മീനുവിന്റെ കൊലയാളി ആര്

(19)
  • 81.1k
  • 22
  • 49.2k

"എടി കുരിപ്പേ നീ എഴുന്നേറ്റില്ലെ അടുക്കളയിൽ നിന്നും ദേവകി മുറിയിലേക്ക് എത്തി നോക്കി പുതപ്പിലെ നനവ് കണ്ടതും നാശം ഇന്നും കിടക്കയിൽ മൂത്രം ഒഴിച്ചോ നീ... ദേഷ്യത്തിൽ അമ്മ ദേവകി അടുത്തുണ്ടായിരുന്ന ചൂലും കട്ട കൊണ്ട് അവളുടെ ദേഹത്തേക്ക് എടുത്

New Episodes : : Every Tuesday, Thursday & Saturday

1

മീനുവിന്റെ കൊലയാളി ആര് - 1

"എടി കുരിപ്പേ നീ എഴുന്നേറ്റില്ലെ അടുക്കളയിൽ നിന്നും ദേവകി മുറിയിലേക്ക് എത്തി നോക്കി പുതപ്പിലെ നനവ് കണ്ടതും നാശം ഇന്നും കിടക്കയിൽ മൂത്രം ഒഴിച്ചോ നീ... അമ്മ ദേവകി അടുത്തുണ്ടായിരുന്ന ചൂലും കട്ട കൊണ്ട് അവളുടെ ദേഹത്തേക്ക് എടുത്തു എറിഞ്ഞു അടി കൊണ്ട ഉടനെ മീനു പെട്ടന്ന് ചാടി എഴുന്നേറ്റു..." "എന്താ.. അമ്മേ അവൾ ചിണുങ്ങി.." "എന്താ എന്നോ ദേ വരുന്നു ഞാൻ നിനക്ക് വിശദമാക്കാൻ..."അതും പറഞ്ഞു ദോശ മറിച്ചു ഇട്ട ശേഷം ഗ്യാസ് ഓഫ്‌ ചെയ്തു നേരെ മീനുവിന്റെ മുറിയിൽ പോയി..അമ്മയെ കണ്ടതും മീനു കട്ടിലിന്റെ ഒരു വശത് ...Read More

2

മീനുവിന്റെ കൊലയാളി ആര് - 2

പിറ്റേന്ന് മീനു രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പുറത്തു ആളുകളുടെ ബഹളം കേട്ടാണ്.. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു അമ്മയെ ചുറ്റും നോക്കി.. എന്നാൽ അമ്മയെ എങ്ങും കാണാനില്ല.. കണ്ണുകൾ തിരുമ്മിക്കൊണ്ട് അവൾ പുറത്തേക്കു നടന്നു.. ഒരു വലിയ വെളുത്ത കാർ അവരുടെ ചേരിയുടെ നടുവിൽ നിൽക്കുന്നു.. അതിനു ചുറ്റും കൊച്ചുകുട്ടികൾ എന്തോ അത്ഭുതം കാണും പോലെ നോക്കി നിൽക്കുന്നു.. അതിനടുത്തായി ഒരു വെള്ളവേഷത്തിൽ കാർ ഡ്രൈവരും ഒരു കോട്ടിട്ട ആളും നിൽപ്പുണ്ടായിരുന്നു... "അപ്പോൾ ഞാൻ പറഞ്ഞതുപോലെ നാളെ മുതൽ ജോലിക്ക് ...Read More

3

മീനുവിന്റെ കൊലയാളി ആര് - 3

തനിക്കു ചുറ്റും എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ വീണ്ടും ഉറക്കത്തിൽ വഴുതിവീഴുകയാണ് മീനു.. പിറ്റേന്ന് നേരം പുലർന്നതും... മീനു കട്ടിലിൽ നിന്നും എഴുന്നേറ്റു... എന്നിട്ടു അമ്മ ഒരു ചട്ടിയിൽ സൂക്ഷിച്ചിരുന്ന ഉമികരി കൈയിൽ എടുത്തു.. വീടിനു പുറത്തുപോയി ചുറ്റും നോക്കികൊണ്ട്‌ കാലത്തുണ്ടാകുന്ന ഇളം തണുപ്പുള്ളക്കാറ്റ് അവളെ തഴുകുന്ന സുഖത്തിൽ പല്ലുതേക്കുന്ന അവളുടെ അരികിൽ ഓടി കിതച്ചു വന്നു നില്പ്പാണ് അപ്പു.. "മം.. എന്തെ ടാ.." മീനു ചോദിച്ചു " അതേയ് അമൃതചേച്ചി ഇന്ന് നമ്മളെ കുറച്ചു നേരത്തെ സ്കൂളിലേക്ക് തയ്യാറാക്കാൻ പറഞ്ഞു.... " "എന്തെ.." മീനു ചോദിച്ചു " അതോ ചേച്ചിക്ക് കുറച്ചു ലീവ് ദിവസങ്ങളിലെ നോട്ട്സ് എഴുതാൻ ഉണ്ട് പോലും.. പിന്നെ എന്തോ ഒരു പ്രൊജക്റ്റ്‌ വർക്കും ഉണ്ടെന്നു.. ചേച്ചിയുടെ കൂട്ടുക്കാരി നിഷചേച്ചിയും നേരത്തെ വരും അപ്പോ...നിഷ ചേച്ചിയുടെ പുസ്തകം നോക്കി എഴുതാൻ ആണ്..അത്‌ കൊണ്ടു നമ്മളും നേരത്തെ പോകാം... " അപ്പു പറഞ്ഞു "മം.. ശെരി.. ഞാൻ ...Read More

4

മീനുവിന്റെ കൊലയാളി ആര് - 5

എല്ലാവരും സ്കൂളിൽ പോയി.... അമ്മ ദേവകി മകൾക്കായി അവൾക്കു ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചു മോളെ നിനക്കു ഇഷ്ടമുള്ള തക്കാളി ചോറ് അമ്മ ഉണ്ടാക്കി ഉരുളക്കിഴങ് വറുത്തതും ഉണ്ട്‌... കുറച്ചു കഴിഞ്ഞാൽ എടുത്തു കഴിക്കണം... തിന്ന പ്ലെയ്റ്റ് കഴുകി വെയ്ക്കാൻ മറക്കരുത് അമ്മ ജോലിക്ക് പോവാണ് ട്ടാ... അമ്മ ഉച്ചക്കുള്ളത് കൈയിൽ എടുത്തു അതുകൊണ്ട് ഉച്ചക്ക് ഞാൻ വരില്ല നീ വാതിൽ അടച്ചു കിടന്നോ.. ദേവകി മകളോട് പറഞ്ഞു ശെരി അമ്മേ... മീനു അമ്മക്ക് ഒരു മറുപടിയായി പറഞ്ഞു ദേവകി തന്റെ ജോലി സ്ഥലത്തേക്ക് വീട്ടിൽ നിന്നും പോയി... ഇതേ സമയം സ്കൂളിന്റെ മുന്നിൽ ഓട്ടോ സ്റ്റാൻഡിൽ ഉള്ള ഉല്ലാസ് ചേരിയിൽ നിന്നും വരുന്നവരുടെ കൂട്ടത്തിൽ മീനുവിനെ നോക്കി എന്നാൽ അവനു അതിൽ അവളെ കാണാൻ സാധിച്ചില്ല... എന്താ നിങ്ങളുടെ കൂട്ടത്തിലെ ആ കൊമ്പത്തി വന്നില്ലെ...അവളെ ഒന്ന് കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു ഞാൻ.. ഉല്ലാസ് അവർ അടുത്തു വന്നതും പറഞ്ഞു എന്നാൽ ...Read More

5

മീനുവിന്റെ കൊലയാളി ആര് - 4

അന്ന് ഒരു ഭയത്തോടെ തന്നെ ആരോടും ഒന്നും മിണ്ടാതെ മീനു തള്ളി നീക്കി... സ്കൂളിൽ ഉള്ളപ്പോ എങ്ങനെയോ ആ സുമേഷിന്റെ കണ്ണിൽ പെടാതെ അവൾ രക്ഷപെട്ടു താൻ രാവിലെ കണ്ട കാഴ്ച അവൾക്കു അപ്പോഴും മറക്കാൻ കഴിഞ്ഞില്ല... മറ്റാരോടെങ്കിലും പറയാനും അവൾക്കു പേടിയായിരുന്നു... അന്ന് വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലേക്കു വരുന്ന വഴി മീനു ആരോടും ഒന്ന് സംസാരിക്കുക പോലും ചെയ്തില്ല "ടി എന്തുപറ്റി നിനക്കു.."അമൃത ചോദിച്ചു "ഏയ്യ് ഒന്നുമില്ല..." മീനു ഉള്ളിൽ ഉള്ള രഹസ്യവും ഭയവും മറച്ചുകൊണ്ട് പറഞ്ഞു എല്ലാവരും പതിയെ അവിടെ നിന്നും നടന്നു അവരുടെ ചേരിയിൽ എത്തി..എല്ലാവരും വീട്ടിൽ എത്തിയതും തോളിൽ ഉണ്ടായിരുന്ന ബാഗ് അഴിച്ചു ശേഷം കൈയും കാലും കഴുകി അകത്തേക്ക് കയറി... മീനു അപ്പോഴും വല്ലാത്ത ഭയത്തോടെ തന്നെയായിരുന്നു.. അവൾ നേരെ അടുക്കളയിൽ പോയി... അവിടെ ഉണ്ടായിരുന്ന കുടത്തിൽ നിന്നും വെള്ളം എടുത്തു കുടിച്ചു ശേഷം കട്ടിലിൽ പോയി കിടന്നു... കുറച്ചു കഴിഞതും ...Read More