റ്റത്തിന് മുന്നിലിരുന്നോണ്ട് തകർത്ത പണിയിലാണ്.അത് കണ്ടപ്പോ തന്നെമനസ്സിലായി ഞങ്ങടെ പ്രിയപ്പെട്ട സുബിത് സർ എല്ലാർക്കും വളരേ നല്ല രീതിയ്ക്ക് പണി കൊടുത്തിട്ടുണ്ടെന്ന്.അവന്മാരുടെ ആത്മാർത്ഥ പ്രയത്നം കണ്ട് തിരിച്ച് വീട്ടി പോയാലോന്ന് ഒരാലോചന എനിയ്ക്ക് വന്നതാ....എന്നാൽ ഒന്നരമണിയ്ക്കൂറത്തെ എന്റെ ബസ് യാത്രയും രാവിലത്തെ ഉറക്കം കളയലും ഓർത്തപ്പോ വലം കാല് വച്ച് ഞാൻപതിയെ ക്ലാസ്സിലേയ്ക്ക് കയറി. ഡോറ് തുറക്കുന്ന ശബ്ദം കേട്ട് ക്ലാസ്സിലെ മുഴുവൻ പേരും ഹാരപ്പാ മോഹൻജതാരോ എന്ന ഭാവത്തിൽ എന്നെ നോക്കി.എല്ലാവരെയും നോക്കി പല്ല് മുഴുവൻ കണിച്ച് ഒരു ഇളിയും പാസ്സാക്കി കൊണ്ട് ഞാൻ ക്ലാസ്സിലേയ്ക്ക് കയറി ...Read More