ഒരുങ്ങിയശേഷം സ്വയം കണ്ണാടിയിൽ നോക്കി ഉറപ്പുവരുത്തിയെങ്കിലും മുഖത്തെ ദുഃഖത്തിന്റെ നിഴൽ മറക്കാൻ അവൾക്കായില്ല.മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു പാവയെപ്പൊലെ അവൾ അലംങ്കരിച്ച മണ്ഡപത്തിലേക്കു നടന്നു.അവളുടെ കണ്ണുകൾ അറിയാതെ ഹരിയിലേക്കു സഞ്ചരിച്ചു.( തുടർന്നു വായിക്കുക.)മണ്ഡപത്തിൽ അവളെത്തന്നെ നോക്കി നിൽക്കുന്നവനെ വർധിച്ച നെഞ്ചിടിപ്പോടെ അവൾ കണ്ടു. ആ മുഖം പ്രസന്നമായിരുന്നു. പൂർണ്ണ ചന്ദ്രനുദിച്ചപോലെ ഒരു നിമിഷം കണ്ണിമവെട്ടാതെ അവളുടെ കണ്ണുകൾ ആമുഖത്തു തന്നെ ഉടക്കിനിന്നു .ആ കണ്ണുകൾക്ക് മാന്ത്രികശക്തിയുണ്ടായിരുന്നു അവളെപ്പോലൊരു പെണ്ണിനെ തളർത്തിക്കളയാൻ അതു തന്നെ ധാരളമായിരുന്നു." മീനൂട്ടീ ... എന്താ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത്. ഹരീടെ അരികിൽ പോയിരിക്കൂ."അമ്മായി പറഞ്ഞതു കേട്ട് അവൾ മുന്നിലേക്കു നടന്നു.മുഖത്തെ ആശങ്കകളെ വെളിയിൽ വിടാതെ ധൈര്യം സംഭരിച്ച് അവൾ അവനരികിൽ ചെന്നിരുന്നു.അവനവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ മുഖത്ത് ഒരു നിർവികര ഭാവം മാത്രമായിരുന്നു.പൂജാരി മന്ത്രങ്ങൾ ചൊല്ലി ചില പൂജകൾ നടത്തി. അതിനു ശേഷം അവർ പരസ്പരം മോതിരമണിയിച്ചു. അതിനു സാക്ഷിയായായ പ്രകൃതിയിൽ വെയിൽ അൽപം മങ്ങിയത് ഹരിയുടെ അച്ഛൻ