യാത്രിക - 3

"എന്നാ ശരി കേൾക്കട്ടെ തൻ്റെ പുതിയ നോവലിന്റെ പേര്....""അവൻ്റെ യാത്രിക. എങ്ങനുണ്ട് മാഷേ പേര്.? ഇത് ഉറപ്പിച്ചിട്ടൊന്നും ഇല്ലാട്ടോ. മുഴുവൻ എഴുതി കഴിയുമ്പോൾ കഥയോട് കുറിച്ച് കൂടി അഭേദ്യമായ ഒരു പേര് കണ്ടെത്തണം. "ഞാൻ പറഞ്ഞ പേര് കേട്ടിട്ടോ എന്തോ വൈദി കുറിച്ച് നേരം മൗനമായി പുറത്തേക്ക് നോക്കി ഇരുന്നു. നദികളെയും ഇടതൂർന്ന കാടുകളെയും ചെറിയ പാറ കെട്ടുകളെയും ചെറിയ ചെറിയ വീടുകളെയും പിന്നിലാക്കി തീവണ്ടി മുന്നോട്ട് കുതിച്ചു. ഒരു തീവണ്ടി യാത്ര എന്ന് പറയുന്നത് നിരവധി ജീവിതങ്ങളിലൂടെയുള്ളൊരു കടന്ന് പോക്ക് കൂടിയാണ്. രാവിലെ തന്നെ വയലിന്റെ നടുവിലൂടെ പാലും കൊണ്ട് കവലയിലേക്ക് പോകുന്നവർ..., പശുവിനെ മേയ്ക്കുന്നവർ, പുഴകളിൽ തുണിയലക്കുന്നവർ.., കളിമൺ വിഗ്രഹങ്ങളുണ്ടാക്കുന്നവർ, തൊട്ടടുത്ത കശുവണ്ടി ഫാക്ടറികളിലേക്ക് ജോലിയ്ക്ക് പോകുന്നവർ...,  തോളിൽ ഭാരമുള്ള ബാഗുമായി റോഡരുകിലൂടെ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ..., ലെവൽ ക്രോസുകളിൽ പാളം മുറിച്ച് കടക്കാൻ ഇരുചക്രവാഹനങ്ങളിലും മറ്റും കാത്തുനിൽക്കുന്ന വൈറ്റ് കോളർ ജോലിക്കാർ... ഇതിനൊക്കെ പുറമേ ഒരേ കമ്പാർട്ടുമെന്റിൽ മുഖത്തോട് മുഖം