കവിത: തേടുന്ന ഓർമ്മകൾ
രചന: രജനി നാരായൺ
***************
എത്ര സുന്ദരകാലമെനിക്കു
നീയേകിയ സുരഭിലനിമിഷം,
തളിർക്കാതെ പൂക്കാതെ താഴെ-
യിഴപൊട്ടിവീണെവിടെയോ!
ഓടിമറഞ്ഞ ഋതുക്കളിതുവഴി
വീണ്ടും വരുന്നതും കാത്തകലെ-
യെവിടെയോ ഒളിച്ചനിന്നോർമക-
ളൊരു ചെപ്പിൽ സൂക്ഷിച്ചു വെച്ചു!!
വരും തിരികെയൊരുനാളെന്ന മോഹത്താലെരിവെയിൽ
കൊള്ളാതെ കാത്തുവെച്ചു!!!
കാലം മാറിമറിഞ്ഞിട്ടും മേനിയിൽ
മഞ്ഞുമഴവെയിലാദി നിറഞ്ഞിട്ടും
കനിഞ്ഞില്ലൊന്നും, കാത്തുനിൽപ്പല്ലാതെ;
കാത്തിരിക്കും കാലമേറെ ഞാൻ,
നിന്റെ മണമുള്ള കാറ്റ് കൊള്ളാൻ!!!!