കോഡ് ഓഫ് മർഡർ - 8

  • 489
  • 177

"താൻ ഈ പറയുന്നത് സത്യം ആണോ? "SP കേട്ടത്  വിശ്വാസം ആകാതെ ചോദിച്ചു. "അതെ സർ ഇന്ന് രാവിലെ രാജീവിനെ കണ്ടത് ആണ് ഈ കേസിൽ വഴിത്തിരിവ് ആയത്. കൊല്ലപ്പെട്ട അനന്തുവിനെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു രാജീവ്. ഇവർ പ്ലസ് വണ്ണിൽ എത്തുമ്പോൾ ആണ് ഇവരുടെ ക്ലാസ്സിലേക്ക് ജോസഫ് എത്തുന്നത്. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നു ജോസെഫിന്റെത്. എപ്പോഴും അയാൾ അയാളുടെ ലോകത്ത് ആയിരിക്കും. പക്ഷെ എന്ത് കൊണ്ടോ ഇവർ രണ്ടു പേരോടും അയാൾ കുറച്ചധികം സംസാരിച്ചിരുന്നു. അത് കൊണ്ട് തന്നെ ഇവരുടെ കൂട്ടത്തിലെ മൂന്നാമൻ ആയി അവനെ രാജീവും അനന്തുവും ഉൾക്കൊണ്ടു. അതിനു ശേഷം കോളേജിലും ഇവർ മൂന്ന് പേരും ഒരുമിച്ച് തന്നെ ആയിരുന്നു.    ഫൈനൽ സം റിസൾട്ട്‌  വരുന്ന ദിവസം ജോസഫിനെ വിളിക്കാൻ ആയി അവന്റെ വീട്ടിൽ എത്തിയ രാജീവ്‌ വീട് അടച്ചിട്ടിരിക്കുന്നത് കണ്ടു പോരാൻ തുടങ്ങുമ്പോൾ ആണ് പാതി തുറന്ന ജനലിനടുത്തു നിന്നു ചില ശബ്ദങ്ങൾ കേൾക്കുന്നത്.