""സ്വന്തം മകനെ വേദനിപ്പിച്ച രണ്ടാനച്ചനെ വെട്ടിക്കൊന്നിട്ട്, ആ ചോര പുരണ്ട വാക്കത്തിയും പിടിച്ച് നിന്ന് കരയുന്ന അമ്മയെ കണ്ട് ആ 12 വയസ്സുകാരൻ വിറങ്ങലിച്ച് നിന്നു,,കാരണം അമ്മയ്ക്ക് അവൻ എല്ലാം ആയിരുന്നു, അവൻ സങ്കടപ്പെട്ട് കാണാൻ ആ അമ്മ ആഗ്രഹിച്ചിരുന്നില്ല, കയ്യിൽ വിലങ്ങുകൾ അണിഞ്ഞ് പോലീസ് ജീപ്പിൽ പോകുന്ന അമ്മയെ നോക്കി ആ ബാലൻ നിന്നു"" പെട്ടെന്ന് തൻ്റെ ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്ന ആ ചെറുപ്പക്കാരൻ മോർച്ചറിയുടെ വാതിൽക്കലേക്ക് നോക്കി,, അവളെപ്പോലെ തന്നെ അവനും അനാഥൻ ആയിരുന്നു,,തൻ്റെ പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാൻ,, അവളോട് യാത്ര പറയാൻ,,, അവളെ ജീവന് തുല്യം സ്നേഹിച്ച അവൻ അവളുടെ നിശ്ചലമായി ശരീരം ഏറ്റെടുക്കാൻ ഹോസ്പിറ്റലിലെ മോർച്ചറിയുടെ വാതിൽക്കൽ ഇരുന്നു,, ****************************************************_മരണപ്പെട്ടവൾ_(not a horror story)അസംപ്ഷൻ ഹോസ്പിറ്റലിലേക്കുള്ള വഴികൾ പിന്നിട്ട് അനുപമ വേഗത്തിൽ നടത്തം തുടർന്നു,,,"സമയം പോയി ഇന്ന് വഴക്ക് കേൾക്കണം"2 ദിവസത്തെ അവധിക്ക് ശേഷം ഇന്നാണ് അനുപമ ഡ്യൂട്ടിക്ക് ഹോസ്പിറ്റലിലേക്ക് പോകുന്നത്,, ഇന്ന്