ആന്ദയാമി

(3)
  • 36.8k
  • 0
  • 14.5k

സൂര്യപ്രകാശം ഭൂമിയെങ്ങും പരന്നു...അപ്പോഴും നല്ല ഉറക്കത്തിലാണ് ആനന്ദ്.... പെട്ടന്ന് അവന്റെ ഉറക്കം കളയും പോലെ എന്തോ ഒരു ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി ... " ഓ...നാശം എന്താണത് രാവിലെ തന്നെ..." സ്വയം പറഞ്ഞുകൊണ്ട് ആനന്ദ് തലയിൽ മൂടിയ പുതപ്പു മാറ്റി.. ശേഷം പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു അവന്റെ മുറിയുടെ ജനാലയിലൂടെ റോഡിലേക്ക് നോക്കി ഒരു മിനി ലോറി അവിടെ നിൽപുണ്ടായിരുന്നു... " കേണൽ സാറിന്റെ വീട്ടിലേക്കു പുതിയ താമസക്കാർ ഉണ്ടെന്നു തോന്നുന്നു...." അവൻ സ്വയം പറഞ്ഞു കൊണ്ട് പിന്നെയും കിടന്നു...

New Episodes : : Every Friday & Sunday

1

ആന്ദയാമി - 1

സൂര്യപ്രകാശം ഭൂമിയെങ്ങും പരന്നു...അപ്പോഴും നല്ല ഉറക്കത്തിലാണ് ആനന്ദ്.... പെട്ടന്ന് അവന്റെ ഉറക്കം കളയും പോലെ എന്തോ ഒരു ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി ... \" എന്താണത് രാവിലെ തന്നെ...\" സ്വയം പറഞ്ഞുകൊണ്ട് ആനന്ദ് തലയിൽ മൂടിയ പുതപ്പു മാറ്റി.. ശേഷം പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു അവന്റെ മുറിയുടെ ജനാലയിലൂടെ റോഡിലേക്ക് നോക്കിഒരു മിനി ലോറി അവിടെ നിൽപുണ്ടായിരുന്നു... \" കേണൽ സാറിന്റെ വീട്ടിലേക്കു പുതിയ താമസക്കാർ ഉണ്ടെന്നു തോന്നുന്നു....\" അവൻ സ്വയം പറഞ്ഞു കൊണ്ട് പിന്നെയും കിടന്നു... തിരക്കേറിയ പാലക്കാട് നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം മാറിയുള്ള വസന്തക്കാലം വില്ലാസ്സിൽ ആണ് പത്മനാഭനും അദേഹത്തിന്റെ ഭാര്യ സുധാമണിയും താമസിക്കുന്നത്... അദ്ദേഹത്തിന് രണ്ടുമക്കാൾ ആണ് ആദ്യ മകൻ ആയുഷ് അച്ഛന്റെ കൂടെ ബിസിനസ് നോക്കി നടത്തുന്നു... രണ്ടാമൻ ആനന്ദ് അടുത്തുള്ള ശ്രീകൃഷ്ണ കോളേജിൽ M. Com ഫൈനൽ ഇയർ പഠിക്കുന്നു...ഇവർ താമസിക്കുന്ന വസന്തകാലം വില്ലാസ്സിൽ ഒരേ പോലെ ...Read More

2

ആന്ദയാമി - 2

സുധാമണി ഒത്തിരി അപേക്ഷിച്ചു എങ്കിലും അദ്ദേഹം അവരുടെ കണ്ണീരിനു ഒരു വിലയും നൽകാതെ മുന്നോട്ടു നടന്നു... \"വാ ആയുഷ് നമ്മുക്ക് പോകാം...\" ഭക്ഷണം കഴിക്കാൻ ഇരുന്ന അച്ഛൻ പറഞ്ഞതും എതിർത്തു ഒന്നും പറയാതെ എഴുനേറ്റു... ആയുഷും ഒന്നും കഴിക്കാതെ അവിടെ നിന്നും അച്ഛന്റെ കൂടെ ഓഫീസിലേക്ക് പോകാൻ തയ്യാറായി \"എന്നോട് ക്ഷമിക്കണം ഈ തെറ്റ് ഞാൻ ഒരിക്കലും ചെയ്യില്ല...\" സുധാമണി അപ്പോഴും കണ്ണീരോടെ അവരുടെ പിന്നാലെ നടന്നു കൊണ്ട് ചോദിച്ചു എന്നാൽ അദ്ദേഹം അപ്പോഴും സുധാമണിയുടെ വാക്കുകൾക്കും കണ്ണീരിനും വില കല്പിച്ചില്ല...അമ്മ കണ്ണീരോടെ പിന്നാലെ വരുന്നത് കണ്ടതും ആയുഷ്യന് അത് സഹിക്കാൻ കഴിഞ്ഞില്ല... \" ഡാഡ് അമ്മ ഇത്രക്കും പറയുന്ന സ്ഥിതിക്ക്..\" ആയുഷ് വിറയലോടെ പറഞ്ഞു \"എന്ത്..\"പത്മനാഭൻ കോപത്തോടെ തുറിച്ച കണ്ണുകളുമായി ആയുഷിനെ നോക്കി... \"ഇല്ല ഒന്നുമില്ല ഡാഡ്..\" ആയുഷ് അച്ഛന്റെ കോപം കണ്ടതും തല താഴ്ത്തി പറഞ്ഞു \" ഒരു അവസരം കൊടുക്കാം എന്നാണോ.. \"അദ്ദേഹം ആയുഷിനോട് ചോദിച്ചു ...Read More

3

ആന്ദയാമി - 3

ആനന്ദ് അപ്പോഴേക്കും അവന്റെ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു നീങ്ങി \"നിന്നെ പതിയെ പതിയെ എന്റെ വലയിൽ വീഴ്ത്തും...\" മനസ്സിൽ വിചാരിച്ചുകൊണ്ട് ജെന്നി അവിടെ നിന്നും ക്ലാസ്സ്‌ നടന്നു നീങ്ങി... കുറച്ചു നേരം കഴിഞ്ഞതും എല്ലാവരും ക്ലാസ്സിൽ കയറി... \"ടാ ഇന്ന് വല്ല പ്ലാൻ ഉണ്ടോ..\" ശക്തി ചോദിച്ചു \"എന്ത് പ്ലാൻ ഒരു പ്ലാനുമില്ല...\" കിരൺ പറഞ്ഞു \"അത് ശെരി നീ മറന്നോ ഇന്ന് ഷാൻവാസയിൽ മോഹൻലാലിന്റെ പുലിമുരുകൻ റിലീസ് ആണ് ഫസ്റ്റ് ഡേ അത് പോയി കണ്ടേ പറ്റൂ..\" ശക്തി പറഞ്ഞു \"ആണോ എങ്കിൽ പോയെ പറ്റൂ...\" \"11 മണിവരെ ഇവിടെ സമയം കളയും എന്നിട്ട് നേരെ തിയറ്ററിൽ പോകണം 11.30 ന് ഫസ്റ്റ് ഷോ പോകുന്നു കാണുന്നു..\"\"ഇല്ല ഞാൻ ഇല്ല എങ്ങും..\" \"എങ്കിൽ ആരും പോകണ്ട... അല്ല പിന്നെ...\"ശക്തി അല്പം കോപത്തോടെ പറഞ്ഞു \"അതല്ല നിങ്ങൾ പോയിട്ട് വാ എനിക്ക് എന്തോ മനസ്സിന് തീരെ സുഖമില്ല..\" \"നോക്ക് ആനന്ദ് ...Read More

4

ആന്ദയാമി - 4

\"മോനെ... മോനെ ആനന്ദ്... \"സുധാമണി കോപത്തോടെ അകത്തേക്ക് കയറി വരുന്ന മകനെ വിളിച്ചു ശേഷം അവന്റെ അടുത്തേക്ക് പോയി എന്നാൽ അമ്മയുടെ മുഖത്തേക്ക് കോപത്തോടെ നോക്കിയ അവൻ ഒന്നും പറയാതെ തന്റെ മുറിയിലേക്കു പോയി... \"ശാന്തേ..\" സുധാമണി അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചു \"എന്താ ചേച്ചി..\" \"ഉണ്ടാക്കി കഴിഞ്ഞോ അവനുള്ള ഉണ്ണിയപ്പം..\" സുധാമണി അതും ചോദിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി... \"ഉവ്വ് കഴിഞ്ഞു ചായ തിളക്കാനായി തിളച്ച ശേഷം ഉടനെ തരാം....\" \"മ്മ്.... അവന്റെ പിണക്കം ഈ ഉണ്ണിയപ്പം കഴിച്ചാൽ മാറും..\"കുറച്ചു നേരം കഴിഞ്ഞതും ചായ തിളച്ചു...ശാന്ത ഉടനെ തന്നെ അല്പം മധുരവും ചേർത്ത ശേഷം ഒരു ഗ്ലാസ്സിലേക്ക് പകർത്തി... ഉണ്ടാക്കിയ ഉണ്ണിയപ്പം ചെറിയ ഒരു പ്ലെയ്റ്റിലും വെച്ചു\"ചേച്ചിയെ..\" \"ആ... ദാ വരുന്നു...\" ആയുഷ്യന്റെ മുറി ക്ലീൻ ചെയുന്ന സുധാമണി അതെല്ലാം അങ്ങനെ തന്നെ ഉപേക്ഷിച്ചു ശേഷം അടുക്കളയിൽ പോയി.. ശാന്ത പകർത്തി വെച്ച ചായയും ഉണ്ണിയപ്പവും കൈയിൽ എടുത്തു നേരെ ...Read More