(ഈ കഥ തികച്ചും സാങ്കല്പികവും, വായനകാരൻ്റെ വിനോദത്തിനും മാത്രം ആണ്.ചില യാഥാർഥ സംഭവങ്ങളും, വ്യക്തികളെയും അടിസ്ഥാനം ആക്കി ഉള്ളതും ആണ്.)ജർമൻ നഗരത്തിലെ ഒരു പതിവ് സായാനം. ബാറിൻ്റെ ചൂട് അന്തരീക്ഷത്തിൽ മൂലക്ക് ഇരുന്ന് ഒരു കോപ്പ ബിയറും കുടിച്ച്,പിയാനോ സംഗീതം കേട്ടുകൊണ്ട് ചുരുണ്ട മുടിയും, നീണ്ട മുഖവും ആയി തൻ്റെ പുതിയ രചനയുടെ എഴുത്തും കുറിയും ആയി ഇരിക്കുന്ന സാമുവൽ. പെട്ടന്ന് വാതിൽ തള്ളി തുറന്ന് പുറത്തെ തണുത്ത കാറ്റ് അകത്തേക്ക് കടത്തി വിട്ടുകൊണ്ട് ഒരു ജർമൻകാരൻ അകത്തേക്ക് കയറി വന്നു ശബ്ദം കേട്ട് സാമുവലും അയാൾ കയറി വരുന്നത് നോക്കി ഇരുന്നു.അയാളും അവനെ ഒരു വെറുപ്പോടെ നോക്കിക്കൊണ്ട് ഒരു ബെഞ്ചിൽ ചെന്ന് ഇരുന്നു. ഒരു സിഗററ്റ് എടുത്ത് കത്തിച്ച് വലിച്ച് എഴുത്തിലേക്ക് തിരിച്ച് വീണ്ടും മുഴുകി വന്നപ്പോഴേക്കും ആണ് ബാറിലെ പയ്യൻ വന്നത്.“സാർ ഒരു ഫോൺ ഉണ്ട്..!!” സാമുവൽ ഉടനെ എഴുന്നേറ്റ് ഫോണിൻ്റെ അടുത്തേക്ക് ചെല്ലുന്നു.“ഹലോ..ആരാ..?? സിഗററ്റ് വലിച്ച് വിട്ട്