""അതൊന്നും സാരമില്ല മോളെ". ഉപ്പ അവളോട് പറഞ്ഞു.. "ഇനിയെന്താ നിന്റെ തീരുമാനം..""ഞാൻ എന്താ ചെയ്യേണ്ടത് എനിക്കെന്തായാലും അങ്ങോട്ടേക്ക് പോകേണ്ട".""പിന്നെ നീ എന്താ ഇവിടെ നിൽക്കാനാണോ കരുതിയത്."ഷാഹിദ് അവളോട് ചോദിച്ചു.""അങ്ങനെയല്ല ഷാഹിക്കാ, എനിക്ക് അങ്ങോട്ടേക്ക് പോകാൻ പറ്റില്ല.എങ്ങനെയാ ഞാൻ അവിടെ നിൽക്കുക.ഞാൻ ഇവിടെ എവിടെയെങ്കിലും നിന്നോളാം.""എത്ര കാലം വെച്ചാ നീ ഇങ്ങനെ ഒറ്റയ്ക്ക്...."അവന് അവളോട് അങ്ങനെ പറയണം എന്നൊന്നും ഉണ്ടായിട്ടല്ല... അവനങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ ആത്തി അവളോട് അതിനെപ്പറ്റി പറയും.. അതില്ലാതെയാക്കാനാണ് അവൻ തന്നെ പറഞ്ഞത്..എന്നാൽ അവനെ ഞെട്ടിച്ചുകൊണ്ട് ആത്തി അവിടെ സംസാരിച്ചു"" ആമി, നീ എന്തായാലും അങ്ങോട്ടേക്ക് പോകേണ്ട. നിന്നെ ഇറക്കി വിട്ട സ്ഥലമല്ലേ.നീ ഇനി അങ്ങോട്ടേക്ക് പോയാൽ നിനക്കൊരു പുല്ലുവില പോലും അവർ തരില്ല. ഈ പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് അവിടേക്ക് പോകൽ എന്തായാലും സേഫ് അല്ല.. അവർ എന്തിനും മടിക്കാത്തവരാ.നീ അവിടുന്ന് ഒഴിഞ്ഞു പോകാൻ എന്തും ചെയ്യും..""ആത്തിയുടെ സംസാരം എല്ലാവരിലും അത്ഭുതം വരുത്തി. ആത്തിക്ക് ആമിയെ കാണുന്നതേ വെറുപ്പായിരുന്നു