പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ

(3)
  • 11k
  • 0
  • 4k

ഒരു പുതിയ കഥ ഇവിടെ ആരംഭിക്കുകയാണ് എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നന്ദി നമസ്ക്കാരം ഒരു പാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം കഥാകൃത്ത് ബൈജു കൊല്ലാറ....!!! പണ്ടൊരിക്കൽ പാണലിക്കാട്ടിൽ ഒരു താപസൻ താമസിച്ചിരുന്നു പേര് പ്രജണ്ടൻ... ഉഗ്ര തപം ചെയ്തു വരബലം നേടിയ ഒരു മഹത് വ്യക്തിയായിരുന്നു അദ്ദേഹം... പ്രകൃതിയെ ജീവനുതുല്യം സ്നേഹിച്ച് ആ കൊടുംകാട്ടിൽ ആ മഹാമുനി ഓടിച്ചാടി നടന്നു... എത്ര മനോഹരമാണ് ഈ കാട് ഇവിടുത്തെ

1

പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (1)

️ ഒരു പുതിയ കഥ ഇവിടെ ആരംഭിക്കുകയാണ് എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നന്ദി നമസ്ക്കാരം ഒരു പാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം കഥാകൃത്ത് ബൈജു പണ്ടൊരിക്കൽ പാണലിക്കാട്ടിൽ ഒരു താപസൻ താമസിച്ചിരുന്നു പേര് പ്രജണ്ടൻ... ഉഗ്ര തപം ചെയ്തു വരബലം നേടിയ ഒരു മഹത് വ്യക്തിയായിരുന്നു അദ്ദേഹം... പ്രകൃതിയെ ജീവനുതുല്യം സ്നേഹിച്ച് ആ കൊടുംകാട്ടിൽ ആ മഹാമുനി ഓടിച്ചാടി നടന്നു... എത്ര മനോഹരമാണ് ഈ കാട് ഇവിടുത്തെ പക്ഷി മൃഗാദികൾ എത്രമാത്രം സ്നേഹത്തോടെയാണ് ഇവിടെ ജീവിക്കുന്നത് ഒരുപക്ഷേ തന്റെ ജന്മ പുണ്യമായിരിക്കാം ഈ പാണലി ക്കാടിനെ ഇത്രമാത്രം സുന്ദരമാക്കിയത്... പക്ഷി മൃഗാദികൾ പോലും ഒട്ടും കലഹം ഇല്ലാതെ സ്നേഹ ബഹുമാനത്തോടെ മത്സരബുദ്ധിയില്ലാതെ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു കാട്ടിലെ മൃഗരാജവായ സിംഹം പോലും പോലും പ്രജണ്ട മഹർഷിക്ക്‌ മുത്തം നൽകാൻ ദിനംപ്രതി അദ്ദേഹത്തിന്റെ അടുക്കൽ വരും... അങ്ങിനെ ആ ...Read More

2

പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (2)

️ വളരെ പ്രസിദ്ധമായ കലിംഗ ദേശത്തെ രാജാവായിരുന്നു മേഘവർണ്ണൻ ഇദ്ദേഹത്തിന്റെ ഭരണകാലം കലിംഗ ദേശത്തിന് സുവർണ്ണകാലം തന്നെയായിരുന്നു...മേഘവർണ്ണ മഹാരാജാവ് നീണാൾ വാഴട്ടെ !... ഓരോ പ്രജകളും നിവാസികളും എന്നുവേണ്ട സകലരും മേഘവർണ്ണ മഹാ രാജാവിനെ വാനോളം പുകഴ്ത്തി പാടി നടന്നു... മേഘവർണ്ണന് രണ്ട് പെൺ സന്താനങ്ങൾ ആയിരുന്നു... മൂത്ത പുത്രി മേഘവതി രണ്ടാമത്തെ പുത്രി സൂര്യവതി രണ്ട് രാജകുമാരിമാരും അതീവ സുന്ദരികൾ ആയിരുന്നു .... മേഘവർണ്ണ മഹാരാജാവിന്റെ പട്ടമഹിഷിയായിരുന്നു കുന്തള അതി സുന്ദരനായിരുന്ന മേഘ വർണ്ണ മഹാരാജാവിന്റെ അതിസുന്ദരിയായ ഭാര്യ... മേഘ വർണ്ണ മഹാരാജാവ് സന്തോഷത്തോടെ അങ്ങിനെ നാട് ഭരിച്ചിരുന്ന കാലത്താണ് കാലാസുരൻ എന്ന അതിക്രൂരനും ഭീമാകരനുമായ ഒരു കൊടും രാക്ഷസൻ കലിംഗ ദേശത്ത് എത്തിയത് മേഘവർണ്ണ മഹാരാജാവിന്റെ മൂത്ത പുത്രി മേഘവതിയെ കണ്ടു കാലാസുരൻ കാമ പരവശനായി എങ്ങിനെയും അവളെ സ്വന്തമാക്കണമെന്ന് മനസ്സിൽ നിനച്ച് ആ രാക്ഷസൻ അതിനായുള്ള തന്ത്രങ്ങൾ മെനഞ്ഞു... ഒടുവിൽ മേഘവർണ്ണ മഹാരാജാവുമായി ഒരു യുദ്ധം ...Read More

3

പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (3)

️ ഗംഗാനദിയുടെ തീരത്തെ ഒരു പഴയ ആശ്രമത്തിലാണ് മധുപനും പത്നി ജഗദയും താമസിച്ചിരുന്നത് മധുപൻ തികഞ്ഞ ശിവ ഭക്തനായിരുന്നു എന്നാൽ ഈ ദമ്പതികൾക്ക് കാലമേറെ ചെന്നിട്ടും സൗഭാഗ്യം ഉണ്ടായില്ല ഇതിന്റെ കാരണം അറിയാൻ ഉഗ്രതപം ചെയ്ത മധുപൻ ഒടുവിൽ ആ നടുക്കുന്ന സത്യം മനസ്സിലാക്കി തന്റെ പത്നി ജഗദ കഴിഞ്ഞ ജന്മത്തിൽ ഒരു രാക്ഷസി ആയിരുന്നു അവളുടെ ക്രൂരതയും കടുത്ത പാപവും മൂലമാണ് സന്താന സൗഭാഗ്യം ജഗദയ്ക്കും തനിക്കും ഇല്ലാതെ പോയതെന്ന് മധുപൻ അറിഞ്ഞു... തനിക്ക് ഒരു പുത്ര സൗഭാഗ്യത്തിന് യോഗം ഉണ്ട് പക്ഷേ തന്റെ ജീവിതസഖിയായ ജഗദയെ അഗ്നിയിൽ സമർപ്പിക്കണം... അതിങ്ങനെ സാധിക്കുമെന്ന് മധുപൻ ചിന്തിച്ചു താൻ ജീവനെപ്പോലെ സ്നേഹിക്കുന്ന തന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന ജഗദയെ തന്റെ ഈ സ്വന്തം കൈകൾ കൊണ്ട് അഗ്നിയിൽ എടുത്തറിഞ്ഞ് വധിക്കുക എന്നുവച്ചാൽ അതിൽ പരം ഒരു കൊടും പാപം ഈ ഭൂമിയിൽ മറ്റൊരു ഭർത്താവിനും ഉണ്ടായെന്നു വരില്ല... ശിവ ശിവ... ഇതെന്തൊരു ...Read More