പ്രതീക്ഷ

(0)
  • 1.6k
  • 0
  • 501

"ഡാ.. മനു... എണീക്കണില്ലേ.. നീ..." " ആ.... എണീക്കാ .... " "ഓ.. നിനക്ക് എണീറ്റട്ടു എന്തിനാലെ... അതുപോലുള്ളോര് വെച്ചുണ്ടാക്കി തരും വേണം ഒരു പണിക്കും പോവാതെ... ഇങ്ങനെ തിന്നും ഉറങ്ങ്യും നടന്നോ നീ..." "ഓ..... തള്ള തൊടുങ്ങി ...." "ആട നീ ഇങ്ങനെ തന്നെ പറ. പോത്ത് പോലെ വളർന്നിട്ടും നിന്നെ ഒക്കെ നോക്കിനടക്കണ എന്നെ പറഞ്ഞാമതി..." "എന്റെ അമ്മേ ഒന്ന് നിർത്തണിണ്ട എനിക്ക് ഇതു കേട്ടു മടുത്തു." "എന്നാലും നീ നന്നാവില്ലല്ലോ..."

1

പ്രതീക്ഷ - 1

ഡാ.. മനു... എണീക്കണില്ലേ.. നീ... ആ.... എണീക്കാ .... ഓ.. നിനക്ക് എണീറ്റട്ടു എന്തിനാലെ... അതുപോലുള്ളോര്വെച്ചുണ്ടാക്കി തരും വേണം ഒരു പണിക്കും പോവാതെ...ഇങ്ങനെ തിന്നും ഉറങ്ങ്യും നടന്നോ നീ... ഓ..... തള്ള തൊടുങ്ങി .... ആട നീ ഇങ്ങനെ തന്നെ പറ. പോത്ത് പോലെ വളർന്നിട്ടും നിന്നെ ഒക്കെ നോക്കിനടക്കണ എന്നെ പറഞ്ഞാമതി... എന്റെ അമ്മേ ഒന്ന് നിർത്തണിണ്ട എനിക്ക് ഇതു കേട്ടു മടുത്തു. എന്നാലും നീ നന്നാവില്ലല്ലോ... നിങ്ങൾ ഇപ്പൊ ഈ കണ്ടതാണ് എന്റെ വീട്. അവിടെ കെടുന്ന് ഒച്ച ഉണ്ടാക്കുന്നത് എന്റെ അമ്മ. (ശുഭ) ഞങ്ങൾ രണ്ട് പേരും ഇങ്ങനെയാണ്. അമ്മക്ക് രാവിലെ എന്നെ എന്തെങ്കിലും പറഞ്ഞോണ്ടിരിക്കണം. അമ്മ പറയണ പോലെ ഞാൻ അത്ര കൊഴപ്പകാരൻ ആണെന്ന് എനിക്ക് ...Read More

2

പ്രതീക്ഷ - 2

അങ്ങനെ അവർ എല്ലാവരും കൂടി കരോളിനായി ഇറങ്ങി. കുറച്ചു വീടുകൾ കേറിയപോഴേക്കും അത്യാവശ്യം കളക്ഷൻ ആയിട്ടുണ്ടായിരുന്നു. അപ്പോഴാണ് ബാക്കിൽ നിന്ന് ഒരു വിളി കേട്ടത്. "ഡാ... മനു.... മുത്തേ...."വേറെ ആരും അല്ല നമ്മുടെ ശരത്ത് തന്നെ."അതെ നമ്മക്ക് ഒരു കുപ്പി കൂടി എടുത്താലോ... എന്താണ് നിന്റെ അഭിപ്രായം." അവൻ കേൾക്കാത്ത പോലെ നടന്നു.ശരത്ത് വീണ്ടും ചോദിച്ചു : "മോനെ... ഡാ.. മനു....... കേട്ടില്ലേ നീ കുപ്പി എടുത്താലോന്ന്..."ഇതു കേട്ട വിഷ്ണു മുന്നിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു: "ഈ പാതിരാത്രീല് നിന്റെ തന്ത കൊണ്ടുവെച്ചിട്ടിണ്ട കുപ്പി" ആട കൊണ്ട് വെച്ചിട്ടുണ്ട്നിനക്ക് വേണ..?ശരത്ത് ചോദിച്ചു.ഇതുകേട്ട് മനു പിള്ളേരുടെ അടുത്ത് നിന്ന് നേർച്ചക്കി വെച്ച പാത്രം വലിച്ചെറിഞ്ഞ് ദേഷ്യത്തിൽ ഓടിവന്ന് പറഞ്ഞു : "നിങ്ങൾ എന്തുട്ടാ കാണിക്കണേ.. ഇങ്ങനെ ആണെങ്കിൽ ഈ പരുപാടി ഇവടെ വെച്ച് നിർത്താം.. ഏതു നേരത്തു ...Read More