കോഡ് ഓഫ് മർഡർ - 7

  "സൂര്യ താൻ എന്താണ് പറയുന്നത് എനിക്ക് ഇതിൽ ഒന്നും യാതൊരു ബന്ധവും ഇല്ല. ഞാൻ ഇയാളെ കാണുന്നത് പോലും ആദ്യം ആയി ആണ് "രാജേഷ് പറഞ്ഞു "ഇനിയും നിന്റെ അഭിനയം മതിയാക്കാം രാജേഷ്. ഇട്സ് ഓവർ. നിന്റെ വീട്ടിൽ അടുക്കി വെച്ചിരുന്ന പുസ്തകങ്ങൾക്ക് ഇടയിൽ നിന്നും ഞാൻ ഇതേ ഫോട്ടോ കണ്ടിരുന്നു. ഇനി പറയ്‌ നീയും ഈ കൊലയും തമ്മിൽ ഉള്ള ബന്ധം എന്ത് "സൂര്യ ചോദിച്ചു.    അതിനിടയിൽ സൂര്യ വിളിച്ചറിയിച്ചതനുസരിച്ചു SP ഭദ്രനും അവിടെ എത്തിയിരുന്നു. സൂര്യ പറയുന്ന വാക്കുകൾ കേട്ടു അയാളും പ്രതാപും ഒരു പോലെ സ്തബ്ദർ ആയി നിൽക്കുന്നുണ്ടായിരുന്നു. "നോ സൂര്യ ഞാൻ സത്യം ആണ് പറയുന്നത്. ഇവനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല "രാജേഷ് വീണ്ടും ആണയിട്ടു പറഞ്ഞു. "ച്ചി റാസ്കൽ  കൂടെ നിന്നു ഒറ്റുന്നോടാ. പറയടാ ഇവനും നീയും തമ്മിൽ ഉള്ള ബന്ധം എന്താണ്? പറയാൻ. "അതും പറഞ്ഞു ദേഷ്യത്തോടെ പ്രതാപ് അവന്റെ മുഖത്തേക്ക് ആഞ്ഞു അടിച്ചു.   അടി