പുനർജനി

(0)
  • 42
  • 0
  • 129

പാർക്കിലൂടെ നടക്കുമ്പോൾ, ആദിയുടെ ഹൃദയമിടിപ്പ് പതിയെ വേഗം കൂട്ടി തുടങ്ങി. “ഇതെന്താ… ഇതുവരെ അനുഭവിക്കാത്തൊരു വികാരം…” അവൻ ചെറുതായി ശ്വാസം പിടിച്ചു, കൈ നെഞ്ചിന് മുകളിൽ വെച്ചു. ചുറ്റുപാടിലെ ശബ്ദങ്ങൾ കുട്ടികളുടെ ചിരിയും ഇലകളുടെ മുറുമുറുപ്പും എല്ലാം പതിയെ മങ്ങിത്തുടങ്ങിയ പോലെ അതേസമയം, ഒരു മൃദുവായ കാറ്റ് അവനെ തഴുകിക്കടന്നുപോയി.

1

പുനർജനി - 1

പാർക്കിലൂടെ നടക്കുമ്പോൾ, ആദിയുടെ ഹൃദയമിടിപ്പ് പതിയെ വേഗം കൂട്ടി തുടങ്ങി.“ഇതെന്താ… ഇതുവരെ അനുഭവിക്കാത്തൊരു വികാരം…”അവൻ ചെറുതായി ശ്വാസം പിടിച്ചു, കൈ നെഞ്ചിന് മുകളിൽ വെച്ചു.ചുറ്റുപാടിലെ ശബ്ദങ്ങൾകുട്ടികളുടെ ഇലകളുടെ മുറുമുറുപ്പും എല്ലാം പതിയെ മങ്ങിത്തുടങ്ങിയ പോലെഅതേസമയം, ഒരു മൃദുവായ കാറ്റ് അവനെ തഴുകിക്കടന്നുപോയി.അത് സാധാരണ കാറ്റല്ല… അതിൽ ഒരു വിചിത്രമായ മാധുര്യം ഉണ്ടായിരുന്നു.താമരപ്പൂക്കളുടെ സുഗന്ധം പോലെ മനസ്സിനെ അടിമപ്പെടുത്തുന്ന സുഗന്ധം.“ഈ സുഗന്ധം…?”ആദിയുടെ കണ്ണുകൾ അതിന്റെ ഉത്ഭവം തേടി അലഞ്ഞു.ആശങ്കയുടെയും കൗതുകത്തിന്റെയും ഇടയിൽ, അവന്റെ കണ്ണുകൾ ഒടുവിൽ നിന്നു സമയം നിശ്ചലമായോ.അവനു തന്റെ ഹൃദയമിടിപ്പ് കേൾക്കാവുന്ന തലത്തിൽ എത്തി.മന്ദഗതിയിൽ പാർക്കിലെ വഴിയിലൂടെ ഒരു പെൺകുട്ടി വന്നുകൊണ്ടിരുന്നു.വെളുത്ത സാരിയുടെ അരികുകൾ കാറ്റിൽ അലിഞ്ഞു വീശി.മരങ്ങളിലൂടെ ചോർന്നെത്തുന്ന സൂര്യപ്രകാശത്തിൽസാരിയുടെ നിറം ചില നിമിഷങ്ങൾ പൊൻചായം കൈവരിച്ചു.കറുത്ത മുടിയുടെ തിരകൾ കാറ്റിന്റെ സ്‌നേഹസ്പർശത്തിൽതോളിന് മുകളിൽ നിന്ന് ചെറുതായി മുന്നിലേക്ക് വഴുതി വീണു.ഓരോ ചുവടിലും അവൾ ഒഴുകി നീങ്ങുന്നത് പോലെ ആദിക്ക് തോന്നി.അതോടൊപ്പം താമരപ്പൂവിന്റെ സുഗന്ധവും കൂടിവരുന്നത് പോലെ. ...Read More