The Night Bride - 2

(59)
  • 1.3k
  • 438

കുറച്ച് നേരം കാത്തു ഞാൻ..ആദ്യത്തെ കോൾ..അതെ. ആദ്യത്തെ ശരം. സ്വാഭാവികമായും അടിച്ചു തിമിർപ്പിനിടയിൽ അത് അവൻ കട്ട്  ചെയ്തു.ബിയർ ഞാൻ പതിയെ  ആസ്വദിച്ച് നുണഞ്ഞു ഇറക്കി..ഒടുവിൽ..ചറ പറ മിസ്ഡ് കോളുകൾ ഒന്നിനു പുറകെ ഒന്നായി അവൻ്റെ ഫോണിൽ മുഴങ്ങി.ക്രൂരമായ ഒരു ചിരി എൻ്റെ ചുണ്ടിൻ്റെ കോണിൽ വിരിഞ്ഞ് നിന്നു."ഡീ, ഒരു മിനിറ്റ്"എന്ന് പറഞ്ഞ് കുറച്ച് മാറി പോയവനെ ഞാൻ പിന്നെ കടാക്ഷിച്ചില്ല.Let him enjoy his moment.അവൻ ഫോൺ എടുക്കുന്നതും ചെവി മറച്ച് പിടിച്ച് കേട്ട വാർത്തയിൽ ഞെട്ടി നടുങ്ങുന്നതും ഞാൻ കൺ കോണിലൂടെ കണ്ടു.പിന്നീട് വന്ന ഒരു കോളുകളും ഗൗനിക്കാതെ അവൻ തിടുക്കപ്പെട്ട് ഫോണിൽ പരതുന്നത് കണ്ടു.വാട്ട്സ് ആപ്പിനാവാവും..ആരും കാണല്ലേന്ന്, പ്രത്യേകിച്ച് ഞാൻ കാണല്ലേ എന്ന പേടിയിൽ അവൻ തുടരെ തുടരെ ഞാൻ നിൽക്കുന്ന ദിശയിലേക്ക് നോക്കുന്നുണ്ടായി.ബിയറിന് അന്ന് ആദ്യമായി കയ്പ്പ് മാറി മധുരം മാത്രം തോന്നിയതിൽ അപ്പോള് ഞാൻ അൽഭുദം കൊള്ളുകയായിരുന്നു. തിടുക്കത്തിൽ പരതി കൊണ്ടിരുന്നവൻ  പെട്ടെന്ന് നിശ്ചലനായി..രണ്ട് ഫാമിലി