അമീറ - 10

  • 99

""എന്താടാ നീ എന്നെ ഇങ്ങനെ നോക്ക്ണേ..""റൂമിലേക്ക് കയറി വരുന്നവനെ അത്ഭുതംത്തോടെ നോക്കി നിൽക്കുകയായിരുന്നു ആഷി..""അല്ല..നീ തന്നെയാണോ എന്ന് നോക്കിയതാ..""ആഷി തമാശ രൂപേണേ പറഞ്ഞു..""അതെന്താ എനിക്ക് ഇങ്ങോട്ടേക്ക് ഒന്നും വന്നൂടെ"".?""പ്രശസ്ത ബിസിനസ്മാൻ അഹമ്മദ് ഇമ്രാന്റെ മകൻ അർമാൻ അഹമ്മദ് ഖാൻ ഇങ്ങോട്ടേക്ക് എഴുന്നെള്ളിയതിന്റെ ഉദ്ദേശം എന്താണാവോ..."??"ആഷി അർമാനോട് ഒന്ന് ആക്കിയ പോലെ ചോയിച്ചു..""എന്തു ഉദ്ദേശം.. ഇനിമുതൽ ഈ സാമ്രാജ്യം എന്റെ കയ്യിൽ ഇങ്ങനെ അമ്മാനമാടാൻ ഉള്ളതല്ലേ..""കൈ കൊണ്ട് ആക്ഷൻ കാണിച്ചു അവൻ പറഞ്ഞു.""അതുകൊണ്ടൊന്ന് വിസിറ്റ് ചെയ്തു പോകാമെന്ന് കരുതി..""""അത്രേയുള്ളൂ.. അല്ല ഇക്കാലം വരെയും ഈ ഓഫീസും ഞങ്ങളും ഇവിടെത്തന്നെ ഉണ്ടായിരുന്നു ..അന്നൊന്നും നിന്നെ ഈ വഴിക്ക് കണ്ടില്ലല്ലോ..അന്ന് നിന്നോട് ഒരു ദിവസമെങ്കിലും ഒന്ന് പോയി നോക്കടാ എന്ന് പറഞ്ഞാൽ എന്നെക്കൊണ്ടൊന്നും വയ്യ എന്നും പറഞ്ഞ് നടക്കുന്ന മുതലാ...അങ്ങനത്തെ നീ ഇവിടെയൊക്കെ വരണമെങ്കിൽ വേറെ എന്തെങ്കിലും കാരണം ഉണ്ടാവുമല്ലോ. എന്താ കാര്യം പറയ്.??.""ആഷി അർമാനോട് ചോദിച്ചു..""അത് പിന്നെ... അഹമ്മദ് ഇമ്രാന്റെ സൽപുത്രന്മാരിൽ സുമുഖനും സൽസ്വഭാവിയും രണ്ടാമത്തെ