അമീറ - 5

  • 333
  • 129

ഇന്നലെ രാത്രി ആമി റൂമിൽ നിന്നും കേട്ടത് ഇവരുടെ മൂന്ന് പേരുടെയും സംഭാഷണമായിരുന്നു.   " ഉമ്മാ ഇതുവരെ നമ്മൾ തീരുമാനിച്ചത് പോലെ ആയിട്ടുണ്ട് പക്ഷേ ഇനിയും അങ്ങനെ നടക്കുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. ആമി ആദ്യത്തേത് പോലെയല്ല ഇപ്പോൾ.ആദ്യം എന്ത് പറഞ്ഞാലും ഒന്നും തിരിച്ചു പറയാൻ ഉണ്ടായിരുന്നില്ല ഇപ്പോൾ എന്തിനും ഒരു ധൈര്യം ഉള്ളതുപോലെയാണ് അവൾക്ക്."" അതൊക്കെ കാക്കു പറയുന്നത് ശരിയാണ് ഉമ്മാ എന്തായാലും അടുത്ത സ്റ്റെപ്പ് വെക്കുമ്പോൾ സൂക്ഷിച്ചും കണ്ടു വയ്ക്കണം. """നിങ്ങളൊക്കെ ആ പീറ പെണ്ണിനെയാണോ പേടിക്കുന്നത്.ഇതുവരെ നടന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല.ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകും നിങ്ങളായിട്ട് കുളമാക്കാതിരുന്നാൽ മതി.     അല്ലെങ്കിൽ തന്നെ അവളെ കൊണ്ട് എന്ത് ഉപകാരമാ നമുക്കുള്ളത്.അവളുടെ തന്ത എണ്ണി പെറുക്കി അല്ലേ അവൾക്ക് സ്വർണ്ണം കൊടുത്തത്.നമ്മളാണെങ്കിൽ ഗതികേട് കൊണ്ട് അല്ലേ അവളെ കെട്ടിയത്. ഇവന്റെ ജോലിക്ക് കല്യാണം അത്യാവശ്യം ആയതുകൊണ്ട് അല്ലേ.. ബാച്ചിലേഴ്സിന് ജോലി കിട്ടില്ല എന്ന് പറഞ്ഞതുകൊണ്ട് നമ്മൾ പെട്ടെന്ന് ഇങ്ങനെയൊരു