മകളുടെ അവസ്ഥ കണ്ട അലവിക്ക് തോന്നി അവൾ ഒന്ന് ഫ്രഷ് ആവട്ടെ എന്നിട്ടാവാം സംസാരം എന്ന്.അതുകൊണ്ടുതന്നെ അദ്ദേഹം മകളോട് പറഞ്ഞു: നീ ആദ്യം പോയി റസ്റ്റ് എടുക്ക് എന്നിട്ട് നമുക്ക് സാവധാനം സംസാരിക്കാം.മക്കളെ രണ്ടുപേരെയും ഞാൻ നോക്കാം."അവർക്ക് വല്ലതും കഴിക്കാൻ നീ കൊടുത്തിരുന്നോ?"."ഉണ്ട് രാവിലെ കുറച്ചു കഴിച്ചായിരുന്നു"."അടുക്കളയിൽ കഞ്ഞിയുണ്ടാവും ഞാൻ അവർക്ക് കൊടുക്കാം നീ ചെല്ല്"."ശരി ഉപ്പാ മറ്റുള്ളവരൊക്കെ എവിടെ പോയി"?."ഷായിയും ആഹിയും ജോലിക്ക് പോയതാ മോളെ.ആത്തിയും ഇഷ മോളും എന്തോ ഷോപ്പിങ്ങിന് പോയതാണ്."കുറച്ചു നേരത്തെ സംസാരത്തിനുശേഷം ആമി അവളുടെ റൂമിലേക്ക് പോയി...,, റബ്ബേ ഞാൻ ഇനി എന്തു പറയും ഉപ്പാനോട്.. ഇനി അങ്ങോട്ടേക്ക് പോകുന്നില്ല എന്ന് പറഞ്ഞാൽ ഉപ്പ എന്തായിരിക്കും പറയുക...ഉപ്പ ടെൻഷൻ ആകുമോ... ഷാഹിയും ആഹിയും എന്തു പറയുമോ ആവോ... ഓരോന്നാലോചിച്ച് അവൾ ഫ്രശാവാൻ കയറി..ഡ്രസ്സ് പോലും മാറ്റാതെ ഷവറിൽ ചുവട്ടിൽ ഒരുപാട് നേരം നിന്നു.. കുറേ കരഞ്ഞു.. കണ്ണ് എല്ലാം ചുവന്നു കലങ്ങി കൺപോളകൾ ആകെ