ഡെയ്ഞ്ചർ പോയിന്റ് - 11

  • 403
  • 111

️ കർണ്ണിഹാര.. നിങ്ങടെ പേര് എന്താ മോശാണോ അപ്പാമൂർത്തീ നല്ല പഞ്ചുള്ള പേര് എനിക്കാ പേര് വളരെ ഇഷ്ട്ടായി അതും പറഞ്ഞ് കർണ്ണിഹാര ചിരിച്ചു അവളുടെ മനോഹരമായ ആ ചിരിയിൽ പവിഴമുത്തുകൾ പൊഴിയുന്നത് പോലെ അപ്പാമൂർത്തിക്ക്‌ തോന്നി അവളുടെ ആ ചിരി ആസ്വദിച്ചുകൊണ്ട് അയാൾ ചോദിച്ചു... മോൾക്ക് എത്ര വയസായി... എനിക്ക് ഇത്‌ ഇരുപതാമത്തെ വയസാ മകം പിറന്ന മങ്കയാ ഞാൻ ആട്ടെ നിങ്ങക്കെത്ര വയസായി... നമ്മളൊരു വയസൻ എനിക്കിത് എഴുപതാമത്തെ വയസാ എന്റെ നക്ഷത്രം പൂരുരുട്ടാതിയാ മകം പിറന്ന മങ്കയും പൂരുരുട്ടാതി പിറന്ന പുരുഷനും നല്ല ജോഡിയായിരിക്കും പക്ഷെ നമ്മള് ശരിയാകത്തില്ല ഇരുപതും എഴുപതും എങ്ങിനെ ചേരാനാ... കർണ്ണിഹാര അതിന് മറുപടി പറഞ്ഞില്ല പറഞ്ഞത് മറ്റൊന്ന്... നേരം ഇരുട്ടുംന്തോറും എനിക്ക് പേടിയാകുന്നു തണുപ്പും കൂടി കൂടി വരുന്നു   ദേ ഞാൻ വിറയ്ക്കാൻ തുടങ്ങി എന്തായാലും ഇനി ഞാൻ മറ്റൊന്നും ചിന്തിക്കുന്നില്ല ഞാനും വരുന്നു നിങ്ങടെ കൂടെ മലയൻകാട്ടിലേയ്ക്ക്... അതുകേട്ട് അപ്പാമൂർത്തി