" എത്ര നാളായെടോ ഞാൻ തൻ്റെ പുറകെ നടക്കുന്നു.. എന്തെങ്കിലും ഒന്ന് പറയടോ.. എന്നെ ഇഷ്ടമല്ലെ തനിക്ക്.. പ്ലീസ്… ഒരു വട്ടം ഒന്ന് പറ… പ്ലീസ് പ്ലീസ്…" അവൻ അവൾക്ക് മുൻപിൽ കെഞ്ചി അവളതിന് മറുപടി പറയാതെ അവൻ്റെ മുഖത്തേക്ക് നോക്കി.. ഇടയ്ക്ക് ഇടയ്ക്ക് ചുറ്റിനും.. ആരേലും കാണുന്നുണ്ടോ.. അവൾക്ക് പേടി തോന്നി.. " ശരി.. താൻ പൊയ്ക്കോ.. എന്നെങ്കിലും താൻ ആയി എന്നോട് തൻ്റെ ഇഷ്ടം തുറന്നു പറയുന്നത് വരെ ഞാൻ കാത്തിരിക്കും.. അതുവരെ ഇതുപോലെ വഴിയിൽ തടഞ്ഞു നിർത്തില്ലയിനി." അവൻ പറഞ്ഞു നിർത്തി..
പിരിയാതെ.. - 1
പിരിയാതെ….." എത്ര നാളായെടോ ഞാൻ തൻ്റെ പുറകെ നടക്കുന്നു.. എന്തെങ്കിലും ഒന്ന് പറയടോ.. എന്നെ ഇഷ്ടമല്ലെ തനിക്ക്.. പ്ലീസ്… ഒരു വട്ടം ഒന്ന് പറ… പ്ലീസ് അവൻ അവൾക്ക് മുൻപിൽ കെഞ്ചിഅവളതിന് മറുപടി പറയാതെ അവൻ്റെ മുഖത്തേക്ക് നോക്കി.. ഇടയ്ക്ക് ഇടയ്ക്ക് ചുറ്റിനും.. ആരേലും കാണുന്നുണ്ടോ.. അവൾക്ക് പേടി തോന്നി.." ശരി.. താൻ പൊയ്ക്കോ.. എന്നെങ്കിലും താൻ ആയി എന്നോട് തൻ്റെ ഇഷ്ടം തുറന്നു പറയുന്നത് വരെ ഞാൻ കാത്തിരിക്കും.. അതുവരെ ഇതുപോലെ വഴിയിൽ തടഞ്ഞു നിർത്തില്ലയിനി." അവൻ പറഞ്ഞു നിർത്തി..അവൾക്ക് പോകാൻ വഴി മാറി കൊടുത്തു. അവൻ്റെ മുഖത്തേക്ക് ഒന്ന് നോക്കിയതിനു ശേഷം തലയും താഴ്ത്തി മുൻപിലേക്ക് നടന്നു അവള്. തോളിൽ തൂക്കിയ ബാഗിൽ അവളുടെ കൈ തെരു പിടിച്ചു. കുറച്ച് മുൻപിൽ അവളെ കാത്തു നിന്ന കൂട്ടുകാരിയുടെ ഒപ്പം അവള് നടന്നു നീങ്ങുന്നത് അവൻ നോക്കി നിന്നു.പിറ്റേന്ന്…പതിവ് പോലെ അവള് ക്ലാസ് കഴിഞ്ഞ് വരുന്നത് നോക്കി തൻ്റെ ...Read More
പിരിയാതെ.. - 2
അടുത്ത ഒരു ഞായറാഴ്‌ച കൃഷ്ണ അമ്പലത്തിൽ വരാൻ വിളിച്ച് പറഞ്ഞാണ് ഗാഥ മോളെയും കൂട്ടി ഇറങ്ങിയത്.തൊഴുതു ഇറങ്ങി കഴിഞ്ഞ് അവളുടെ അടുത്തേക്ക് നടന്നു.കൃഷ്ണ അവളുടെ കോലം നോക്കി നിന്നു. പഴകിയ ഒരു സാരിയും ഉടുത്ത് ക്ഷീണിച്ച ശരീരത്തോടെ തനിക്ക് മുൻപിൽ നിൽക്കുന്ന തൻ്റെ കൂട്ടുകാരിയെ കണ്ട് അവളുടെ ഉള്ളം വേദനിച്ചു." എന്ത് കോലമാണ് ഗാഥേയിത്..?" കൃഷ്ണ ചോദിച്ചു പോയി" ഇത് ചോദിക്കാനാണോ നീ എന്നെയിങ്ങോട്ടു വിളിച്ച് വരുത്തിയത്." ഗാഥ കള്ള പരിഭവത്തോടെ ചോദിച്ചു." വിശാലേട്ടൻ വന്നിട്ടുണ്ട്." കൃഷ്ണ മറ്റ് മുഖവരയൊന്നും തന്നെയില്ലാതെ പറഞ്ഞു." മ്മു്...ഞാൻ കണ്ടിരുന്നു.." ഗാഥ അത് പറയുമ്പോൾ മറ്റെങ്ങോട്ടോ നോട്ടം പതിപ്പിച്ചു."മ്മു.. ഞാനും.. നിൻ്റെ കാര്യങ്ങളൊക്കെ ചെറുതായി എനിക്ക് പറയേണ്ടി വന്നു." കൃഷ്ണ" അത് വേണ്ടായിരുന്നു കൃഷ്ണേ.. കഴിഞ്ഞ കാര്യങ്ങള് വീണ്ടും എന്തിനാ കുത്തിപൊക്കുന്നത്." ഗാഥ" വിശാലേട്ടൻ നിനക്ക് അന്യനാണോ ഡീ… നിനക്ക് പറയാൻ പറ്റുമോ.. അങ്ങേരെ ഓർക്കാത്ത ഒരു ദിവസമെങ്കിലും നിൻ്റെ ജീവിതത്തിലുണ്ടെന്ന്." കൃഷ്ണ" നീ ...Read More