മുഖംമൂടിക്കുള്ളിലെ ആളെ കണ്ടു അവർ ഇരുവരും ഞെട്ടലോടെ നിന്നു.ഒരു നിമിഷത്തേക്ക് എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു അവർ ഇരുവരും. "അപ്പോൾ എല്ലാവരെയും നീ തന്നെ ആണോ കൊലപ്പെടുത്തിയത് "രാജേഷ് ഞെട്ടൽ വിട്ടു മാറാതെ ചോദിച്ചു. "അതെ രാജേഷ്. ഇത്രയും നാൾ നിങ്ങൾ തേടി നടന്നത് എന്നെ ആയിരുന്നു. ഒരുപക്ഷെ ഞാൻ ചെയ്തതൊക്കെ നിനക്കും ഈ നിയമത്തിനു മുൻപിലും തെറ്റായിരിക്കാം. പക്ഷെ എന്റെ മനസാക്ഷിക്ക് മുൻപിലും അവർ കാരണം ജീവൻ നഷ്ടപ്പെട്ട ആത്മാക്കൾക്കും ഞാൻ ചെയ്തത് മാത്രം ആണ് ശെരി. "അയാൾ പറഞ്ഞു. "വെൽ പ്ലേയേഡ്. ഇത്രയും നാൾ കൺമുൻപിൽ ഉണ്ടായിരുന്നിട്ടും നിങ്ങളെ തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല. "സൂര്യ പറഞ്ഞു. "ഇനിയും നിന്റെ മനസിൽ കുറച്ചു ചോദ്യങ്ങൾ കൂടി അവശേഷിക്കുന്നില്ലേ സൂര്യ. ചോദിച്ചോളൂ ""ചോദ്യങ്ങൾ അനവധി ആണ് എന്റെ മനസിൽ. പക്ഷെ അതിനേക്കാൾ ഒക്കെ മുൻപ് എനിക്ക് അറിയേണ്ടത് ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരം ആണ്. ജന്മം കൊണ്ട് അല്ലെങ്കിലും കർമം കൊണ്ട് നിങ്ങൾ എനിക്ക് സഹോദരൻ ആണെന്ന് ആ